312) Mukundanunni Associates (2022) Malayalam Movie

#mukundanunniassociates 

Director : Abhinav Sundar Nayak


Human beings are mostly grey.except in some cases.

In some cases, they are just black.

മുകുന്ദനുണ്ണിയേ കുറിച്ച് ചിലത് പറയാൻ ഉണ്ട്, അല്ല പറയാതിരിക്കാൻ വയ്യ, പോസറ്റീവ് റിവ്യൂസ് വരുന്ന പടങ്ങൾ കുറച്ചു ഡേയ്‌സ് കഴിഞ്ഞു കാണുമ്പോൾ, കണ്ടു വന്ന റിവ്യൂകൾ പോലെ പടം വരണം എന്നില്ല. കാന്താരാ ഒക്കെ 10-15 ഡേയ്‌സ് കഴിഞ്ഞു കണ്ടത് കൊണ്ട് തന്നെ സിനിമ അത്ര exciting ആയി ഫീൽ ചെയ്തിരുന്നില്ല. എന്നാൽ മുകുന്ദനുണ്ണി അങ്ങനെ അല്ല. ഇതുവരെ തിയേറ്ററിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ലഭിക്കാത്തത് കൊണ്ടാവണം എന്നെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയ ചലച്ചിത്രമായി സിനിമ മാറി.

മലയാള സിനിമ മാറുകയാണ്. ഇത്തരം ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ഒരു മടിയും ഇല്ലാതെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. നല്ല crowd തന്നെ തീയേറ്ററിൽ ഉണ്ടായിരുന്നു. സിറ്റുവേഷൻ കോമേഡികൾ ഉണ്ട് പക്കാ ഡാർക്ക്‌ ഹ്യൂമർസ് പക്ഷേ സ്ക്രീൻപ്ലേ and സ്റ്റോറി നാറേഷൻ ആണ് എന്നെ ഞെട്ടിച്ചത്. ശെരിക്ക് പിടിച്ചിരുത്തും തുടക്കം മുതൽ. നെഗറ്റീവ് shade ആണ് മെയിൻ ലീഡ് എന്നുള്ളത് ഒന്നും ഒരു പ്രശനവും അല്ല. മുകുന്ദനുണ്ണി എന്ന കഥാപാത്രം തീർത്തും അഴിഞ്ഞാടുകയായിരുന്നു.

പോസറ്റീവ് മാത്രം വാരി വിളമ്പുന്ന character മാത്രം കണ്ടാ പോരാ.ഇടക്ക് ഇതുപോലെ ചിലത് ഇറങ്ങുന്നത് തീർത്തും വ്യത്യസ്തമായ അനുഭവം നൽകും. നൈറ്റ്‌ ക്രൗലർ ഒന്നും ഞാൻ കണ്ടട്ടില്ല. പക്ഷെ ഇത് ഒരൊന്നൊന്നര പടം ആയി പോയി. വിനീത് ശ്രീനിവാസൻ വൗ ജസ്റ്റ്‌ വൗ. പിന്നെ മീനാക്ഷി എന്ന character ചെയ്ത ആർദ്ര ബൈജു വൗ ലാസ്റ്റ് വാങ്ങി കൂട്ടിയ കയ്യടി 🔥😂 നല്ല പൊളപ്പൻ ജോഡി തന്നെ. 

മുകുന്ദണുണ്ണിയെ ചില പ്രേക്ഷകർക്ക് അംഗീകരിക്കാൻ പറ്റില്ലായിരിക്കും, but സിനിമ is purely an entertainment thing, അഭിനവ് സുന്ദർ നയക്കിന് അഭിനന്ദനങൾ❤ തീയേറ്റർ watch deserve ചെയ്യുന്ന ചിത്രങ്ങളിൽ ഒന്ന്

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie