311) Monica O My Darling (2022) Hindi Movie

Monica O My Darling (2022)

Director : Vasan Bala


കിടിലം പടം 😂👌🏼. എടുത്ത് വച്ച രീതി ഒരു രക്ഷയും ഇല്ല. ഒരു പക്കാ ത്രില്ലർ ആണ് പടം. സ്റ്റോറി ലൈൻ പ്രെഡിക്റ്റബിൾ ആണ് എന്നിരുന്നാലും അപ്രതീക്ഷിതമായ പല ട്വിസ്റ്റുകളും ഇടയിൽ വന്നു പോകുന്നുണ്ട്. രാജ് കുമാർ റാവോ 👌🏼 also രാധിക അപ്ത.

ഹിന്ദിയിൽ നിന്ന് വല്ലപ്പോഴും വരുന്ന മികച്ച സൃഷ്ടികളിൽ ഒന്ന് എന്ന് നിഷ്പ്രയാസം പറയാം . രാജ് കുമാർ റാവോ ചെയ്യുന്ന ജയന്ത് എന്ന കഥാപാത്രം യൂണി‌കോൺ എന്ന പ്രമുഖ ടെക് കമ്പനിയിലേക്ക് ഏറ്റവും മികച്ച ജോലിക്കാരനാണ്. തന്റെ കഴിവും ഹാർഡ് വർക്കും കൊണ്ട് ഉയരങ്ങൾ കീഴടക്കി അവിടുത്തെ ബോർഡ് of ഡിർക്ടർസിൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ള അംഗം ആയി മാറുന്നു. എന്നാൽ സംഗതി ആകെ തിരിഞ്ഞു മറയുന്നത് ഒറ്റ ദിവസം കൊണ്ടായിരുന്നു. തന്റെ അബദ്ധത്തിൽ പെട്ടു പോയ ഒരു കെണി. ബാക്കി ഉള്ള നൂലാൻ മാലകൾ ഒക്കെ കണ്ടു തന്നെ അറിയുക.

എനിക്ക് എടുത്തു പറയാൻ ഉള്ളത് ഇതിന്റെ പശ്ചാത്തല സംഗീതം ആണ് ഓൾഡ് ഹിന്ദി ഗാനങ്ങൾ ഒക്കെ മിക്സ്‌ ചെയ്ത് സംഭവം വേറെ തന്നെ ഒരു അനുഭവമാക്കി മാറ്റി. തീർച്ചയായും കണ്ടു നോക്കുക. രണ്ട് മണിക്കൂർ 10 മിനിറ്റ് ശെരിക്ക് ആസ്വദിക്കാം.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review