309) Kooman (2022) Malayalam Movie

Kooman (2022) 

Director : Jeethu Joseph


ഒരു പുതുമയുള്ള അനുഭവമാണ് കൂമൻ സമ്മാനിച്ചത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ ഗംഭീര മേക്കിങ് കൊണ്ട് പുതുമയാർന്ന സിനിമ. ആദ്യ പകുതി കണ്ടപ്പോൾ ഉണ്ടായിരുന്ന ചിന്തകകൾക്കൊക്കെ വിപരീതമായിട്ടായിരുന്നു ചിത്രത്തിന്റെ രണ്ടാം പകുതി. ഇടവേളക്ക് ശേഷം തിരക്കഥ പോകുന്നത് തന്നെ വേറെ ഒരു ട്രാക്കിൽ ആണ്.

എല്ലാത്തിനുമുപരി ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. തുടർച്ചയായി തീയേറ്റർ പരാജയം ഏറ്റുവാങ്ങിയ ആസിഫ് അലിക്ക് ഒരു വഴിതിരിവാണ് സിനിമ. ചിത്രങ്ങൾ മോശമായിരുന്നാലും പ്രകടനത്തിന്റെ കാര്യത്തിൽ എപ്പോഴും അത്ഭുതപെടുത്തിയിട്ടേ ഉള്ളൂ. ഇവിടെയും അസാധ്യമായ ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും ലഭിച്ചു.

ട്വിസ്റ്റ്‌ ഒന്നും ഇല്ലെങ്കിൽ കൂടി നല്ല engaging ആയി curiosity യോടെ കണ്ട് തീർക്കാൻ പറ്റുന്ന സിനിമ. ഉഗ്രൻ തിരക്കഥ. ആദ്യം പറഞ്ഞത് പോലെ തന്നെ ഒരു പുതുമയുള്ള അനുഭവം ത്രില്ലും അത്യാവശ്യം സസ്‌പെൻസും നിറഞ്ഞ നല്ല ചിത്രം ❤

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review