271) RRR Movie Thoughts

RRR (2022) Director : S S Rajamouli ഗംഭീര തീയേറ്ററിൽ അനുഭവം തന്നെയാണ് RRR പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്, എന്നാൽ അത് പൂർണമായി അനുഭവിച്ചറിയണം എങ്കിൽ ഒരുപക്ഷെ ഒർജിനൽ ഭാഷയായ തെലുഗിൽ തന്നെ കാണേണ്ടി വരും. പറയാൻ കാരണം വേറൊന്നും അല്ല നല്ല ബോറൻ ഡബ്ബിങ് തന്നെ ആയിരുന്നു മലയാളം. വളരെ ശോകം ഒരുതരത്തിലും ഇമോഷണലി connect ചെയ്യാൻ പറ്റിയില്ല. സംഭാഷങ്ങൾ ഒക്കെ മോശം. ഞെട്ടിക്കുന്ന മേക്കിങ് ആണ് ഏറ്റവും വലിയ പോസിറ്റീവ്. രാജമൗലി എന്ന ക്രാഫ്റ്മാന്റെ മികവ് വീണ്ടും വരച്ചുകാട്ടിയ ഉഗ്രൻ മേക്കിങ്. കഥയും തിരക്കഥയും പുതുമയുള്ളത് അല്ല. ഡബ്ബിങ് മോശമായത് കൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ ഇല്ല. തെലുഗ് or തമിഴ് ആണേൽ കൊള്ളാമായിരുന്നു. സീരിയസ് സിറ്റുവേഷനിൽ പോലും വരുന്ന ചില സംഭാഷണങ്ങൾ കേൾക്കുമ്പോ ചിരിയാണ് വന്നത്.. Pre ഇന്റർവെൽ sequence ufff👌🏼👌🏼 ഗംഭീരം. 🔥 അതാണ് സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്. 3D യിൽ ഒക്കെ കാണാൻ ഉള്ളത് ഉണ്ടോന്ന് സംശയമാണ്. പ്രകടനം രണ്ട് പേരും തകർത്തു 👌🏼സിനിമ സ്വയം കണ്ട് വിലയിരുത്തുക. തീയേറ്ററിൽ നല്ല ഒരു visual ട്രീറ്റ് സിനിമ എന്തായാലും സമ്മാനിക്കും 👍🏼