244) Barcelona A love Untold (2016) Philippine Movie

ആകസ്മികമായി ഒരു പെണ്കുട്ടിയുമായി മെട്രോ യാത്രക്കിടെ ഉണ്ടായ കൂടി കാഴ്ച്ച, അത് തന്റെ കാമുകിയാണെന്നു elly തെറ്റിദ്ധരിക്കുന്നു, ശേഷം അവൾ ഇറങ്ങിയ സ്റ്റേഷനിൽ അവനും ഇറങ്ങി അവളെ പിന്തുടരുന്നു, അവളുടെ അടുത്തു ചെന്നിരുന്നപ്പോഴാണ് ഇത് താനുദ്ദേശിച്ച ആളല്ല എന്നു അവൻ മനസിലാക്കുന്നത്. ശേഷം വിട പറഞ്ഞു രണ്ടു പേരും രണ്ടു വഴിക്ക് മടങ്ങുന്നു.. എന്നാൽ തിരക്കേറിയ ബാഴ്‌സിലോണ ലൈഫിൽ അവർ വീണ്ടും കണ്ടുമുട്ടാൻ ഇടയാകുന്നു..


Barcelona , The Untold Love Story (2016)

Language : Philippine

Genre : Romance



സ്വപ്നങ്ങൾ എല്ലാം തന്നെ മണ്ണലിഞ്ഞു ജീവിതം തന്നെ മടുത്തു എന്ന അവസ്ഥിയിൽ ഒന്ന് പിടിച്ചു നിൽക്കാൻ പോലും കഴിയാത്ത വണ്ണം തളർന്നു പോയിരിക്കുന്നു mia എന്ന ചെറുപ്പക്കാരി, ഒരു ജോലിക്ക് വേണ്ടി ഒരുപാട് അലയേണ്ട അവസ്ഥയാണ് ഇപ്പോൾ അവൾക്ക്, ആദ്യം പറഞ്ഞ കണ്ടു മുട്ടൽ പലപ്പോഴും ആയി മാറുമ്പോൾ elly mia യെ സഹായിക്കാൻ തയ്യാറാവുന്നു. 


കണ്ടു വരുമ്പോൾ ഒരു ക്ലിഷേ സ്റ്റോറി ആണെങ്കിൽ കൂടി സിനിമ പുറപ്പെടിവിക്കുന്ന വികാരങ്ങൾക്കും അഭിനയ മുഹൂർത്തങ്ങൾക്കും അതിന്റെതായ പുതുമ ഉണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടു തീർക്കാവുന്ന ഒരു മനോഹര ചിത്രം.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie