243) The Devil Judge (2021) Korean Drama

The Devil Judge

KDrama | 16 Episodes




Tvn ൻ്റേ Saturday and Sunday ഡ്രാമകൾ എപ്പോഴും ഒരു മിനിമം ക്വാളിറ്റി ഉള്ളതായിരിക്കും അത് അങ്ങനെ നിരാശപ്പെടുത്താറില്ല. Ji sung ആണ് ഈ ഡ്രാമയുടെ മൈൻ attraction പുള്ളിക്കാരൻ എടുക്കുന്ന ഡ്രാമകൾ എല്ലാം മികച്ചതായിരിക്കും കഥാപാത്രവും അതേ മുന്നേ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരിക്കും.. ഒരു പക്ക മാസ്സ് കഥാപാത്രം തന്നെയാണ് പുള്ളി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്..ടൈറ്റിലിൽ ജഡ്ജ് എന്നൊക്കെ കേട്ട്, വലിച്ചു നീട്ടി ലാഗ് അടിപ്പിച്ചു പോകുന്ന ഒരുതരം കോർട്ട് ഡ്രാമയാണ് ഇതെന്ന് വിചാരിച്ചു തെറ്റിദ്ധരിക്കേണ്ട. ആദ്യം മുതലേ പിടിച്ചിരുത്തുന്ന തരത്തിൽ ആണ് കഥയുടെ പോക്ക്.

ചുരുക്കി പറഞാൽ ഒരു പൊളിറ്റിക്കൽ game ആണ് ഡ്രാമ മൊത്തം . കാങ്ങ് യോ ഹാൻ എന്ന ജഡ്ജി പുതിയ ഒരു കോർട്ട് സമ്പര്ദായം കൊണ്ട് വരുന്നു. കൊറിയ മൊത്തം സാക്ഷിയാക്കിയുള്ള ഒരു ലൈവ് കോർട്ട് സെക്ഷൻ, തികച്ചും ജനാതിപത്യമാർഗേണയുള്ള വിധി നിർണയം, വിസ്താരണക്ക് ശേഷം പ്രതിക്ക് എന്ത് ശിക്ഷ കൊടുക്കണം എന്ന് ജനങ്ങൾക്ക് നേരിട്ട് കണ്ടു വോട്ടിംഗ് ലൂടെ തീരുമാനിക്കാം.. സംഭവം പറയുന്നപോലെ അത്ര എളുപ്പമായിരുന്നില്ല.. കൊമ്പത്തിരിക്കുന്ന അഴിമതി വീരന്മാർക്ക് അവർ തുടങ്ങി വച്ച ഈ ഏർപ്പാട് തലവേദനയായി മാറാൻ തിടങ്ങുന്നതോടെ കഥ കൂടുതൽ രസകരമാവുന്നു.. കാങ് യോ ഹാൻ എന്ന കഥാപാത്രം തന്നെയാണ് ഈ ഡ്രാമയുടെ ഹൈലൈറ്റ്..🔥

പുതുമയുള്ള അവതരണ രീതി ഒന്നുംമല്ലെങ്കിലും ഒരുപാട് വഴിത്തിരിവിലൂടെ വളരെ മികച്ച രീതിയിൽ തന്നെയാണ് അവസാനം വരെ കഥ മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്.. യോ ഹാനും തന്റെ അനന്ദ്രവൾ എലിയയും തമ്മിലുള്ള ബോണ്ടിങ് 😍 പിന്നെ പാർക്ക് ജിൻ യോങ്ങും പാർക്ക് ഗ്യു യോങ്ങും തമ്മിലുള്ള റിലേഷൻഷിപ് എന്നിവ അതി മനോഹരമായിരുന്നു..

ആകെ മൊത്തത്തിൽ മികച്ച ഒരു ഡ്രാമ.. 😍

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie