239) Space Sweepers (2021) Netflix Orginal Movie

Movie : Space sweepers 2021

Language : Korean

Genre : Space thriller 




Visually spectacular ആണ് സിനിമ. കൊറിയയിലെ ആദ്യത്തെ സ്പേസ് ഫിലിം അത് വളരെ ഗംഭീരമായി തന്നെ എടുത്തിട്ടുണ്ട്. രണ്ട് മണിക്കൂർ പതിനേഴ്‌ മിനിറ്റ് നേരം ഒരു തരി പോലും ലാഗ് ഇല്ലാതെ കണ്ടു തീർക്കാവുന്ന കിടിലൻ സിനിമ. 

2092 ൽ ആണ് കഥ നടക്കുന്നത്.. ഭൂമി അതിന്റെ അവസനത്തിലേക്ക് പ്രവേശിക്കാൻ പോകുന്ന ഇരുവേള. മരങ്ങൾ നശിച്ചു മരുഭൂമിയായി മനുഷ്യവാസം തന്നെ കുറഞ്ഞു വരുന്ന ഒരു ഘട്ടം. ഭൂമി വിട്ട് ആർട്ടിഫിഷ്യൽ സ്പേസ് സ്റ്റേഷനിലേക്ക് ചേക്കേറിയ ഉന്നത മനുഷ്യ വർഗ്ഗം അതിനെ ഒരു ആർട്ടിഫിഷ്യൽ ലാൻഡ് എന്നു വിളിക്കാംഅത് ഭരിക്കുന്നത് UTS എന്ന സംഘടന.. ആ ആർട്ടിഫിഷ്യൽ സ്പേസ് ലാൻഡിൽ ചേക്കേറാൻ കഴിയാത്ത ഒരു വലിയ sangam Space ൽ കറങ്ങി കളിക്കുന്നു.. അവരുടെ പ്രധാന ഹോബ്ബി സ്പേസ് ൽ ഉള്ള junk ൾ collect ചെയ്തു വിട്ട് കാശുണ്ടാക്കുക.. അതിൽ പെടുന്ന ഒരു സങ്കം ആണ് വിക്ടറി എന്ന സ്പേസ് ഷിപ്. ഒരു ദിവസം junk കളക്ഷനിടക്ക് അവർക്ക് ലോകം മൊത്തം തേടുന്ന ഒരു മിസ്സിംഗ് ഹ്യൂമൻ റോബോട്ടിനെ കണ്ടു കിട്ടുന്നു.. പൈസക്ക് നല്ല ആക്രാന്തം ഉള്ളവർ ആയത് കൊണ്ട് അവർ അതും വച്ച് ബർഗിൻ ചെയ്തു ക്യാഷ് ഉണ്ടാക്കാം എന്ന് തീരുമാനിക്കുന്നു.. ശേഷം നടക്കുന്നത് ഒക്കെ കണ്ടു മനസിലാക്കുക 

Visually ഒരു അത്ഭുതം തന്നെയാണ് ഇതിന്റെ making. അവസാനം വരെ ആ ക്വാളിറ്റി മൈന്റൈൻ ചെയ്തു കൊണ്ടൊയതാണ് ഏറ്റവും വലിയ കാര്യം.. കഥയിൽ ഒരുപാട് ട്വിസ്റ്റുകൾ ഒന്നും ഇല്ലെങ്കിലും ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ വളരെ interestimg ആയിരുന്നു.. കിം ടെ രി 😍 സ്ക്രീനിൽ വന്ന അഴക്.. സോങ് joon കി യും മറ്റു കഥാപാത്രങ്ങളും എല്ലാവരും നന്നായിരന്നു.. ഇടയിൽ വന്ന കുറച്ചു വൈകാരിക രംഗങ്ങളും നല്ലതായിരുന്നു...


ഒരു നല്ല അനുഭവം 😍

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie