194) Helen (2019) Malayalam Movie

ഹെലൻ (U ,1H 57min)
Director - Mathukutty Xavier



പ്രൊമോഷൻ ഒക്കെ ആണ് അതൊക്കെ വേണം  ശെരി തന്നെ എന്നിരുന്നാലും അവർ ആ ട്രയ്ലർ ഇറക്കാതെ നേരിട്ട് സിനിമ തീയേറ്ററിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തീർത്തും പ്രതീക്ഷിക്കാത്ത ഒരു അനുഭവം ചിത്രത്തിൽ നിന്നും ലഭിച്ചേനെ എന്ന് വെറുതെ എനിക്ക് കണ്ടിറങ്ങിയപ്പോൾ ഒരു തോന്നൽ.. എന്തൊക്കെ ആയാലും വളരെ ലളിതവും മനോഹരവുമായ ഒരു മികച്ച Survival thriller അതാണ് ഹെലൻ.

ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ച ആൻ ബെൻ ന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. വളരെ ലളിതവും ഇന്റൻസും അതും അസാധ്യമായി അത് അവതരിപ്പിച്ചു പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്താൻ  കഴിഞ്ഞു. വലിയ മാരക ബ്രൂട്ടൽ ഡിസ്റ്റ്ബിങ് സീനുകൾ ഒന്നും തന്നെ ഇല്ലെങ്കിൽ കൂടി തന്നെ ഓരോ നിമിഷവും വന്നു പോകുന്ന survival സീനുകൾ എല്ലാം അത്യാവശ്യം തന്നെ ടെൻഷൻ അടിപ്പിച്ചു എന്നു പറയാതിരിക്കാൻ വയ്യ. അത് മാത്രം അല്ല ലോജിക്കൽ ആയും എല്ലാം വളരെ സെൻസിബിൾ ആയിരുന്നു. 

ആദ്യ സംവിധാന സംഭരമ്പം എന്ന നിലയിൽ ഏറ്റവും മികച്ച തുടക്കം തന്നെയാണ് മാത്തുക്കുട്ടി സേവ്യറിന് കിട്ടിയിരിക്കുന്നത്. ഒരു വെൽ writtern സ്ക്രിപ്റ്റും Excellent Direction നും കൂടി ആയപ്പോൾ ഇതു വരെ മലയാളത്തിൽ നിന്നും കുറെ നാളായി കണ്ടു വന്ന pattern ൽ നിന്നെല്ലാം മാറി ഒരു നല്ല മികച്ച സിനിമാനുഭവം തീയേറ്ററിൽ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

2 മണിക്കൂർ നേരം വേറൊന്നും ചിന്തിക്കാതെ ചിത്രത്തിൽ മുഴുകിയുരിക്കാൻ ഉള്ള  വകയൊക്കെ സിനിമയിൽ ധാരാളം ഉണ്ട്.. അവസാനത്തെ ആ സെക്യൂരിറ്റി ചേട്ടന്റെ ഡയലോഗ് 👌ഞാനും ഒന്ന് ചിന്തിച്ചു പോയി.. ഷാൻ റഹ്മാന്റെ പശ്‌ചാത്തല സംഗീതം സിനിമയുടെ Throughout thrilling mood നിലനിർത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്..

തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വദിക്കാം.. A Good Survival  Thriller ❤️  kudos to the team behind Especially the producer himself Vineeth Sreenivasan ❤️ Go and watch it

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie