192) The Elder One (2019) Malayalam Movie

മൂത്തോൻ (The Elder One)
Director - Geethu Mohandas



ഏറ്റവും വലിയ ഭാഗ്യം എന്താന്ന് വച്ചാൽ ഇതുപോലെ ഒരു സിനിമ തീയേറ്ററിൽ നിന്നും ആസ്വദിക്കാൻ സാധിച്ചു എന്നത് തന്നെയാണ്. ആദ്യം തന്നെ പറയാൻ ഉള്ളത് നല്ല ഒരു സിനിമാനുഭവം ലഭിക്കാൻ തിരിക്കല്ലാത്ത ഷോ നോക്കി കയറുക അത്ര തന്നെ. ഗീതു മോഹൻദാസിന്റെ ആദ്യ ചിത്രമായ ലയേഴ്‌സ് ഡൈസ് കണ്ടപ്പോ തന്നെ അവരുടെ സംവിധാന മികവ് മനസിലായതാണ്. അത്രയും ഇന്റൻസ് ആയി ഓരോ സീനും പ്രെസെൻറ് ചെയ്യുന്നത് കണ്ടത്ഭുതപെട്ടിട്ടുണ്ട്. ഇനി മൂത്തോനിലേക്ക് വരുമ്പോൾ മുമ്പ് ഞെട്ടിച്ച പോലെ തന്നെ അത്രയും ഇന്റൻസ് റോ സീനുകൾ മേക്കിങ് ക്വാളിറ്റി ദാർക് മൂഡ് അങ്ങനെ പറയാനാണേൽ ഒരുപാട് ഉണ്ടാവും.

ലക്ഷദ്വീപിൽ നിന്നും തന്റെ മൂത്തോനെ തേടി ബോംബെക്ക് വിടുന്ന മുല്ല എന്ന കുട്ടി. അവിടെ എത്തിപ്പെട്ടു അവനു നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ കണ്ടു മുട്ടുന്ന പുതിയ ആളുകൾ. അതിൽ ഒരാളാണ് ഭായ് എന്ന ചേരി തലവൻ. കഥ അങ്ങനെ മുന്നോട്ട് പോകുന്നു. വളരെ പതിയെ സഞ്ചരിക്കുന്ന തിരക്കഥ. ഓരോ സീനുകളും അത്രയും ഇന്റൻസാണ്. രണ്ടാം പകുതിയാണ് ആദ്യ പകുതിയേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.നിവിൻ പോളി എന്ന നടന്റെ ഇന്നേവരെ നമ്മൾ കണ്ടിട്ടില്ലാത്ത ഒരു മികവുറ്റ പ്രകടനം. അക്ബർ ആരായിരുന്നു, എങ്ങനെയായിരുന്നു,അദ്ദേഹത്തിന്റെ കണ്ണുകളിൽ പോലും അത് വളരെയധികം പ്രകടമായിരുന്നു. Career Best Performance 👌അഭിനയിച്ച മറ്റ് കഥാപാത്രങ്ങൾ എല്ലാവരും തന്നെ തകത്തു..ബോംബെ ചേരിയും ലക്ഷദ്വീപിന്റെ മനോഹാരിതയും ഒപ്പിയെടുത്ത ഛായാഗ്രഹണം. രാജീവ് രവി❤️ especially Climax ലെ ആ ഷോട്ട് ❤️

സിനിമ എല്ലാവർക്കും ഒരേ പോലെ ആസ്വാധിക്കാൻ സാധിക്കില്ല .. ഭൂരിഭാഗം പേർക്കും സിനിമയിലെ ചില രംഗങ്ങൾ ദഹിച്ചെന്നും വരില്ല.. ശരാശരി ആളുകൾ ഉണ്ടായിരുന്ന തിയേറ്റർ ആയിട്ട് കൂടി കുറെ പേരുടെ കമ്മന്റടി ശല്യം നല്ലോണം ഉണ്ടായിരുന്നു. (അതാണ് ഞാൻ ആദ്യം പറഞ്ഞത് തിരക്കൊഴിഞ്ഞ ഷോ പോയി കാണുക എന്ന് 😂)

മൂത്തോൻ വേറിട്ടൊരു ചലിച്ചിത്രാനുഭവം ആണ്. കാണുന്നവർ ആ സിനിമ എങ്ങനെ ഉള്ളതാണ് എന്ന് മുൻധാരണയോടെ കയറി കാണുക. ഒരു മാസ്സ് ഗ്യാങ്സ്റ്റർ വെട്ടും കുത്തും അധോലോകവും ഒക്കെ പ്രതീക്ഷിച്ചു പോവാതിരിക്കുക...

Just Brilliant Film ❤️ Hatsoff Geethu Mohandas ❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie