193) Android Kunjappan Version 5.25(2019) Malayalam Movie

Android Kunjappan Version 5.25 (2h 20min)
Director - Ratheesh Balakrishnan Poduval



വളരെ ആഴത്തിൽ സ്പർശിക്കുന്ന വൈകാരിക രംഗങ്ങളും ശുദ്ധ ഹാസ്യവും പിന്നെ അവസാനംവരെ നിറഞ്ഞു നിൽക്കുന്ന അതിമനോഹരമായ ഫിലും കൂടാതെ ഞെട്ടിക്കുന്ന പ്രകടനങ്ങളും ഒക്കെയായി ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ കുറിച്ചു പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്. എടുത്തു പറയേണ്ട ഒന്ന് സുരാജേട്ടന്റെ പ്രകടനം.ഇതുപ്പോ ഈ വർഷത്തെ എത്രാമത്തെ ആയി.. ആദ്യം ഫൈനൽസ് ശേഷം വികൃതി ദാ ഇപ്പോൾ ഇതിലും.. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഗംഭീര Transformation എന്നൊക്കെ പറയാം.

പിടിവാശിക്കാരനായ അച്ഛനെ നാട്ടിൽ, നോക്കാൻ ഒരു ഹോം നേഴ്‌സിനെയും ഏല്പിച്ചു റഷ്യയ്ക്ക് ജോലി കിട്ടി പോകുന്ന മകൻ,എന്നാൽ നാട്ടിലെ ഹോം നേഴ്സ്‌മാർ എല്ലാം ഇട്ടേച്ചു പോകുന്നത് കാരണം ,ഒരു റൊബോട്ടിനെ അച്ഛന്റെ കാര്യങ്ങൾ നോക്കാൻ നിർത്തുന്നു, ശേഷം ഉണ്ടാവുന്ന വളരെ രസകരമായ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. തുടക്കം മുതൽ തന്നെ ഒരുപാട് Situation കോമേടികളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സിങ്ക് സൗണ്ട് ആയത്കൊണ്ട് തന്നെ അത് അത്രയും natural ആയി ഫീൽ ചെയ്തു.ഒരു ഇഴച്ചിലും ഫീൽ ചെയ്യാതെ ഇന്ററിസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്ന തിരക്കഥ

ഭാസ്‌ക്കരൻ എന്ന വാർദ്ധക്യ കഥാപാത്രം സുരാജേട്ടന്റെ Career ൽ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും. ആ പ്രായത്തിൽ ഉള്ള ഒരാളുടെ മനോനില,Manneris ങ്ങൾ, ലുക്ക് സംസാരം എന്നുവണ്ട എല്ലാം തന്നെ ഒന്നിനൊന്ന് Perfect ആയിരുന്നു. വികൃതിയിലെ പോലെ തന്നെ സൗബിനെ പിന്നിലാക്കിയുള്ള ഒരു ഗംഭീര പ്രകടനം..👌

തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു മികച്ച ഫീൽ ഗുഡ് ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ക്ലൈമാക്സിൽ നല്ല ഒരു സന്ദേശം തന്നെ സിനിമ മുന്നോട്ട് വക്കുന്നുണ്ട്.. ❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie