241) Birthcare Center (2020) Korean Drama
Birthcare Center (2020)
KDrama | 8 Episodes | Comedy, Slice Of Life
ഈ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും സംതൃപ്തി നൽകിയ ഒരു underrated ആയ കെ ഡ്രാമയെ കുറിച്ച് പറയാം എന്ന് വിചാരിച്ചു. തികച്ചും വ്യത്യസ്തമായ പ്രമേയവും അതിനൊത്ത മനോഹരമായ അവതരണ ശൈലിയും കൊണ്ട് ഞെട്ടിച്ച ഒരു drama. Birthcare center, ഈ പേര് കേൾക്കുമ്പോൾ തന്നെ ഒരു മടുപ്പ് ഒക്കെ ചിലർക്ക് തോന്നാം.. എന്നാൽ എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡ്രാമ തന്നെയാണ് ഇത്
പ്രസവ ശേഷം അമ്മമാർക്ക് പല മാസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. ഒരു കുട്ടിയെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് പോലും പല മാതാപിതാക്കൾക്കും ചിലപ്പോൾ അറിയാൻ വഴിയില്ല.. ആ ഒരു സാഹചര്യത്തിൽ ആണ് ഇത്തരം birthcare center ൻ്റെ പ്രസക്തി കടന്നു വരുന്നത്. സത്യം പറഞാൽ ഇത് ശെരിക്കും ഒരു മതൃപരിപാലന കേന്ദ്രമാണ്. അവിടേക്ക് നമ്മുടെ main couple അവരുടെ ആദ്യ പ്രസവ ശേഷം കടന്നു വരുകയാണ്.. ശേഷം അവിടെ അവർ കടന്നു പോകുന്ന സാഹചര്യങ്ങളും കണ്ട് മുട്ടുന്ന പുതിയ ആളുകളും അവർക്കിടയിൽ ഉണ്ടാവുന്ന സൗഹൃതവും ഒപ്പം ഒരുപാട് മനസ്സിൽ തട്ടുന്ന വൈകാരിക മുഹൂർത്തങ്ങളും എല്ലാമായി വെറും 8 episode കൾ മാത്രം ഉള്ള ഒരു അത്യുഗ്രൻ ഡ്രാമയാണ് Birthcare Center
കണ്ണ് നിറയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഡ്രാമയിൽ ഇടനീളവും കടന്നു പോകുന്നുണ്ട്.. ദാമ്പത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് പരസ്പരം ഉള്ള മനസ്സിലാക്കൽ ആണ്. അതൊക്കെ അതി ഗംഭീരമായിയാണ് ഡ്രാമയിൽ എടുത്തു കാണിക്കുന്നത്.. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ് ആകെ മൊത്തം ഡ്രാമ തന്നത്😍 കണ്ട് മടുത്ത സ്ഥിരം പ്ലോട്ടുക്കളിൽ നിന്ന് വ്യത്യസ്തമായി വന്ന മികച്ച ഒരു ഡ്രാമ.
Comments
Post a Comment