240) Vincenzo (2021) Korean Drama
Drama : Vincenzo
Genre : Action, thriller
No of Episode : 20
മാസ്സ് മരണമാസ്സ് ...🔥🔥 കഴിഞ്ഞ 2 മാസത്തിലേറെയായി ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇത്രയും അസ്വദിപ്പിച്ച ഒരു kdrama ഈ അടുത്ത കാലത്ത് ഒന്നും കണ്ടട്ടില്ല.. ത്രില്ലർ and റോം കോം ഡ്രാമകൾ back to back ആയി ഇറങ്ങുമ്പോൾ അതിനിടക്ക് കയറിവന്ന നല്ല ഉഗ്രൻ മാസ്സ് എന്റർട്ടനേർ ആണ് vincenzo.. 20 എപ്പിസോഡ് with 1 h 25 min duration ആയി വലിയ ഒരു യാത്ര തന്നെയായിരുന്നു അത്.. ഒരു പക്ഷെ ഒരുവിധം കെ ഡ്രാമകളും നല്ല രീതിയിൽ തുടങ്ങി അത് മികച്ച രീതിയിൽ തന്നെ അവസാനിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് കാണാറുണ്ട്.. പിന്നെ കാണുന്നൊന്റെ വായ അടക്കാൻ വല്ല shit ഓപ്പൺ എന്ഡിങ് ഉം തന്നിട്ട് S2 വരാൻ ഇങ്ങനെ കാത്തിരിക്കണം.. ശെരിക്ക് എങ്ങനെ തുടങ്ങും എന്നതിൽ അല്ല എങ്ങനെ അത് അവസാനിപ്പിക്കും എന്നതിലാണ് കാര്യം.. വിൻസെൻസോ ആ ഒരു കാര്യത്തിൽ പൂർണ തൃപ്തിയാണ് നൽകിയത്... The way it started and the the way its ended was perfect 🔥
കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല.. എന്നാലും പറയാം.. ഇറ്റലിയിലെ മാഫിയ ലോയർ ആയ വിന്സൻസോ കേസ്സാണോ ഒരു വ്യക്തിപരമായ ദൗത്യ നിർവഹണത്തിനായി കൊറിയയിലേക്ക് വരുന്നു.. എന്നാൽ സംഗതി പുള്ളി വിചാരിച്ചത്ര എളുപ്പമുള്ള പണി ആയിരുന്നില്ല..പിന്നെ അങ്ങോട്ട് തന്റെ ലക്ഷ്യ നിർഹണത്തിനായുള്ള നായകന്റെ പോരാട്ടമാണ് ഡ്രാമ പറഞ്ഞു പോകുന്നത്.. ആ ദൗത്യവും അതിന്റെ പിന്നിലെ ഉള്ള നൂലാൻമാലകളും ദുരൂഹതകളും ഒക്കെ ഡ്രാമയിൽ പറയുമ്പോ അറിയുന്നതാണ് നല്ലത്..
എടുത്തു പറയേണ്ട ചില കാര്യങ്ങൾ.. ആദ്യ 4 എപ്പിസോഡുകൾ വലിയ ഗംഭീരം എന്നൊന്നും പറയാൻ ഉണ്ടായിരുന്നില്ല.. പലരുടെ ഭാഗത്തു നിന്നും കുറെ നെഗറ്റീവ് അഭിപ്രായങ്ങൾ ഒക്കെ കണ്ടിരുന്നു.. പക്ഷെ അതിനും ശേഷം പിന്നീടങ്ങോട്ട് ഓരോ എപ്പിസോഡുകളും മരണമായസ്സായിട്ടാണ് പോകുന്നത്..അതിൽ രോമാഞ്ചം വന്ന് പുളകിതനായ ഒരുപാട് സന്ദർബങ്ങൾ കടന്നു പോയിട്ടുണ്ട്..Visual making ക്വാളിറ്റി and ബാക്ക്ഗ്രൗണ്ട് മ്യൂസിക് was just ബ്രില്ലിൻറ്സ്.. ഇത്ര കണ്ട് മകിച്ചതാക്കാൻ ഏറ്റവും കൂടുതൽ സഹായിച്ച രണ്ടു ഘടകങ്ങൾ ആണവ.
വിന്സൻസോ കേസ്സാണോ ആയി വേഷമിട്ടു ഞെട്ടിച്ചത് werewolf boy ലും battleship island ളും space sweepersilum ഒക്കെ നായക വേഷം കൈകാര്യം ചെയ്ത നമ്മടെ പ്രീയപ്പെട്ട സോങ് ജൂങ്കിയാണ്.. വെറും നായകനും മാത്രം മാസ്സ് പ്രകടനം ചെയ്യാൻ സ്പേസ് കൊടുക്കാതെ, ബാക്കിയുള്ളവർക്കും കൂടി അവസരം കൊടുക്കുന്ന തരത്തിലുള്ള വേറെ ലെവൽ സ്ക്രീൻ പ്ലേ. ഏറ്റവും മികച്ചത് എപ്പിസോഡ് 16th ആയിരുന്നു..🔥🔥 that എന്ഡിങ് was തീപ്പൊരി ഉഫ്ഫ്.... ചില സീനുകൾ വീണ്ടും വീണ്ടും അടിച്ചു കാണാൻ തോന്നും..
Must watch Drama... 🔥🔥 pakka mass Entertainer...😍🙌
Comments
Post a Comment