236) Go Ahead (2020) C Drama

Go Ahead 2020

Chinese Drama / 40 Episodes 

Genre : Family , Romance

വളരെ ശക്തമായ ഫാമിലി എമോഷൻസ് ആണ് ഗോ അഹെഡ് എന്ന ചൈനീസ് ഡ്രാമയെ കണ്ടിട്ടുള്ളവയിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്. ഞാൻ ആദ്യമായി കാണുന്ന ഒരു ചൈനീസ് ഡ്രാമയാണ് ഇത്, ഒരുപക്ഷേ മറ്റൊരു ഡ്രാമ കാണാൻ ഒരുങ്ങി നിന്ന ഞാൻ ഒരു പ്രൊമോ കണ്ട് കൗതുകം കേറി കണ്ടു  തുടങ്ങിയതാണ്, ആദ്യ എപ്പിസോഡ് മുതൽ തന്നെ കാണുന്നവനെ പിടിച്ചിരുത്താൻ ഉള്ള  സംഗതികൾ ഒക്കെ ഒരുപാട്  നിറച്ചു വച്ചിട്ടുണ്ട്. First ഇമ്പ്രെഷൻ തന്നെ തികച്ചും സംതൃപ്തി തരുന്നതായിരുന്നു. 


മൂന്ന് കാലഘട്ടത്തിൽ ഉള്ള കുറച്ചു പേരുടെ ജീവിതങ്ങൾ ചുറ്റിപ്പറ്റിയാണ് ഗോ അഹെഡ് കഥ പറഞ്ഞു പോകുന്നത് അതിൽ പ്രധാനമായും 3 പേര് , Li Jain Jain, Ling Xiao, He ZiQiu ഇവരിൽ ആണ് ഡ്രാമയുടെ മെയിൻ ഫോക്കസ് , എന്നാൽ ഇവരെ കൂടാതെ ഇനിയും സുപ്രധാന കഥാപാത്രങ്ങൾ കുറച്ചുപേർ കൂടി ഉണ്ട്. പ്ലോട്ടിനെ കുറിച്ച് ഒന്നും കൂടുതൽ വിശദീകരിക്കുന്നില്ല അത് മൈ ഡ്രാമലിസ്റ്റ് വെബ് സൈറ്റിൽ വ്യക്തമായി ഉണ്ട്.


മുകളിൽ പറഞ്ഞ മൂന്ന് പേരും സഹോദരങ്ങൾ ആണ്, എന്നാൽ അവർ തമ്മിൽ ബ്ലഡ് റിലേഷൻ ഒന്നും തന്നെ ഇല്ല. പിന്നെ അവർ എങ്ങനെ സഹോദരങ്ങൾ ആയി മാറി..? ആദ്യ കാലഘട്ടത്തിൽ ഡ്രാമ തുടങ്ങുന്നത് മുതൽ അതിലേക്കാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്നത്. ആദ്യ 11 എപ്പിസോഡുകൾ തന്നെ നമ്മുടെ മനസ്സ് നിറക്കും.  ശക്തമായ മനസിൽ തട്ടുന്ന വൈകാരിക മുഹൂർത്തങ്ങൾ ഒരുപാട് അതിൽ വന്നു പോകുന്നുണ്ട്. ശേഷം അവരുടെ കളിയും ചിരിയും തമാശയും സാഹോദര്യവും സൗഹൃദവും സ്കൂൾ ജീവിതവും  ഒക്കെ നിറഞ്ഞു കവിഞ്ഞ രണ്ടാം മനോഹരമായ അടുത്ത കാലഘട്ടം. അങ്ങനെ ഒക്കെ ഒരു ഫാമലിയും സഹോദരങ്ങളും ഉണ്ടായിരുന്നെങ്കിൽ എന്നു വരെ കൊതിച്ചു പോകും.. എന്നാൽ ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമാണ് അടുത്ത അവരുടെ കാലഘട്ടം പറഞ്ഞു തുടങ്ങുന്നത്..


അതിനെക്കുറിച്ചു കൂടുതൽ എടുത്തു പറയാൻ നിൽക്കുന്നില്ല. അത് കണ്ടു തന്നെ അറിയേണ്ടതാണ്. മനസിൽ തട്ടുന്നതും കണ്ണു നിറക്കുന്നതുമായ ഒരുപാട് വൈകാരിക രംഗങ്ങൾ അവിടെയും ഉണ്ട്. ഈ  40 എപ്പിസോഡുകൾ ഉള്ള ലോങ് ഡ്രാമക്ക് ആഴത്തിൽ തന്നെ പറഞ്ഞു തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു.  Slice of life, the reality of life, the hardship of life the joy of life everything was there. ഒരു ഡ്രാമ ഫാൻ ആണേൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡ്രാമയാണ് ഗോ അഹെഡ്. എപ്പിസോഡ് തുടക്കത്തിലും അവസനത്തിലും 2 മിനിറ്റ് ഇൻട്രോ വീഡിയോ ഉണ്ട് എല്ലാ ചൈനീസ് ഡ്രാമകൾക്കും അത് ഉള്ളതാണ്.. മാക്സിമം അത് skip ചെയ്യാൻ ശ്രമിക്കുക ഇല്ലെങ്കിൽ പ്രധാനപ്പെട്ട പല സീനുകളും സ്പോയിൽ ആവാൻ സാധ്യത ഉണ്ട്, അത് ഒഴുവാക്കിയാൽ ഏകദേശം 38 മിനിറ്റ്  ആണ് ഓരോ എപ്പിസോഡും ലെങ്ത് വരുന്നത്


Li jain jain ഒരു രക്ഷയും ഇല്ല😍 ഒടുക്കത്തെ ക്യൂട്ട് ആണ്😁😍

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama