230) Team Bulldog Off Duty Investigation (2020) K Drama
Team Bulldog Off Duty Investigation 2020
KDrama /16 Episodes
കഥ പറച്ചിലിൽ പുതുമയില്ലെങ്കിലും 12 എപ്പിസോഡിനുള്ളിൽ വളരെ വൃത്തിയായി അതും അനാവശ്യ സീനുകൾ എല്ലാം തന്നെ ഒഴിവാക്കി പറഞ്ഞവസാനിപ്പിച്ച നല്ല ഒരു ഡ്രാമയാണ് ടീം bulldog: Off duty investigation. OCN ഡ്രാമ എന്നതിലുപരി cha tae hyun ന്റെ തിരിച്ചു വരവ് എന്ന രീതിയിലാണ് ഡ്രാമയെ സമീപിച്ചത്. Overall മികച്ച ഒരു കാസ്റ്റിംഗ് തന്നെ ഡ്രാമയിൽ അണിനിരക്കുന്നുണ്ട്.
ആക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ജെനറിൽ വരുന്ന ഡ്രാമ ഒട്ടും ബോറടിപ്പിക്കാതെ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്ന തിരക്കഥ അത് തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. ഇനി പ്ലോട്ടിലോട്ട് കടക്കുകയാണെങ്കിൽ ആദ്യം പറഞ്ഞത് പോലെ തന്നെ സ്ഥിരമായി കാണുന്ന ശൈലിയിൽ മുന്നിട്ട് പോകുന്ന കഥാ പശ്ചാത്തലം. കേസ് ഇൻവെസ്റ്റിഗേഷനു പുറകെ ഒരു ഡിറ്റക്ടീവും ചാനൽ പ്രൊഡ്യൂസറും കൂടുതെ അവർക്കൊപ്പം സഹായികളായി ഒരു talented പ്രൊഫിലരും മുൻ NFS ഡയറക്ടറും പിന്നെ ഒരു ഗ്യാങ്സ്റ്ററും കൂടി നടത്തുന്ന സാഹസങ്ങൾ ആണ് ഡ്രാമ പറയുന്നത്.
കഥ കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുമ്പോൾ രസകരമായ ചെറിയ രീതിയിൽ ഉള്ള ട്വിസ്റ്റും കാര്യങ്ങളുമെല്ലാം തൃപ്തി നൽകുന്നതായിരുന്നു. എന്തുകൊണ്ടും കണ്ടു നോക്കാവന്ന ഒരു ഡ്രാമ തന്നെയാണ് സമയ നഷ്ടം ഉണ്ടാവില്ല.....
Comments
Post a Comment