225) Thappad (2020) Hindi Movie
"After all Its Just a Slap and You are Making it like a big deal"
Thappad (2020)
Language - Hindi
Genre - Drama
Spoiler ahead....!
ഒരു പക്ഷെ ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം ഇന്ത്യയിലെ ഓരോ വീടുകളിലും കോമണ് ആയി നടക്കുന്ന ഒന്നായിരുന്നു പക്ഷെ ഇതിത്ര ഗൗരവ മേറിയ ഒരു വിഷയം ആണെന്ന് പലരും ചിന്തിച്ചു കാണില്ല. ഇതിനെ ഒരു ഗുരുതരവസ്ഥയിലേക്ക് കൊണ്ടു പോവാൻ പലരും ശ്രമിച്ചു കാണില്ല. സിനിമയുടെ പൊളിറ്റിക്കൽ കരപ്ടൻസ് ഞാൻ ഇവിടെ ചർച്ച ചെയ്യാൻ താൽപ്പര്യപെടുന്നില്ല.. എല്ലാവർക്കും ഉള്ളത് പോലെ എനിക്ക് ഇതിനെ കുറിച്ചു വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ട്.
സിനിമയിലെ വരാം. ഒരു സ്ലോ ബർനേർ എന്നൊക്കെ വേണേൽ വിശേഷിപ്പിക്കാം. അമൃത എന്ന സ്ത്രീ കല്യാണതിനു ശേഷം ഉള്ള ദാമ്പത്യ ജീവിതത്തിൽ തീർത്തും സന്തുഷ്ടവത്തിയായിരുന്നു. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഘടകം അമൃതയുടെ ദൈനംദിന ജീവിതം ഒരോ തവണയും എടുത്തു കാണിക്കുന്നതായിരുന്നു ദിവസങ്ങൾ മാറിമറയുമ്പോഴും മാറാത്ത ചില ചിട്ടങ്ങൾ ഒരു ഭാര്യ, വീട്ടമ്മ എന്ന നിലയിൽ അവൾ നിർവഹിക്കുന്ന കർത്തവ്യങ്ങൾ അത് അതിമനോഹരമായി സംവിധായകൻ നമ്മുക്ക് വരച്ചു കാട്ടി തരുന്നുണ്ട്. അതിൽ നിന്നും തന്നെ ആ കഥാപാത്രത്തിന്റെ പ്രകൃതം നമ്മുക്ക് മനസിലാക്കാം.
ശേഷം അവളുടെ ഭർത്താവ് വിക്രം ഒരു ബസി പഴ്സണലിറ്റി ആണ്. ഭാര്യയെ നല്ല സ്നേഹവും ആണ്. ഭാവി സുരക്ഷിതമാക്കാൻ ഉള്ള ഓട്ടത്തിലാണ് പുള്ളി. പിന്നെ ചിത്രത്തിൽ വേറെ 5 ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്. ആ അഞ്ചു പേരുടെയും സ്വഭാവ ശൈലി പ്രത്യക്ഷത്തിൽ തന്നെ വ്യക്തമായി പറയുന്നുണ്ട്. ഭർത്താവിൽ നിന്നും നിരന്തരമായി ഫിസിക്കൽ abuse ഏറ്റുവാങ്ങുന്ന വേലക്കാരി സുനിത. അമൃത എന്ന മകളെക്കാൾ കൂടുതൽ അമൃത എന്ന ഭാര്യയെ സ്നേഹിച്ച അവളുടെ സ്വന്തം 'അമ്മ. എന്നും അവൾക്ക് കരുതേകി കൂടെ നിന്ന് അവളുടെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണ നൽകിയ അമ്മായിഅമ്മ. ഭർത്താവിൽ നിന്നും തനിക്കു വേണ്ട ബഹുമാനവും സ്നേഹവും ലഭിക്കാതെ ജീവിതം മുന്നോട്ട് നയിക്കുന്ന നേത്ര എന്ന അഭിഭാഷക.മരണപ്പെട്ടിട്ടും സ്വന്തം ഭർത്താവിനെ ഓർത്തു അഭിമാനവും സ്നേഹവും കൊണ്ട് ജീവിക്കുന്ന സിംഗിൾ mother ശിവാനി. പിന്നെ അവസാനമായി ഒരു സ്ത്രീ കഥാപാത്രം അമൃതയുടെ അനിയന്റെ കാമുകി സ്വാതി. ഇവർ എല്ലാവരും സ്ക്രീനിൽ കഴച്ച വച്ചത് ഗംഭീര പ്രകടനം ആയിരുന്നു.
ഒരു രത്രിയിൽ ഉണ്ടായ കൈയബദ്ധം വേറെ ഒരാളുടെ ദേഷ്യം മുഴുവൻ ഞാൻ നിന്നോട് തീർത്തു ഇതായിരുന്ന വിക്രമിന്റെ പക്ഷം. ഒരുപക്ഷേ വിക്രം ആ രാത്രി തന്നെ വന്ന് തന്റെ തെറ്റ് ഏറ്റു പറഞ്ഞു അമൃതയോടെ മാപ്പ് പറഞ്ഞിരുന്നെങ്കിൽ, അവളെ ഒന്ന് സന്ദ്ധ്വാനിപ്പിച്ചിരുന്നെങ്കിൽ ശേഷം അവൾക്ക് ഇതൊക്കെ ഒന്ന് മറക്കാൻ കുറച്ചു സമയം നൽകിയിരുന്നെങ്കിലും.. കാര്യങ്ങൾ ഒക്കെ ഇങ്ങനെ അവതാളത്തിൽ ആവില്ലായിരുന്നു. സാഹചര്യം ആകെ മാറി മറയുമ്പോഴും. അവൾ പിന്നെയും പിന്നെയും പറയുന്നത് കേൾക്കുന്നുണ്ട് - am i making a mistake..? ജീവിതത്തിൽ താൻ ആകെ ആഗ്രഹിച്ചിരുന്നത് രണ്ടേ രണ്ട് കാര്യങ്ങൾ മാത്രമാണ്. ബഹുമാനവും, സന്തോഷവും. ലോകത്തിലെ ഏറ്റവും മികച്ച house wife ആകുക എന്നതായിരുന്നു അവളുടെ സ്വപ്‍നം.
ജീവിത സാഹചര്യങ്ങൾ എല്ലാം ഇപ്പോൾ മാറി. വിക്രം തന്റെ തെറ്റുകളിൽ നിന്നും പലതും മനസിലാക്കി.. വേർപാടിന്റെ പുതിയ ഒരു ജീവിതത്തിലേക്ക് ഇരുവരും കാലെടുത്തു വെക്കുകയാണ്. ഈ സിനിമ തീർത്തും ഒരു life ലസൻ തന്നെയാണ് പലർക്കും.
കാണുക എന്നല്ല കൊണ്ടിരിക്കുക തന്നെ വേണം തപ്പട്. Hatsoff the brilliant anubav sinha

Comments
Post a Comment