216) Varane Avashyamund (2020) Malayalam Movie
വരനെ ആവശ്യമുണ്ട് (U / 2h 24min)
Director - Anoop Sathyan
സിനിമയുടെ ആകെ മൊത്തത്തിലുള്ള ഒരു വൈബ് മുമ്പ് കണ്ടു വന്നതിൽ നിന്ന് എല്ലാം കുറച്ചു വ്യത്യസ്തമാണ്. മുന്നോട്ട് പോകുന്തോറും ഒരു രംഗം കഴിഞ്ഞിട്ടടുത്തിലേക്ക് നീങ്ങുന്നത് പരസ്പരം ഒരു ബന്ധവും ഇല്ലാതെയാണ്. എന്നിരുന്നാലും ഒരുപാട് സന്ദര്ഭ ഹാസ്യ രംഗങ്ങൾ കൊണ്ട് വെറുതെ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം അതാണ് വരനെ ആവശ്യമുണ്ട്. ശക്തമായ അടിത്തറയുള്ള ഒരു തിരക്കഥ സിനിമക്കില്ല..കുറച്ചു പച്ചയായ ജീവിതങ്ങളുടെ ഇടയിലൂടെ പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു പോകുന്ന തിരക്കഥ.
കഥ മുഴുവനും നടക്കുന്നത് ചെന്നൈയിൽ ആണ്. സുരേഷേട്ടന്റെ throughഔട്ട് ഒരുപാട് കോമഡി രംഗങ്ങൾ എല്ലാം നന്നായിരുന്നു.പിന്നെ ഒപ്പത്തിനൊപ്പം ജോണി ആന്റണിയും😂 ശോഭന,ഉർവശി,kpac ലളിത എന്നിവരും അവരവരുടേതായ റോൾ ഗംഭീരമാക്കി. ദുൽഖറിന് ചിത്രത്തിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. എന്നാലും ഉള്ളതിൽ ആ ഇമോഷണൽ രംഗം ഒക്കെ കിടുക്കി. നായിക കല്യാണി പ്രിയദർശനും നന്നായിരുന്നു.സത്യം പറഞ്ഞാൽ വ്യക്തമായ ഒരു തിരക്കഥ ചിത്രത്തിൽ കണ്ടില്ല.. ഒരൊഴുക്കിന് അതിങ്ങനെ മുന്നോട്ട് പോകുന്നു ഒരു സീൻ കഴിഞ്ഞു വരുന്ന അടുത്ത സീൻ തൊട്ട് മുമ്പ് കാണിച്ച രംഗവുമായി ഒരു ബന്ധമില്ലാത്ത പോലെ അത് അത്ര clear അല്ല എന്നു ഇടക്കിടക്ക് തോന്നിച്ചു.
രണ്ടാം പകുതി ഒക്കെ ആവുമ്പോൾ തന്നെ സിനിമയുടെ മൂഡുമായി ഒത്തുപോവാൻ കഴിഞ്ഞ പിന്നെ പ്രശനം ഇല്ല.. ഒരു സംതൃപ്തിയടഞ്ഞ അനുഭവം തന്നെ സിനിമ കഴിയുമ്പോൾ കിട്ടും.. എനിക്ക് ഏറ്റവും ഇഷ്ടമായ കുറച്ചു സീനുകൾ ഉണ്ട്. അതിൽ തന്നെ ശോഭനയും ദുൽക്കാരും അവരുടെ life ഇൻസിഡന്റ പറയുന്ന സീൻ👌😍പിന്നെ സുരേഷേട്ടന്റെ സ്പീച്👌
ഒരു must watch പടം എന്നൊന്നും പറയാൻ ഇല്ല.. എന്നാലും തരക്കേടില്ലാതെ കണ്ടിരിക്കാൻ പാകത്തിനുള്ളതൊക്കെ ചിത്രത്തിൽ ഉണ്ട്..ബൈ ദു ബൈ ആകെ മൊത്തം പടത്തിന് ഒരു ഇഴച്ചിൽ ഉണ്ട്.. പടം കഴിയുമ്പോ ഫുൾ പോസിറ്റീവ് ഫീൽ കിട്ടും കണ്ടു നോക്കുക..👍

Comments
Post a Comment