215) Ayyappanum Koshiyum (2020) Malayalam Movie
അയ്യപ്പനും കോശിയും ( U/ 2h 55min)
Director - Sachy
വീണ്ടും മനസ്സ് നിറച്ച ഒരു സച്ചി ചിത്രം. സച്ചിയുടെ ലാസ്റ് വന്ന രണ്ട് തിരകഥകളിൽ ഒരുവിധം എല്ലാവരെയും ആകർഷിച്ച ഒരു ഘടകം ഒരു ചെറിയ വിഷയത്തെ വളരെ ഇന്റർസ്റ്റിംഗ് ആയി അതും അതിന്റെ ഏറ്റവും ഉന്നതത്തിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും അതിൽ ചേർത്ത് അവതരിപ്പിക്കുന്നതാണ്. ചുരുക്കി പറഞ്ഞാൽ പ്രേക്ഷകരുടെ പൾസ് അറിഞ്ഞു സിനിമ എടുക്കുക അത്ര തന്നെ. ഇവിടെയും ഡ്രൈവിംഗ് ലൈസൻസിൽ നമ്മൾ കണ്ടത് പോലെ രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള പരസ്പര ദേഷ്യം വൈരാഗ്യം അത് പതുക്കെ വളർന്ന് വളർന്ന് പരസ്പരം തമ്മിൽ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു തരം ശത്രുതയായി മാറുന്നതാണ്.
സബ് ഇൻസ്‌പെക്ടർ അയ്യൻ നായർ റിട്ടയേർഡ് ഹവിൽദാർ കോശി കുരുവിള.. ഒരു രാത്രി അട്ടപ്പാടിയിൽ അരങ്ങേറുന്ന പ്രശനം അത് മൂർച്ഛിച്ച് രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ പ്രശ്നമായി മാറുന്നു. നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും പല തവണ വിട്ടുകളായൻ ഉപദേശിക്കുമ്പോളും അവരുടെ മനസ്സ് അതിന് സമ്മതിക്കുന്നില്ല. ട്രയ്ലർ കണ്ടപ്പോൾ തന്നെ എല്ലാവർക്കും സംഗതി പോകുന്ന പോക്കൊക്കെ മനസിലായികാണും.ഇവിടെ ആദ്യം എടുത്തു പറയേണ്ടത് പ്രകടനങ്ങൾ ആണ്..രാജുവേട്ടൻ ബിജുവേട്ടൻ കോംബോ 🔥 രണ്ടാമത് എടുത്തു പറയേണ്ടത് അയ്യപ്പൻ നായരുടെ ആദിവാസി ഭാര്യയായി അഭിനയിച്ച സ്ത്രീ ഇജ്ജാത്തി സ്ക്രീൻ പ്രെസെൻസ്,പിന്നെ രഞ്ജിത് ✌️. സിനിമ 3 മണിക്കൂർ ഉണ്ടെങ്കിൽ കൂടി അവസാനം വരെ ആ ആകാംഷ നിലനിർത്തി കൊണ്ട് തന്നെയാണ് അതിന്റെ തിരക്കഥ മുന്നോട്ട് പോകുന്നത്. അതിന് ആവശ്യമായ ഒരുപാട് സാഹചര്യങ്ങൾ സംഭാഷണങ്ങൾ സന്ദര്ഭ ഹാസ്യരംഗങ്ങൾ പിന്നെ അത്യാവശ്യം മാസ്സ് എല്ലാം തന്നെ സച്ചി വേണ്ടരീതിയിൽ ഒട്ടും അതികമാവാതെ ചേർത്തു വച്ചിട്ടുണ്ട്.
ചിലർക്ക് ലേശം ലാഗ് ഒക്കെ തോന്നിയേക്കാം എന്നിരുന്നാലും ഇത് എവിടെച്ചെന്നവസാനിക്കും എന്ന ചോദ്യം അവസാനം വരെ കാണുന്ന ഓരോ പ്രേക്ഷകന്റെ ഉള്ളിലും ഉണ്ടായിരിക്കും. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വദിക്കുക.
Kidilan Padam 🔥❤️

Comments
Post a Comment