Posts

Showing posts from December, 2019

205) Prathi Poovan Kozhi (2019) Malayalam Movie

Image
പ്രതി പൂവൻ കോഴി ( U, 1H 41 min) Director - Roshan Andrews സ്ത്രീകൾ മാത്രമല്ല എല്ലാവരും തീയേറ്ററിൽ പോയി തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. ഇവിടെ മഞ്ജു വാര്യരേക്കാൾ എന്നെ കുറച്ചുകൂടി ഞെട്ടിച്ചത് ക്യാമറക്ക് പിന്നിൽ നിന്നും മുന്നിലേക്ക് വന്ന ഇതിന്റെ സംവിധായകൻ തന്നെയാണ് റോഷൻ ആൻഡ്രൂസ്. അമ്പോ ഒരു രക്ഷയും ഇല്ലാത്തൊരുതരം വില്ലനിസം, ആ നോട്ടവും അതിൽ മിന്നി മറയുന്ന ജാതി ഭാവങ്ങളും പിന്നെ ആ fight സീൻ ഒക്കെ ഒടുക്കത്തെ ഓർഗിനാലിറ്റി അദ്ദേഹത്തിന്റെ ആന്റപ്പൻ എന്ന കഥാപാത്രം ശെരിക്ക് അത്ഭുതപെടുത്തി. സിനിമയെ കുറിചൊറ്റ വാചകത്തിൽ പറയാനാണെങ്കിൽ കാലിക പ്രശസ്തിയുള്ള ശക്തമായ ഒരു വിഷയത്തെ മികച്ച അവതരണത്തിലൂടെ ഭംഗിയായി തിരശീലയിൽ എത്തിച്ചു അത്ര തന്നെ. അധികം വലിച്ചു നീട്ടലുകൾ ഇല്ല. പറയേണ്ട കാര്യം പെട്ടെന്ന് തന്നെ വൃത്തിയായി പറഞ്ഞു തീർത്തു. ഇതിനു മുമ്പും ഒരുപാട് സിനിമകൾ പലരീതിയിൽ മുന്നോട്ട് വച്ച വിഷയം തന്നെയാണ് ഇവിടെയും പറയുന്നത് പക്ഷെ ആ സിനിമകളിൽ നിന്നെല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ലളിതവും ശക്തവുമായ അവതരണശൈലി തന്നെയായിരിക്കും. മഞ്ജു വാര്യർ എന്നത്തേയും പോലെ വീണ്ടും ശക്തമായ ഒരു കഥാപാത്രം ഭ

204) Valiyaperunnal (2019) Malayalam Movie

Image
വലിയപെരുന്നാള് ( U/A 3h 8 min) Director - Dimal Dennis അഭിപ്രായം തികച്ചും വ്യക്തിപരം. എനിക്ക് തോന്നുന്നത് സിനിമ കണ്ട പലർക്കും ഫസ്റ്റ് ടൈം തന്നെ ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്. 3 മണിക്കൂർ , സിനിമയിൽ പറയുന്ന കൊച്ചി ചുറ്റുപാടുകളുമായി അതായത് ആ മൂഡിന് അനുസരിച്ച് പ്രേക്ഷന് ഒത്തു പോവാൻ സാധിച്ചാൽ മാത്രമേ അവസാനം വരെ പടം ആസ്വദിക്കാൻ കഴിയൂ എന്നെനിക്ക് തോന്നുന്നു. ഇല്ലേൽ ആ മൂന്ന് മണിക്കൂർ നേരം വെറുതെ ആയെന്നു തന്നെ തോന്നിയേക്കാം. ആദ്യത്തെ കാരണം അധികം പരിചിതമല്ലാത്ത ഒരു കഥ പറച്ചിൽ രീതി, അതും ഇത്രയും വലിയ ഒരു കഥാ നല്ല നീളം ഉണ്ട് കഥക്ക് അതുകൊണ്ട് ഇടക്ക് കുറച്ചു കാൻഫ്യൂസിങ് തോന്നിയാലും അത്ഭുതപ്പെടാൻ ഇല്ല. രണ്ടാമത് പരിച്ചതമല്ലാത്ത കുറെ മുഖങ്ങൾ അവരുടെ പ്രകടനങ്ങൾ. എന്തൊക്കെയായാലും ചിത്രം എനിക്ക് ഒരുപാട് ഇഷ്ടമായി . മൂന്ന് മണിക്കൂർ നന്നായി തന്നെ ഞാൻ എൻജോയ് ചെയ്തു. ഒട്ടും ഓവർ ആക്കാതെ  വളരെ വൃത്തിയായി മുന്നോട്ട് പോകുന്ന തിരക്കഥ. ഒന്നാമത് ഇത് ഞാൻ പ്രതീക്ഷിച്ച കഥയെ അല്ല..  ഡാൻസിനെ ഒക്കെ നല്ലോണം പ്രാധാന്യം കൊടുത്തു മുന്നോട്ട് പോകുന്ന കഥയായിരിക്കും എന്നായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷെ സംഗതി ഡാൻസിന് ചിത്രത്

203) Blood And Ties (2013) Korean Movie

Image
Blood and Ties (2013) Korean | Thriller "It ain't over till its over" ആ ഒരൊറ്റ വാചകം ആയിരുന്നു Jung da eun ൽ ഏറ്റവും കൂടുതൽ സംശയം ഉണ്ടാക്കിയത്. 15 വർഷങ്ങൾക്ക് മുമ്പ് നടന്ന് ഒരു കിഡ്നാപിങ് and മർഡർ കേസ് കുറ്റവാളിയെ ഇതുവരെ പൊലീസിന് പിടിക്കാൻ കഴിഞ്ഞട്ടില്ല.. statue of ലിമിറ്റേഷൻ (ഒരു കുറ്റകൃത്യം നടന്ന് പ്രതിയെ പിടിക്കാൻ ഉള്ള മാക്സിമം കാലയളവ് ) അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി..അന്ന് നാടിനെ നെടുക്കിയ ആ തിരോധാനവും കൊലപാതകവും വർഷങ്ങൾക്ക് ശേഷം ഇന്ന് ഒരു സിനിമയായി പുറത്തു വന്നിരിക്കുന്നു. കൂട്ടുകാരുമൊത്ത് ആ സിനിമ കാണാൻ തീയേറ്ററിൽ ഇരിക്കവേ സിനിമ കഴിഞ്ഞ്.. യഥാർത്ഥ കേസിലെ കൊലയാളിയുടെ ഫോണ് കാൾ വോയ്സ് തിരശീലയിൽ കേൾക്കുന്ന da eun ഞെട്ടുന്നു.. അതിന് തൻറെ അച്ഛന്റെ അതേ ശബ്ദസാമ്യം. സിനിമ കഴിഞ്ഞു പുറത്തിറങ്ങി കൂട്ടുകാരി അവളോടായി "സോറി da eun എന്നാലും ആ ശബ്‌ദം നിന്റെ അച്ഛന്റെ ശബ്‌ദം പോലില്ലേ" എന്ന്.. ഒരു നിമിഷം അതുകേട്ട് അവൾ നിശ്ശബ്ദയായി നിന്നു.. പിന്നീട് അങ്ങോട്ട് സംശയങ്ങളുടെ നാളുകളായിരുന്നു.. ജനിച്ചപ്പോൾ മുതൽ സ്‌നേഹം മാത്രം വാരിക്കോരി തന്ന സ്വന്തം അച്ഛൻ ഒരു ക്രൂര

202) Tune In For Love (2019) Korean Movie

Image
Tune In For Love (2019) Korean | Drama Romantic ഭൂതകാലത്തെ മറന്ന് പുതിയ ഒരു ജീവിതവുമായി മുന്നോട്ട് പോകാൻ ആയിരുന്നു hyun woo ശ്രമിച്ചിരുന്നത്.. പണ്ട് ചെയ്യാത്ത കുറ്റത്തിന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത് അവന്റെ ജീവിതത്തിൽ എന്നും ഇരുണ്ട ഓർമായി നിന്നിരുന്നു.അത് പല വിധത്തിൽ അവന്റെ മുന്നോട്ടുള്ള ജീവിതത്തിലെ പല സാഹചര്യങ്ങളിലായി അവനെ തളർത്തുന്നുണ്ടായിരുന്നു. Misoo  hyun joo  എന്നീ സ്ത്രീകൾ അവന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ പ്രതീക്ഷകൾനല്കി. Mi soo യോട് അവന് പ്രണയമായിരുന്നു എന്നാൽ വിധി അവരെ രണ്ടു വഴിക്കായി തുറന്നു വിട്ടു.. വേർപാടിന് വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും അടുക്കാൻ പോകുകയാണ്. പരസ്പരം അവർ ഒരുപാട് മിസ്സ് ചെയ്തിരുന്നു. എന്നാൽ അവിടെയും ചില പ്രശ്നങ്ങൾ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു.. വളരെ deep മേലോ- ദ്രമാറ്റിക് റൊമാറ്റിക് മൂവിയാണ് tune in for love.  പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കാൻ പാകത്തിന് ഒരുക്കിയ മികച്ച തിരക്കഥ അതിനൊത്ത ഇമോഷണൽ സീനുകൾ എല്ലാം ചേർത്തുവച്ച നല്ല ഒരു ഫീൽ ഗുഡ് അനുഭവം.. അമിത പ്രതീക്ഷ വെക്കാതെ കണ്ടാൽ തീർച്ചയായും ആസ്വദിക്കാം.

201) Marriage Story (2019) English Movie

Image
Marriage Story (2019) English | Drama പരസ്പരം മനസിലാക്കാൻ വൈകിപോകുന്നത് കാരണം ഉണ്ടാവുന്ന ദാമ്പത്യവേർപാടുകൾ നമ്മൾ നിരന്തരം കാണുന്നതാണ്... സിനിമയിൽ ആണെങ്കിൽ കൂടി പെട്ടെന്ന് ചോദിച്ചാൽ മനസിൽ ഓടിയെത്തുന്ന  ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ എല്ലാവരിലും ഉണ്ടാകും.. എന്നാൽ ഒരുപക്ഷേ ആ ചിത്രങ്ങൾ എപ്പോഴും അവസാനിക്കുന്നത് ഒരു ഹാപ്പി മൂഡിൽ ആയിരിക്കും.. പറഞ്ഞു വരുന്നത് എന്താണ് എന്നുവച്ചാൽ ആരുടെ ഭാഗത്താണ് തെറ്റ് ആ തെറ്റിനെ ഗ്ലോറിഫൈ ചെയ്യാൻ ഈ ചിത്രം ഒരിക്കലും ശ്രമിക്കുന്നില്ല മറിച്ച് ആ രണ്ടര മണിക്കൂർ സമയത്തിൽ അവരുടെ ഇമോഷണൽ മൊമെന്റ്‌സ് ഫീലിംഗ് എല്ലാം മികച്ച പ്രകടനത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്. നിക്കോൾ ചാർളി ദമ്പതികൾ വിവാഹമോചനത്തിന്റെ അതിർത്തിയിൽ എത്തിയിരിക്കുന്നു.. പരസ്പ്പരം ഇനി ഒരിക്കലും ഒതുപോവാൻ സാധിക്കില്ല എന്നുറപ്പിച്ച നോക്കോൾ ആയിരുന്ന ഈ തീരുമാനം ആദ്യമായി എടുത്തത്.. ചിത്രം വളരെ ദ്രമാറ്റിക് ആണ്. എന്നാലും ഒറ്റ ഇരിപ്പിന് അവസാനം വരെ കണ്ടിരുന്നുപോകും ആ രീതിയിൽ ആണ് ഇതിന്റെ അവതരണം. പ്രകടന മികവ് തന്നെയാണ് എടുത്തു പറയേണ്ടത്..ചാര്ലിനിക്കോൾ കപ്പിൾസ് ആയി  adam driver , scarlett

200) The Odd Family : Zombie On Sale (2019) Korean Movie

Image
The Odd Family : Zombie On Sale (2019) Korean | Zombie Comedy വളരെ യാഥാർശികമായി കണ്ട ഒരു ചിത്രം എന്ന നിലയിൽ പൂർണ്ണമായും സംതൃപ്തി തന്ന സിനിമായാണ് The Odd family : Zombie On Sale. എന്നിരുന്നാലും സിനിമ കണ്ടു കഴിയുമ്പോൾ മികച്ചത് എന്ന് തീർത്തും പറയാനാവില്ല.. ഒരുപാട് പോരായ്മകൾ ഒക്കെ തോന്നിയേക്കാം.പക്ഷെ ചിരിക്കാനായി കുറെ സന്ദർഭങ്ങൾ ചിത്രത്തിലൊരുക്കി വച്ചിട്ടുണ്ട്. ഗ്രാമത്തിൽ വസിക്കുന്ന ഒരു സാധാരണ ഫാമിലി അച്ഛൻ 3 മക്കൾ അതിൽ ഒരാൾ പെണ്കുട്ടിയാണ് പിന്നെ മൂത്തമകന്റെ ഭാര്യ അവർ ഗർഭിണികൂടിയാണ്. ആകെയുള്ള ഗാസ് സ്റ്റേഷൻ ആണ് അവരുടെ വരുമാനമാർഗം. ഒരു സോമ്പി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണ് സിനിമ പറഞ്ഞു പോകുന്നത്.. എന്നാൽ സോമ്പി കടിച്ചാൽ കടിച്ചവനും സോമ്പി ആകും എന്നാണല്ലോ പറയാ. അപ്പോഴോ....😁 രസരകരമായി ഒട്ടും ബോറടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ പറഞ്ഞവസാനിപ്പിച്ചു. കണ്ടിരിക്കാം തീർച്ചയായും

199) Kim ji young Born In 1982 (2019) Korean Movie

Image
Kim Jiyoung Born In 1982 (2019) Korean | Drama ഇതേ പേരിൽ തന്നെ 2016 ൽ പുറത്തിറങ്ങിയ ഒരു സൗത്ത് കൊറിയൻ ഫെമിനിസ്റ്റ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം... ഒരുപാട് ക്രിട്ടിക്സ് അഭിപ്രായങ്ങൾ വന്ന നോവൽ ആ വർഷത്തെ ബെസ്റ് സെല്ലിങ് നോവൽ കൂടിയായിരുന്നു. ഇനി ചിത്രത്തിലോട്ടു വരാം. ടൈറ്റിലിൽ പേര് സീചിപ്പിക്കുന്ന പോലെ കിം ജി യോങ് എന്ന മുപ്പതുകാരിയുടെ കഥയാണ് സിനിമ പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഒരർത്ഥത്തിൽ തികച്ചും ഒരു ജൻഡർ Discrimination സുന്ദരമായി വരച്ചു കാട്ടുന്ന സിനിമ. 30 വയസ്സായി കല്യാണം കഴിഞ്ഞു അവൾ ഇപ്പോൾ ഒരു അമ്മകൂടയാണ്.. തന്റെ മകൾക്കായി സ്വന്തം ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ജീവിതത്തിൽ അവൾ ആകെ ഒറ്റപ്പെട്ടിരിക്കുകയാണ്. ആ ഒറ്റപ്പെടൽ അവളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ ചില സമയങ്ങളിൽ അവളെ ഒരു പാന്ത്രിയാക്കുന്നു..താൻകാരണം ആണല്ലോ അവൾക്ക് ഈ ഗതി വന്നത് എന്നോർത്ത് എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായവസ്ഥയിൽ സ്വന്തം ഭർത്താവും. ജോലി തുടരണം അതാണ്  അവളുടെ ആഗ്രഹം.. എന്നാൽ സാഹചര്യങ്ങൾ എല്ലാം അവൾക്കെതിരെ തിരിയുന്നു.. ഒരു മണിക്കൂർ 54 മിനിറ്റ് തീർത്തും റിയലിസ്റ്റിക്കായി ഒരു റിയാലിറ്റിയെ വരച്ചു കാണി

198) Queen Mx player Orginal S1 (2019) Tamil Web Series

Image
Queen Mx Player Orginal (2019) English - Tamil | S1 | 11 Episodes Director - Gautham Vasudev Menon , Prasanth Murukesan വളരെ മികച്ച ഒരു ശ്രമം തന്നെയാണ് queen തമിഴ് വെബ് സീരീസ്.ഒരുപക്ഷേ ഇടക്ക് തികച്ചും ദ്രമാറ്റിക്കും ചിലപ്പോൾ unrealistic ഉം ആയി തോന്നിയേക്കാം.എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടണം എന്നില്ല. എന്നിരുന്നാലും മികച്ച തിരക്കഥയും അതിനൊത്ത ശക്തമായ സംഭാഷണങ്ങളും ഒട്ടും ഓവർ ദ്രമാറ്റിക് ആവാത്ത രീതിയിൽ ഉള്ള narrationഉം പിന്നെ ഒരുപാട് ഗംഭീര പ്രകടനങ്ങളും എല്ലാം സീരീസിനെ മികച്ചതാക്കുന്നു. ഇതേ പേരിൽ ഇറങ്ങിയ ഒരു ബുക്കിൽ നിന്നും എടുത്ത കഥയാണ് Queen ന്റെ ഇതി വൃത്തം. ആ ബുക്ക് മുഴവനായി adoptചെയ്തോ എന്നറിയില്ല. ഇനിപ്പോ സീസൺ 2 ഉണ്ടോ ആവോ.. ശക്തി ശേഷാദ്രി എന്ന വനിതയുടെ 15 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ജീവിതയാത്രയാണ് 11 എപ്പിസോഡുകളിലായി പറഞ്ഞു പോകുന്നത്. വളരെ ഇന്ററിസ്റ്റിംഗ് ആയ കഥ പറച്ചിൽ രീതിയാണ്,അവർ താണ്ടി വന്ന Struggles pains ഹാപ്പിനെസ് അവരുടെ ജീവിതാനുഭവങ്ങൾ തൊട്ട് അവരുടെ രാഷ്ട്രീയ പ്രവേശനം വരെയാണ് ആദ്യ സീസണിൽ ഉള്ളത്.. 3 age ഗാപ് performance ചെയ്ത അനഘ, അഞ്ജന ജയപ്രകാശ് , പിന്നെ നമ്മുക്ക് പ

197) The Sky Is Pink (2019) Bollywood Movie

Image
The Sky Is Pink (2019) Bollywood Movie പ്രതീക്ഷിച്ച പോലെ തന്നെ മനോഹരമായ ഹൃദയസ്പർശമായ ഒരുപാട് മുഹൂർത്തങ്ങൾ പ്രേക്ഷനെ സമ്മാനിച്ചു കൊണ്ട് സുന്ദരമായി അവസാനിപ്പിച്ച ഒരു മികച്ച ചിത്രം അതാണ് ചുരുക്കത്തിൽ The Sky Is pink എന്ന ബോളിവുഡ് സിനിമ. ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. Rare ആയ ഒരു ജനിത വൈകല്യം മൂലം രോഗപ്രതിരോധ ശേഷി കുറവായ ഐഷു, ചൗധരി കപ്പിൾസിന് ആദ്യം ഉണ്ടായ തന്യ എന്ന കുട്ടിക്കും ഇതേ രോഗം പിടിപെട്ട് ചികിൽസ താമസം മൂലം  ജനിച്ചാറുമാസത്തിനകം മരണം സംഭവിച്ചതാണ്.  രണ്ടാമത്തെ മകൻ ഇഷാനിനെ രോഗം ബാധിച്ചില്ല. പക്ഷെ വിധി ആ രോഗത്തെ വീണ്ടും അവരുടെ മൂന്നാമത്തെ മകൾ ഐഷയിലൂടെ വീണ്ടും കൊണ്ടുവന്നു. അബോർഷൻ എന്ന ഓപ്ഷൻ ഉണ്ടായിട്ടും ത്യാനക്ക് സംഭവിച്ചപോലെ ഐഷയെയും കൈവിടാൻ അവർ തയ്യാറായിരുന്നില്ല.. തുടക്കത്തിലേ ശെരിയായ രീതിയിൽ ഉള്ള ട്രീറ്റ്‌മെന്റ് അതായത് ബോണ് മാറോ Transplantation അവളെ പൂർണമായ രീതിയിൽ സുഖപ്പെടുത്തും എന്നുള്ള വിശ്വാസവം പ്രതീക്ഷയും അവരെ മുന്നോട്ട് നയിച്ചു. തുടർന്നുള്ള ഐഷുവിന്റെ ജീവിതം അതിൽ അവൾ നേരിടുന്ന പ്രനശങ്ങൾ  അച്ഛനും അമ്മയും ചേട്ടന്റെയും അവൾക്ക് വേണ്ടി നയിക്കുന്ന പ

196) Mamangam (2019) Malayalam Movie

Image
Mamangam (U/A , 2H 36 Min ) Genre - Period Drama Director - M Padmakumar ഒരു സാധാരണ പിരിയോഡിക്ക് ഡ്രാമ എന്ന രീതിയിൽ മാമാങ്കം എന്ന സിനിമ തീർച്ചയായും ഒരുതവണ തീയേറ്ററിൽ കണ്ടു മറക്കാം എന്നതിലുപരി വേറെ പ്രത്യേകിച്ചൊന്നും പ്രേക്ഷകനെ ആകർഷിക്കാൻ സിനിമയിൽ ഉണ്ടെന്ന് തോന്നിയില്ല. ഒരുപാട് പ്രശ്നങ്ങൾക്കൊടുവിൽ ഇറങ്ങിയ ചിത്രം. മലയാളത്തിലെ ഏറ്റവും നിർമാണ ചിലവ് ഉള്ള ചിത്രം എന്നുള്ള ലേബലിൽ പുറത്തുവന്ന സിനിമ  ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാതെയുള്ള making വശം അതിൽ പാളിപ്പോയ സാങ്കേതിക വശം. ഇത്രയും മികച്ച സെറ്റ് ഒക്കെ ഇട്ടിട്ടും അത് വേണ്ടരീതിയിൽ ഉപയോഗിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ്..😏 ആകെ എടുത്തു പറയാവുന്ന ചില കാര്യങ്ങളിൽ ഒന്ന് അച്യുതന്റെ പ്രകടനം .. ഗംഭീരം, കളരി വാൾപയറ്റ് തുടങ്ങി സംഭാഷണ ശൈലി വരെ വളരെ മികച്ചു നിന്നു. പീരിയഡ് ഡ്രാമ ആയത് കൊണ്ട് തന്നെ നാടക്കീയ രീതിയിൽ ഉള്ള സംഭാഷണ ശൈലി സ്ക്രീനിലേക്ക് വരുമ്പോൾ അധികം കണ്ടു ശീലിക്കാത്തത് കൊണ്ട് അത് തീർത്തും ആരോജകം ആവാൻ സാധ്യത ഉണ്ട്.ഒരുവിധം തരക്കേടില്ലാതെ തന്നെ മുന്നോട്ട് പോകുമ്പോഴും അത് ചിലയിടത് കല്ലുകടിയാകുന്നും ഉണ്ടായിരുന്നു.  പിന്നെ എല്ലാവരും പുകഴ്ത്