176) Headshot (2016) Indonesia


Headshot (2016)
Indonesia | Action Thriller



ആക്ഷൻ സിനിമാസ്വാധകർക്ക് ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. കഥ തുടങ്ങുന്നത് ഒരു ജയിലിൽ നിന്നും ആണ്. ലീ എന്ന മാഫിയ തലവൻ ജയിലിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നു. തുടക്കത്തിൽ തന്നെ ആരെയും ഇമ്പ്രെസ് ചെയ്യിപ്പിക്കുന്ന gun fire സീനുകളിൽ നിന്ന് സിനിമ ആരംഭിക്കുന്നു.

അബോധവസ്ഥയിൽ ആശുപത്രിയിൽ എത്തിയ ഒരു ചെറുപ്പക്കാരൻ. ബോധം വന്നപ്പോൾ അയാൾക്ക് പഴയതൊന്നും ഓർമ ഇല്ല.. പേരും ഊരും ഒന്നും അറിയാത്ത അയാൾക്ക് തന്നെ ചികിൽസിച്ച ഡോക്ടർ അയലിൻ എന്ന സ്ത്രീ  ഇഷ്മെയിൽ എന്ന പേരു നൽകി അയാൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നു. ഇടക്ക് ഭൂതകാലത്തിലെ ഇരുണ്ട ഓർമ്മകൾ ഒരു നിഴൽ പോലെ അയാളുടെ ഉള്ളിൽ വന്നു പോകുന്നുണ്ടായിരുന്നു.ആയിലിനുമായി അയാൾ കൂടുതൽ അടുത്തു.

ഇഷ്‌മയിൽ ജീവനോടെ ഉണ്ടെന്ന് ലീ അറിയുന്നു.. പിന്നീട് ഉണ്ടാവുന്നത് എല്ലാം ഊഹിക്കാം അല്ലോ.. സ്ഥിരം കളിച്ചേ അയലിനെ nice ആയി അങ്ങോട്ട് പൊക്കുന്നു. രക്ഷകനായി ഇഷ്‌മയിൽ പിന്നാലെ... Iko Uwais ന്റെ ചിത്രം ആയത് കൊണ്ട് തന്നെ ആക്ഷൻ രംഗങ്ങൾക്ക് അതിന്റെതായ രീതിയിൽ പ്രാധാന്യം ഉണ്ടാവും.. ആവറേജ് തീർത്തും predictable ആയ സ്റ്റോറി ആണെങ്കിൽ കൂടി ഒരു നിമിഷം പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് headshot

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama