301) Big Mouth (2022) Korean Drama

Big mouse

Genre : Investigation, Thriller, Mystery

No of Episodes : 16


നല്ല ഒരു ഡ്രാമ ആയിരിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു, അത് എന്തായാലും തെറ്റിയില്ല. അത്യാവശ്യം ത്രില്ലടിപ്പിച്ചു കൊണ്ട് ഒരു വലിയ സ്റ്റോറി  മനോഹരമായി പറഞ്ഞവസാനിപ്പിച്ചു. 

10 എപ്പിസോഡ് കഴിഞ്ഞപ്പോൾ ഇത്തിരി മടുപ്പ് ഒക്കെ തോന്നിയെങ്കിലും 12 ന്റെ അവസാനം മുതൽ വീണ്ടും കഥ interesting ആയി. വെറും ഒരു സാധാരണ ലോയർ ആയിരുന്ന പാർക്ക്‌ ചാങ് ഹോ യുടെ തലവര തന്നെ ഒരു മർഡർ കേസ് മാറ്റി മറക്കുന്നു. വാദി പ്രതിയാവുന്നത് പുതുമയുള്ള കാര്യമല്ല എങ്കിലും പിന്നീട് അയാളുടെ ജീവിതത്തിൽ അങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഡ്രാമ പറയുന്നത്. ആരാണ് ബിഗ് മൗസ് ഈ ഒരു ചോദ്യം ഡ്രാമക്ക് ഉടനീളം ഉണ്ടാക്കുന്ന ആകാംഷ ചെറുതല്ല. ആ ചോദ്യത്തിന്റെ ഉത്തരം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മാറി മാറി വരുന്നത് വളരെ രസകരമായാണ് പറഞ്ഞ് പോകുന്നത്...

ലീ ജംഗ് സുക് ന്റെ തിരിച്ചു വരവ് കൂടി ആയത് കൊണ്ട് നല്ല ഒരു വരവേൽപ്പ് തന്നെ ഡ്രാമക്ക് ലഭിച്ചു. ലീ ജംഗ് സുക്കും യൂണയും തമ്മിലുള്ള കെമിസ്ട്രി ❤16 എപി നല്ല തരക്കേടില്ലാത്ത രീതിയിൽ പറഞ്ഞവസാനിപ്പിച്ചു എന്ന് തീർത്തും പറയാം. ഇടയിൽ ആദ്യം പറഞ്ഞ പോലെ കഥക്ക് ചെറിയ വലിച്ചിഴച്ചൽ അനുഭവ പെട്ടിരുന്നു എങ്കിലും അതെല്ലാം മറക്കുന്ന തരത്തിൽ നല്ല ഒരു അവസാനം ഡ്രാമ നൽകുന്നുണ്ട്.

കണ്ടു നോക്കാം താല്പര്യം ഉള്ളവർക്ക്

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review