300) Emergency Declaration (2022) Korean Movie

Emergency Declaration (2022)

Korean | Survival Thriller


Survival ത്രില്ലെർസിനു പേരുകേട്ട ഇൻഡസ്ട്രിയിൽ നിന്നും കുറച്ചു കാലത്തിനു ശേഷം വന്ന ഇടിവെട്ട് ത്രില്ലെർ. വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ടെൻഷൻ അടിച്ചു തന്നെ കണ്ടു തീർക്കാവുന്ന ഉഗ്രൻ ചിത്രം.

ഇപ്രാവശ്യം ഐറിൽ ആണ് കളികൾ🔥 ഒരു ഫ്‌ളൈറ്റിൽ വൈറസ് സ്പ്രെഡ് ആയാൽ എന്തായിരിക്കും അവസ്ഥ. പക്ഷെ zombie ടൈപ്പ് ഒന്നും അല്ല എന്നാൽ മാരകമായ ശരീരത്തിൽ പ്രവേശിച്ചാൽ മണിക്കൂറുകൾക്ക് അകം  തന്നെ ആളെ കൊല്ലുന്ന ഡെഡ്ലി വൈറസ്.

തുടക്കം മുതൽ തന്നെ ഉണ്ടാക്കുന്ന ആകാംഷ അവസാനം വരെയും നിലനിർത്തികൊണ്ടുള്ള മികച്ച തിരക്കഥ❤ അഭിനയതാക്കളുടെ ഗംഭീര പ്രകടനം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.... വേറെന്തു വേണം... കാണുക

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie