285) Money Heist : Korea Joint Economic Area (2022) Netflix Orginal


Money Heist : Korea Joint Economic Area (2022)

No of Episodes :06

വിചാരിച്ചിരുന്നത് ഒർജിനലിൽ നിന്നും ഒരു വ്യത്യസ്ത വേർഷൻ ആണ് പക്ഷേ കിട്ടിയത് നേരെ തിരിച്ചും. ഒരിക്കലും ഇതൊരു സീൻ ബൈ സീൻ റീമേക്ക് ആകരുതേ എന്ന് കരുതി അതും നടന്നില്ല. ഒർജിനലിൽ കണ്ടതിൽ നിന്ന് എന്ത് ഉണ്ട് വ്യത്യസ്തമായി എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ഇല്ലാ എന്ന് തന്നെയാവും ഉത്തരം. കഥയിലെ കുറച്ചു സിറ്റുവേഷൻസ് ചേഞ്ച്‌ ഉണ്ട് പിന്നെ കഥാപാത്രങ്ങളുടെ ബാക്ക് സ്റ്റോറിയിലും ചേഞ്ച്‌ ഉണ്ട്.

കാസ്റ്റിംഗ് കിടിലൻ ആയിട്ടുണ്ട്. അത് വേണെങ്കിൽ ഒരു പോസിറ്റീവ് ആയി എടുക്കാം. ഒർജിനൽ ഒരുവിധം ആളുകളും കണ്ടത് കൊണ്ട് ആവണം ഇതിൽ കഥ മുന്നോട്ട് പോകുന്നത് നല്ല വേഗത്തിൽ ആണ്, അത് എന്തായാലും നന്നായി വലിയ ബോർ ഇല്ലാതെ കണ്ടിരിക്കാൻ പറ്റി. Duration കൂടുതൽ ആണ്. മേക്കിങ് ക്വാളിറ്റിയും എടുത്തു പറയേണ്ടതാണ്.

ആകെ മൊത്തത്തിൽ വേണേൽ കാണാം അല്ലേൽ ഒഴിവാക്കാം. ശെരിക്ക് പറയുകയാണെങ്കിൽ പുതുമ എന്ന് പറയുന്നത് കാസ്റ്റിംഗിൽ മാത്രം  സീസൺ 2 ൽ തന്നെ ഒക്കെ അവസാനിപ്പിച്ചാൽ മതിയാർന്നു 

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie