284) Jayeshbhayi Jordaar (2022) Hindi Movie

#JayeshbhaiJordaar 

Language: Hindi

Genre : Family, Comedy


ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് എത്ര പേര് അറിഞ്ഞു എന്നറിയില്ല എന്തയാലും ആമസോണിൽ പരസ്യം കണ്ടപ്പോൾ ആണ് ഞാൻ തന്നെ അറിയുന്നത് രൺവീർ നായകനായത് കൊണ്ട് തന്നെ കണ്ടു നോക്കാം എന്നു കരുതി.. ചർച്ച ചെയ്യുന്ന വിഷയം അതി ഗൗരവമേറിയതാണ്. അവതരണ മികവ് കൊണ്ട് അവസാനം വരെ കാണുന്ന പ്രേക്ഷനെ പിടിച്ചിരുത്താൻ ഉള്ളതൊക്കെ സിനിമയിൽ ഉണ്ട്..

അന്ധവിശ്വാസം കുമിഞ്ഞു കൂടിയ ഒരു നാടും നാട്ടുകാരും.. നാട്ടിലെ പ്രധാന കക്ഷിയുടെ മകനാണ് ജയേഷ്. നാട്ടിലെ വിശ്വാസം അനുസരിച്ച് ഒരു കുടുംബത്തിൽ ഒരു ആൺ തരിയെങ്കിലും ജന്മമെടുക്കണം എന്ന് അവർക്ക് നിർബന്ധമാണ്. എന്നാൽ ജയേഷിന്റെ ഭാര്യയുടെ ആദ്യ പ്രസവത്തിൽ ഉണ്ടായത് ഒരു പെൺകുട്ടി ആയിരുന്നു. അടുത്ത തവണ ആൺകുട്ടി തന്നെ വേണം എന്നുള്ളതായിരുന്നു വീട്ടുകാരുടെ നിർബന്ധം പക്ഷെ പിന്നീട് 6 തവണയും ജയേഷിനും ഭാര്യക്കും ജനിക്കാൻ പോകുന്നത് പെൺകുട്ടികൾ ആണെന്ന് മനസിലാക്കി അതേ വീട്ടുകാരുടെ നിർബന്ധ പ്രകാരം ആ 6 പേരെയും ഭാര്യയുടെ വയറ്റിൽ വച്ചു തന്നെ അബോർഷൻ ചെയ്യാൻ അവർ നിർബന്ധിതരാവുന്നു. ശേഷം തന്റെ 7 മത്തെ കുട്ടിയും പെൺകുട്ടി ആണെന്ന് മനസിലാക്കിയ ജയേഷ് ഇപ്രാവശ്യം വെറുതെ വിടാൻ തയ്യാറായിരുന്നില്ല വീട്ടുകാരിൽ നിന്ന് തന്റെ ഭാര്യയെയും 2 മക്കളെയും രക്ഷിക്കാൻ നാട് വിടാൻ തീരുമാനിക്കുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സിനിമ പറയുന്നത്..

സമയം പോവുന്നത് തന്നെ അറിയില്ല. അത്ര മനോഹരമായാണ് സിനിമ എടുത്ത് വച്ചിരിക്കുന്നത്.. കാണാൻ ശ്രമിക്കുക... 

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie