273) Business Proposal (2022) Korean Drama

Business Proposal (2022)

Genre : Romance, Comedy

No of Episodes : 12




ഒരു പുതുമയും ഇല്ലാത്ത കഥയും തിരക്കഥയും ആണെങ്കിൽ കൂടി പ്രധാന കഥാപാത്രങ്ങളുടെ പ്രകടന മികവ് കൊണ്ടും ഒട്ടും മുഷിപ്പിക്കാത്ത രീതിയിൽ ഉള്ള അവതരണ മികവ് കൊണ്ടും തീർച്ചയായും കണ്ടു നോക്കാവുന്ന വെറും 12 എപ്പിസോഡുകൾ മാത്രമുള്ള ഒരു മനോഹര romance comedy ഡ്രാമയാണ് ബിസിനസ്‌ പ്രൊപോസൽ. ഒരുപക്ഷേ ഞാൻ ഈ അടുത്തു കണ്ടതിൽ ഒരു തരിപൊലും കംപ്ലിക്കേറ്ററ്റഡ് അല്ലാത്ത സ്റ്റോറി ഇതായിരിക്കും 

ആദ്യം പറഞ്ഞത് പോലെ 4 പ്രധാന കഥാപാത്രങ്ങളും വളരെ മികച്ചരീതിയിൽ സ്‌ക്രീനിൽ അവതരിച്ചപ്പോൾ അവരുടെ ക്യൂട്നെസ്സ് തന്നെയാണ് എടുത്തു പറയേണ്ടത്. അനാവശ്യമായി ഒന്നും തന്നെ തിരുകി കയറ്റിയിട്ടില്ല. കോമഡിയും പ്രണയവും പെർഫെക്ട് ആയി ബാലനസ് ചെയ്ത് മുന്നോട്ട് പോകുന്ന തിരക്കഥ.

കോമഡി ആണ് പിന്നെ എടുത്ത് പറയേണ്ട ഘടകം. സന്ദർഭ നർമം ചിരിക്കാൻ അത്യാവശ്യം ഉണ്ട്. വെറുപ്പിക്കുന്ന സെക്കന്റ്‌ ലാഡ്‌സ് ഇല്ല. ലവ് ട്രായങ്കിൽ ഒക്കെ പേരിന് ഒരു പൊടിക്ക് എന്ന് വേണേൽ പറയാം. പിന്നെ സ്ഥിരം ടൈപ്പ് സ്റ്റോറി തന്നെ ആയത് കൊണ്ട് എല്ലാവർക്കും ഒരുപോലെ ദഹിക്കണം എന്നില്ല. കണ്ടു നോക്കുക.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review