272) Twenty Five Twenty One (2022) Korean Drama

Twnety Five Twenty One (2022)

No of Episodes : 16

Genres : Slice of Life, Romance, Friendship




ഒരു സാധാരണ റോം കോം ഡ്രാമ പ്രതീക്ഷിച്ചു തുടങ്ങിയ എനിക്ക് ലഭിച്ചത് വളരെ വ്യത്യസ്ഥമായ ഒരു അനുഭവമാണ്. ഒരിക്കലും ഇത് ഒരു റോം കോം ആണ് എന്ന് പറയാൻ സാധ്യമല്ല. റൊമാൻസിനെക്കാൾ വലിയ പല കാര്യങ്ങളും ഡ്രാമക്ക് ചർച്ച ചെയ്യാനുണ്ട്.

3 വർഷങ്ങൾക്ക് ശേഷം കിം ട്ടെ റി യുടെ ഡ്രാമയിലേക്ക് ഉള്ള തിരിച്ചു വരവ് ഒരുപാട് നാളത്തേക്ക് ഓർത്തുവക്കാൻ ഉള്ള ഒരു അനുഭവമാണ് സമ്മാനിച്ചത്. 5 പേരുടെ ജീവിത യാത്രയാണ് ഡ്രാമ പറഞ്ഞു പോകുന്നത്. പ്രധാന കഥാപാത്രങ്ങൾ ആയി രണ്ട് പേരുണ്ടെങ്കിലും അതുപോലെ തന്നെ പ്രാധാന്യം ബാക്കി മൂന്ന് പേർക്കും നൽകി കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.

തോണ്ണൂറുകളുടെ അവസാനം നടക്കുന്ന കഥ. ആ കാലഘട്ടം എല്ലാം അതിമനോഹരമായ ചിത്രീകരിച്ചുരിക്കുന്നത്. കോമിക് ബുക്കുകളും പേജ് ഫോണുകളും ബാക്ക് തള്ളിയ കമ്പ്യൂട്ടറ്റുകളുടെയും കാലം. അവിടെ നാ ഹീ ദുവും, യു റിമയും, ബാക്ക് യെ ജിനും, മൂൺ ജി യൂങ്ങും, സോങ് വാനും പരസ്പരം കണ്ടു മുട്ടുന്നതും അവർക്കിടയിൽ ഉണ്ടാവുന്ന സൗഹൃദവും, പ്രണയവും, മുന്നോട്ടുള്ള അവരുടെ ജീവിതവും ആണ് ഡ്രാമ പറഞ്ഞു പോകുന്നത്.

അവർ 5 പേരുടെയും സൗഹൃദം തന്നെയാണ് ഡ്രാമയിൽ എടുത്തു പറയേണ്ടത്. ജീവിതത്തിൽ ഉണ്ടാവുന്ന ഉയർച്ചയും താഴച്ചയും പല തീരുമാനങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ങളും അങ്ങനെ പല പല തലത്തിലൂടെ ഡ്രാമ സഞ്ചരിക്കുന്നണ്ട്. 

ആദ്യം പറഞ്ഞത് പോലെ പ്രണയത്തേക്കാൾ കൂടുതൽ ജീവിത യഥാർഥ്യമാണ് ഡ്രാമ പറഞ്ഞു പോകുന്നത്. ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാണ് പ്രത്യേകിച്ച് അവസാന മൂന്ന് എപ്പിസോഡുകൾ ലാസ്റ്റ് എപ്പിസോഡുപോലും ഏറ്റവും മികച്ച അനുഭവമാണ് സമ്മാനിച്ചത്. Slice of life ഡ്രാമകൾ ഇഷ്ടം ഉള്ളവർക്ക് തീർച്ചയായും കണ്ടു നോക്കാം.. ❤

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie