220 ) Guilty (2020) Bollywood film

Guilty ( Netflix Orginal Film)



ചിത്രം സംസാരിക്കുന്നത് വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. ട്രയ്ലർ കണ്ടപ്പോൾ വളരെയധികം പ്രതീക്ഷയായിരുന്നു നൽകിയത്. ആ പ്രതീക്ഷകൾക്ക് ഒപ്പം നിൽക്കുന്ന മികച്ച ഒരു സിനിമ.  കൈറ അഡ്‌വാണിയുടെ പ്രകടനം ആണ് ഇവിടെ ഹൈലൈറ്റ്. ഒരു rape കേസ് ഇന്റരോഗഷനിൽ  നിന്നുമാണ് സിനിമ ആരംഭിക്കുന്നത്.  വാലന്റൈൻസ് ഡേ ദിവസം പാതിരാത്രി tanu എന്ന പെണ്കുട്ടി താൻ rape ചെയ്യപ്പെട്ടു എന്നു പറഞ്ഞു ഒരു ട്വീറ്റുമായി മുന്നോട്ട് വരുന്നു. പ്രതിയെയും അവൾ ആ ട്വീറ്റിൽ mention ചെയ്തിട്ടുണ്ടായിരുന്നു. കോളേജിലെ പോപുലർ ആയ vj എന്ന വിജയ് പ്രതാപ് സിങിന് എതിരെ ആയിരുന്നു പ്രതിയെന്ന ആരോപണം വന്നത്. സംഭവം ജന ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. ശേഷം അതുമായി ബന്ധപ്പെട്ടു മുന്നോട്ട് വരുന്ന സംഭവങ്ങൾ ആണ് ചിത്രം പറഞ്ഞു പോകുന്നത്. Vj യുടെ girlfriend ആയി നാൻകി എന്ന കഥാപാത്രം ആണ് കൈറ അവതരിപ്പിക്കുന്നത്.

നല്ല ആകാംഷയോടെ പോകുന്ന മികച്ച തിരക്കഥ ക്ലൈമാക്സ്  കൈറ യുടെ ഗംഭീര പ്രകടനം, അത് ശെരിക്ക്ക് ഞെട്ടിച്ചു.വലിയ ഒരു സന്ദേശയും ഒപ്പം ഒരു ചോദ്യ ചിഹ്നവും സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ഒരു പ്രീഡിക്ടബിൾ ലൈനിൽ പോകുന്ന സ്റ്റോറി ആണെങ്കിൽ കൂടി ചില മികച്ച പ്രകടനങ്ങൾ കാണാൻ ആയി തീർച്ചയായും കണ്ടു നോക്കാവുന്നതാണ്

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review