219) Kannum Kannum Kollayadithaal (2020) Tamil Movie

Kannum Kannum Kollayadithaal (U/2 H 40 min)
Director - Desingh Periyasami



തികച്ചും ഒരു സർപ്രൈസിങ് അനുഭവം തന്നെയാണ് എനിക്ക് ഈ സിനിമ നൽകിയത്. ഞാൻ ഒട്ടും പ്രീഡിക്ട ചെയാത്ത ഒരു തലത്തിലൂടെയായിരുന്നു ഈ സിനിമയുടെ മുഴുനീള പോക്ക്. ഇപ്പൊ അടുത്തു വന്ന ട്രയ്ലർ പാട്ടുകൾ ഒന്നും തന്നെ കണ്ടില്ല.. പിന്നെ പണ്ട് വന്ന ട്രയ്ലർ ഇപ്പൊ ഓർമ്മ പോലും ഇല്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ല ഒരു സിനിമ. സാധാരണ കണ്ടു വരുന്ന റോം കോം ശൈലി അല്ലാതെ വ്യത്യസ്തമായ പലതും കൊണ്ടുവരാൻ സംവിധായകൻ നോക്കിയിട്ടുണ്ട്. നൈസ് ട്വിസ്റ് and turns എല്ലാം കൊണ്ടും തന്നെ അവസാനം വരെ പ്രേക്ഷന്റെ ആകാംഷയെ സിനിമ പിടിച്ചിരുത്തും.

ആദ്യ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ ഒരു സ്ഥിരം ശൈലിയിൽ ഉള്ള പടം തന്നെയാണ് എന്ന് വിചാരിച്ചു പക്ഷെ കുറച്ചു കഴിഞ്ഞ് കഥയുടെ പോക്ക് തന്നെ അങ് മാറിമറഞ്ഞു. ചെറുതായി ഒരു ത്രില്ലർ മൂടിലേക്ക് സിനിമ പതിയെ മാറുന്നു.വളരെ interesting ആയ ഒരു തിരക്കഥയാണ് പിന്നീട് അങ്ങോട്ട്. സിദ്ധാർഥ് കാലിസ് എന്നീ രണ്ട് സുഹൃത്തുക്കൾ മീര ശ്രേയ എന്നിവരുമായി പ്രണയത്തിൽ ആവുന്നു. ശേഷം കഥ സ്ക്രീനിൽ കണ്ടു തന്നെ അറിഞ്ഞോളൂ.അതാ നല്ലത്. ദുൽഖറിന്റെ career ലെ 25മത്തെ സിനിമയാണ് ഇത്. അദ്ദേഹത്തിന് ഏറ്റവും perfect ആയ കഥാപാത്രം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.ഒപ്പം മറ്റുള്ള സഹതാരങ്ങളും.. വ്യത്യസ്തമായ ഒരു റോളിൽ ഗൗതം വാസുദേവ് മേനോനും വരുന്നുണ്ട്..

സംവിധായകന് വലിയ ഒരു കയ്യടി, തന്റെ ആദ്യ സംവിധാനസംഭരമ്പം തന്നെ മികച്ചതാക്കി.. കേരളത്തിൽ മത്രെ ആളുകൾ ഇല്ലാത്ത തീയേറ്ററുകൾ ഉള്ളു എന്നു തോന്നുന്നു..കേട്ടറിവ് ശെരി ആണെങ്കിൽ തമിഴ് നാട്ടിൽ ഇന്നലെ മുതൽ നല്ല occupancy ആണ്.. മൗത് പബ്ലിസിറ്റി ❤️. നല്ല ഒരു വിജയം അർഹിക്കുന്ന സിനിമയാണ്.. അവസാനം വരെ നല്ലരീതിയിൽ ആസ്വദിച്ചു കാണാൻ പറ്റിയ ഒരു സിനിമ.. പോയി കണ്ടു നോക്കുക.. ഒരുവിധം പ്രേക്ഷകർക്കും സിനിമ ഇഷ്ടപ്പെടും..

നല്ല സിനിമ ❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review