218) Forensic (2020) Malayalam Movie

Forensic (U/A 2h 14 min)
Director - Akhil Paul & Anas Khan



No spoilers here.......!

വ്യക്തിപരമായ അഭിപ്രായം എന്ന് എല്ലാ സിനിമ കണ്ട് റീവ്യൂ ഇടുമ്പോഴും എല്ലാവരും പറയുന്നത് കാണാം, ഒരുപക്ഷേ അത് ഏറ്റവും കൂടുതൽ അർഥവത്താവുന്നത് ഈ സിനിമക്കായിരിക്കും എന്ന് തോന്നുന്നു. തികച്ചും ഇതെന്റെ വ്യക്തിപരമായ  അഭിപ്രായം 😀 ആകെ മൊത്തത്തിൽ ഫോറൻസിക് ഒരു മികച്ച ത്രില്ലർ സിനിമയാണ്. ഓരോ നിമിഷവും കാണുന്ന പ്രേക്ഷനെ ത്രില്ലടിപ്പിച്ചു engage ചെയ്യിപ്പിച്ചു മുന്നോട്ട് പോകുന്ന മികച്ച കഥയും തിരക്കഥയും സംഭാഷണവും അതാണ് ഈ സിനിമയുടെ നട്ടെല്ല്. അത്യാവശ്യം ട്വിസ്റ് and turns അവസാനം വരെ ചിത്രത്തിൽ വന്നു പോകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ സിനിമ തീരുന്നവരെ പ്രേക്ഷനെ പിടിച്ചിരുത്താൻ ഉള്ള ഘടകങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ സംവിധായകർ ഒരുക്കി വച്ചിട്ടുണ്ട്.

ട്രയ്ലർ കണ്ടപ്പോൾ മനസിലായിട്ടുണ്ടാവും. സീരിയൽ കില്ലിംഗ് തന്നെയാണ് ഇവിടെയും കഥയുടെ ഇതിവൃത്തം. മമ്ത അവതരിപ്പിച്ച രീതിക IPS ഇതുമായി ബന്ധപ്പെട്ട്  കേസ് അന്വേഷണത്തിനായി ഒരു ടീം ഫോം ചെയ്യുന്നു. അതിലേക്ക് സാമുവേൽ എന്ന മെഡിക്കൽ ഫോറൻസിക് ലീഗൽ അഡ്വൈസർ ആയി ടോവിനോ ചെയ്യുന്ന കഥപാത്രം കടന്നുവരുന്നു. വളരെ intelligent ആയ സാമുവൽ ന്റെ കൃത്യമായ അന്വേഷണ നിഗമനങ്ങൾ കേസിന് വളരെ വഴിതിരിവാകുന്നു. അങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന തിരക്കഥ. Personally ആദ്യ പകുതിയാണ് രണ്ടാം പകുതിയെക്കാൾ എനിക്ക് കൂടുതൽ ഇഷ്ടമായത്.. സ്ക്രീനിൽ കണ്ണെടുക്കാതെ ശ്രദ്ധിച്ചിരുന്നു കണ്ടില്ലേൽ പല കോണ്ഫ്യൂഷനും പിന്നീട് ഉണ്ടാവാം. കിടു സ്ക്രീൻപ്ലേയ ആൻഡ് ഡയലോഗ് അത് വീണ്ടും വീണ്ടും പറയാതെ വയ്യ👌🔥

ആദ്യ പകുതിയിലെ ആ ട്വിസ്റ് തീർത്തും അപ്രതീക്ഷിതമായിരുന്നു.👌 പക്ഷെ ആ ട്വിസ്റ് ഉണ്ടാക്കിയ ഓവർ expectation രണ്ടാം പകുതി അത്രയങ്ങോട്ട് എനിക്ക് impact ആയില്ല 😑😑 പക്ഷെ it was good കുറച്ചുകൂടി പ്രതീക്ഷ വന്നു. ലോജിക്കലി പോരായ്മകൾ ചിലർക്ക് വന്നാലും ടോവിനോ സിനിമയുടെ തുടക്കത്തിൽ പറയുന്ന ടാഗ് ലൈൻ മനസിൽ ഓർത്താൽ മതി ഒക്കെ ശെരിയായിക്കോളും. എന്തൊക്കെയായാലും തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കണ്ടിറങ്ങാവുന്ന ഒരു നല്ല ത്രില്ലർ സിനിമയാണ് ഫോറൻസിക്..  പ്രകടനത്തിന്റെ കാര്യത്തിൽ ആണെങ്കിലും സിനിമ ആവശ്യപ്പെടുന്ന ഇന്റർസിറ്റിയോടെ തന്നെ എല്ലാവരും നന്നായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.

Good thriller , ഇനിയും വരട്ടെ ത്രില്ലറുകൾ🔥🤗🤗

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie