217) Trance (2020) Malayalam Movie

Trance (U/A 2 H 51 min)
Director - Anwar Rasheed



ഇതുപ്പോ ഈയിടെയായി ഹൈപ്പ് വരണ സിനിമകൾ എല്ലാം തീയേറ്ററിൽ എത്തുമ്പോ നിരാശയണല്ലോ ഫലം ..😐Now Totally Disappointed for trance. അവസാനം വരെ ഉറങ്ങാതെ കണ്ടു തീർക്കാൻ  ഒന്ന് പാടുപെട്ടു. എനിക്ക് തോന്നുന്നത് കഥയും തിരക്കഥയും ആണ് ആകെ പാളിയത് എവിടിയാണ് കൃത്യം ആയി കൈവിട്ട് പോയത് എന്ന് ചോദിച്ചാൽ രണ്ടാം പകുതിയിൽ എന്നു പറയാം. ആദ്യ ഭാഗങ്ങൾ ഒക്കെ വളരെ മികവുറ്റതായിരുന്നു. Especially ആ ശ്രീനാഥ് ഭാസി ഫഹദ് പോർഷൻ ഒക്കെ. പിന്നീട് തിരക്കഥ അതിന്റെ പ്രധാന പ്ലോട്ടിലേക്ക് പ്രവേശിക്കുന്നതോടെ മുന്നോട്ട് പോകുന്തോറും.. നല്ല ബോറിങ്ങും താത്പര്യകുറവും നേരിടുന്നു. ഫഹദ് എന്ന നടന്റെ ഒറ്റയാൾ പോരാട്ടം മാത്രം കൊണ്ട് ആകെ മൊത്തം കണ്ടിരിക്കാവുന്ന ഒരു അനുഭവമായി ട്രാൻസ് മാറുന്നുണ്ട്.

വിജു പ്രസാദിൽ നിന്ന് ജോഷ്വാ കാൾട്ടനിലേക്കുള്ള ട്രെൻസ്ഫോര്മഷൻ തികച്ചും അതി ഗംഭീരമായിരുന്നു. ശെരിക്ക് ഞെട്ടിച്ചു കളഞ്ഞു. ലൂക്ക് ശബ്ദവും പ്രകടനവും എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം. പിന്നെ രണ്ടാമത് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം obviously no doubt ഭാസി ചെയ്ത കുഞ്ഞൻ 👌😍 . വേറെ ആരുടെയും പ്രകടനം അത്രക്ക് എടുത്തു പറയാനായി ഉള്ളത് എനിക്ക് തോന്നിയില്ല. പിന്നെ അത്യാവശ്യം ലാഗ് ആണ് സിനിമ. ലാഗും ബോറും കൂടി ഒരുമിച്ചു വന്നാൽ പിന്നെ ബാക്കി പറയേണ്ട കാര്യമില്ലല്ലോ..

ഒരു പോയിന്റിൽ ഇത് ഒരു അമൽ നീരദ് ചിത്രമാണോ എന്ന് തോന്നിപ്പോയി.. കുറെ സ്ലോ മോഷൻ രംഗങ്ങൾ with കിടു bgm 🔥അതൊക്കെ കൊള്ളാമായിരുന്നു. ഒരു തരത്തിൽ നോക്കിയാൽ 
സാങ്കേതികവശം ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് തന്നെ കൊണ്ടെത്തിക്കുന്നുണ്ട് പക്ഷെ അത് പൂർണമായും സംതൃപ്തി തരുന്നില്ല. ക്ലൈമാക്സ് ഭാഗങ്ങൾ ഒക്കെ എന്തോ ഒന്നും തന്നെ പറയാൻ ഇല്ലാതെ എന്തക്കയോ കാട്ടികൂട്ടൽ ഒക്കെ പോലെ തോന്നി.. ഒരു പക്കാ സൈക്കോളജിക്കൽ മാസ് ത്രില്ലർ കാറ്റഗറിയിൽ അങ്ങനെ കഥ ഒന്നുകൂടി മാറ്റി ചിന്തിരുന്നേൽ എന്ന് ഫഹദിന്റെ രണ്ടാം പകുതിയിലുള്ള  പ്രകടനം കണ്ടപ്പോൾ തോന്നിപ്പോയി...  എന്തൊക്കെയായാലും ഒരു ടിപ്പിക്കൽ ഔട്ട് ഓഫ് ഓർഡിനറി സിനിമ പ്രതീക്ഷിച്ചു തന്നെയാണ് ഞാനും പോയത്.. പക്ഷെ ഇതുപ്പോ ഒട്ടും അങ്ങോട്ട് തൃപ്തിപ്പെടുത്തിയില്ല..

ഫഹദിന്റെ പ്രകടനം കാണാനായി തീർച്ചയായും ടിക്കറ്റ് എടുക്കാം ❤️🔥👍 thats all for trance

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie