135) Uyare (2019) Malayalam Movie

ഉയരെ (U , 2H 05Min)
Director - Manu Ashokan



പാർവ്വതിയുടെ ഞെട്ടിക്കുന്ന ശക്തമായ തിരിച്ചുവരവ്, ബോബി & സഞ്ജയുടെ മികച്ച തിരക്കഥ കാലിക പ്രശസ്തിയുള്ള പ്രേമയവും ഒപ്പം പ്രകടന മികവും ഒരുപാട് വൈകാരിക നിമിഷങ്ങളും ഉൾക്കൊള്ളിച്ച മനോഹരമായ ഒരു സിനിമ...

പല്ലവി രവീന്ദ്രന്റെ കുട്ടിക്കാലം മുതലേ  ഉള്ള  സ്വപ്‍നം ആയിരുന്നു വലുതാകുമ്പോ ഒരു പയ്‌ലറ് ആവുക എന്നുള്ളത് സ്വപ്‍നം കാണുന്നതിനോടൊപ്പം അതിനായി അവൾ നന്നായി പരിശ്രമിക്കുകയും ചെയ്തു.. പല്ലവിയുടെ കഥാപാത്രവും ചുറ്റുപാടും പ്രണയവും കുടുംബവും എല്ലാം വ്യക്തമായി മനസിലാക്കി തന്ന് മെയിൻ പ്ലോട്ടിലേക്ക് കഥ കടക്കുന്നു.അതായത് സിനിമ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം.അതിനെ കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല.സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ സിനിമയുടെ മെയിൻ പ്ലോട്ട് ഏതോ അഭിമുഖത്തിൽ ലീക്ക് ആയിരുന്നു.. ഇനി അത് അറിയാത്തവർ ആണെങ്കിൽ അങ്ങനെ തന്നെ പോകുക..

ഡ്രാമ മൂഡിൽ ആണ് ചിത്രം ഉടനീളം സഞ്ചരിക്കുന്നത്.. ഒരു നിമിഷം പോലും ലാഗ് തോന്നിക്കുകയില്ല അത്രത്തോളം സിനിമയിൽ involve ആയി നമ്മൾ ഇരുന്നു പോകും. സംഭാഷണങ്ങൾ വരെ വളരെ മികച്ചതാണ്..വളരെ വളരെ ഇന്റർസ്റ്റിംഗ് ആയ ആദ്യ പകുതി.. പ്രതീക്ഷയോട് നീതി പുലർത്തിയ രണ്ടാം പകുതി ഒപ്പം പൂർണ സംതൃപ്തി തരുന്ന മികച്ച ഒരു ക്ലൈമാക്സും.

പ്രകടനത്തിൽ പാർവതി തന്നെയാണ് ഞെട്ടിച്ചത്. ക്ലൈമാക്സ് പോർഷൻസ് കാണുമ്പോൾ എനിക്കും രോമാഞ്ചം വന്നു.. ടോവിനോയുടെയും ആസിഫ് ന്റെയും  സപ്പോർട്ടിങ് റോളുകളും മികച്ചതായിരുന്നു...

എല്ലാത്തരം പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു ഉഗ്രൻ സിനിമ തന്നെയാണ് ഉയരെ.. വലിയ റീലീസുകൾക്കിടയിൽപ്പെട്ട് ആരും കാണാതെ പോകരുത്...തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വദിക്കുക..

മികച്ച അനുഭവം.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review