133) Athiran (2019) Malayalam Movie

Athiran (U 2h 15Min)
Director - Vivek


മലയാളത്തിൽ നിന്ന് ഇതുപോലൊരു സിനിമാറ്റിക് അനുഭവം ഇത് ആദ്യം. സൈക്കോളജിക്കൽ ഹൊറർ ഇന്റൻസ് സസ്പെൻസ് ത്രില്ലർ ഒരൊറ്റ വാക്കിൽ അങ്ങനെ വിളിക്കാം അതിരനെ. എല്ലാം തികഞ്ഞ ഒരു സിനിമ, ഒരു വിധം എല്ലാ പ്രേക്ഷകനെയും ഒരുപോലെ സംതൃപ്തി പെടുത്തുന്ന അവതരണം.

ഡ്രാമാറ്റിക് മൂഡിൽ ആണ് അവസാനം വരെയും കഥ പറഞ്ഞു പോകുന്നത്.. ഒരു ഘട്ടം കഴിഞ്ഞാൽ ആർക്കും സിംപിൾ ആയി തന്നെ ഊഹിക്കാവുന്ന കഥ ,പിന്നെ നോക്കേണ്ട കാര്യം എങ്ങനെ ആണ് അത് പ്രേക്ഷകനിലേക്ക് കോമ്മ്യൂണിക്യാറ്റ് ചെയ്യുക എന്നുള്ളതാണ്. അത് വരെ പറഞ്ഞു മനസിലാക്കി തന്ന രീതിയിൽ തന്നെ ഒന്നുമില്ലാതെ  സഞ്ചരിച്ചു ഒരു ജാതി ട്വിസ്റ് എന്നും പറഞ്ഞതിനെ എഴുതി തള്ളി സിനിമ അവസാനിപ്പിക്കാം.അത് തന്നെ ആയിരുന്നു എന്റെയും ഊഹം. എന്നാൽ സംവിധകന്റെ ചിന്ത വേറെ രീതിയിൽ ആയിരുന്നു മുൻകൂട്ടി അങ്ങനെ ഊഹിച്ചു വക്കാനുള്ള സമയം നൽകാതെ ആ ട്വിസ്റ് എന്നു പറയുന്ന സംഗതിക്ക് ശേഷം ഉള്ള രംഗങ്ങൾ.. അത് അവതരിപ്പിച്ച രീതി ക്ലൈമാക്സിലെ എൻഡ് ഷോട്ടുകൾ, സംഭാഷണങ്ങൾ,എല്ലാം കൊണ്ടും പൂർണ സംതൃപ്തിയോടെ തന്നെ ഞാനും തീയേറ്റർ വിട്ടു.

72 ൽ ആണ് കഥ നടക്കുന്നത്. വനമധ്യത്തിലെ ഒരു മെന്റൽ ആശുപത്രിയിലേക്ക് ഇൻസ്‌പക്ഷനുവേണ്ടി  വരുന്ന നായകൻ. തികച്ചും ദുരൂഹത നിറഞ്ഞ അന്തരീക്ഷം, ചുറ്റുപാടുകൾ. ആശുപത്രിയിലെ അന്തേവാസികളുടെ അസ്വാഭാവികത നിറഞ്ഞ പെരുമാറ്റം. പല മറച്ചു വച്ച ദുരൂഹതകളുടെ മറ തേടിയുള്ള നായകന്റെ പ്രയത്‌നം അവസാനം നിത്യ എന്ന ഓട്ടിസം ബാധിച്ച പെണ്കുട്ടിയിലേക്ക് എത്തുന്നു. അവളുടെ ജീവിതത്തിലെ ഒളിചു വച്ച ദുരൂഹത തേടിയുള്ള അന്വേഷണം..  അങ്ങനെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു പോകുന്ന കഥാ പശ്ചാത്തലം.

ഫഹദിന്റെ അഭിനയ മികവിനെ വാഴ്ത്തേണ്ട കാര്യമില്ലെന്നറിയാം. പക്ഷെ ഇവിടെ കൂടുതൽ അത്ഭുത പെടുത്തിയത് സായ് പല്ലവിയാണ്. നിത്യ എന്ന കഥാപാത്രമായി മാറാൻ ഒരുപാട് effort പുള്ളിക്കാരി എടുത്തിട്ടുണ്ട് എന്നു കണ്ടാൽ തന്നെ വ്യക്തമാണ്. ഒന്നാമത്തെ കാര്യം  ഓട്ടിസം ബാധിച്ച രോഗിയുടെ പെരുമാറ്റ രീതി,ബോഡി ലങ്ങുവാജ്‌,മറ്റുള്ളവരോടുള്ള ഇടപെടലുകൾ അങ്ങനെ പലത്. പിന്നെ കളരി മുറകൾ ചുവടുകൾ എല്ലാം.. Excellent 👌👌..
ഇത് തീർച്ചയായും ഒരു വ്യത്യസ്ത തീയേറ്റർ അനുഭവം തന്നെയാണ്.. പി എഫ് മാത്യൂസിന്റെ തിരക്കഥയും സംഭാഷണവും അതി മനോഹരം..ജിബ്രാന്റെ പശ്ചാത്തല സംഗീതം👌 വിവേക് എന്ന ഒരു മികച്ച പുതുമുഖ സംവിധകൻ കൂടി പിറന്നു. സംതൃപ്തി യോടെ തന്നെ തീയേറ്റർ വിടാം..

Excellent Film...

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review