297) Extraordinary Attorney Woo (2022) Korean Drama

ഒരു ഡ്രാമ തുടക്കം ഗംഭീരമായാൽ അതിന്റെ ഒടുക്കവും തുടക്കത്തേക്കാൾ അല്ലെങ്കിൽ അതിന്റെ ഒപ്പം നിൽക്കണം. ഒരുവിധം ഇന്ന് വരുന്ന tv ഡ്രാമകളും ഇതിൽ നിന്നും വിപരീതമായിരിക്കും. ഓട്ടിസം ഉള്ള ഒരു attorney യുടെ കഥ. ആദ്യ കാഴ്ച്ചയിൽ ഏത് പ്രേക്ഷകനെയും attract ചെയ്യാൻ കഴിയുന്ന ഒരു വലിയ ഘടകമാണ് അത്. പക്ഷേ പറയുന്ന പോലെ എളുപ്പമുള്ള പരിപാടി അല്ല അത്. എന്നാൽ നമ്മുടെ writer ക്ക് നിയമവും അറിയാം ഓട്ടിസം ബാധിച്ചവരുടെ മാനസികാവസ്ഥയും നന്നായി അറിയാം . Simply Extraordinary attorney Woo is a must watch Drama


Drama : Extraordinary Attorney Woo (2022)

No of Episodes : 16

Genre : Law, Slice of life, Romance 

ഓട്ടിസവും കോർട്ട് റൂം ഡ്രാമ എന്നതിലുപരി ഒരു വ്യത്യസ്ത ഡ്രാമനുഭവം തന്നെയാണ് ഇവിടെ ഒരുക്കി വച്ചിരിക്കുന്നത്. സാധാരണ കോർട്ട് റൂം ഡ്രാമകളെ പോലെ ഒരൊറ്റ കേസിൽ തൂങ്ങി പിടിച്ചു നില്കാതെ പല പല കേസുകൾ അതും almost എല്ലാ കേസുകളും വളരെ interesting ആയി പറഞ്ഞു പോകുന്ന 16 മികച്ച എപ്പിസോഡുകൾ. ഹാൻബട എന്ന ലോ ഫെർമിൽ എത്തുന്ന വു യോങ് ഓ എന്ന റൂകി attorney. തനിക്ക് ഓട്ടിസം ആണ് എന്നാൽ അത് ഒന്നും പുള്ളിക്കാരിക്ക് വിഷയമല്ല. യൂണിവേഴ്സിറ്റി ടോപ്പർ ആണെങ്കിലും മറ്റൊരു ലോ ഫെർമും തന്നെ ഓട്ടിസം എന്ന കാരണത്താൽ സ്വീകരിക്കാത്ത നിലയിൽ തനിക്ക് ഹാൻബടയിൽ നിന്ന് ഒരു അവസരം ലഭിക്കുന്നു. അങ്ങനെ അവൾ കൊറീയയിലെ ആദ്യത്തെ ഓട്ടിസം attorney ആയി മാറുന്നു.

Attorney വു ആയി വരുന്നത് പാർക്ക്‌ ഇൺ ബിൻ ആണ്. മറ്റൊരാളെയും ഈ കഥാപാത്രത്തിൽ സങ്കൽപിക്കാൻ പറ്റാത്ത വിധം ഞെട്ടിക്കുന്ന പ്രകടനമായി  പുള്ളികാരിയുടെ career best പെർഫോമൻസ് ഇതിൽ നിങ്ങൾക്ക് കാണാം. ഒരു slice of life, healing ടൈപ്പ് നാറേഷൻ ആണ് ഡ്രാമക്ക്. ഒരുതരത്തിലും ലാഗ് അടിപിക്കുന്നില്ല എന്നു തന്നെ പറയാം അത്ര മനോരമാണ് ഡ്രാമ.

ഇതുപോലെ ഉള്ള ഡ്രാമകൾ എപ്പോഴും വരണം എന്നില്ല. ആദ്യം പറഞ്ഞത് പോലെ 12 എപ്പിസോഡ് കഴിഞ്ഞാൽ താളം തെറ്റുന്ന ഡ്രാമകളുടെ ഇടയിലേക്ക് ഇത്തരം മികച്ച സൃഷ്ടികൾ ഇടക്ക് വരുമ്പോൾ അത് മിസ്സ്‌ ആക്കാതിരിക്കുക. താല്പര്യം ഉണ്ടേൽ കണ്ടു നോക്കുക.

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama