286) Rocketry (2022) Tamil Movie Review

Rocketry (2022) Tamil

Genre : Biopic

Duration : 2H 37 min


ഇത്, കാണാൻ സാധിച്ചത് തന്നെ ഭാഗ്യം ആറ് പേരെ വച്ച് പടം ഓടിച്ച തീയേറ്റർക്കാർക്ക് നന്ദി . തീർച്ചയായും തീയേറ്ററിൽ പോയി കാണേണ്ട സിനിമ തന്നെയാണ് rocketry. ISRO scientist നമ്പി നാരായണൻ സാറുടെ ഉഗ്രൻ ബിയോപിക്..സിനിമയെ കുറിച്ച് കുറച്ചു പറയാൻ ഉണ്ട്, എനിക്ക് സിനിമ ഒരു ഗംഭീര അനുഭവമാവുന്നത് രണ്ടാം ഭാഗം മുതൽ ആണ്, കാരണം തുടക്കത്തിൽ പറയുന്ന റോക്കറ്റ് സയൻസ് ഒന്നും തന്നെ അങ്ങോട്ട് മനസിലായില്ല. പിന്നെ വെള്ളക്കാർ എല്ലാവരും തമിഴ് സംസാരിക്കുന്നതും വലിയ രസമായി തോന്നിയില്ല..അത് ഇത്തിരി ബോറടിച്ചിരുന്നു എന്ന് തന്നെ പറയേണ്ടി വരും. പക്ഷേ കുറച്ചു കഴിയുമ്പോൾ കഥ കൂടുതൽ interesting ആയി മാറുന്ന ഒരു ഘട്ടം വരും.

പ്രേക്ഷനെ ഇമോഷണലി കണക്ട് ചെയ്യാൻ ഉള്ള ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട്, ഇതൊക്കെ ശരിക്ക് നടന്നത് ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് അത്ഭുതമായി തോന്നുന്നത്. രണ്ടാം പകുതി മുതൽ അവസാനം വരെ ചിത്രം പ്രേക്ഷനെ പിടിച്ചിരുത്തും. നമ്പി നാരായണൻ സാറുടെ ജീവിതത്തിൽ നടന്ന എല്ലാ സംഭവങ്ങളും ശരിക്ക് മനസ്സിൽ തട്ടുന്നതായിരുന്നു. അദ്ദേഹമായി മാധവൻ ജീവിച്ചു. Outstanding performance.പിന്നെ എടുത്ത് പറയേണ്ടത് സൂര്യയുടെ റോൾ ആണ് ക്ലൈമാക്സിനടുക്കുമ്പോൾ ഉള്ള രംഗങ്ങൾ എല്ലാം തന്നെ ഗംഭീരമായിരുന്നു. 

കേരളത്തിൽ തീയേറ്റർ കുറവാണ്, ഉള്ളതിൽ ആണെങ്കിൽ ആളില്ലാത്തത് കൊണ്ട് ഷോയും ഇടുന്നില്ല. പറ്റുമെങ്കിൽ പോയി കാണുക. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ 

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama