274) KGF Chapter 2 (2022) Movie Thoughts


#KGFChapter2 (2021)

Director : Prshanth Neel 

ഇതിന് മുമ്പ് എന്നാണ് ഇത്രയും ഗംഭീരമായ ഒരു തിയേറ്റർ അനുഭവം ലഭിച്ചിട്ടുള്ളത് എന്ന് ഓർക്കുന്നില്ല..തുടക്കം മുതൽ കണ്ണിമവെട്ടാതെ രോമാഞ്ചമടിച്ചു ആകാംഷയോടെ കണ്ടു തീർത്ത മികച്ച ചലച്ചിത്രനുഭവം ആണ് കെജിഫ് 2. ആദ്യം തന്നെ ശങ്കർ രാമകൃഷ്ണന് നന്ദി, ആദ്യ ഭാഗത്തെ പോലെ ഏറ്റവും മികച്ച രീതിയിൽ ഉള്ള മലയാളം സംഭാഷണങ്ങൾ ഒരുക്കിയതിനു. ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടാണ് ഇപ്പോഴത്തെ ഫൈനൽ വേർഷൻ തയ്യാറാക്കിയത് എന്ന് കേട്ടു. ഇത്രയും മികച്ച ആസ്വാധനത്തിന് എറ്റവും മുകളിൽ പങ്കു വഹിച്ച ഘടകങ്ങളിൽ ഒന്ന് ചിലപ്പോൾ അതായിരിക്കും.

ഹൈപ്പിൽ സിനിമകൾ വരുന്നു.. ഹൈപിനോട് നീതി പുലർത്താതെ പരാജയമടയുന്നു, കുറച്ചു നാളുകളായി സ്ഥിരം കണ്ടു വരുന്ന പാട്ടേൺ ഒന്ന് മാറ്റി പിടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ നാഴികല്ലാവാൻ സാധ്യതയുള്ള ഒരു sequel. ആദ്യ ഭാഗം ഉണ്ടാക്കിയ താരംഗത്തോട് നീതി പുലർത്തുക എളുപ്പമല്ല എന്നാൽ ഇവിടെ അദ്ദേഹം അതിൽ വിജയിച്ചു. കൊടുക്കുന്ന പൈസക്ക് ഉള്ളതിൽ കൂടുതൽ ഈ സിനിമ തരും.. തീർച്ച...

VFX മുതൽ ആക്ഷൻ കോരിയൊഗ്രാഫി വരെ എല്ലാം ഒന്നിനൊന്നു ഗംഭീരം. ഒരു തരത്തിലും ഒരു കുറ്റവും പറയാൻ അവസരം ഉണ്ടാക്കിയിട്ടില്ല.റോക്കി ഭായ് എന്നത് ഒരു വികാരമാക്കി തീർക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.. എല്ലാ മാസ്സ് രംഗങ്ങളും കയ്യടിയോടെയും അർപ്പുവിളിയോടെയും സ്വീകരിച്ചു ക്ലൈമാക്സ്‌ okke👌🏼❤.നല്ല ഒരു തിയേറ്റർ നോക്കി ടിക്കറ്റ് എടുക്കുക പോയി കണ്ടാനുഭവിച്ചറിയുക..ധൈര്യമായി മലയാളത്തിനു തന്നെ കയറിക്കോളൂ...again one of the best dubbing... പോസ്റ്റ്‌ end ക്രെഡിറ്റ്‌ സീൻ കാണാൻ വിട്ട് പോകരുത്... 🔥🔥🔥


മാരക തിയേറ്റർ അനുഭവം 🔥🔥🔥❤

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama