Posts

Showing posts from 2022

312) Mukundanunni Associates (2022) Malayalam Movie

Image
#mukundanunniassociates  Director : Abhinav Sundar Nayak Human beings are mostly grey.except in some cases. In some cases, they are just black. മുകുന്ദനുണ്ണിയേ കുറിച്ച് ചിലത് പറയാൻ ഉണ്ട്, അല്ല പറയാതിരിക്കാൻ വയ്യ, പോസറ്റീവ് റിവ്യൂസ് വരുന്ന പടങ്ങൾ കുറച്ചു ഡേയ്‌സ് കഴിഞ്ഞു കാണുമ്പോൾ, കണ്ടു വന്ന റിവ്യൂകൾ പോലെ പടം വരണം എന്നില്ല. കാന്താരാ ഒക്കെ 10-15 ഡേയ്‌സ് കഴിഞ്ഞു കണ്ടത് കൊണ്ട് തന്നെ സിനിമ അത്ര exciting ആയി ഫീൽ ചെയ്തിരുന്നില്ല. എന്നാൽ മുകുന്ദനുണ്ണി അങ്ങനെ അല്ല. ഇതുവരെ തിയേറ്ററിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ലഭിക്കാത്തത് കൊണ്ടാവണം എന്നെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയ ചലച്ചിത്രമായി സിനിമ മാറി. മലയാള സിനിമ മാറുകയാണ്. ഇത്തരം ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ഒരു മടിയും ഇല്ലാതെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. നല്ല crowd തന്നെ തീയേറ്ററിൽ ഉണ്ടായിരുന്നു. സിറ്റുവേഷൻ കോമേഡികൾ ഉണ്ട് പക്കാ ഡാർക്ക്‌ ഹ്യൂമർസ് പക്ഷേ സ്ക്രീൻപ്ലേ and സ്റ്റോറി നാറേഷൻ ആണ് എന്നെ ഞെട്ടിച്ചത്. ശെരിക്ക് പിടിച്ചിരുത്തും തുടക്കം മുതൽ. നെഗറ്റീവ് shade ആണ് മെയിൻ ലീഡ് എന്നുള്ളത് ഒന്നും ഒരു പ്രശനവും അല്ല. മുകുന്ദനുണ്ണി എന്ന കഥാപാത്

311) Monica O My Darling (2022) Hindi Movie

Image
Monica O My Darling (2022) Director : Vasan Bala കിടിലം പടം 😂👌🏼. എടുത്ത് വച്ച രീതി ഒരു രക്ഷയും ഇല്ല. ഒരു പക്കാ ത്രില്ലർ ആണ് പടം. സ്റ്റോറി ലൈൻ പ്രെഡിക്റ്റബിൾ ആണ് എന്നിരുന്നാലും അപ്രതീക്ഷിതമായ പല ട്വിസ്റ്റുകളും ഇടയിൽ വന്നു പോകുന്നുണ്ട്. രാജ് കുമാർ റാവോ 👌🏼 also രാധിക അപ്ത. ഹിന്ദിയിൽ നിന്ന് വല്ലപ്പോഴും വരുന്ന മികച്ച സൃഷ്ടികളിൽ ഒന്ന് എന്ന് നിഷ്പ്രയാസം പറയാം . രാജ് കുമാർ റാവോ ചെയ്യുന്ന ജയന്ത് എന്ന കഥാപാത്രം യൂണി‌കോൺ എന്ന പ്രമുഖ ടെക് കമ്പനിയിലേക്ക് ഏറ്റവും മികച്ച ജോലിക്കാരനാണ്. തന്റെ കഴിവും ഹാർഡ് വർക്കും കൊണ്ട് ഉയരങ്ങൾ കീഴടക്കി അവിടുത്തെ ബോർഡ് of ഡിർക്ടർസിൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ള അംഗം ആയി മാറുന്നു. എന്നാൽ സംഗതി ആകെ തിരിഞ്ഞു മറയുന്നത് ഒറ്റ ദിവസം കൊണ്ടായിരുന്നു. തന്റെ അബദ്ധത്തിൽ പെട്ടു പോയ ഒരു കെണി. ബാക്കി ഉള്ള നൂലാൻ മാലകൾ ഒക്കെ കണ്ടു തന്നെ അറിയുക. എനിക്ക് എടുത്തു പറയാൻ ഉള്ളത് ഇതിന്റെ പശ്ചാത്തല സംഗീതം ആണ് ഓൾഡ് ഹിന്ദി ഗാനങ്ങൾ ഒക്കെ മിക്സ്‌ ചെയ്ത് സംഭവം വേറെ തന്നെ ഒരു അനുഭവമാക്കി മാറ്റി. തീർച്ചയായും കണ്ടു നോക്കുക. രണ്ട് മണിക്കൂർ 10 മിനിറ്റ് ശെരിക്ക് ആസ്വദിക്കാം.

310) Wakanda Forever (2022) Movie Review

Image
Wakanda Forever (2022) Duration കൂടുതൽ ആണെന്ന് തോന്നി അത് കൊണ്ട് തന്നെ ഇടക്ക് എവിടേയോ നല്ല ലാഗും ഫീൽ ചെയ്തു എന്നിരുന്നാലും ഈ വർഷം മാർവൽ ഇറക്കിയ ഏറ്റവും മികച്ച സിനിമ ഇത് തന്നെ. 3ഡി അനുഭവം വളരെ മോശം. അണ്ടർ വാട്ടർ sequence മാത്രമാണ് കുറച്ചെങ്കിലും 3ഡി എന്നത് കൊണ്ട് ഒരു നല്ല അനുഭവം തന്നത്. കഥ നല്ലോണം ഇഷ്ടമായി. നല്ല വൃത്തിയുള്ള നറേഷൻ. അണ്ടർ വാട്ടർ സീനുകൾ ആണ് ഏറ്റവും ഗംഭീരം. മൊത്തത്തിൽ നല്ല ഒരു തീയേറ്റർ അനുഭവമാണ് ചിത്രം. Mid ക്രെഡിറ്റ്‌ സീൻ 🔥 പോസ്റ്റ്‌ ക്രെഡിറ്റ്‌ സീൻ ഇല്ലാ.. അതുണ്ടെന്ന് കരുതി ആരും വെയിറ്റ് ചെയ്തിരിക്കണ്ട...

309) Kooman (2022) Malayalam Movie

Image
Kooman (2022)  Director : Jeethu Joseph ഒരു പുതുമയുള്ള അനുഭവമാണ് കൂമൻ സമ്മാനിച്ചത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ ഗംഭീര മേക്കിങ് കൊണ്ട് പുതുമയാർന്ന സിനിമ. ആദ്യ പകുതി കണ്ടപ്പോൾ ഉണ്ടായിരുന്ന ചിന്തകകൾക്കൊക്കെ വിപരീതമായിട്ടായിരുന്നു ചിത്രത്തിന്റെ രണ്ടാം പകുതി. ഇടവേളക്ക് ശേഷം തിരക്കഥ പോകുന്നത് തന്നെ വേറെ ഒരു ട്രാക്കിൽ ആണ്. എല്ലാത്തിനുമുപരി ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. തുടർച്ചയായി തീയേറ്റർ പരാജയം ഏറ്റുവാങ്ങിയ ആസിഫ് അലിക്ക് ഒരു വഴിതിരിവാണ് സിനിമ. ചിത്രങ്ങൾ മോശമായിരുന്നാലും പ്രകടനത്തിന്റെ കാര്യത്തിൽ എപ്പോഴും അത്ഭുതപെടുത്തിയിട്ടേ ഉള്ളൂ. ഇവിടെയും അസാധ്യമായ ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും ലഭിച്ചു. ട്വിസ്റ്റ്‌ ഒന്നും ഇല്ലെങ്കിൽ കൂടി നല്ല engaging ആയി curiosity യോടെ കണ്ട് തീർക്കാൻ പറ്റുന്ന സിനിമ. ഉഗ്രൻ തിരക്കഥ. ആദ്യം പറഞ്ഞത് പോലെ തന്നെ ഒരു പുതുമയുള്ള അനുഭവം ത്രില്ലും അത്യാവശ്യം സസ്‌പെൻസും നിറഞ്ഞ നല്ല ചിത്രം ❤

308) Appan (2022) Malayalam Movie

Image
Appan (2022) Genre : Family ഡ്രാമ തുടക്കം ഒക്കെ ഒരു ഫീലും ഉണ്ടായിരുന്നില്ല പക്ഷേ പോകെ പോകെ ഈ സിനിമ create ചെയ്യുന്ന ഒരു മൂഡ് ഉണ്ട്, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്ത വൈബ് ആണ് സിനിമ ഇടനീളവും പ്രേക്ഷകന് ലഭിക്കുക. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ വളരെ ഡിസ്റ്റർബ്ങ് ആയി തോന്നുന്ന അപ്പന്റെ കഥാപാത്രം. കഥയിലേക്ക് വന്നാൽ തളർന്നു കടക്കുന്ന അപ്പനും അപ്പന്റെ മരണവും കാത്ത് ഇരിക്കുന്ന ഒരു കൂട്ടം ആൾക്കാരും. ലോ ബഡ്ജറ്റിൽ ചെയ്ത ഗംഭീര മേക്കിങ് ആണ് എടുത്തു പറയേണ്ടത്. ശേഷം പ്രകടനം, അപ്പൻ ആയി അലൻസിർ തകർത്തു എങ്കിൽ മോനായി സണ്ണി വെയ്‌നും അഴിഞ്ഞാടുകയായിരുന്നു. സോണി ലിവ് പതിവ് തെറ്റിച്ചില്ല. വളരെ ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് തന്നെ വീണ്ടും സമ്മാനിച്ചു. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ..

307) Kanam (2022) Tamil Movie

Image
Kanam (2022) Tamil Movie Genre : Time Travel സിനിമയുടെ ഒരേ ഒരു പോരായ്മയായി തോന്നിയത് അതിന്റെ ക്ലൈമാക്സ്‌ ആണ്. ലോജിക്കലി ഭയങ്കര മോശമാണ് സിനിമ അവസാനിപ്പിച്ച വിധം. അമ്മ മകൻ പാസം വളരെ മനോഹരമായി പറഞ്ഞു പോയി. ഇമോഷൻസ് വളരെയധികം ടച്ചിങ് ആണ് പോരാത്തതിന് അതിന്റെ കൂടെ ജാക്സ് ബീജോയിയുടെ മ്യൂസിക് കൂടി ആവുമ്പോ സംഭവം വേറെ തന്നെ അനുഭവം ആയിരുന്നു. കഥാപാത്രങ്ങളുടെ പ്രകടനങ്ങളും മികവുറ്റതാണ്. കഥയിലേക്ക് കടക്കുകയാണെങ്കിൽ നായകന് തന്റെ പാസ്ററ് ചേഞ്ച്‌ ചെയ്യാൻ ഉള്ള ഒരു അവസരം ലഭിക്കുകയാണ്. ഭൂതകാലത്തിലേക്ക് പോയി തന്റെ അമ്മയെ രക്ഷിക്കുകയായിരുന്നു അവന്റെ ലക്ഷ്യം.  ശേഷം ഉണ്ടാവുന്ന രസകരമായ സംഭവങ്ങൾ ആണ് സിനിമ പറഞ്ഞ് പോകുന്നത്. ലോജിക്കലി മോശം ആണെങ്കിലും ഒരു തവണ കണ്ടിരിക്കാൻ ഉള്ള വകയൊക്കെ സിനിമയിൽ ഉണ്ട്..

306) Kumari (2022) Malayalam Movie

Image
കുമാരി (2022) സംവിധാനം : നിർമൽ സഹദേവ്  ഒരേയൊരു വാക്ക് ഗംഭീരം 👌🏼❤ കുമാരിയെ കുറിച്ച് വേറൊന്നും പറയാൻ ഇല്ല. വളരെ ഇഷ്ടം ഉള്ള ജോണർ ആയത് കൊണ്ട് തന്നെ കാണണം എന്ന് ഉറപ്പിച്ച സിനിമയായിരുന്നു. ട്രൈലെർ നന്നായി ഇഷ്ടപ്പെട്ടു. അതിനേക്കാൾ ഏറെ സിനിമയും സിനിമയിലേക്ക് വരുമ്പോൾ എടുത്തു പറയേണ്ടത് സിനിമ എടുത്തു വച്ച രീതിയാണ്. ഒരു ക്രാഫ്റ്മാൻ സ്റ്റൈൽ അല്ലെങ്കിൽ സിഗനേച്ചർ നിർമൽ സഹദേവ് എന്ന സംവിധായകന് ഉണ്ടാക്കാൻ കഴിഞ്ഞു. അത്രയും ക്വാളിറ്റിയിൽ ആണ് സിനിമ ചിത്രീകരിച്ചു വച്ചിരിക്കുന്നത്. സ്ലോ ആണ് കഥ പറച്ചിൽ അതാണ് അതിന്റെ ഭംഗിയും. തുടക്കം തന്നെ ചിത്രം create ചെയ്യുന്ന ഒരു മൂഡ് ഉണ്ട് അത് പിന്നെ അങ്ങോട്ട് എന്നെ ശെരിക്ക് പിടിച്ചിരുത്തി പിന്നീട് അങ്ങോട്ട് ആകാംഷ കൂടി കൂടി വന്നു. കെട്ടുകഥകൾ ആണ് മുത്തശ്ശി കഥയാണ് അത് പറഞ്ഞ പോകുന്ന രീതി തന്നെ അതി മനോരമാണ്. പറഞ്ഞ് പോകുന്ന കാലഘട്ടവും അത് സുന്ദരമായി ഒപ്പിയെടുത്ത ചായഗ്രഹണവും പശ്ചാത്തല സംഗീതവും കയ്യടി അർഹിക്കുന്നു.. പ്രകടനവും എടുത്ത് പറയണം ഷൈൻ കുമാരി and ഐശ്വര്യ 🫶🏼👌🏼. നല്ല ഒരു വ്യത്യസ്ത തീയേറ്റർ അനുഭവം പ്രേക്ഷന് ഒരുക്കി വച്ചിട്ടുണ്ട്. ❤ കാണുക

305) Jaya Jaya Jaya Jaya Hey (2022) Malayalam Movie the

Image
#jayajayajayajayahey  (2022) സംവിധാനം : വിപിൻ ദാസ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം എന്നെ ഒരുപാട് ചിരിപ്പിച്ച സിനിമ. അവതരണ മികവ് കൊണ്ടും പ്രകടന മികവ് കൊണ്ടും ആദ്യാവസാനം വരെ നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രം. സിറ്റുവേഷൻ കോമഡികൾ ആണ് മുഴുവനും ഡബിൾ മീനിങ് ഇല്ലാണ്ടും കോമഡി പടം എടുക്കാം എന്നുള്ളതിന്റെ നല്ല മാതൃക. വേണേൽ the great indian കിച്ചന്റെ ഒരു കോമഡി വേർഷൻ എന്നൊക്കെ വിളിക്കാം. സ്ലോ ആയി തുടങ്ങി വളരെ രസകരമാകുന്ന തിരക്കഥ, ആദ്യ പകുതിയേക്കാൾ രസകരം രണ്ടാം പകുതിയാണ് 😂 ബേസിൽ ❤ എന്താ ഒരു പ്രകടനം. 🔥👌🏼പുതുമയുള്ള കഥയല്ല. ഒരുപാട് തവണ കണ്ട കഥ തന്നെ, എന്നാലും അത് എടുത്ത് വച്ച രീതിയാണ് ഇവിടെ കയ്യടി അർഹിക്കുന്നത്. പടം കൊളുത്തും എന്ന കാര്യത്തിൽ സംശയം ഇല്ല.. ഫാമിലി ആയി പോവുക, ഒരുപാട് ചിരിക്കുക.ഒരുവിധം പ്രേക്ഷകനെയും ചിത്രം തൃപ്തിപ്പെടുത്തും എന്ന് ഉറപ്പാണ്. ഇതുപോലെ ഉള്ള ചിത്രങ്ങൾ ഇനിയും ഒരുപാട് സംഭവിക്കട്ടെ 🫶🏼

304) Ottu (2022) Malayalam movie

Image
അതിഗംഭീരമായ ഒരു കഥയും തിരക്കഥയും ഉണ്ടായിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്നു തന്നെ തോന്നി. ഇത് രണ്ടാം ഭാഗം ആണെന്ന് പറയുന്നു ഇനി ഒന്നാം ഭാഗവും മൂന്നാം ഭാഗവും വരാൻ കിടക്കുന്നുവെന്നും. എനിക്ക് ഒരു ശരാശരി അനുഭവം മാത്രായാണ് ചിത്രം അനുഭവപ്പെട്ടത്. Movie : Ottu Genres : Crime, Thriller ഭാഗങ്ങൾ ആയി വലിയ സ്‌ക്കലിൽ കഥ പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയിരിക്കുകയാണല്ലോ അത് കൊണ്ട് തന്നെ ഒരു 3 പാർട്ട്‌ സിനിമ സീരീസ് വരുന്നത് ഒന്നും പുതുമയുള്ളത് അല്ല. 3 ഉള്ളത് 4 ഉം 5 ഉം ഒക്കെയായിമാറും ഉടൻ തന്നെ. ഈ ഒരു സീരിസിന്റെ ഇൻട്രോ എന്ന നിലയിൽ നല്ല രീതിയിൽ പറഞ്ഞ് തുടങ്ങേണ്ടതായിരുന്നു. ഒരു മണിക്കൂർ നാല്പതഞ്ഞു മിനിറ്റ് വരുന്ന ചിത്രത്തിന്റെ ലാസ്റ്റ് 30 മിനിറ്റ് മാത്രം ആണ് ഇന്റെര്സ്റ്റിംഗ് ആയിട്ടുള്ളത്, ബാക്കി അത് വരെ ബോറടിച്ചു കാണേണ്ടി വന്നു. അരവിന്ദ് സ്വാമിയുടെ ശബ്ദം ഇഷ്ടമായില്ല തമിഴ് തന്നെ മതിയാർന്നു. അല്ലെങ്കിൽ ഇപ്പോൾ പുള്ളിയുടെ കഥാപാത്രം തമിഴൻ ആയാൽ എന്താ കുഴപ്പം. ചാക്കോചൻ പൊളിച്ചു.. വേറെ പറയാൻ ആയിട്ടുള്ള പെർഫോമൻസ് ഒന്നും ആർക്കും ഇല്ല. ലാസ്റ്റ് 30 മിനിറ്റ് നന്നയിരുന്നു ഏങ്കിലും പല ചിന്തകളിൽ

303) Rorschach (2022) Malayalam Movie

Image
Rorschach Director : Nisam Bashir  മലയാള സിനിമയിൽ അധികം കണ്ടട്ടില്ലാത്ത അല്ലെങ്കിൽ മലയാള സിനിമക്ക് തികച്ചും പരിചിതമല്ലാത്ത ഒരു മേക്കിങ് രീതി ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. തീർത്തും ബാക്കി എന്തിനെക്കാളും ടെക്‌നിക്കൽ വശം മികവ് പുലർത്തിയ സിനിമ. രണ്ടര മണിക്കൂർ സമയം അതിഗംഭീരമായ ഒരു തീയേറ്റർ അനുഭവം 🔥👌🏼 ടെക്നിക്കൽ വശം ഏറ്റവും മുകളിൽ തന്നെ നിൽക്കും എന്നു പറയുമ്പോഴും ബാക്കി എല്ലാം മോശമായി എന്നല്ല. അഭിനയ മികവ് മുതൽ തിരക്കഥ വരെ എല്ലാം തന്നെ ഗംഭീരമാണ്. ചിത്രം തുടങ്ങുന്നത് വലിയ ഒരു മിസ്റ്ററിയിൽ നിന്നുമാണ്, പിന്നീട് അങ്ങോട്ട് ഓരോ നിമിഷവും വളരെ engaging ആണ്. ഒരു കഥാപാത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വന്നു പോകുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ അത്ര കണ്ട് സിനിമയിൽ പ്രാധാന്യം ഉള്ളവർ ആയിമാറുന്നു . ജഗദീഷ്, ബിന്ദു പണിക്കർ ഗ്രേസ് ആന്റണി, ഷറഫുദീൻ 👌🏼. മമ്മൂക്കയെ കുറിച്ച് പറയേണ്ടതില്ലല്ലോ.. ലുക്ക് ആന്റണിയായി അഴിഞ്ഞാടുകയായിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ and OST മാരകം. സിനിമയുടെ സോൾ എന്നു വേണേൽ വിളിക്കാം അതിനെ. ആസ്വാദനത്തെ വേറെ ഒരു തലത്തിലേക്ക് എത്തിക്കാൻ അതിന് സാധിച്ചു.. ❤ ഒരു കിടു സൈക്കോള

302) Ponniyin Selvan Part 1 (2022) Malayalam Version

Image
Ponniyin Selavn Part 1 (2022) Director : Mani Ratnam  ഇന്നലെ ഒർജിനൽ തമിഴ് വേർഷൻ കണ്ട്  പകുതിക്ക് വച്ച് തീയേറ്റർ വിടേണ്ട വന്നു. എല്ലാവരെയും പോലെ തമിഴ് ഒന്നും മനസിലാവാത്തത് തന്നെ കാരണം. സിനിമ അതിന്റെ പൂർണതയിൽ തന്നെ ആസ്വദിക്കാൻ ആണ് എന്നും താല്പര്യം.  മലയാളം കാണാൻ ഇന്ന് കയറി കണ്ടു വീണ്ടും. ആദ്യ പകുതി ആദ്യമേ കണ്ടത് കൊണ്ട് വലിയ ഇമ്പാക്ട് ഒന്നും ഉണ്ടായില്ല ഏങ്കിലും എല്ലാം മനസിലായി 😄. മണി രത്നം സിനിമകളിലെ ഫ്രെയിംസും പാട്ടുകളുളുടെയും ഒരു ഫാൻ ആണ് ഞാൻ. ഇവിടെയും അത് തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടതും.. ഗംഭീര പടം ആണെന്നും അവകാശവാദം ഇല്ലെങ്കിലും നല്ല ഒരു മികച്ച തീയേറ്റർ അനുഭവം ചിത്രം പ്രേക്ഷനു സമ്മാനിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. പിന്നെ ഗംഭീരമായ ഒരു കാര്യം കാസ്റ്റിംഗ് ആണ്.. 🔥👌🏼വിക്രം കാർത്തി ജയം രവി തൃഷ❤❤ പിന്നെ പ്രതേകിച്ചു നന്ദിനി യായി ഐശ്വര്യ റായ് ❤🥹.. മലയാളം സംഭാഷണങ്ങളും അതേ വളരെ മികവ് പുലർത്തുന്നതായിരുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിപ്പാണ് ഇനി. ആദ്യ ഭാഗത്തേക്കാൾ മികച്ചതാവും എന്ന് പ്രതീക്ഷിക്കുന്നു... സിനിമ കാണാൻ പോകുന്നവർ റിസ്ക് എടുക്കാണ്ട് മലയാളം കയറി കാണുക. പിന്നെ പോകുന്നതിന്

301) Big Mouth (2022) Korean Drama

Image
Big mouse Genre : Investigation, Thriller, Mystery No of Episodes : 16 നല്ല ഒരു ഡ്രാമ ആയിരിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു, അത് എന്തായാലും തെറ്റിയില്ല. അത്യാവശ്യം ത്രില്ലടിപ്പിച്ചു കൊണ്ട് ഒരു വലിയ സ്റ്റോറി  മനോഹരമായി പറഞ്ഞവസാനിപ്പിച്ചു.  10 എപ്പിസോഡ് കഴിഞ്ഞപ്പോൾ ഇത്തിരി മടുപ്പ് ഒക്കെ തോന്നിയെങ്കിലും 12 ന്റെ അവസാനം മുതൽ വീണ്ടും കഥ interesting ആയി. വെറും ഒരു സാധാരണ ലോയർ ആയിരുന്ന പാർക്ക്‌ ചാങ് ഹോ യുടെ തലവര തന്നെ ഒരു മർഡർ കേസ് മാറ്റി മറക്കുന്നു. വാദി പ്രതിയാവുന്നത് പുതുമയുള്ള കാര്യമല്ല എങ്കിലും പിന്നീട് അയാളുടെ ജീവിതത്തിൽ അങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഡ്രാമ പറയുന്നത്. ആരാണ് ബിഗ് മൗസ് ഈ ഒരു ചോദ്യം ഡ്രാമക്ക് ഉടനീളം ഉണ്ടാക്കുന്ന ആകാംഷ ചെറുതല്ല. ആ ചോദ്യത്തിന്റെ ഉത്തരം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മാറി മാറി വരുന്നത് വളരെ രസകരമായാണ് പറഞ്ഞ് പോകുന്നത്... ലീ ജംഗ് സുക് ന്റെ തിരിച്ചു വരവ് കൂടി ആയത് കൊണ്ട് നല്ല ഒരു വരവേൽപ്പ് തന്നെ ഡ്രാമക്ക് ലഭിച്ചു. ലീ ജംഗ് സുക്കും യൂണയും തമ്മിലുള്ള കെമിസ്ട്രി ❤16 എപി നല്ല തരക്കേടില്ലാത്ത രീതിയിൽ പറഞ്ഞവസാനിപ്പിച്ചു എന്ന് തീർത്തും പറയാം. ഇടയിൽ

300) Emergency Declaration (2022) Korean Movie

Image
Emergency Declaration (2022) Korean | Survival Thriller Survival ത്രില്ലെർസിനു പേരുകേട്ട ഇൻഡസ്ട്രിയിൽ നിന്നും കുറച്ചു കാലത്തിനു ശേഷം വന്ന ഇടിവെട്ട് ത്രില്ലെർ. വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ടെൻഷൻ അടിച്ചു തന്നെ കണ്ടു തീർക്കാവുന്ന ഉഗ്രൻ ചിത്രം. ഇപ്രാവശ്യം ഐറിൽ ആണ് കളികൾ🔥 ഒരു ഫ്‌ളൈറ്റിൽ വൈറസ് സ്പ്രെഡ് ആയാൽ എന്തായിരിക്കും അവസ്ഥ. പക്ഷെ zombie ടൈപ്പ് ഒന്നും അല്ല എന്നാൽ മാരകമായ ശരീരത്തിൽ പ്രവേശിച്ചാൽ മണിക്കൂറുകൾക്ക് അകം  തന്നെ ആളെ കൊല്ലുന്ന ഡെഡ്ലി വൈറസ്. തുടക്കം മുതൽ തന്നെ ഉണ്ടാക്കുന്ന ആകാംഷ അവസാനം വരെയും നിലനിർത്തികൊണ്ടുള്ള മികച്ച തിരക്കഥ❤ അഭിനയതാക്കളുടെ ഗംഭീര പ്രകടനം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.... വേറെന്തു വേണം... കാണുക

299) Alchemy of Souls S01 (2022) Korean Drama

Image
Drama : Alchemy of Souls (2022) S01 No of Episodes : 20 Genre : Fantasy, Period, Action, Mystery, Romance Undoubtedly One of the best of the year 🔥🔥🔥ഒരു വിധം ഡ്രാമകളും ending മോശമാക്കാറാ പതിവ്. പക്ഷെ ഇവിടെ അത് തെറ്റി.😄. തുടക്കം മുതലേ ഓരോ എപ്പിസോഡും വളരെ താല്പര്യത്തോടെ കണ്ടു വന്ന വ്യക്തിക്ക് നല്ല ഒരു അവസാനം കൂടി കിട്ടിയാൽ എന്താവും അവന്റെ റിയാക്ഷൻ🥹🫶🏼 അത് തന്നെയാണ് ഇപ്പോൾ എന്റെ അവസ്ഥയും. Writers ൽ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഹോങ് സിസ്റ്റേഴ്സ്. 🔥 ഹോട്ടൽ ഡില്ലുന്ന പോലുള്ള മികച്ച ഡ്രാമ എഴുതിയ അവർക്ക് ഇതൊക്ക എന്ത്... ഓരോ എപ്പിസോഡും കൗതുകമേറിയതാണ് കഥ അത്ര കണ്ട് വലുതാണ്. ഫാന്റസി കോൺസെപ്റ് ആണെങ്കിൽ പോലും അത് യഥാർദ്യമാണ് എന്ന് തോന്നി പോകുന്ന എഴുത്ത് തന്നെയാണ് ഡ്രാമയിൽ എടുത്തു പറയേണ്ടത്. ഒരു കോമിക് ബുക്ക്‌ വായിക്കുന്ന ഫീലിൽ അതി മനോഹരമായ സ്ക്രീൻപ്ലേയും പിന്നെ വളരെ സ്ട്രോങ്ങ്‌ ആയ കഥാപത്രങ്ങളും  അഭിനയവും എടുത്തു പറയേണ്ടതാണ്. ആദ്യമൊക്ക റൊമാൻസിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നാൽ ലാസ്റ്റിലേക്ക് അവരുടെ കെമിസ്ട്രി ❤👌🏼ഇത്ര വലിയ കഥ 20 എപ്പിസോഡ് കൊണ്ട് ഒന്നും തീരില്ല എന്ന്

298) Thirteen Lives (2022) Amazon Original

Image
2018 ജൂണിൽ ഉണ്ടായ ലോകത്തെ നെടുക്കിയ ഒരു യഥാർത്ഥ സംഭവം. പന്ത്രണ്ട് കുട്ടികളും അവരുടെ ഫുട്ബാൾ കോച്ചും തായ്‌ലൻഡിന്റെ ഒരു ഗുഹയിൽ പോവുകയും പെട്ടന്നുള്ള മഴയിൽ പെട്ട് ഗുഹ ആകെ വെള്ളം കയറുകയും ചെയ്യുന്നു. സംഭവം രാജ്യത്തെ ആകെമാനം കുലുക്കുന്നു. നാഷണൽ ന്യൂസ്‌ ചാനൽ മുതൽ ഇന്റർനാഷണൽ ന്യൂസ്‌ ചാനൽ വരെ അത് വലിയ ചർച്ചാ വിഷയമാവുന്നു. ആ പതിമൂന്ന് പേരെ രക്ഷിക്കാൻ നടത്തുന്ന സാഹസിക രക്ഷപ്രവർത്തനം ആണ് സിനിമ പറയുന്നത് Movie : Thirteen Lives (2022) Language : English, Thailand Genre : Survival Thriller  ഒരു true സ്റ്റോറിയെ എത്ര മനോഹരമായി ചിത്രീകരിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ചിത്രം. ആദ്യം മുതൽ തന്നെ കാണുന്ന പ്രേക്ഷകനെ അവസാനം വരെ ആകർഷിക്കാൻ ഉള്ള ചേരുവകൾ എല്ലാം തന്നെ ചിത്രത്തിൽ ഒരുക്കി വച്ചിട്ടുണ്ട്. കണ്ണിമവെട്ടാതെ തന്നെ കണ്ടു തീർക്കാം. സ്ലോ പേസ് സ്റ്റോറി നാറേഷൻ ഒട്ടും ലാഗ് ഇല്ലാതെ അവതരിപ്പിച്ചതും വലിയ ഒരു ഘടകമാണ്.

297) Extraordinary Attorney Woo (2022) Korean Drama

Image
ഒരു ഡ്രാമ തുടക്കം ഗംഭീരമായാൽ അതിന്റെ ഒടുക്കവും തുടക്കത്തേക്കാൾ അല്ലെങ്കിൽ അതിന്റെ ഒപ്പം നിൽക്കണം. ഒരുവിധം ഇന്ന് വരുന്ന tv ഡ്രാമകളും ഇതിൽ നിന്നും വിപരീതമായിരിക്കും. ഓട്ടിസം ഉള്ള ഒരു attorney യുടെ കഥ. ആദ്യ കാഴ്ച്ചയിൽ ഏത് പ്രേക്ഷകനെയും attract ചെയ്യാൻ കഴിയുന്ന ഒരു വലിയ ഘടകമാണ് അത്. പക്ഷേ പറയുന്ന പോലെ എളുപ്പമുള്ള പരിപാടി അല്ല അത്. എന്നാൽ നമ്മുടെ writer ക്ക് നിയമവും അറിയാം ഓട്ടിസം ബാധിച്ചവരുടെ മാനസികാവസ്ഥയും നന്നായി അറിയാം . Simply Extraordinary attorney Woo is a must watch Drama Drama : Extraordinary Attorney Woo (2022) No of Episodes : 16 Genre : Law, Slice of life, Romance  ഓട്ടിസവും കോർട്ട് റൂം ഡ്രാമ എന്നതിലുപരി ഒരു വ്യത്യസ്ത ഡ്രാമനുഭവം തന്നെയാണ് ഇവിടെ ഒരുക്കി വച്ചിരിക്കുന്നത്. സാധാരണ കോർട്ട് റൂം ഡ്രാമകളെ പോലെ ഒരൊറ്റ കേസിൽ തൂങ്ങി പിടിച്ചു നില്കാതെ പല പല കേസുകൾ അതും almost എല്ലാ കേസുകളും വളരെ interesting ആയി പറഞ്ഞു പോകുന്ന 16 മികച്ച എപ്പിസോഡുകൾ. ഹാൻബട എന്ന ലോ ഫെർമിൽ എത്തുന്ന വു യോങ് ഓ എന്ന റൂകി attorney. തനിക്ക് ഓട്ടിസം ആണ് എന്നാൽ അത് ഒന്നും പുള്ളിക്കാരിക്ക് വിഷയമല്ല. യൂണിവേഴ

296) Thallumala (2022) Malayalam Movie

Image
Thallumala  (2022) Director : Khalid Rahman Whatever people says, for me its an amazing theatre എക്സ്പീരിയൻസ്. Enjoyed a lot. 👌🏼❤❤ ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല പൊളപ്പൻ പടം 👌🏼 കഥാപരമായി ഒന്നും തന്നെ ഇല്ലാ.  തിരക്കഥയിലും അതേ പറയത്തക്ക ഒന്നും തന്നെയില്ല. പിന്നെ ബാക്കി ഒക്കെ ഇതിന്റെ ടെക്‌നിക്കൽ ഡിപ്പാർട്മെന്റിന്റെ കയ്യിൽ ആണ്. ചായഗ്രഹണം ചിത്രസംയോജനം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ പിന്നെ സംഗീതവും 🔥 നല്ല കളർഫുൾ അടി 😄 കൂടുതൽ ചിന്തിക്കാൻ  ഒന്നും ഇല്ല രണ്ടര മണിക്കൂർ നന്നായി എൻജോയ് ചെയ്ത് അങ്ങ് മടങ്ങാം. ആ  തീയേറ്റർ fight 👌🏼👌🏼 ഗംഭീരം..നിങ്ങൾ ഒരു കളർഫുൾ മാസ്സ് പടം കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ കയറിക്കോളൂ ധൈര്യമായി. തല്ലുമാല നിങ്ങളെ നിരാശപ്പെടുത്തില്ല.

295) Nna Thaan Case Kodu (2022) Malayalam Movie

Image
ന്നാ താൻ കേസ് കൊട്  (2022) സംവിധാനം : രതീഷ് ബാലകൃഷ്ണൻ പൊതുവാൾ നല്ല ഉഗ്രൻ പടം ഏതൊരു സാധാരണ മലയാളിക്കും ഇഷ്ടപെടുന്ന കിടിലൻ മേക്കിങ്. കാസ്റ്റിംഗിന് ഒരു കയ്യടി ആദ്യം തന്നെ മജിസ്‌ട്രേറ്റ് മുതൽ അഞ്ചാം സാക്ഷി വരെ എല്ലാവരും തന്നെ ഒന്നിനൊന്നു തകർത്തു വാരുകയായിരുന്നു ആ കോടതി മുറി 👌🏼 ഒരു സിംപിൾ കോർട്ട് റൂം ഡ്രാമ അത് ആദ്യാവസാനം വരെ നല്ല engaging ആയി കൊണ്ട് പോയി നല്ല ഒരു ക്ലൈമാക്സും സമ്മാനിച്ച് സംതൃപ്തിയോടെ തന്നെ തീയേറ്റർ വിട്ട് മടങ്ങി. ഒരു പക്ഷെ സിനിമയെ സിനിമയായി കാണാൻ ഉള്ള സാമാന്യബോധം ഉള്ളവർക്ക് മാത്രം ദഹിക്കുന്ന അവതരണം. ഡയറക്ഷൻ ആണ് ഇതിന്റെ ഏറ്റവും എടുത്ത് പറയേണ്ട ഘടകം. ഗംഭീരം തന്നെ. ആദ്യ പകുതിയെക്കാൾ മികച്ച രണ്ടാം പകുതി അത് എന്നെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ് ഏതൊരു സിനിമക്കും. പ്രതീക്ഷ തെറ്റിയില്ല ആദ്യ പകുതിയേക്കാൾ മകിച്ച ഒരു ഗംഭീര രണ്ടാം പകുതി ചിത്രത്തിനുണ്ട്. ക്ലൈമാക്സിനു മുന്നോടിയുള്ള ചില രംഗങ്ങൾ ഒക്കെ തീയേറ്ററിൽ കയ്യടി പ്രവാഹമായിരുന്നു. ഒരുപാട് നല്ല രംഗങ്ങൾ വന്നു പോകുന്നുണ്ട് ഇടക്കിടക്ക് ഒപ്പം കുറെ സിറ്റുവേഷൻ കോമസികളും . ഈ അടുത്തു വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച ഒരു ആക്ഷേപ ഹാസ്

294) SitaRamam (2022) Telugu Movie

Image
#SitaRamam (2022) റൊമാന്റിക് ചിത്രങ്ങൾ ഇഷ്ടം ഉള്ളവർക്ക് നല്ല ഒരു അനുഭവം ആയിരിക്കും ചിത്രം . ആവറേജ് ആയ ഒരു ആദ്യ പകുതിക്ക് ശേഷം മികച്ച ഒരു രണ്ടാം പകുതി നിങ്ങൾക്ക് ചിത്രം ഒരുക്കി വച്ചിട്ടുണ്ട്. സിനിമ നടക്കുന്ന കഥാപശ്ചാത്തലം അറവതുകളിലും എൺപതുകളിലും ഒക്കെയാണ്. ആദ്യം മുതൽ അവസാനം വരെ നല്ല മനോഹരമായി സിനിമ എടുത്തു വച്ചിട്ടുണ്ട് അത് ആദ്യം തന്നെ പറയാം.Timeless സ്റ്റോറി എന്ന് പറയുന്നത് ശെരിയാണ് നല്ല ഫ്രഷ്‌നെസ്സ് ആ സ്റ്റോറി ടെല്ലിങ്ങിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സംഗീതവും മേക്കിങ് ക്വാളിറ്റിയും എടുത്ത് പറയേണ്ടതാണ്. മലയാളം പാട്ടുകൾ എല്ലാം തന്നെ ഗംഭീരം ഒപ്പം മോശമല്ലാത്ത ഡബ്ബിങ്ങും. പക്ഷെ പറയുകയാണെങ്കിൽ ആദ്യ പകുതിൽ കുറെ ബോറിങ് സീനുകൾ ഉണ്ട് അത് നല്ല ഒരു നെഗറ്റീവ് ആണ്. ശെരിക്ക് ബോറടിച്ചു,പക്ഷേ ഇന്റർവെൽ തൊട്ട് മുമ്പ് മുതൽ സിനിമ വേറെ തന്നെ ട്രാക്കിൽ ആണ് പോകുന്നത്. സീതയും റംമും തീയേറ്റർ വിട്ടാലും മനസ്സിൽ നിറഞ്ഞു നിൽക്കും.. രണ്ടാം പകുതി ഗംഭീരം. ക്ലൈമാക്സ്‌ ഒക്കെ അതി മനോഹരമായി എടുത്തിട്ടുണ്ട്. Dq,മൃണൽ🫶 ❤❤👌🏼 കെമിസ്ട്രി പ്രത്യേകിച്ച് മൃണൽ ❤  മേക്കിങ് ക്വാളിറ്റി കൊണ്ട് തന്നെ ഒരു തീയേറ്റർ അനുഭവം സിനി

293) Link Eat Love Kill (2022) Korean Drama

Image
Drama : Link Eat Love kill (2022 No of Episodes : 16 Genre : Mystery, Romance  ആദ്യ 5 6 എപ്പിസോഡ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് വലിയ എന്തോ വരാൻ പോകുന്നുണ്ട് എന്നായിരുന്നു സ്ഥിരം kdrama ക്‌ളീഷേ വിട്ട് ഫ്രഷ് ആയ വല്ലോം വരാൻ പോകുന്നു. പക്ഷെ പ്രതീക്ഷ ഒക്കെ തെറ്റി. എങ്ങനെ ഒക്കെ തുടങ്ങിയാലും അവസാനം സ്ഥിരം റൂട്ടിൽ തന്നെ തിരിചെത്തും 🥲 10 or 12 എപി വരെ കുഴപ്പം ഇല്ലാ പിന്നെ അങ്ങോട്ട് റബ്ബർ ബാൻഡ് പോലെ ഒരു വലിച്ചു നീട്ടൽ ആണ്. പറയാൻ വേറെ ഒന്നും ഇല്ലേൽ വേഗം അങ്ങോട്ട് അവസാനിപ്പിക്കുക ഇത് വെറുതെ കാണുന്നവനെ പ്രാന്തക്കാൻ.. 🥹ഇത് ഇറങ്ങുന്ന ടൈമിൽ അതായത് ആഴ്ചയിൽ 2 എപ്പിസോഡ് മാത്രം കണ്ടു പോകുന്ന എനിക്ക് ഇത്ര ലാഗ് ആണേൽ ബിൻജ് അടിക്കുന്നവരുടെ കാര്യം 🫣 ലിങ്ക് eat love kill ടൈറ്റിൽ കിടുവാണ്. ഡ്രാമ ഒരു മിസ്റ്ററി മൂഡ് ആണ് അതിലുപരി ഒരു healing ടൈപ്പ് സ്റ്റോറി tellingum ആണ്. പക്ഷെ മിസ്റ്ററി അതികമായാലും വലിയ സുഖം ഇല്ലാ.. വലിയ bulid അപ്പ്‌ ഒക്കെ കൊടുത്ത് ലാസ്റ്റ് ഒരു ഇമ്പാക്റ്റും കിട്ടാതെ പോയ റീവേലിങ് ആയി പോയി. ഇത്രയും തട്ടി ഉരുട്ടി കളിക്കാതെ വെറും 12 എപ്പിസോഡിൽ പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കിൽ സംഭവം കളറായേനെ. ഒ

292) Purple Hearts (2022) Netflix Movie

Image
#purplehearts (2022)  Language: English Genre : Musical Romantic Film വളരെ യാഥാർശികമായി കാണാൻ ഇടയായ ചിത്രം.. Netflix തുറക്കുമ്പോൾ വന്ന പ്രേവ്യൂ ആണ് എന്നെ ചിത്രത്തിലേക്ക് ആകർഷിച്ചത് ഇത്തരം ജോനറുകളോടു ഒരു പ്രത്യേക താല്പര്യം ഉള്ളത് കൊണ്ട് കാണാൻ ഒട്ടും മടി കാണിച്ചില്ല. ഗംഭീരം തന്നെ. പറയുന്ന കഥക്ക് പുതുമയില്ല പക്ഷേ അത് പറയേണ്ട പോലെ പറഞ്ഞാൽ ക്ലിഷേ എന്ന ലേബൽ ഒക്കെ നമ്മൾ മറക്കും അതാണ് വാസ്തവം. പ്ലോട്ടിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. ഒരു മറൈൻ മിലിറ്ററി ഉദ്യോഗസ്ഥനും ഒരു സിങ്ങറും തമ്മിൽ ഉള്ള പ്രണയം. ഒരുപക്ഷെ വലിയ ക്രിഞ്ച് ഫെസ്റ്റ് ആക്കമായിരുന്ന കഥ, ഗംഭീരമായി എടുത്തു എന്നു വേണം പറയാൻ. വലിയ കംപ്ലിക്കേറ്റഡ് സ്റ്റോറിയോ ഒന്നും അല്ല. ഓരോ സംഭാഷങ്ങളിലും കാണാം അതിന്റെ ഇന്റന്സിറ്റി. Must watch വേറെ ഒന്നും പറയാൻ  ഇല്ലാ. നായകന്റെയും നായികയുടെയും കെമിസ്ട്രി ❤👌🏼 പിന്നെ OST ❤ ഒരു മനോഹര മ്യൂസിക്കൽ റൊമാന്റിക് ഫിലിം.

291) MalayanKunju (2022) Malayalam Movie

Image
#Malayankunju ( 1H 54 Min) Director : Sajimon പ്രതീക്ഷ തെറ്റിയില്ല.. മലയൻകുഞ്ഞ് ഗംഭീരമായ ഒരു തിയേറ്റർ അനുഭവമാണ് ഒരുക്കി വച്ചിരിക്കുന്നത്. ആദ്യ ഫ്രെയിം മുതൽ തന്നെ കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് കഴിഞ്ഞു. കഥയിലും തിരക്കഥയിലും പ്രത്യേകിച്ച് എടുത്തു പറയാൻ ഒന്നുമില്ലെങ്കിലും കണ്ടിരിക്കുന്ന പ്രക്ഷകനെ ആദ്യവസാനം വരെ എൻഗേജ് ചെയ്യിപ്പിക്കാൻ ഉള്ള എല്ലാം ചിത്രത്തിൽ ഉണ്ട്. കഥ എന്താണ് എന്ന് വ്യക്തമായി സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ആദ്യ പകുതി അനിക്കുട്ടനും തന്റെ പരിസരവും ആണേൽ രണ്ടാം പകുതി നല്ല വൃത്തിക്ക് എടുത്ത് വച്ച മികച്ച ഒരു survival ത്രില്ലർ ആണ് ചിത്രം ഒരുക്കി വച്ചിട്ടുള്ളത്. വലിച്ചു നീട്ടലുകൾ ഒന്നും തന്നെ ഇല്ലാ എന്നുള്ളതും ഒരു പ്രത്യേകതയാണ്. ഫഹദ് as usual ഞെട്ടിച്ചു. AR റഹ്മാന്റെ പശ്ചാത്തല സംഗീതവും മഹേഷ്‌ നാരായണൻറെ ചായഗ്രഹണവും എടുത്ത് പറയേണ്ടതാണ്. തീയേറ്റർ watch deserve ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് മലയൻകുഞ്ഞ്. തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വാദിക്കുക 

290) Ila Veezha Punjira (2022) Malayalam Movie

Image
#ilaveezhapoonchira (2022) Director : Shahi Kabir ഇല വീഴാ പൂഞ്ചിറയിൽ പറയത്തക്ക പുതുമയുള്ള ഒന്നും തന്നെ ഇല്ല, എങ്കിലും ചിത്രത്തെ വ്യത്യസ്തമാക്കുന്നത് അതിന്റ മികച്ച തിരക്കഥയും ടെക്നിക്കൽ മികവുമാണ്. ഇടുക്കി കോട്ടയം അതിർത്തിയിലെ പൂഞ്ചിറ എന്ന 3000 അടി മലമുകളിൽ നടക്കുന്ന കഥ.  തുടക്കം പതിഞ്ഞ താളത്തിൽ ആണെങ്കിൽ പിന്നീട് കഥ മുന്നോട്ട് പോകുന്തോറും ദുരൂഹതകളാൽ നിറഞ്ഞു നീങ്ങും അതിന്റെ തിരക്കഥ , അവസാനത്തിലേക്ക് വളരെ മികച്ച വെളിപ്പെടുത്തലുകളും നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ച  സംതൃപ്തി നൽകുന്ന ക്ലൈമാക്സും ചിത്രം നൽക്കുന്നുണ്ട്. Duration കുറവും മറ്റൊരു ഘടകമാണ്, വലിച്ചു നീട്ടൽ ഇല്ലാതെ വൃത്തിയായി സംഭവം പറഞ്ഞവസാനിപ്പിച്ചു. പ്രകടന മികവും എടുത്തു പറയേണ്ടതാണ്. സൗബിൻ 👌🏼 തീയേറ്ററിൽ തന്നെ പോയി കാണുക

289) Thor Love and Thunder (2022) Review

Image
Thor Love and Thunder (2022) പ്രതീക്ഷിച്ച പോലെ ഒന്നും ഇല്ല ബട്ട്‌ സംഭവം ഇങ്ങനെ വെറുതെ കണ്ടിരിക്കാം. 3ഡി അനുഭവം നല്ല മൂഞ്ചൽ ആയിരുന്നു, അത് പിന്നെ വേറെ വഴി ഇല്ലാത്തോണ്ട് 3ഡി ഉള്ള തീയേറ്ററിൽ തന്നെ കയറി കാണേണ്ടി വന്നു. Pre ക്ലൈമാക്സ് കുറച്ചു രംഗങ്ങൾ ഒക്കെ ഗംഭീരമായിരുന്നു അതാണ് ചിത്രത്തിൽ ഏറ്റവും ഇഷ്ടം ആയ ഒരു ഘടകം. വേറെ കൂടുതൽ ഒന്നും പറയാൻ ഇല്ലാ. Ghor ഒക്കെ കോമഡി ആയി പ്രതീക്ഷിച്ച പോലെ ഒന്നും വന്നില്ല. Christian Bale പോലെ ഒരു നടനെ ഒക്കെ കിട്ടിയിട്ടും കഷ്ടം തന്നെ .korg ന്റെ കോമഡി രസം ആണ് മാർവെൽ സിനിമകളിൽ korg and groot ഉം ഉണ്ടേൽ സമയം പോണത് അറിയില്ല . തീയേറ്ററിൽ നിന്ന് വേണെങ്കിൽ കാണാം അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞാൽ ഹോട്സ്റ്ററിൽ കാണാം...Jane Foster അന്നും ഇന്നും❤  mid പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനുകളും അതേ വലിയ ഗും ഒന്നുമില്ല Watchable 👍🏼

288) Anna (2022) Korean Drama

Image
Anna (2022) Genre : Melodrama No of Episodes : 06  It was always been like that.. i always do everything i set my mind to..." എല്ലാ എപ്പിസോഡിന്റെ തുടക്കവും ഈ വാചകം കടന്ന് വരും. അതേ അവൾ എന്തെങ്കിലും മനസ്സിൽ കണ്ടാൽ അത് നടത്താതെ ഇരുന്നട്ടില്ല.. അന്ന ഒരു ഉഗ്രൻ ഡ്രാമയാണ്. പതിഞ്ഞ താളത്തി പറഞ്ഞു പോകുന്ന വളരെ മികച്ച കഥയും തിരക്കഥയും അതിനെല്ലാം ഉപരി ബെ സുസിയുടെ ഞെട്ടിക്കുന്ന പ്രകടനവും കൊണ്ട് ഗംഭീരമായ ഒരു ഡ്രാമ  സത്യം പറയാൻ മടിച്ചു ചീട്ട് കൊട്ടാരം പോലെ നുണകൾ മാത്രം നിർമ്മിച്ചു വന്നവൾ. ആദ്യമൊക്കെ അത് നോർമൽ ആണെന്ന് കരുതി അത് പിന്നീട് അവളെ മറ്റൊരാളുടെ ഐഡന്റിറ്റി വരെ സ്വന്തമാക്കി അതിലൂടെ ആഡംബരമാക്കി ജീവിതം മുന്നോട്ട് നീക്കാൻ പ്രേരിപ്പിക്കുന്നു . അങ്ങനെ വെറുമൊരു സാധാരണ ചെറുപ്പക്കാരിയായ ലീ യു മിയിൽ നിന്നും പവർഫുൾ ലീ അന്നയിലേക്കുള്ള അവളുടെ മാറ്റം ആണ് ഡ്രാമ പറഞ്ഞു പോകുന്നത്, എന്നാൽ എത്രയൊക്കെ നുണകൾ മെനഞ്ഞാലും അതുവരെ നിർമ്മിച്ചു കൊണ്ട് വന്ന ചീട്ട് കൊട്ടാരം ഒരു ദിവസം നിലം പതിക്കാൻ തുടങ്ങുക തന്നെ ചെയ്യും.  ഒരു തരത്തിലും പ്രേക്ഷനെ ഡ്രാമ ബോറടിപ്പിക്കാൻ വഴിയില്ല. അവസാനം വരെ എന്താകും എന്നുള്ള

287) Kaduva (2022) Malayalam Movie

Image
കടുവ (2022) Director : Shaji Kailas രാജുവേട്ടൻ നാട് നീളെ നടന്നു പ്രൊമോഷൻ നടത്തുമ്പോൾ തന്നെ ചെറിയ പ്രതീക്ഷ ഒക്കെ ഉണ്ടായിരുന്നു പടത്തിൽ. പ്രതീക്ഷിച്ച പോലെ തന്നെ ഒരു പടം ആണ് കിട്ടിയതും, പക്ഷേ കേരളത്തിന്‌ പുറത്തെ pan ഇന്ത്യൻ ഓടിയൻസ് ഒക്കെ ഇതിനെ എങ്ങനെ എടുക്കുമാവോ... ചിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ.. കണ്ടിരിക്കാം, പ്രതീക്ഷിക്കേണ്ടത് ഒരു സാധാരണ മാസ്സ് ആക്ഷൻ പടം, അതിൽ കൂടുതൽ ഒന്നും സിനിമയിൽ ഇല്ലാ എന്ന വസ്തുഥ മുന്നിൽ കണ്ടു കൊണ്ട് പടത്തിന് കയറുക... ആക്ഷൻ രംഗങ്ങൾ മാത്രേമേ എനിക്ക് എടുത്തു പറയാൻ ഉള്ളൂ.. സൂപ്പർ choreography നല്ല വൃത്തിക്കുള്ള എഡിറ്റും, ഒരു സന്ദർഭത്തിൽ പോലും അത് ഓവർ ആയി തോന്നിയിട്ടില്ല. രാജുവേട്ടൻ സ്ക്രീൻ പ്രെസെൻസും ഗംഭീരമാണ്. ആദ്യ പകുതി വളരെ നന്നായി എങ്കിൽ രണ്ടാം പകുതി ആദ്യ പകുതിയുടെ അത്ര നന്നായി തോന്നിയില്ല  അവിടെയും ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഇഷ്ടപ്പെട്ടതും. ക്ലൈമാക്സും അതേ വലിയ പഞ്ച് കിട്ടിയില്ല എങ്കിലും തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ നിരാശ തോന്നിയില്ല.. കണ്ടുമടുത്ത കഥയും തിരക്കഥയും ഒക്കെ ആണെങ്കിൽ കൂടി അത്യാവശ്യം ആസ്വദിച്ചു തന്നെയാണ് ചിത്രം കണ്ടു തീർത്തത്.  ഇത്തരം ചിത്രങ

286) Rocketry (2022) Tamil Movie Review

Image
Rocketry (2022) Tamil Genre : Biopic Duration : 2H 37 min ഇത്, കാണാൻ സാധിച്ചത് തന്നെ ഭാഗ്യം ആറ് പേരെ വച്ച് പടം ഓടിച്ച തീയേറ്റർക്കാർക്ക് നന്ദി . തീർച്ചയായും തീയേറ്ററിൽ പോയി കാണേണ്ട സിനിമ തന്നെയാണ് rocketry. ISRO scientist നമ്പി നാരായണൻ സാറുടെ ഉഗ്രൻ ബിയോപിക്..സിനിമയെ കുറിച്ച് കുറച്ചു പറയാൻ ഉണ്ട്, എനിക്ക് സിനിമ ഒരു ഗംഭീര അനുഭവമാവുന്നത് രണ്ടാം ഭാഗം മുതൽ ആണ്, കാരണം തുടക്കത്തിൽ പറയുന്ന റോക്കറ്റ് സയൻസ് ഒന്നും തന്നെ അങ്ങോട്ട് മനസിലായില്ല. പിന്നെ വെള്ളക്കാർ എല്ലാവരും തമിഴ് സംസാരിക്കുന്നതും വലിയ രസമായി തോന്നിയില്ല..അത് ഇത്തിരി ബോറടിച്ചിരുന്നു എന്ന് തന്നെ പറയേണ്ടി വരും. പക്ഷേ കുറച്ചു കഴിയുമ്പോൾ കഥ കൂടുതൽ interesting ആയി മാറുന്ന ഒരു ഘട്ടം വരും. പ്രേക്ഷനെ ഇമോഷണലി കണക്ട് ചെയ്യാൻ ഉള്ള ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട്, ഇതൊക്കെ ശരിക്ക് നടന്നത് ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് അത്ഭുതമായി തോന്നുന്നത്. രണ്ടാം പകുതി മുതൽ അവസാനം വരെ ചിത്രം പ്രേക്ഷനെ പിടിച്ചിരുത്തും. നമ്പി നാരായണൻ സാറുടെ ജീവിതത്തിൽ നടന്ന എല്ലാ സംഭവങ്ങളും ശരിക്ക് മനസ്സിൽ തട്ടുന്നതായിരുന്നു. അദ്ദേഹമായി മാധവൻ ജീവിച്ചു. Outstanding per

285) Money Heist : Korea Joint Economic Area (2022) Netflix Orginal

Image
Money Heist : Korea Joint Economic Area (2022) No of Episodes :06 വിചാരിച്ചിരുന്നത് ഒർജിനലിൽ നിന്നും ഒരു വ്യത്യസ്ത വേർഷൻ ആണ് പക്ഷേ കിട്ടിയത് നേരെ തിരിച്ചും. ഒരിക്കലും ഇതൊരു സീൻ ബൈ സീൻ റീമേക്ക് ആകരുതേ എന്ന് കരുതി അതും നടന്നില്ല. ഒർജിനലിൽ കണ്ടതിൽ നിന്ന് എന്ത് ഉണ്ട് വ്യത്യസ്തമായി എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ഇല്ലാ എന്ന് തന്നെയാവും ഉത്തരം. കഥയിലെ കുറച്ചു സിറ്റുവേഷൻസ് ചേഞ്ച്‌ ഉണ്ട് പിന്നെ കഥാപാത്രങ്ങളുടെ ബാക്ക് സ്റ്റോറിയിലും ചേഞ്ച്‌ ഉണ്ട്. കാസ്റ്റിംഗ് കിടിലൻ ആയിട്ടുണ്ട്. അത് വേണെങ്കിൽ ഒരു പോസിറ്റീവ് ആയി എടുക്കാം. ഒർജിനൽ ഒരുവിധം ആളുകളും കണ്ടത് കൊണ്ട് ആവണം ഇതിൽ കഥ മുന്നോട്ട് പോകുന്നത് നല്ല വേഗത്തിൽ ആണ്, അത് എന്തായാലും നന്നായി വലിയ ബോർ ഇല്ലാതെ കണ്ടിരിക്കാൻ പറ്റി. Duration കൂടുതൽ ആണ്. മേക്കിങ് ക്വാളിറ്റിയും എടുത്തു പറയേണ്ടതാണ്. ആകെ മൊത്തത്തിൽ വേണേൽ കാണാം അല്ലേൽ ഒഴിവാക്കാം. ശെരിക്ക് പറയുകയാണെങ്കിൽ പുതുമ എന്ന് പറയുന്നത് കാസ്റ്റിംഗിൽ മാത്രം  സീസൺ 2 ൽ തന്നെ ഒക്കെ അവസാനിപ്പിച്ചാൽ മതിയാർന്നു 

284) Jayeshbhayi Jordaar (2022) Hindi Movie

Image
#JayeshbhaiJordaar  Language: Hindi Genre : Family, Comedy ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് എത്ര പേര് അറിഞ്ഞു എന്നറിയില്ല എന്തയാലും ആമസോണിൽ പരസ്യം കണ്ടപ്പോൾ ആണ് ഞാൻ തന്നെ അറിയുന്നത് രൺവീർ നായകനായത് കൊണ്ട് തന്നെ കണ്ടു നോക്കാം എന്നു കരുതി.. ചർച്ച ചെയ്യുന്ന വിഷയം അതി ഗൗരവമേറിയതാണ്. അവതരണ മികവ് കൊണ്ട് അവസാനം വരെ കാണുന്ന പ്രേക്ഷനെ പിടിച്ചിരുത്താൻ ഉള്ളതൊക്കെ സിനിമയിൽ ഉണ്ട്.. അന്ധവിശ്വാസം കുമിഞ്ഞു കൂടിയ ഒരു നാടും നാട്ടുകാരും.. നാട്ടിലെ പ്രധാന കക്ഷിയുടെ മകനാണ് ജയേഷ്. നാട്ടിലെ വിശ്വാസം അനുസരിച്ച് ഒരു കുടുംബത്തിൽ ഒരു ആൺ തരിയെങ്കിലും ജന്മമെടുക്കണം എന്ന് അവർക്ക് നിർബന്ധമാണ്. എന്നാൽ ജയേഷിന്റെ ഭാര്യയുടെ ആദ്യ പ്രസവത്തിൽ ഉണ്ടായത് ഒരു പെൺകുട്ടി ആയിരുന്നു. അടുത്ത തവണ ആൺകുട്ടി തന്നെ വേണം എന്നുള്ളതായിരുന്നു വീട്ടുകാരുടെ നിർബന്ധം പക്ഷെ പിന്നീട് 6 തവണയും ജയേഷിനും ഭാര്യക്കും ജനിക്കാൻ പോകുന്നത് പെൺകുട്ടികൾ ആണെന്ന് മനസിലാക്കി അതേ വീട്ടുകാരുടെ നിർബന്ധ പ്രകാരം ആ 6 പേരെയും ഭാര്യയുടെ വയറ്റിൽ വച്ചു തന്നെ അബോർഷൻ ചെയ്യാൻ അവർ നിർബന്ധിതരാവുന്നു. ശേഷം തന്റെ 7 മത്തെ കുട്ടിയും പെൺകുട്ടി ആണെന്ന് മനസിലാക്കിയ ജയേഷ് ഇപ്

283) Vikram (2022) Tamil Movie

Image
He created his own Cinematic Universe 🔥🔥 Lakesh Kanakaraj  #Vikram  Director : Lokesh Kanakaraj  ഇതിന്റെ ക്ലൈമാക്സ് ഒരു വലിയ അദ്ധ്യായതിന്റെ തുടക്കമാണ് കുറിക്കുന്നത്.. ഇനി എന്തൊക്ക വരാൻ കടക്കുന്നു എന്നു കണ്ടു തന്നെ അറിയാം. Personally kgf 2 നേക്കാൾ മേലയാണ് എനിക്ക് വിക്രം തന്ന അനുഭവം... Pre ഇന്റർവെൽ മുതൽ ഞെട്ടലോടെയാണ് കണ്ടിരുന്നത്.. പടം കഴിഞ്ഞപ്പോൾ ഞാൻ എഴുനേറ്റ് നിന്ന് തന്നെ കയ്യടിച്ചു.. മാരക തീയേറ്റർ അനുഭവം 🔥🔥🔥 പഴയ വിക്രം കാണാത്തത് ഒരു അടിയായി അതിലെ പല റഫറൻസുകളും മനസിലായില്ല എന്നാലും അതൊന്നും ആസ്വാദനത്തിന്  ഭീക്ഷണി ആകുന്നില്ല. പ്രേക്ഷകനെ കോരി തരിപ്പിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ചിത്രത്തിൽ അങ്ങേയ്റ്റവും ഒരുക്കി വച്ചിട്ടുണ്ട്.. രണ്ടാം പകുതി ഒരു രക്ഷയും ഇല്ലാ.. അതിൽ തന്നെ അവസാനത്തിലേക്ക് കടക്കുമ്പോൾ ഓരോ നിമിഷവും കണ്ണിമവെട്ടാതെ കണ്ടിരുന്നു പോവും എടുത്ത് പറയേണ്ട കാര്യം Mind blowing പെർഫോമൻസ് from ഫഹദ് വിചാരിച്ച പോലെ അല്ല ഒരുപക്ഷെ ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് പുള്ളിക്കാവും.. കമൽ ഹാസൻ അടക്കം ബാക്കി എല്ലാവരും തന്നെ ഗംഭീരം.. ആദ്യം പറഞ്ഞ പോലെ ഇതിന്റെ ക്ലൈമാക്സ്‌ തന്ന അനു

282) John Luther (2022) Malayalam Movie

Image
John Luther (2022)  Director : Abhijith Joseph മുഴുവനായി സംതൃപ്തി തന്ന ഒരു സിനിമയല്ലെങ്കിൽ കൂടി നല്ല ഒരു തീയേറ്റർ ആസ്വാദനം തന്നെയായിരുന്നു ജോൺ ലുദർ. തുടക്കം മുതലേ വളരെ താല്പര്യത്തോടെ ഇരുന്നു കണ്ടു വന്ന ചിത്രത്തിന്റെ അവസാനത്തിൽ കുറച്ചു ലോജിക് പോരായ്മകൾ തോന്നി എന്നത് മാത്രമാണ് ഒരു വലിയ നെഗറ്റീവ് ആയി തോന്നിയത്. ജയേട്ടന്റെ പ്രകടനം ഗംഭീരമായിരുന്നു. ഒരു കൊലപാതകവും ഒരു തിരോധനവും അരങ്ങേരുന്നു പ്രതിയെ കണ്ടെത്താൻ ഉള്ള അന്വേഷണവും അത് കൊണ്ടെത്തിക്കുന്ന പല വഴി തിരുവുകളും എല്ലാം വെറുതെ ഇങ്ങനെ കണ്ടിരിക്കാം. ത്രില്ലർ എന്നു പറയുമ്പോ ഒരുപാട് ത്രില്ലെടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിൽ ഇല്ലെങ്കിൽ കൂടി അവസാനം വരെ ഒരു ഒഴുക്കിൽ അങ്ങനെ കണ്ടിരിക്കാൻ പാകത്തിന് ചിത്രം ഒരുക്കിവച്ചിട്ടുണ്ട്. Must തിയേറ്റർ വാച്ച് ഒന്നും അല്ലെങ്കിലും. തീയേറ്ററിൽ പോയി തന്നെ താല്പര്യമുണ്ടെങ്കിൽ ആസ്വദിക്കാം കാരണം ഉഗ്രൻ മേക്കിങ് ആണ് പടത്തിന്റെ...

281) Panchayat S02 (2022)

Image
Panchayat S02 No of Episode : 08 വീണ്ടും ഗംഭീരമായ ഒരു സീസൺ കൂടി.. ഗുലക്ക് പോലെ തന്നെ വളരെ പ്രീയപെട്ടതായി മാറിയ ഒരു ഇന്ത്യൻ ഫീൽ ഗുഡ് സീരീസ് ആണ് പഞ്ചായത്തും, ഗ്രാമീണ ഭംഗിയും കഥാപാത്രങ്ങളുടെ ഏറ്റവും മികവുറ്റ പ്രകടനവും വളരെ റിയലിസ്റ്റിക് ആയ ഒരുപാട് relate ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങളും കോർത്തിണക്കി മനോഹമായി എടുത്തു വച്ചിട്ടുണ്ട്. ആദ്യ സീസൺ അവസാനിപ്പിച്ചത് വലിയ ഒരു ആകാംഷ തന്നെ മുൻനിർത്തിയായിരുന്നു, രണ്ടാം സീസൺ കഴിയുമ്പോഴും ആ ആകാംഷ അവിടെ തന്നെ ബാക്കി വച്ചിട്ടുണ്ടെങ്കിലും ഒരുപാട് നല്ല മുഹൂർത്തങ്ങൾ സീസൺ ഉടനീളവും ഒരുക്കി വച്ചിട്ടുണ്ട്. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം. പുള്ളേര ഗ്രാമത്തിലേക്ക് കാണുന്ന പ്രേഷകനെ കൊണ്ടെത്തുക്കാൻ സാധിച്ചു എന്ന് തന്നെ പറയാം. ഒരുപാട് സന്ദർഭ ഹാസ്യ രംഗങ്ങൾ തിരക്കഥയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെ സമയം പോവുന്നത് തന്നെ അറിയില്ല.. 30 മിനിറ്റ് വരുന്ന വെറും 8 എപ്പിസോഡുകൾ ആണ് 2 സീസണിലും.. ആദ്യ സീസണിലെ ആ ദേശീയഗാനം പാടുന്ന സീൻ ആണ് ഇപ്പോഴും മറക്കാൻ കഴിയാത്തത്  സെക്രട്ടറിയും, പ്രധാൻ ജിയും, വികാസും, പ്രഹ്ലതും തമ്മിലുള്ള സൗഹൃദവും മനോഹരമാണ്.. ഇതുവരെയും കണ്ടു തുടങ്ങാത്തവർ

280) 12th Man (2022) Malayalam Movie

Image
Movie : 12th Man (2022) Director : Jeethu Joseph ഒരുപാട് മിസ്റ്ററികൾ നിറഞ്ഞ ഒരു തിരകഥ ഒരു ഒഴുക്കിൽ അങ്ങ് ഇരുന്നു കണ്ടു തീർക്കാം എന്നല്ലാതെ വല്ലാതെ പിടിച്ചിരുത്തുന്ന ഒരു മൂവി ആയിട്ട് ഒന്നും തോന്നിയില്ല, ഒരു പക്ഷേ പുതുമ ഇല്ലാത്ത കഥ പറച്ചിൽ ആയത് കൊണ്ടാവും,ഒരുപാട് രഹസ്യങ്ങൾ.... എല്ലാം ഒന്നും ഊഹിച്ചെടുക്കാൻ സാധിക്കില്ല എങ്കിലും ചിലതൊക്കെ ആർക്കും പ്രേഡക്റ്റ് ചെയ്യാം.. പറയുമ്പോ അതിനെ ഒക്കെ ട്വിസ്റ്റ്‌ എന്ന് വിളിക്കാം പക്ഷേ അതിൽ ആദ്യം പറഞ്ഞത് പോലെ ഒരു വൗ factor പോലെ ഒന്നും ഇല്ല. 11 പേര് ഒത്തു കൂടുന്ന ഒരു ബാച്‌ലർ പാർട്ടി ഒരു ഗെയിമിൽ നിന്നും തുടങ്ങുന്ന ദുരൂഹതകൾ, അങ്ങനെ ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന തിരക്കഥ. Duration അല്പം കൂടുതൽ ആണ്, പക്ഷെ എന്താണ് ഉണ്ടായത് എന്നറിയാനുള്ള ആകാംഷ അതൊക്ക നിക്കത്തും. ലാലേട്ടൻ എന്നത്തേയും പോലെ തന്നെ നിറഞ്ഞു നിന്നു  മറ്റുള്ളവരുടെ പ്രകടനവും മോശമല്ല. എന്നിരുന്നാലും പൂർണ സംതൃപ്തി ഇല്ലാ. ഒരു പക്കാ ott മേറ്റീരിയൽ തന്നെയാണ് പടം. കണ്ടു വിലയിരുത്തുക.. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ല...

279) Puzhu (2022) Malayalam Movie

Image
#Puzhu (2022) Director : Ratheena  സി കെ രാഘവന് ശേഷം മമ്മുക്കയുടെ ഏറ്റവും മികച്ച കഥാപാത്രം ഇതായിരിക്കും എന്ന് ഒന്ന് രണ്ട് പോസ്റ്റുകൾ ഈയിടെയായി കണ്ടിരുന്നു. അതേ പറഞ്ഞത് ശെരിയാണ് അതിനോട് നൂറു ശതമാനം ഞാനും യോജിക്കുന്നു . പ്രകടന മികവ് കൊണ്ട് കുട്ടൻ എന്ന കഥാപാത്രമായി അദ്ദേഹം വീണ്ടും അത്ഭുതപെടുത്തി. പുഴു അവസാനം വരെ എന്ത് സംഭവിക്കും എന്ന ആകാംഷ പ്രേക്ഷകനെ പിടിച്ചിരുത്തും. ഒരു സ്ലോ പേസ് ഡ്രാമ മൂഡിൽ ആണ് കഥപറിച്ചിൽ, ഒട്ടും തന്നെ ബോറടിച്ചില്ല വളരെ മനോഹരമായിട്ട് തന്നെയാണ് അതിന്റെ അവതരണവും. തുടക്കം മുതൽ അവസാനം വരെ നിറഞ്ഞു നിന്നത് ഇക്ക തന്നെയായിരുന്നു. പലർക്കും ഡിസ്റ്റർബ്ങ് ആയി തോന്നാം ആ കഥാപാത്രം. ആന്റോ ജോസഫ് ഇന്നലെ എഴുതിയ പോസ്റ്റിൽ പറഞ്ഞ പോലെ തന്നെ. ഇക്കാക്ക് വലിയ ഒരു കയ്യടി ഇടക്കൊക്കെ ഇത്തരം സിനിമകളും ചെയ്യുന്നതിന്...തീർച്ചയായും കണ്ടു നോക്കുക.. ഒരു വ്യത്യസ്തമായ അനുഭവം സിനിമ സമ്മാനിക്കും 

278) Gangubai Kathiawadi (2022) Hindi Movie

Image
#GangubaiKathiawadi  Director : Sanjay Leela Bhansali സിനിമ നടി ആവണം എന്ന് സ്വപ്‍നം കണ്ട് ബോംബായിലേക്ക് കാമുകനോടൊപ്പം ട്രെയിൻ കയറിയ ഒരു പതിനെട്ട് കാരി എത്തിപെടുന്നത് കാമാത്തിപുരം എന്ന ഒരു വേശ്യകേന്ദ്രത്തിലേക്കാണ്. ഇനി ഒരിക്കലും താൻ പുറം ലോകം കാണില്ല എന്ന് മനസിലാക്കിയ അവൾ അവിടെയുള്ള മറ്റു നാലായിരത്തോളം വരുന്ന സ്ത്രീകൾക്ക് വേണ്ടി ജീവിക്കാൻ തയ്യാറാകുന്നു. അങ്ങനെ ഗംഗ അവരുടെ സ്വന്തം ഗാംഗുഭായ് ആയി മാറുന്നു. സഞ്ജയ്‌ ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം തികച്ചും മനോഹരമായ ഒരു അനുഭവമാണ് നൽകിയത്. ഒരു അഭിനയത്രി എന്ന നിലയിൽ ആലിയ ഭട്ടിന്റെ ഏറ്റവും മികച്ച പ്രകടനം ഇവിടെ നിങ്ങൾക്ക് കാണാം. കാമത്തിപുരത്തിലെ സ്ത്രീകൾക്ക് വേണ്ടി അവൾ നടത്തുന്ന പോരാട്ടങ്ങൾ എല്ലാം ആകാംഷയോടെ കണ്ടിരിക്കാം. കുറച്ചു ഉള്ളൂ എങ്കിലും അജയ് ദേവ്ഗന്റെ Cameo ഗംഭീരമായിരുന്നു. മൂർച്ചയുള്ള ഒരുപാടു സംഭാഷണങ്ങൾ ചിത്രത്തിൽ വന്നു പോകുന്നുണ്ട്. സിനിമ ബാക്കി വക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു മൂഡ് ആണ്. ഇമോഷണൽ രംഗങ്ങൾ എല്ലാം തന്നെ എടുത്തു പറയേണ്ടതാണ്.. കാണുക ❤

277) CBI 5 The Brian (2022) Malayalam Movie

Image
CBI 5 The Brain  Director : K Madhu ഒരു തരത്തിലും എൻഗേജ് ചെയ്യിപ്പിക്കാതെ നിർവികാരനായി ഞാൻ കണ്ടു തീർത്ത ഒരു സിനിമ, ഒരു പക്ഷേ ഞാൻ മാത്രം ആവില്ല കൂടെ കണ്ടിരുന്ന പലർക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കും. വളരെ മോശം അവതരണം, ത്രിൽ ഇല്ലാതെ ത്രില്ലർ എടുത്തു വച്ചിട്ടെന്തുകാര്യം അതാണ് എനിക്ക് ചോദിക്കാൻ ഉള്ളത്.. വലിയ തിരക്കഥ തന്നെയാണ് ഒരുപാട് വഴിത്തിരുവുകൾ കേസ് അന്വേഷണം സാക്ഷ്യം വഹിക്കുന്നുണ്ട് പക്ഷേ ഒരു സീൻ പോലും പ്രേക്ഷനെ പിടിച്ചിരുത്തുന്നില്ല രോമാഞ്ചം കൊള്ളിക്കുന്നില്ല. പിന്നെയും കുറച്ചു ഓളം വന്നത് ജഗതിച്ചേട്ടന്റെ സീനിൽ ആയിരുന്നു.. കുറച്ചേ ഉള്ളൂ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം ❤. S N സ്വാമി മൂവി സ്ട്രീറ്റ് അവാർഡ്‌സിൽ പറഞ്ഞ വാക്കുകൾ ഒക്കെ വെറും പ്രൊമോഷണൽ പർപ്പസിനു വേണ്ടി മാത്രമായിരുന്നു എന്ന് മനസിലായി. ക്ലൈമാക്സ്സിൽ ട്വിസ്റ്റ്‌ ഒക്കെ ഉണ്ട് പക്ഷെ അത് കണ്ട് ആദ്യം പറഞ്ഞപോലെ ഒരു തരത്തിലുള്ള റിയാക്ഷനും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന് മാത്രം, അത് വലിയ പരാജയമായി മാറി. പടം വിട്ട് ഇറങ്ങുമ്പോ വെറുതെ കയറി എന്ന തോന്നലും 🥲 സേതുരാമ അയ്യർ എപ്പോഴത്തെയും പോലെ അവസാനം വരെ നിറഞ്ഞു നിന്നു. ആകെ മൊത്തത്തിൽ ഒ

276) Jana Gana Mana (2022) Malayalam Movie

Image
JanaGanaMana Director : Dijo Jose Antony Duration : 2H 47 Min  മുന്നിൽ നടക്കുന്നത് സിനിമയാണോ യാഥാർഥ്യമാണോ എന്ന് ഒരു നിമിഷം മറന്നു പോയി, കാരണം ആ 3 മണിക്കൂർ നേരം വേറെ ഒന്നും തന്നെ ചിന്തിക്കാതെ അതിൽ മുഴുകിയിരുന്നുപോയി എന്നിലെ പ്രേക്ഷകൻ. പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ പ്രതീക്ഷക്ക് ഒരുപിടി മുകളിൽ തന്നെയാണ് ചിത്രത്തിന്റെ അവതരണം. രണ്ട് ഘടകങ്ങൾ എടുത്തു പറയാതെ വയ്യ ഇതിന്റെ എഴുത്തും പ്രിത്വിരാജ് എന്ന നടന്റെ ഞെട്ടിക്കുന്ന പ്രകടനവും. Writer ഷാരിസ് മുഹമ്മദ്‌ വലിയ ഒരു കയ്യടി അർഹിക്കുന്നുണ്ട്. അന്ന് പ്രെസ്സ് മീറ്റിൽ കണ്ട അദ്ദേഹത്തിന്റെ കോൺഫിഡൻസ് ലെവൽ ഇതിന്റെ സംഭാഷണങ്ങളിലങ്ങേയറ്റം കാണാം സാധിക്കും.. രോമാഞ്ചമടുപ്പിക്കുന്ന ചില രംഗങ്ങൾ ഉണ്ട്, സെക്കന്റ്‌ ഹാഫ് ശരിക്കും ഗംഭീരമാക്കി. ഓരോ സീൻ അവസാനിക്കുമ്പോഴും ഇനി എന്ത് സംഭവിക്കും എന്നറിയാൻ ഉള്ള ആകാംഷയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് സിനിമ അവസാനിപ്പിച്ചതും വലിയ ഒരു ആകാംഷ ബാക്കി വച്ചു കൊണ്ടാണ്.. ഒരു രണ്ടാം ഭാഗം തീർച്ചയായും അനിവാര്യമാണ്. ഉടൻ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. ❤ തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കുക 🔥

275) The King of pigs (2022) Korean Drama

Image
 കൊറിയൻ ott platform ആയ tving ഇറക്കിയ ഒരു അത്യഗ്രൻ ത്രില്ലർ ഡ്രാമയാണ് The King of Pigs വെറും 12 എപ്പിസോഡുകൾ മാത്രമുള്ള വളരെയധികം ഗ്രിപ്പിങ് ആയ ഒരു ത്രില്ലർ Drama : The King of Pigs (2022) No of Episode : 12 Genre : Thriller, Mystery, Crime ഒരു സ്കൂൾ വയലൻസ് വിക്റിം ഇരുപത് വർഷങ്ങൾക്ക് ശേഷം തന്നെ പണ്ട് ഉപദ്രവിച്ചവർക്ക് എതിരെ revenge എടുത്താൽ എങ്ങനെ ഉണ്ടാവും. അതാണ് ഡ്രാമയുടെ ചുരുക്കം. തുടക്കം മുതൽ തന്നെ പിടിച്ചിരുത്തുന്ന ഒരുപാട് തലത്തിലൂടെയാണ് ഡ്രാമ കഥ പറഞ്ഞു പോകുന്നത്. ഒട്ടും ബോറടിപ്പിക്കാതെ പാസ്റ്റും പ്രേസേന്റും അതി ഗംഭീരമയാണ് ഡ്രാമ എടുത്തു വച്ചിരിക്കുന്നത്.  കഥയുടെ മുന്നോട്ടുള്ള യാത്രയിൽ ഇടക്ക് വരുന്ന കിടിലൻ ട്വിസ്റ്റുകൾ എല്ലാം അമ്പരപ്പിക്കുന്നതായിരുന്നു.. തീർച്ചയായും കണ്ടു നോക്കുക നിരാശപ്പെടുത്തില്ല ❤

274) KGF Chapter 2 (2022) Movie Thoughts

Image
#KGFChapter2 (2021) Director : Prshanth Neel  ഇതിന് മുമ്പ് എന്നാണ് ഇത്രയും ഗംഭീരമായ ഒരു തിയേറ്റർ അനുഭവം ലഭിച്ചിട്ടുള്ളത് എന്ന് ഓർക്കുന്നില്ല..തുടക്കം മുതൽ കണ്ണിമവെട്ടാതെ രോമാഞ്ചമടിച്ചു ആകാംഷയോടെ കണ്ടു തീർത്ത മികച്ച ചലച്ചിത്രനുഭവം ആണ് കെജിഫ് 2. ആദ്യം തന്നെ ശങ്കർ രാമകൃഷ്ണന് നന്ദി, ആദ്യ ഭാഗത്തെ പോലെ ഏറ്റവും മികച്ച രീതിയിൽ ഉള്ള മലയാളം സംഭാഷണങ്ങൾ ഒരുക്കിയതിനു. ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടാണ് ഇപ്പോഴത്തെ ഫൈനൽ വേർഷൻ തയ്യാറാക്കിയത് എന്ന് കേട്ടു. ഇത്രയും മികച്ച ആസ്വാധനത്തിന് എറ്റവും മുകളിൽ പങ്കു വഹിച്ച ഘടകങ്ങളിൽ ഒന്ന് ചിലപ്പോൾ അതായിരിക്കും. ഹൈപ്പിൽ സിനിമകൾ വരുന്നു.. ഹൈപിനോട് നീതി പുലർത്താതെ പരാജയമടയുന്നു, കുറച്ചു നാളുകളായി സ്ഥിരം കണ്ടു വരുന്ന പാട്ടേൺ ഒന്ന് മാറ്റി പിടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ നാഴികല്ലാവാൻ സാധ്യതയുള്ള ഒരു sequel. ആദ്യ ഭാഗം ഉണ്ടാക്കിയ താരംഗത്തോട് നീതി പുലർത്തുക എളുപ്പമല്ല എന്നാൽ ഇവിടെ അദ്ദേഹം അതിൽ വിജയിച്ചു. കൊടുക്കുന്ന പൈസക്ക് ഉള്ളതിൽ കൂടുതൽ ഈ സിനിമ തരും.. തീർച്ച... VFX മുതൽ ആക്ഷൻ കോരിയൊഗ്രാഫി വരെ എല്ലാം ഒന്നിനൊന്നു ഗംഭീരം. ഒരു തരത്തിലും ഒ

273) Business Proposal (2022) Korean Drama

Image
Business Proposal (2022) Genre : Romance, Comedy No of Episodes : 12 ഒരു പുതുമയും ഇല്ലാത്ത കഥയും തിരക്കഥയും ആണെങ്കിൽ കൂടി പ്രധാന കഥാപാത്രങ്ങളുടെ പ്രകടന മികവ് കൊണ്ടും ഒട്ടും മുഷിപ്പിക്കാത്ത രീതിയിൽ ഉള്ള അവതരണ മികവ് കൊണ്ടും തീർച്ചയായും കണ്ടു നോക്കാവുന്ന വെറും 12 എപ്പിസോഡുകൾ മാത്രമുള്ള ഒരു മനോഹര romance comedy ഡ്രാമയാണ് ബിസിനസ്‌ പ്രൊപോസൽ. ഒരുപക്ഷേ ഞാൻ ഈ അടുത്തു കണ്ടതിൽ ഒരു തരിപൊലും കംപ്ലിക്കേറ്ററ്റഡ് അല്ലാത്ത സ്റ്റോറി ഇതായിരിക്കും  ആദ്യം പറഞ്ഞത് പോലെ 4 പ്രധാന കഥാപാത്രങ്ങളും വളരെ മികച്ചരീതിയിൽ സ്‌ക്രീനിൽ അവതരിച്ചപ്പോൾ അവരുടെ ക്യൂട്നെസ്സ് തന്നെയാണ് എടുത്തു പറയേണ്ടത്. അനാവശ്യമായി ഒന്നും തന്നെ തിരുകി കയറ്റിയിട്ടില്ല. കോമഡിയും പ്രണയവും പെർഫെക്ട് ആയി ബാലനസ് ചെയ്ത് മുന്നോട്ട് പോകുന്ന തിരക്കഥ. കോമഡി ആണ് പിന്നെ എടുത്ത് പറയേണ്ട ഘടകം. സന്ദർഭ നർമം ചിരിക്കാൻ അത്യാവശ്യം ഉണ്ട്. വെറുപ്പിക്കുന്ന സെക്കന്റ്‌ ലാഡ്‌സ് ഇല്ല. ലവ് ട്രായങ്കിൽ ഒക്കെ പേരിന് ഒരു പൊടിക്ക് എന്ന് വേണേൽ പറയാം. പിന്നെ സ്ഥിരം ടൈപ്പ് സ്റ്റോറി തന്നെ ആയത് കൊണ്ട് എല്ലാവർക്കും ഒരുപോലെ ദഹിക്കണം എന്നില്ല. കണ്ടു നോക്കുക.

272) Twenty Five Twenty One (2022) Korean Drama

Image
Twnety Five Twenty One (2022) No of Episodes : 16 Genres : Slice of Life, Romance, Friendship ഒരു സാധാരണ റോം കോം ഡ്രാമ പ്രതീക്ഷിച്ചു തുടങ്ങിയ എനിക്ക് ലഭിച്ചത് വളരെ വ്യത്യസ്ഥമായ ഒരു അനുഭവമാണ്. ഒരിക്കലും ഇത് ഒരു റോം കോം ആണ് എന്ന് പറയാൻ സാധ്യമല്ല. റൊമാൻസിനെക്കാൾ വലിയ പല കാര്യങ്ങളും ഡ്രാമക്ക് ചർച്ച ചെയ്യാനുണ്ട്. 3 വർഷങ്ങൾക്ക് ശേഷം കിം ട്ടെ റി യുടെ ഡ്രാമയിലേക്ക് ഉള്ള തിരിച്ചു വരവ് ഒരുപാട് നാളത്തേക്ക് ഓർത്തുവക്കാൻ ഉള്ള ഒരു അനുഭവമാണ് സമ്മാനിച്ചത്. 5 പേരുടെ ജീവിത യാത്രയാണ് ഡ്രാമ പറഞ്ഞു പോകുന്നത്. പ്രധാന കഥാപാത്രങ്ങൾ ആയി രണ്ട് പേരുണ്ടെങ്കിലും അതുപോലെ തന്നെ പ്രാധാന്യം ബാക്കി മൂന്ന് പേർക്കും നൽകി കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. തോണ്ണൂറുകളുടെ അവസാനം നടക്കുന്ന കഥ. ആ കാലഘട്ടം എല്ലാം അതിമനോഹരമായ ചിത്രീകരിച്ചുരിക്കുന്നത്. കോമിക് ബുക്കുകളും പേജ് ഫോണുകളും ബാക്ക് തള്ളിയ കമ്പ്യൂട്ടറ്റുകളുടെയും കാലം. അവിടെ നാ ഹീ ദുവും, യു റിമയും, ബാക്ക് യെ ജിനും, മൂൺ ജി യൂങ്ങും, സോങ് വാനും പരസ്പരം കണ്ടു മുട്ടുന്നതും അവർക്കിടയിൽ ഉണ്ടാവുന്ന സൗഹൃദവും, പ്രണയവും, മുന്നോട്ടുള്ള അവരുടെ ജീവിതവും ആണ് ഡ്രാമ പറഞ്ഞു പോകുന്നത്. അവ

271) RRR Movie Thoughts

Image
RRR (2022) Director : S S Rajamouli ഗംഭീര തീയേറ്ററിൽ അനുഭവം തന്നെയാണ് RRR പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്, എന്നാൽ അത് പൂർണമായി അനുഭവിച്ചറിയണം എങ്കിൽ ഒരുപക്ഷെ ഒർജിനൽ ഭാഷയായ തെലുഗിൽ തന്നെ കാണേണ്ടി വരും. പറയാൻ കാരണം വേറൊന്നും അല്ല നല്ല ബോറൻ ഡബ്ബിങ് തന്നെ ആയിരുന്നു മലയാളം. വളരെ ശോകം ഒരുതരത്തിലും ഇമോഷണലി connect ചെയ്യാൻ പറ്റിയില്ല. സംഭാഷങ്ങൾ ഒക്കെ മോശം. ഞെട്ടിക്കുന്ന മേക്കിങ് ആണ് ഏറ്റവും വലിയ പോസിറ്റീവ്. രാജമൗലി എന്ന ക്രാഫ്റ്മാന്റെ മികവ് വീണ്ടും വരച്ചുകാട്ടിയ ഉഗ്രൻ മേക്കിങ്. കഥയും തിരക്കഥയും പുതുമയുള്ളത് അല്ല. ഡബ്ബിങ് മോശമായത് കൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ ഇല്ല. തെലുഗ് or തമിഴ് ആണേൽ കൊള്ളാമായിരുന്നു. സീരിയസ് സിറ്റുവേഷനിൽ പോലും വരുന്ന ചില സംഭാഷണങ്ങൾ കേൾക്കുമ്പോ ചിരിയാണ് വന്നത്.. Pre ഇന്റർവെൽ sequence ufff👌🏼👌🏼 ഗംഭീരം. 🔥 അതാണ് സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്. 3D യിൽ ഒക്കെ കാണാൻ ഉള്ളത് ഉണ്ടോന്ന് സംശയമാണ്. പ്രകടനം രണ്ട് പേരും തകർത്തു 👌🏼സിനിമ സ്വയം കണ്ട് വിലയിരുത്തുക. തീയേറ്ററിൽ നല്ല ഒരു visual ട്രീറ്റ്‌ സിനിമ എന്തായാലും സമ്മാനിക്കും 👍🏼

270) Salute (2022) Malayalam Movie Review

Image
Salute (2022) Director : Roshan Andrews Streaming on Sony LIV  സല്യൂട്ട് ഒരു ഗംഭീരപടം അല്ല, എന്നാൽ ഒരു മോശം പടമാണ് എന്ന് പറയാനും കഴിയില്ല. ഒരു സാധാരണ ഇൻവെസ്റ്റിഗഷൻ ത്രില്ലർ സിനിമ, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ ഇല്ല, നായകന്റെ അതി സാമാർഥ്യം അവസാനം വരെ താൽപര്യത്തോടെ കണ്ടിരിക്കാം, പിന്നെ ഒരു ഇൻവെസ്റ്റിഗഷൻ ഡ്രാമ ആയത് കൊണ്ട് തന്നെ അവസാനം വരെ എന്ത് ഉണ്ടാവും എന്നറിയാൻ ഉള്ള ആകാംഷ എന്നെ പിടിച്ചിരുത്തി. തിരക്കഥ നല്ല രസകരമാണ് കേസിൽ ഉണ്ടാവുന്ന ചെറിയ ചെറിയ വഴിത്തിരുവുകൾ എല്ലാം മികച്ച രീതിയിൽ എടുത്ത് വച്ചിട്ടുണ്ട് . ദുൽഖർ പതിവ് പോലെത്തന്നെ അവസാനം വരെ നിറഞ്ഞു നിന്നു. മനോജ്‌ കെ ജയന്റെ കഥാപാത്രവും നല്ലതായിരുന്നു. സിനിമ അവസാനിച്ചപ്പോഴും പൂർണമായ ഒരു സംതൃപ്തി ഇല്ല. എന്നാലും ഒരു മോശം സിനിമക്ക് വേണ്ടി സമയം കളഞ്ഞു എന്ന് തോന്നിയതും ഇല്ല. കണ്ടു വിലയിരുത്തുക.... ആകെ മൊത്തത്തിൽ ആദ്യം പറഞ്ഞ പോലെ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു സാധാരണ ഇൻവെസ്റ്റിഗഷൻ സിനിമ..

269) Pada (2022) Malayalam Movie

Image
പട (2022) സംവിധാനം : കമൽ കെ എം  പട ഗംഭീരമായ ഒരു തിയേറ്റർ അനുഭവം ആയിരുന്നു. ഇത് ഒരു യഥാർത്ഥ സംഭവം ആയത് കൊണ്ട് തന്നെ കൂടുതൽ പറയാൻ ഇല്ല. ആ യഥാർത്ഥ സംഭവത്തിന്റെ ഏറ്റവും മികച്ച ഒരു സിനിമവിഷ്കാരണം. ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യവും തീവ്രതയും കാണുന്ന പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്താൻ സിനിമക്ക് തീർച്ചയായും സാധിച്ചിട്ടുണ്ട്. 96 ൽ നടന്ന ഒരു പ്രതിഷേധം. കേരള സർക്കാർ പാസ്സാക്കിയ ആദിവാസി ഭൂനിയമ ബേദഗതി ബില്ല് പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചു നാല് പേര് ചേർന്ന് പാലക്കാട് കളക്ടറേറ്റ് ഓഫീസിൽ കളക്ടറെ ബന്ധിയാക്കി നടത്തിയ ഒരു protest. അതിനെ അതേ പോലെ സിനിമയിൽ എടുത്തു വച്ചിട്ടുണ്ട്. പച്ചയായ രാഷ്ട്രീയം സംസാരിച്ച ചിത്രം, ഓരോ സംഭാഷണങ്ങളും അത്രക്കണ്ടു തീവ്രമായിരുന്നു. സിനിമ അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിലേക്ക് എത്തുന്നത് ക്ലൈമാക്സ്‌ പോർഷനിൽ ആണ്. അവസാന ഭാഗങ്ങൾ തികച്ചും ഗംഭീരമായിരുന്നു. തീർച്ചയായും തീയേറ്ററിൽ നിന്ന് കാണാം. നല്ല ഒരു അനുഭവം സിനിമയിൽ നിങ്ങൾക്ക് ഒരുക്കി വച്ചിട്ടുണ്ട്.

268) Etharkkum Thunindhavan (2022) Tamil Movie

Image
 #etharkkumthunindhavan  (2022) Director - Pandiraj  Duration - 2H 30 min കണ്ടു മടുത്ത കഥയാണ് എങ്കിലും കണ്ടിരിക്കാൻ പാകത്തിന് പണ്ഡിരാജ് പടത്തെ എടുത്തു വച്ചിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ ഓവർ സെന്റി സീനുകളോ വെറുപ്പികലുകളോ തോന്നിയില്ല. പലർക്കും ഇഷ്ടപെടാത്ത ക്ലൈമാക്സ്‌ വരെ എനിക്ക് വർക്ക്‌ ആയി. പാണ്ഡിരാജ് സിനിമകൾ എല്ലാം തന്നെ സ്ഥിരം അവതരണം ആയിരിക്കും പാസം ഇല്ലാതെ ഒരു സിനിമയും ഉണ്ടാവില്ല. ഇവിടേക്ക് വരുമ്പോഴും മാറ്റം ഒന്നുമില്ല, എങ്കിലും എന്തോ അദ്ദേഹത്തിന്റെ മുമ്പത്തെ ചില ചിത്രങ്ങൾ വച്ചു നോക്കുമ്പോൾ അത്ര വെറുപ്പിക്കൽ ആയിട്ടൊന്നും തോന്നിയില്ല. ഉള്ള കഥയെ അത്യാവശ്യം നല്ല രീതിയിൽ എടുത്തു വച്ചിട്ടുണ്ട്. ഇമ്മന്റ് ബിജിഎം 👌🏼 ശരണ്യ പൊൻവണ്ണൻ, സത്യരാജ് combo എന്തായാലും രസകരമായിട്ടുണ്ട്. ഒരുപാട് ചളികൾ കൊണ്ട് അഭിഷേകമാണ്, ചിലത് ഒക്കെ കല്ലുകടി ആയി തോന്നിയെങ്കിലും ചിലത് കൊള്ളാം. സൂരിയെ ഒന്നും വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ല എന്നു തോന്നി. ഇമോഷണൽ പാസം രംഗങ്ങൾ എല്ലാം പാകത്തിന്. നായിക പ്രിയങ്ക ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. As usual സൂര്യയുടെ പ്രകടനം ഗംഭീരമാണ്. ക്ലൈമാക്സ്‌ ഓവർ ആക്കാതെ വെറൈറ്റി ആക്കാൻ ന

267) Bheeshma Parvam (2022) Malayalam movie

Image
ഭീഷമ പർവ്വം (2022) ഡയറക്ടർ : അമൽ നീരദ്  ഒരു സംവിധായകന്റെ മികവ് എന്താണ് എന്ന് തികച്ചും വരച്ചു കാട്ടിയ അവതരണം, ബാക്കി എന്തൊക്കെ പോരാ എന്നു പറഞ്ഞാലും ഇതിന്റെ അവതരണം വേറിട്ടരനുഭവം തന്നെയായിരുന്നു. ബീഷ്മ തീയേറ്ററിൽ തന്നെ, കയ്യടിച്ചു ആരവത്തോടെ കാണണ്ടേ സിനിമ തന്നെയാണ്.🔥 കയറിയ തീയേറ്ററിൽ സൗണ്ട് തീരെ പോരായിരുന്നു, ഒരുപാട് സംഭാഷങ്ങങ്ങൾ ശെരിക്ക് കേട്ടത് പോലും ഇല്ല. എങ്കിലും അനുഭവം ഗംഭീരമായിരുന്നു. എങ്ങനെ എവിടെ പക്കയായി സ്ലോ മോഷൻ വെക്കണം എന്ന് കൃത്യമായി സംവിധായകന് അറിയാം, സുശീൻ ശ്യാമിന്റെ മികവുറ്റ പശ്ചാത്തല സംഗീതം  കൂടി അയപ്പോ ഒക്കെ പെർഫെക്ട്, പ്രതേകിച്ചു fight സീനുകൾ 👌🏼🔥 മഹാഭാരതം റഫറൻസ് ഒരുപാട് ഉണ്ട് 👌🏼ഇക്ക, എന്ന ഒരു സ്ക്രീൻ പ്രെസെൻസ് ആണ് 🔥👌🏼നല്ല ഒരു തീയേറ്ററിൽ തന്നെ കയറിക്കണ്ടു ആസ്വദിക്കുക.

266) Valimai (2022) Tamil Movie

Image
Valimai (2022) Director : H Vinod  Duration : 2h 57 min Pre ഇൻ്റർവെൽ ഉഗ്രൻ bike chase stunt പോസ്റ്റ്‌ ഇന്റർവെൽ തുടക്കത്തിലേ ബസ്സ് fight ഇത് രണ്ടും മാത്രമേ ആകെ ഒരു പോസിറ്റീവ് എന്നു പറയാൻ പറ്റുള്ളൂ. ബാക്കി എല്ലാം തന്നെ സ്ഥിരം കണ്ടു വരുന്ന അജിത് സിനിമകളിലെ പാട്ടേൺ തന്നെയാണ്. ആക്ഷൻ ത്രില്ലർ എന്ന പേരിനോട് കുറച്ചെങ്കിലും നീതി പുലർത്തിയിട്ടുണ്ട്, pre ഇന്റർവെൽ ബൈക്ക് സ്റ്റണ്ട് ശെരിക്കും ആശ്ചരിച്ചുനോക്കിയിരുന്നു. അമ്മ തമ്പി പാസം കണ്ടു കണ്ടു മടുത്തു. പിന്നെ ഈ സാരോഭദേശവും, ഒറ്റ ഉപദേശം കൊണ്ട് എത്ര പേരാണ് നന്നായത് 😄. വന്നു വന്ന് ഇതില്ലാത്ത ഒരു സൂപ്പർ സ്റ്റാർ പടം ഇല്ല എന്നായി. H വിനോദും ഇങ്ങനെ മാറി 🥲 പുള്ളിക്കാരന്റെ മുന്നത്തെ അജിത്തിനെ വച്ചുള്ള നേർകൊണ്ട പറവയ് ഏറ്റവും മികച്ച റീമേക്കുകളിൽ ഒന്നായിരുന്നു. ഇവിടെയും അജിത് വേറെ ലെവൽ, സിനിമയിൽ അണിനിരന്ന മലയാളി സാനിദ്യങ്ങൾ എല്ലാവരും 👌🏼എന്തായാലും ആദ്യം പറഞ്ഞ രണ്ട് ഘടകങ്ങൾക്കു മാത്രമായി ടിക്കറ്റ് എടുക്കാം വേണമെങ്കിൽ

265) Aarattu (2022) Malayalam movie

Image
Movie : Aarattu (2022) Language : Malayalam Genre : Mass Entertainer Duration : 2H 47 Min  പടം എങ്ങനെയാവും എന്നുള്ള മുൻ‌കൂർ ധാരണ ടീസർ കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ടാവും. Unrealistic എന്ന ടാഗ് ലൈൻ വച്ചത് നന്നായി. പക്ഷേ  ഇതിന്റ ക്ലൈമാക്സ്‌ ഒരു പടുദുരന്തമായിട്ടാണ് തോന്നിയത്, അപ്പോൾ ചോദ്യം അതുവരെ നന്നായിരുന്നോ എന്നാവും, കണ്ടിരിക്കാം വെറുതെ, ഇത്രയൊക്കെയേ ഇതിൽ ഉണ്ടാവു എന്ന ധാരണ വലിയ നിരാശയിലേക്ക് പോയില്ല  ഏറ്റവും മികച്ച രണ്ട് കാര്യങ്ങളിൽ ഒന്ന് പശ്ചാത്തല സംഗീതമാണ്. 👌🏼പിന്നെ ലാലേട്ടന്റെ സ്ക്രീൻ പ്രെസെൻസ്. മെലിഞ്ഞു ഭായങ്കര ലുക്ക്‌ ആയി പുള്ളി .ഒരു ഹാർഡ് കോർ ലാലേട്ടൻ ഫാൻ ബോയ് എന്നനിലയിൽ അവസാനം വരെ അദ്ദേഹത്തെ ഇങ്ങനെ കണ്ടിരിക്കാൻ തന്നെ രസം ആണ്. വേറെ ഒരു പോസിറ്റീവും ഞാൻ കണ്ടില്ല. ചളികൾ വാരിക്കോരി വിതറിയത് പഴയ ലാലേട്ടൻ തന്നെ ചെയ്തു ഗംഭീരമാക്കിയ പടങ്ങളിലെ ഐകോണിക്ക് സംഭാഷണങ്ങൾ കൂട്ട് പിടിച്ചാണ്. ഒരെണ്ണം പോലും ഏറ്റില്ല 😄🌚. വെറുതെ ഫോഴ്സ് ചെയ്ത് കുത്തികയറ്റിയേക്കുന്നു. എന്തരോ എന്തോ 🥲 ലാസ്റ്റിലേക്ക് വരുകയാണെൽ ഒരു പരിധിവരെ ഒക്കെ കണ്ടിരിക്കാം. ബട്ട്‌ ക്ലൈമാക്സ്‌ ഉഫ് വേണ്ടാരുന്നു അങ്ങനെ 🥲

264) Birthday Card (2016) Japanese Movie

Image
സ്കൂൾ ക്വിസ് കോമ്പറ്റിഷനിൽ പരാജയപെട്ടു വിഷമിച്ചു നടന്നു വരുന്ന നരിക്കോ അമ്മയുമായുള്ള ഒരു വാക്ക് തർക്കത്തിന്റെ ഇടയിൽ ചോദിക്കുകയുണ്ടായി അമ്മ ആഗ്രഹിച്ച പോലെയാണോ അമ്മ ഇപ്പോൾ ജീവിക്കുന്നത് എന്ന് എന്നാൽ അതിനു ഉത്തരം പറയാൻ അവളുടെ അമ്മക്ക് കഴിഞ്ഞില്ല.. അല്ലെങ്കിലും ആരാണ് ആഗ്രഹിച്ച പോലെ ഇവിടെ ജീവിക്കുന്നത്....?  മാനുഷിക വികാരങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തു മുന്നോട്ടു പോകുന്ന മനോഹരമായ ഒരു ജപ്പനീസ് ചലച്ചിത്രമാണ് Birthday card. Movie : Birthday Card (2016) Language : Japanese Genre : Emotional, Family, Drama, ഇതു ഒരു ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന മൂവി തന്നെയാണ് എന്നിരുന്നാലും, ഈ സിനിമ മുഴുവനായി കരച്ചിൽ മാത്രമാണ് സമ്മാനിക്കുക എന്ന ധാരണ വേണ്ട. ഒരുപാട് സന്തോഷിപ്പിക്കുന്ന മുഹൂർത്ഥങ്ങളും അതിലുണ്ട്. നൊരിക്കയുടെ ജീവിതയാത്രയാണ് സിനിമ. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല, അത് കണ്ടു അനുഭവിച്ചറിയുന്നതാണ് അതിന്റെ ഭംഗി. വളരെ പതിഞ്ഞ താളത്തിൽ ആണ് അതിന്റെ കഥപറച്ചിൽ. ചുരുക്കി പറഞ്ഞാൽ ഒരു ഷോർട് ലൈഫ് ജേർണേ എന്നു വിശേഷിപ്പിക്കാം. കാണുന്നവന്റെ കണ്ണും മനസ്സും നിറയും എന്ന് തീർച്ച എന്നാൽ അത് സങ്കടം കൊണ്ടാവില്ല മറ

263) Reset (2022) Chinese drama

Image
Drama : Reset (2022) Language : Chinese No of Episodes : 15 Episode Duration : 38 - 40 min Genres : Time Loop, Mystery, Thriller ഒരു പകൽ, ബസ്സിലിരുന്ന് താൻ സഞ്ചരിക്കുന്ന ബസ്സ്‌ പൊട്ടിത്തെറിക്കുന്നത് ലിഷി ഖിങ് എന്ന ചെറുപ്പക്കാരി സ്വപ്നം കണ്ട് അതെ ബസ്സിൽ തന്നെ ഞെട്ടി എഴുനേൽക്കുന്നു. അത് വെറുമൊരു സ്വപനം മാത്രമാണ് എന്നു കരുതിയ അവൾക്ക് തെറ്റി, സത്യാവസ്ഥയിൽ താൻ സ്വപ്നത്തിൽ കണ്ടപോലെ തന്നെ ബസ്സ് ഒരു റിവർ ബ്രിഡ്ജ് എത്തുന്നത്തോടെ പൊട്ടിത്തെറിക്കുന്നു. എന്നാൽ അവൾ മരിക്കുന്നില്ല, വീണ്ടും നേരത്തെ അവൾ ഞെട്ടിയുണർന്ന അതേ സ്ഥലത്ത്,അതെ സമയത്ത്, അതേ ദിവസത്തിൽ അവൾ വീണ്ടും ഉണരുന്നു. വീണ്ടും സംഭവയ്ച്ചതുതന്നെ സംഭവിക്കുന്നു... താൻ ഒരു ലൂപ്പിൽ അകപെട്ടു എന്നു മനസിലാക്കാൻ അവൾക്ക് ഇതുപോലെ രണ്ടു മൂന്ന് സൈക്കിൾ വേണ്ടി വന്നു. ഓരോ സമയവും താൻ ഞെട്ടി ഉണരുമ്പോൾ തന്റെ അടുത്തിരുന്ന ചെറുപ്പകാരനും തന്റെ അതേ ലൂപ്പിൽ പെട്ടിരിക്കുകയാണ് എന്ന് മനസിലാകുന്ന നേരം, മുന്നോട്ട് ഇനി അവർക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്ങനെയാണ് ബസ്സ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തി അതിൽ ഉള്ള മറ്റു യാത്രയ്ക്കാരെ രക്ഷിക്കുക. തികച്ചും ഗംഭീരമ