238) Run On (2020) KDrama

KDrama : Run On 2020

No of Episodes : 16

Genres : Romance , Slice Of Life , Friendship


നാളുകൾക്ക് ശേഷം അവതരണ ശൈലി കൊണ്ട് വളരെ വ്യത്യസ്തമാക്കിയ ഒരു കെഡ്രാമ കണ്ടു തീർത്തു ഇന്നലെ. ഈ അടുത്തു വന്ന ഒരുവിധം കൊറിയൻ ഡ്രാമകൾക്കും 8 എപ്പിസോഡ് കഴിഞ്ഞാൽ സംഭവിക്കുന്നത് അതുവരെ പറഞ്ഞു വന്ന കഥാ രീതി തന്നെ ആകെ മാറി വേണ്ടാത്ത കുറെ കാര്യങ്ങൾ ഇടയിൽ കുത്തി കയറ്റി ആകെ ബോറാക്കുന്ന പരിപാടി ആണ്. അത്കൊണ്ട് തന്നെ പല ഡ്രാമകളും തുടക്കം കിടുക്കിയാലും ഒടുക്കും ഒരു ആവറേജ് ആയിട്ടാണ് അവസാനിക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷെ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ചില ഡ്രാമകൾ ഇടക്ക് ഇറങ്ങാറുണ്ട്.. ആ ഗണത്തിൽ പെടുത്താം Run on എന്ന ഡ്രാമ. There was no unwanted plot deviations and no love triangle and of course no second lead syndrome at all.  ചുരുക്കത്തിൽ ഒരു മികച്ച slice of life റൊമാന്റിക് ഡ്രാമ.


കഥയിലേക്ക് വരുകയാണെങ്കിൽ  ഒരു റണ്ണർ and movie subtitle maker തമ്മിലുള്ള പ്രണയം അത് ഒന്ന് പിന്നെ ഒരു CEO യും സാധാരണ കോളേജ് സ്റ്റുഡന്റും തമ്മിൽ ഉള്ള പ്രണയം അങ്ങനെ രണ്ട് കപ്പിൾസ് ന്റെ പ്രണയം ആണ് മെയിൻ ആയിട്ട് പറഞ്ഞു പോകുന്നത്.  ആദ്യ എപ്പിസോഡുകൾ അത്ര കുടുക്കൻ എന്നൊന്നും പറയാൻ പറ്റിയിരുന്നില്ല.. നായകൻ Siwon ന്റെ അഭിനയം നല്ല ബോറായി തോന്നിയിരുന്നു തുടക്കത്തിൽ. പറയുമ്പോ Stranger from hell ൽ ഞെട്ടിച്ച ചെക്കൻ ആണ്.. പക്ഷെ ഇവിടെ ആകെ ഒരു പുതുമ ഒരു വികാരവും ഇല്ലാത്ത കഥാപാത്രം.  അത് അംഗീകാരിക്കാൻ തന്നെ കുറച്ചു എപ്പിസോഡുകൾ എടുത്തു. പിന്നെ പോകെ പോകെ പതിയെ ആ കഥാപാത്രം ഏറ്റവും പ്രീയപ്പെട്ടതായി മാറി. ആ പെരുമാറ്റത്തിന് പിന്നിലെ കാരണം മനസിലാക്കിയാൽ അത് സെൻസിബിൽ ആണ്. അതായത് തുടക്കത്തിൽ കുറച്ചു ആവേറെജ് എപ്പിസോഡുകൾക്ക് ശേഷം അങ്ങോട്ട് വളരെ മികച്ചതായി വരുകയായിരുന്നു. നായിക shin se kyung 😍😘😘  ക്യൂട്ടൻസ്...  ഇവിടെ മെയിൻ ലീഡ്‌സ് തമ്മിൽ വലിയ കോംപ്ലിക്കേറ്റഡ് ആയ രീതിയിൽ ഉള്ള പ്രണയം ഒന്നും അല്ല.. അതാണ് ഏറ്റവും ഇഷ്ടം ആയത്.. വളരെ സിംപിൾ ആയി smooth ആയി പറഞ്ഞു പോകുന്ന ലൗ സ്റ്റോറി..


പിന്നെ ഏറ്റവും പ്രീയപ്പെട്ട കഥാപാത്രം 2nd male lead ആണ്.. 2nd lead റൊമാൻസ് തന്നെ വളരെ മികച്ചതായിരുന്നു. ആദ്യം പറഞ്ഞത് പോലെ അവസാനത്തിലേക്ക് ബോറാക്കുന്ന പരിപാടി മാറി അവസനത്തിലേക്ക് ഓരോ എപ്പിസോഡുകളും വളരെ ഗംഭീരമാക്കയിട്ടാണ് ഡ്രാമ അവസാനിപ്പിച്ചത്..ക്ലൈമാക്സ് വരെ വളരെ വ്യത്യസ്തമായിട്ടാ തോന്നിയത്. ഒരു പക്ഷെ അങ്ങനെ ഒരു എന്ഡിങ് വേറെ ഡ്രാമകളിൽ കണ്ടിട്ടില്ല.. ആകെ മൊത്തത്തിൽ run on ഒരു must watch ഡ്രാമയാണ്. Slice of life, Slow Pace റൊമാന്റിക് ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടു നോക്കാം മലയാളം സുബ്ടൈറ്റിൽ ചെയ്യുന്നവർ ഒന്ന് കണ്ടു നോക്കി ഇറക്കിയാൽ കൊള്ളാർന്നു... അല്ലേലും JTBC ഡ്രാമകൾ പൊളിയാണ്😍 ഇനി shin hye ടെ Sysiphus വെയ്റ്റിംഗ്... Again jtbc - Netflix Combo......😘

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama