Posts

Showing posts from August, 2019

169) Saaho (2019) Multilingual Movie

Image
സാഹോ 2019 ഈയിടക്ക് പ്രഭാസ് എല്ലാ വേദികളിലും കയറി ഇറങ്ങി പറയുന്നത് കേട്ടിട്ടുണ്ട് ഇത് ഒരു സ്ക്രീൻപ്ലേ Oriented സിനിമ ആണെന്ന്.. അതൊക്കെ കേട്ടപ്പോ എന്തോ വലിയ മാരക ഐറ്റം ആണ് ഇത് എന്ന് കരുതി.പക്ഷെ ഇത്രയും ദാരിദ്ര്യം പിടിച്ച സ്ക്രീൻ പ്ലെ ആണെന്ന് വിചാരിച്ചില്ല.. വളരെ മോശം ആയ സംവിധാനവും ഒട്ടും Enganging അല്ലാതെ എല്ലാം predictable ആയ ഒരു കഥ തിരക്കഥ.. എന്നാൽ പ്രേക്ഷകരിലേക്ക് വ്യക്തമായി അത് എത്തിക്കാനും കഴിഞ്ഞില്ല എന്നും പറയേണ്ടി വരും. ഒരു അന്തവും കുന്തവും ഇല്ലാത്ത direction ആയി പോയല്ലോ...  ആദ്യ പകുതി 😴😴 പ്രഭാസിന്റെ ഇൻട്രോ വരെ ഒട്ടും രസം ഇല്ല.. ആ fight 👎 നായിക മലയാളി ആണ് അല്ലേൽ നായികക്ക് മലയാളം പേര് ആണ്.. അമൃത നായർ.. അപ്പൊ അവളുടെ ഇൻട്രോ സീനിന് ഉള്ള ബാക്ക്ഗ്രൗണ്ട് സ്കോർ..  "തിത്തിതാരോതിത്തിതയ് കുട്ടനാടൻ കുഞ്ഞയിലെ കൊച്ചുപെണ്ണേ..ല ലാ ലാ....🙄 ചിരിയാണ് വന്നത് കേട്ടപ്പോ... രണ്ടാം പകുതിയിലെ ഒരു ചെസ് രംഗം മാത്രം എന്തോ അന്തം വിട്ട് നോക്കി ഇരുന്നു..(അല്ല അത് കണ്ടന്താളിച്ചു പോയി എന്നല്ല.. വെറുതെ കുറെ പോലീസ് കാറുകൾ തകര്ന്ന് തരിപ്പണമാവണല്ലോ.. ഒപ്പം ട്രക്കും, ഹെലികോപ്റ്ററും ജെറ്മാനും  വെടിക

168) Article 15 (2019) Hindi Movie

Image
Article 15 (2019) Hindi | Crime | Investigation ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പതിനഞ്ച് പ്രകാരം ജാതി മത വര്ഗ്ഗ ലിംഗം അനുസരിച്ചുള്ള വിവേചനം പാടില്ല എന്നാണ്. 2014 ൽ ഉത്തർപ്രദേശിൽ നടന്ന  അതി ദാരുണമായി 2  ദളിത് പെണ്കുട്ടികളുടെ കൂട്ട ബലാത്സംഗവും കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള  കേസ് അന്വേഷണവും ഒക്കെ  ആസ്പദമാക്കി മുൽക്ക് എന്ന മികച്ച ചിത്രത്തിന് ശേഷം അനുഭവ് സിന്ഹ സംവിധാനം ചെയ്ത ചിത്രമാണ് ആർട്ടിക് 15. ജാതീയത കൊടികുത്തി വാഴുന്ന ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് ചാർജ് എടുത്തു വരുന്ന പുതിയ IPS ഓഫീസർ അയാൻ. പഠിച്ചതൊക്കെ ഇന്ത്യക്ക് പുറത്താണ്.  വന്ന് ചാര്ജടുത്ത രണ്ടാം ദിവസം രാവിലെ വിജനമായ ചുറ്റുപാടിൽ 2 പെണ്കുട്ടികൾ ആത്മഹത്യ എന്ന് തോന്നിക്കുന്ന വിധത്തിൽ മരത്തിൽ തൂങ്ങി കിടക്കുന്നു. Police കേസ് ഏറ്റെടുത്തന്വേഷണം തുടങ്ങുന്നു. 2 പെണ്കുട്ടികളുടെ മരണം മാത്രം അല്ല മൂന്നാമതൊരു പെണ്കുട്ടിയുടെ തിരോധാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.മരിച്ചത് 2 ദളിത് പെണ്കുട്ടികൾ ആയത്കൊണ്ട് പല ഉദ്യോഗസ്ഥരും കേസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലായിരുന്നു. ആത്മഹത്യയാണ് എന്ന നിഗമനത്തിൽ എത്തി കേസ് വേഗം ക്ലോസ് ചെയ്യാനായി

167) Porinju Mariyam Jose (2019) Malayalam Movie

Image
പൊറിഞ്ചു മറിയം ജോസ് A perfect ബ്ലെൻഡ് ഓഫ് മാസ് and emotions ഒറ്റ വാചകത്തിൽ അതാണ് പോറിഞ്ചു മറിയം ജോസ്.. ജോഷിയുടെ ഒരു വലിയ തിരിച്ചു വരവ്,എല്ലാവർക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാൻ ഒരു പൈസ വസൂൽ എന്റർട്ടനേർ. 1985 കാലഘട്ടത്തിൽ തൃശ്ശൂരിൽ ആണ് കഥ മുഴവൻ നടക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന മൂന്ന് പേർ കാട്ടാളൻ പൊറിഞ്ചു , ആലപ്പാട്ട് മറിയം , പുതിൻപള്ളി ജോസ്.. ഇവർ മൂന്നുപേരുടെ ജീവിതത്തിലൂടെയും ചുറ്റുപാടുകളിലൂടെയും കഥ പറഞ്ഞു പോകുന്നു. പള്ളി പെരുന്നാളും ആട്ടവും പാട്ടും ഡാൻസും ചെറിയ തർക്കങ്ങളും കൈകോർക്കലുകളും ഒക്കെ ആയി നല്ല ഒരു ആദ്യ പകുതി.. പൊറിഞ്ചു വിന്റെ 2nd ഇൻട്രോ ഒരുപാട് ഇഷ്ടം ആയി fight സീൻസ് With That Bgm 🔥👌👌 രണ്ടാം പകുതി സിനിമ ഒരുപാട് വൈകാരിക ഇമോഷണൽ രംഗങ്ങൾ ഒക്കെ ആയി കുറച്ചുകൂടി ഇന്റർസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്നു.. Emotional Situations എല്ലാം നല്ലോണം work out ആയിട്ടുണ്ട്. അവസാന രംഗങ്ങളിലെ Fight സീനുകൾ👌👌 ഒരു കളിച്ചേ സ്റ്റോറി ആണെങ്കിൽ കൂടി അത് അവതരിപ്പിച്ച രീതി അതാണ് ഏറ്റവും എടുത്തു പറയേണ്ടത്. പിന്നെ ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് ട്രയ്ലർ കണ്ടപ്പോൾ തന്നെ ശ്രദ്ധിച്ചതാണ്.. തീയേറ്ററ

166) Furie (2019) Vietnamese Movie

Image
Furie (2019) Vietnamese | Action Thriller മകളെ രക്ഷിക്കാൻ ഉള്ള ഒരു അമ്മയുടെ ശ്രമം.ആക്ഷൻ സിനിമ പ്രേകൾക്ക് ആവശ്യത്തിന് ആസ്വദിക്കാൻ ഉള്ള വകയൊക്കെ ചിത്രത്തിൽ ഉണ്ട്.വ്യക്തമായ ഒരു സ്റ്റോറി ലൈൻ ഇല്ലാതെ പോയി എന്ന് തോന്നി.അത് കൊണ്ട് തന്നെ കഥ ആവറേജ് ആണ്..എന്നിരുന്നാലും അവസാന രംഗങ്ങളിലെ ആക്ഷൻ സീനുകൾ ഗംഭീരമായിരുന്നു.പിന്നെ ഒരു വുമൺ protagonist കൂടി ആവുമ്പോൾ കാണാൻ കുറച്ചുകൂടി താൽപ്പര്യം ആവും.. മായി എന്ന തന്റെ മകളെ ഒരു ദിവസം പട്ടാപകൽ മാർക്കറ്റിൽ വച്ചു കുറച്ചു പേർ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു.. മകളെ രക്ഷിക്കാൻ ഒരുപാട് പരിശ്രമിച്ചെങ്കിലും അവർ അവളെയും കൊണ്ട് കടന്നു കളയുന്നു...പിന്നീട് ആണ് ആ സ്ത്രീ മനസിലാക്കുന്നത്,ഒരു വലിയ ഓർഗൻ ട്രാഫിക് സങ്കടനയാണ് തന്റെ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നത് എന്ന്.ശേഷം അവരിൽ നിന്നും അവളെ രക്ഷിക്കാൻ ഉള്ള ആ അമ്മയുടെ ശ്രമം... ആദ്യവസാനം വരെ കഥ മുഴുവൻ predictable ആണ്..ഒരുപാട് പ്രതീക്ഷകൾ വെക്കാതെ കണ്ടാൽ കണ്ടിരിക്കാവുന്ന ഒരു നല്ല ആക്ഷൻ ചിത്രം തന്നെയാണ് ഫ്യൂരി..

165) Parasite (2019) Korean Movie

Image
Parasite (2019) അച്ഛൻ 'അമ്മ മകൻ മകൾ അങ്ങനെ നാലുപേരടങ്ങുന്ന ഒരു സാദാ മിഡിൽ ക്ലാസ് ഫാമിലി,ഒരുപാട് സ്വപ്നങ്ങൾ മനസിൽ ഉണ്ടെങ്കിലും ആർക്കും ജോലിയും കൂലിയും ഒന്നും ഇല്ല.ജീവിക്കുന്നത് വളരെ ബുദ്ധി മുട്ടി തന്നെയാണ്. അവരുടെ വാസ സ്ഥലത്തിൽ നിന്ന് തന്നെ തുടങ്ങാം, ഒരു തെരുവ് അതിന്റെ ഇടനാഴകയിലൂടെ ഇറങ്ങി ചെന്നാൽ അവിടെ പലപ്പോഴും തുറന്നു കടക്കുന്ന ഒരു ജനാല കാണാം.. അതിന്റെ ഓരതെവിടയോ താഴെക്കിറങ്ങിയാൽ അവരുടെ വീട് ആയി. സ്ഥിരമായി സുജന്യമായി ലഭ്യമായിരുന്ന വൈഫൈ ഹോട് സ്പോട് ഇന്ന് നോക്കുമ്പോ അതിന് പാസ്സ്‌വേർഡ്‌ ഇട്ടിരിക്കുന്നു. പുതിയത് തുടങ്ങിയ റെസ്റ്റോറന്റ് ന്റെ വൈഫൈ ൽ ആയി പിന്നീട് നോട്ടം. അങ്ങനെ പല കാഴ്ചകളിലൂടെ അവരുടെ ജീവിതശൈലി വ്യക്തമായി തുടക്കത്തിൽ തന്നെ കാണിച്ചു തരുന്നുണ്ട്... ഇളയവൻ കി woon ന്റെ സുഹൃത്ത് മിൻ ഹുയ്ക്  കി woon ന് ഒരു വമ്പൻ ജോലി ഓഫറൂമായി വരുന്നു.  പിന്നീടാണ് യഥാർഥ കഥ തുടങ്ങുന്നത്.. പാർക്ക് ഫാമിലി എന്ന ഒരു സമ്പന്ന അപ്പർ ക്ലാസ് കുടുംബത്തിലേക്ക് അവരുടെ വളരെ ആസൂത്രിതമായി ഒരു കടന്നു കയറ്റം. പല പല റോളുകളിലായി അവർ നാലുപേരും നാല്  അപരിചിതരെ പോലെ പ്രത്യക്ഷപ്പെടുന്നു..പിന്നീടങ്ങോട്ട് സിനിമ ചർ

164 ) Nerkonda Paravai (2019) Tamil Movie

Image
നേർ കൊണ്ട പറവൈ H വിനോദിന്റെ സംവിധാന മികവും, തല അജിത്തിന്റെ സ്ക്രീൻ പ്രെസെൻസും കൊണ്ട് ഒർജിനലിനോട് അടുത്തു തന്നെ നിൽക്കുന്ന ഒരു genuine റി make attempt തന്നെയാണ് നേർക്കൊണ്ട പറവൈ... വിദ്യ ബാലന്റെ character placing ൽ ഓർജിനലിൽ നിന്ന് കുറച്ചു വ്യത്യസ്തമായാണ് എന്നത് ഒഴിച്ചാൽ ഭൂരിഭാഗവും സീൻ ബി സീൻ Re make തന്നെയാണ്. . മാസ്സ് എലമെന്റുകൾ സിനിമയുടെ ആ ഇന്റൻസിറ്റിയെ ഒട്ടും പുറകോട്ട് വലിക്കുന്നില്ല എന്ന് മാത്രമല്ല. പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന സിനിമക്ക് ഒരുണർവ് നൽകിയ സീനുകൾ ആയിരുന്നു അവ എന്നു വേണമെങ്കിൽ പറയാം.. കോടതി രംഗങ്ങൾ എല്ലാം അതി ഗംഭീരമായിരുന്നു.. പ്രകടനത്തിന്റെ കാര്യത്തിൽ തപ്പസിയുടെ അത്ര ശ്രദ്ധ ഉയർന്നോ എന്നു സംശയം ആണ്.. എങ്കിലും അജിത്തിന്റെ കാര്യത്തിൽ നോ doubt .. outstanding..... ഇതിന്റെ ഒർജിനൽ ഹിന്ദി വേർഷൻ പിങ്ക് കണ്ടവർക്കും ധൈര്യമായി ടിക്കറ്റ് എടുത്തു കാണാം.. അതിൽ ഇല്ലാത്ത കുറച്ചു മാസ്സ് ആക്ഷൻ രംഗങ്ങൾ കൂടി ഇതിൽ വരുന്നുണ്ട്. അത് എന്തായാലും വേറെ ഒരു അനുഭവം തന്നെ സമ്മാനിക്കും.. പിങ്കിന്റെ സോൾ ഒരു തരി പോലും നഷ്ടപ്പെടാതെ ബ്രില്ലിൻറ് ആയ ഒരു Remake Hatsoff H Vinoth.. A Promsin

163) Jiivi (2019) Tamil Movie

Image
Jiivi (2019) Mystery | Thriller 8 തൊട്ടാകൾ എന്ന മികച്ച ചിത്രത്തിന് ശേഷം വെട്രി നായകൻ ആയി നവാഗതനായ  വി ജെ ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ജീവി.. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഈ ചിത്രത്തിന്റെ ഒരുപാട് നല്ല ക്രിട്ടിക്സ് റീവ്യൂസ് കണ്ടിരുന്നു.. അവതരണ മികവ് കൊണ്ട് അത്ഭുതപ്പെടുത്തിയ ഒരു മികച്ച ത്രില്ലർ എന്നു തന്നെ പറയാം. നാട്ടിൽ ഒരു ജോലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടന്ന ശരവണൻ വീട്ടുകാരുടെ സമ്മർദ്ദം മൂലം ജോലി തേടി ചെന്നൈയിലേക്ക് വരുന്നു. ഒന്നിലും സ്ഥിരതയില്ലാതെ പല പല ജോലികൾ ചെയ്ത് അവസാനം  അവിടെ മണി എന്ന ഒരു കൂട്ടുകാരനും ഒത്തു ഒരു കടയിൽ സ്ഥിരമായി ജോലിക്ക് നിൽക്കുന്നു. ശരവണന്  ക്യൂരിയോസിറ്റി ലേശം കൂടുതൽ ആണ്, ഏതെങ്കിലും വിഷയത്തെ ആഴത്തിൽ അറിയാനും അതിന് പിന്നെലെ  മറഞ്ഞിരിക്കുന്ന ദുരൂഹതകൾ മനസിലാക്കാനും ഒക്കെ വലിയ താല്പരൻ ആണ് പുള്ളി. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ കയ്യിൽ വന്ന ഒരു അവസരം, അത് മുതൽ എടുക്കാൻ തന്നെ ശരവണനും മണിയും തീരുമാനിക്കുന്നു.. അത്യാവശ്യം ത്രില്ലിംഗ് ആണ്.. രണ്ടാം പകുതിക്ക് ശേഷം കഥ ആകെ വ്യത്യസ്തമായി മാറി മറയുന്നത് കാണാം.ബ്രില്ലിൻറ് സ്ക്രീൻപ്ലേ, അവസാനം വരെ നല്ല ഇന്റർസ്റ്റിംഗ്

162 ) Splash Splash Love (2017) Mini drama

Image
Splash Splash Love K mini drama | 2 Episodes ഒരു മഴ ദിവസം അപ്രതീക്ഷിതമായി സമയത്തിൽ പിന്നോട്ട് യാത്ര ചെയ്ത നായിക... എത്തിപ്പെട്ടത് പണ്ടത്തെ ജസൂൻ കാലഘട്ടത്തിൽ... മഴ പെയ്യാൻ നാളുകളായി പ്രാർത്ഥിക്കുന്ന അവരുടെ മുന്നിലെക്ക് ഇവൾ ചാടി കൊടുക്കുന്നു. പിന്നെ നടക്കുന്നത് എല്ലാം രസകരമായ സംഭവങ്ങൾ ആണ്... നല്ല മനോഹരമായ ഒരു ക്ലൈമാക്സും Link -  Dramaost