Posts

Showing posts from March, 2019

132) Super Deluxe (2019) Tamil Movie

Image
Super Deluxe (A , 2H 56 Min) Director - Thiyagarajan Kumararaja ഇതിനും വലുതൊന്നും ഇനി വരാനില്ല.. ഇനിപ്പോ വന്നാൽ തന്നെ അത് ഈ സംവിധായകന്റെ ചിന്തയിൽ നിന്നും തന്നെയായിരിക്കും.. അന്യായം,മാരകം,കൊടൂരം. 3 മണിക്കൂർ നേരം ഞാൻ വേറെ ഏതോ ലോകത്തായിരുന്നു.. ഇന്റൻസ് അത് പറയണ്ട കാര്യമില്ല കാരണം അഭിനയിക്കുന്നവർ എല്ലാം തന്നെ വേറെ ലെവൽ നടന്മാർ ആണ്.ഒരു ഡീപ് ഡ്രാമാറ്റിക് ആയ ഒരു സർക്യൂലറ്റിങ് സ്റ്റോറി ടെല്ലിങ് ആണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ കിട്ടിയത് അതിനേക്കാൾ മാരകമായ ഒന്നാണ്.. ആരണ്യകാണ്ഡം എന്ന സിനിമ ഒരുപാട് തവണ കണ്ടതാണ്. ഓരോ തവണ കാണുമ്പോഴും ആ സിനിമ ഓരോ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു. ഇന്ന് അതിന്റെ സംവിധായകന്റെ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു പോയി. ഇതുപോലെ ഒരു സിനിമ ഞാൻ ഇതിനു മുമ്പ് കണ്ടട്ടില്ല.. തമിഴ് ഇൻഡസ്ട്രിയിൽ ഇന്നേവരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എന്നെ ഏറ്റവും അമ്പരപ്പിച്ച സിനിമ കൾട് ആണ് അതിനു തർക്കം ഇല്ല അത് മുമ്പേ അറിയാം പിന്നെ making. ആദ്യം തന്നെ നീരവ് ഷായുടെയും പി എസ് വിനോദിന്റെയും ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്.... ആദ്യ പകുതിയിൽ ഒരു ഫ്രെയിം ഉണ്ട്. പ്ര

131) Lucifer (2019) Malayalam Movie

Image
Lucifer (U/A 2 H 48 Min) Director - Prthviraj Sukumaran ഒരു ഇന്റൻസ് സ്റ്റൈലിഷ് മാസ്സ് എന്റർട്ടനേർ അങ്ങനെ പറഞ്ഞു തുടങ്ങുന്നതാവും നല്ലത്.. മുഴുവൻ സംതൃപ്തിയോട് കൂടിയാണ് ഞാൻ തിയേറ്റർ വിട്ടിറങ്ങിയത്. ഒരുപക്ഷേ ഒരു ലാലേട്ടൻ ചിത്രത്തിൽ നിന്നും ഞാൻ കാണാനാഗ്രഹിച്ചത് എനിക്ക് കിട്ടിയത് കൊണ്ടാവും. രണ്ടു മണിക്കൂർ നാല്പത്തിയേട്ട് മിനിറ്റ് പോയത് പോലും അറിഞ്ഞില്ല. എല്ലാം തികഞ്ഞ ഒരു ഉഗ്രൻ സിനിമ.. makers ക്വാളിറ്റി ആണ്  സിനിമ ഉടനീളവും. From the Start To Throughout End വരെ അത് നമ്മുക്ക് കാണാം. പൃഥ്വിരാജ് എന്ന സംവിധായകന്റെ പല ബ്രില്ലാനിസ് Especially  സ്റ്റീഫൻ നെടുമ്പള്ളി എന്ന Central Character ന്റെ ഓപ്പത്തോട് നിൽക്കുന്ന മറ്റുകഥാപത്രങ്ങൾ കഥാപത്രങ്ങൾ പേരെടുത്ത് പകുറയാനാണെങ്കിൽ മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി രാംദാസ്.. വിവേക് ഒബ്രയുടെ ബോബി ഇന്ദ്രജിത് അവതരിപ്പിച്ച ഗോവർഥൻ അങ്ങനെ കുറച്ചു പേർ പതിഞ്ഞ താളത്തിലാണ് കഥാപറഞ്ഞു  തുടങ്ങുന്നത്.. അവസാനം വരെയും ആ slowness കീപ് ചെയ്യുന്നുണ്ട്.. അത് തന്നെയാണ് അതിന്റെ ഭംഗിയും. സ്റ്റീഫൻ നെടുംപള്ളിയുടെ എന്ററിയോട് കൂടി കഥ ആകെ മാറുന്നു.. first ആക്ഷൻ രംഗം.👌. രോമം പൊന്തി ന

130) Doctors (2016) K Drama

Image
ബാല്യകാലത്തിലെ ഇരുൾ വീണ ഓർമകളിൽ അവൾ ഒറ്റപ്പെട്ടിരുന്നു.. അവളെ അമ്മൂമ്മയുടെ വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ പോയി, അമ്മുമ്മയുടെ കൂടെയുള്ള താമസം ഏകാന്തമായിരുന്ന  അവളുടെ ജീവിതത്തിൽ പതിയെ പ്രതീക്ഷകൾ മുളക്കാൻ തുടങ്ങി.. പഴയതൊക്കെ മറന്ന് അമ്മുമ്മയും താനുമായി സന്തോഷകരമായ ഒരു ജീവിതം മാത്രമേ അവൾ ആഗ്രഹിച്ചിരുന്നുള്ളൂ  എന്നാൽ വിധി എല്ലാം മാറ്റി മറച്ചു.13 വർഷങ്ങൾക്ക് ശേഷം അവൾ ഒരു വലിയ ഡോക്ടർ ആയി മടങ്ങി ആ ആശുപത്രിയിലേക്ക് വന്നത്  അവൾക്കുണ്ടായ വറ്റാത്ത നഷ്ടത്തിന്റെ പുറകിലെ യാഥാർഥ്യം തേടിയായിരുന്നു. K Drama - Doctors (2016) Genre - Medical , Romance No Of Ep - 20 | Epi Length - 60 Minutes ഡോക്ടർസ് കെ ഡ്രാമ കഥ പറഞ്ഞു പോകുന്നത്  ഒരുപറ്റം ഡോക്ടർസിന്റെ ജീവിതത്തെ ചുറ്റിപറ്റിയാണ്.. ഒരു കംപ്ലീറ്റ് മെഡിക്കൽ ഡ്രാമ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. പ്രധാനമായും ഹേ ജോങ്ങ, ജി ഹോംഗ് എന്നീ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. തുടക്കം മുതലേ തന്നെ വളരെ ഇന്റൻസും ഡീപ് ഡ്രാമാറ്റിക് ആയ എപ്പിസോഡുകൾ അവസാനം വരെ ബിറടിപ്പിക്കാതെ മനോഹരമായ രീതിയിൽ അവസാനിപ്പിച്ചിരിക്കുന്നു. റോമാൻസിനും ഒരുപോലെ തന്നെ

129) Argentina Fans Kattorkadavu (2019) Malayalam Movie

Image
അർജന്റീന ഫാൻസ് കാട്ടൂർകടവ് ( U , 2 H 19 Min) Director - Midhun Manual Thomas ഞാൻ ഈ സിനിമ കാണാൻ ഉള്ള കുറച്ചു ഘടകങ്ങൾ ഉണ്ട്.. ഒന്ന് ഐശ്വര്യ ലക്ഷി തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ മലയാളത്തിന്റെ ഭാഗ്യ നായിക.. അഭിനയിച്ച നാല് പടവും സൂപ്പർ ഹിറ്റ്..പിന്നെ സംവിധായകൻ മിഥുൻ മാനുവൽ തോമസ്.. അദ്ദേഹത്തിന്റെ ലെവൽ എന്താന്ന് നന്നായി അറിയാം.. അപ്പൊ അതിൽ നിന്ന് കൊണ്ട് തന്നെയാണ് പ്രതീക്ഷിച്ചു പോയത്... വലിയ സംഭവം ഒന്നും അല്ല.. ഒരു വെറൈറ്റിയും ഇല്ലാത്ത ഒരു സാധാരണ സിനിമ.. വെറുതെ ഇങ്ങനെ കണ്ടിരിക്കാം. അത്ര തന്നെ കഥയിലേക്ക് ഒന്നും കടക്കണ്ട കാര്യം ഇല്ല..എന്നാലും  ഇരിങ്ങാലക്കുട കാട്ടൂർകടവ് ഗ്രാമത്തിലെ ഫുട്‌ബോൾ ആരാധകർ, പ്രധാനമായും അർജന്റീന ഫാൻസ്‌ ബ്രസീൽ ഫാൻസ്  അവരുടെ ചുറ്റുപാടിലൂടെ പറഞ്ഞു പോകുന്ന കഥ. 2010 14 18 കഴിഞ്ഞ മൂന്ന് ലോകകപ്പ്  സമയങ്ങളിൽ, അവർക്കിടയിൽ ഉണ്ടായിരുന്ന ആവേശവും ആഘോഷങ്ങളും ഒക്കെ ആയി അങ്ങനെ പൊണു..ഒരുവിധം എല്ലാ കഥാപാത്രങ്ങൾക്കും തുല്യ റോൾ തന്നെആണ്.. എന്നിരുന്നാലും വിപിനൻ എന്ന നായക കഥാപാത്രത്തെയാണ് പ്രധാനമായും ഫോക്കസ് ചെയ്തു പോകുന്നത്.. നെഗറ്റീവ് കണ്ടു പിടിച്ചു കീറി മുറിക്കാൻ ആണെങ്കിൽ കുറെ ഉ

128) The Light In Your Eyes (2019) K Drama

Image
"Even if one ordinary day is followed by another ordinary day , life is still worth living .Don't waste the present regretting the past and worrying about future. Live this day beautifully.  അതുവരെ ഉണ്ടായിരുന്ന എല്ലാ മുൻധാരണകളെയും മാറ്റിമറിച്ചുകൊണ്ടായിരുന്നു ആ അവസാന രണ്ട് എപ്പിസോഡുകൾ. തുടക്കം മുതലേ പറഞ്ഞു മനസിലാക്കി തന്ന കഥക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന സത്യത്തെ ഞെട്ടലോട് കൂടിയാണ് കണ്ടത്.. ഒരു പക്ഷെ ആദ്യത്തെ എപ്‌സോഡുകൾ തന്ന ചെറിയ ക്ഷീണം മൂലമാവാം അങ്ങനെ തോന്നിയത്.. എന്നിരുന്നാലും അവസാന രണ്ട് എപ്പിസോഡുകൾ സമ്മാനിച്ച വൈകാരിക മുഹൂർത്തങ്ങൾ മാത്രംമതി ഇത് ഒരു worth വെച്ചിങ് അനുഭവമായി തീരാൻ. One Of The Finest Emotional Melo Drama KDrama - The Light In Your Eyes Genre - Time Travel , Melo Drama , Romance , Mystery No Of Episode 12 | 60 Minutes/ Episode Kim hye ja എന്ന ചെറുപ്പക്കാരിയിൽ നിന്നുമാണ് കഥയാരംഭിക്കുന്നത്..അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു സാധാരണ മിഡിൽ  ക്ലാസ് കുടുംബം... ടൈം ട്രാവൽ കൻസെപ്റ് ആണ് പറഞ്ഞു പോകുന്നത്, അതായത്... kim Hye ja ക്ക് ചെറുപ്പത്തിൽ കടൽതീരത്തു

127) Sky Castle (2019) K Drama

Image
KDrama - Sky Castle (2019) Genre - Drama, Psychological,Mystery, 20 Episodes | 1 Hour/ Episode സ്കൈ കാസ്റ്റിൽ പ്രധാനമായും പറയുന്നത് നാല് കുടുംബങ്ങൾക്കുള്ളിൽ നടക്കുന്ന  അതിദാരുണമായ കുറച്ചു ട്രാജടികളുടെ കഥയാണ്... സ്കൈ കാസ്റ്റിൽ ഒരു ലക്ഷ്വറി Neighborhood ആണ്.. സൂയൽ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രി എടുത്ത ഡോക്ടർസിനും പ്രോസിക്യൂട്ടെഴ്സിനും മാത്രം താമസിക്കാൻ അനുമതിയുള്ള സ്ഥലം. ദുരൂഹതയേറിയ ട്രാജടികളുടെ തുടക്കം ആദ്യ എപ്പിസോഡ് അവസാനം മുതൽ ആണ്... ഞെട്ടിക്കുന്ന ട്വിസ്റ് കൊണ്ട് അവസാനിക്കുന്ന ആദ്യ എപ്പിസോഡ്, പിന്നീടങ്ങോട്ട് അവസാനം വരെ വളരെ ത്രില്ലിങ്ങായി ടെൻഷൻ അടിച്ചു കാണേണ്ട എപ്പിസോഡുകൾ ആണെന്ന് പറയാം... പണവും പ്രശസ്തിയും പദവിയും പ്രതാപവും മാത്രം നോക്കി ജീവിക്കുന്നവർ. പരസ്പരം സൗഹൃദം എന്ന പേരും പറഞ്ഞു മറ്റുള്ളവരിൽ നിന്ന് പലതും തട്ടിയെടുക്കാനും. ഒരു പ്രശനം വരുമ്പോ മറുകണ്ടം ചാടാനും,കൂടെ നിന്ന് ചതിക്കാനും, സ്വന്തം സ്വാർദ്ധതക്കായി എന്ത് തോന്നിവസവും ചെയ്യാൻ ഒരു മടിയില്ലാത്തവരും സ്‌കൈ കാസ്റ്റിൽ ഉണ്ട്.. പാരമ്പര്യമായി കാത്തുകൊണ്ടു വന്ന തൊഴിൽ മക്കളിലൂടെ നിലനിർത്താൻ അതായത് ഒരു തടസവും ഇല്ലാ

126) Matromonial Chaos K Drama

Image
ഗോ ബാക്ക് കപ്പിൾസ്. ഫെമിലിയർ വൈഫ് എന്നീ ഡ്രാമകളുടെ ഒരു ചായ ഉണ്ട് ഇവിടെയും. 16 എപ്പിസോഡുകൾ വളരെ വലിച്ചു നീട്ടി തുടക്കത്തിൽ നൽകിയ ആ കൗതുകം അവസനത്തിൽ കൊണ്ട് നശിപ്പിച്ചു എന്നു പറയുന്നതായിരിക്കും നല്ലത്... ശേരിക്ക് പറഞ്ഞാൽ വെറും ശരാശരിയിൽ മാത്രം ഒതുങ്ങിയ അനുഭവമാണ് ഈ ഡ്രാമ സമ്മാനിച്ചത്... K Drama - Matrimonial Chaos (2018) Genre - Drama, romance 32 Episodes | 30 Minutes/Episode ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്ന സ്ഥിരം കാഴ്ച്ച, പരസ്പരം എന്തിനോ വേണ്ടിയുള്ള തർക്കങ്ങൾ അത് അവസാനം വിവാഹ മോചനത്തിൽ കലാശിക്കുന്നു. ഇവിടെയും അത് തന്നെയാണ് പറയുന്നത്.. 3 വർഷമായി വിവാഹം കഴിഞ്ഞിട്ട് എന്നാലും ചെറിയ കാര്യങ്ങൾക്ക് പോലും തർക്കിക്കുന്ന പ്രവണത അവസാനം പരസ്പര സമ്മതത്താൽ അവർ പിരിയാൻ തീരുമാനിക്കുന്നു. കഥ ഇവരുടെ ജീവിതത്തിൽ മാത്രം ഒതുങ്ങിയതല്ല. മറ്റു പല കഥാപാത്രങ്ങളും വന്നു പോകുന്നുണ്ട്... എനിക്ക് തോന്നുന്നു കേന്ദ്ര കഥാപാത്രങ്ങളെകാൾ കൂടുതൽ പറയുന്നത് മറ്റുള്ളവരുടെ കാര്യങ്ങൾ ആണ്.. ആദ്യ  5 എപ്പിസോഡുകൾ വളരെ മനോഹരമായി ആണ് പോയത്.. പിന്നീട് അങ്ങോട്ട് നല്ല വെറുപ്പിക്കൽ ആയി... 11 കഴിഞ്ഞു ബാക്കി 5 അവസാന എപ്പിസോഡുകൾ ത

125) The Package (2017) K Drama

Image
പല സ്ഥലങ്ങളിൽ നിന്നും പല ജീവിത പശ്‌ചാത്തലത്തിൽ നിന്നുമായിരുന്നു അവർ ഓരോരുത്തരും വന്നിരുന്നത്. മുന്നോട്ടുള്ള ഏഴ് നാളുകൾ ഉള്ളിലുള്ള വിഷമങ്ങളും പരിഭവങ്ങളും അടക്കി  വച്ച് എൻജോയ് ചെയ്യാൻ തന്നെയായിരുന്നു അവരുടെ പലരുടെയും ഉദ്ദേശം. ഒരു യാത്ര പലരുടെയും ജീവിതത്തെ മാറ്റിമറിച്ചേക്കാം.. അതേ ഫ്രാൻസിലെ ആ ഏഴു നാൾ ഒരു കുടുംബത്തെ പോലെ അവർ ആസ്വദിച്ചു.. അവർക്ക് വഴി തെളിയിക്കാൻ ഗൈഡ് ആയി അവളും കൂടി ചെറുന്നതോട് മറക്കാനാവാത്ത പല വൈകാരിക  മുഹൂര്തങ്ങളിലൂടെ ആ എഴുനാൾ കടന്നു പോയി..... K Drama - The Package (2017) Genre - Drama , Romance, Travel, Mystery, Family Emotions No Of Episode - 12 | 60 Minitue / Episode കഥമുഴുവൻ നടക്കുന്നത് ഫ്രാൻസിൽ ആണ്... വ്യത്യസ്ത ജീവിത ശൈലിയിൽ നിന്നും എഴുനാൾ ഫ്രാൻസ് സന്ദർശിക്കാൻ വരുന്ന കുറച്ചു പേർ. അവർക്ക് ഭാഷാസഹായിയും, വഴികാട്ടിയുമായി യൂണ് സോസോ എന്ന യുവതിയും. ചുരുക്കി പറഞ്ഞാൽ ഒരുപാട് ഇമോഷണൽ  രംഗങ്ങലൂടെയാണ് കഥ പറഞ്ഞു പോകുന്നത്.  എല്ലാവർക്കും നമ്മൾ അറിയാത്ത ഒരു മറുമുഖം ഉണ്ടായിരുന്നു.  അത് പതിയെ പതിയെ മനസിലാക്കി വരുന്നത് മുതൽ ഡ്രാമയോട് ഇഷ്ടം കൂടി കൂടി വരും.. ഫ്രാൻസിലെ ദൃശ്യ മനോ

124) Dark (2017) German Series Review

Image
" Every Decision for something is a decision against something else , A Life, for a life and what will you decide.May Be Its Up To You Joans ... " ഭൂതവും ഭാവിയും വർത്തമാനവും ഒരു സർക്കിൽ പോലെ മാറി മാറി വന്നുവെന്നിരിക്കട്ടെ അഥവാ ഇതിൽ നിന്നും ഭൂതകാലത്തിൽ നമ്മൾ അറിയതെപോയ,നമ്മുക്ക് നഷ്ടം വിതച്ച ചില സംഭവങ്ങളുടെ പിന്നിലെ  കാരണങ്ങൾ വർത്തമാന കാലത്തിൽ നാം മനസിലാക്കുന്നു.. വൈകിയാണെങ്കിലും ഭൂതകാലത്തിലേക്ക് പോവാൻ ഒരു അവസരം കിട്ടിയെന്നുകൂടി വക്കുക. ഭൂതത്തിൽ നമ്മുക്ക് ഉണ്ടായ നഷ്ടങ്ങൾ തടയാൻ ശ്രമിക്കുന്നു.. എന്നാൽ അത് അനുസരിച്ചു ഭാവിക്കെന്തു സംഭവിക്കും എന്ന് ആര്ക്കും നിർവചിക്കാൻ സാധിക്കില്ല.. സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. 66 വർഷങ്ങൾ അതായത് ഏകദേശം 1953 മുതൽ 2019 വരെ നീണ്ടുനിന്ന അനിഷ്ട സംഭവവികാസങ്ങൾ. പ്രധാനമായി വിൻഡനിലെ നാല് കുടുംബങ്ങളെ ചുറ്റിപറ്റി നടക്കുന്ന ദുരൂഹതയാർന്ന സംഭവങ്ങളിലൂടെ ആണ് dark എന്ന ജർമൻ സീരീസ്  പറഞ്ഞുപോകുന്നത് Dark (2017) Genre -  Science Fiction, Drama, Investigation Thriller Language - German Season 1 | 10 Episode | 45 - 55 Mintues Per Episode മൈക്കിൾ

123) Thadam (2019) Tamil Movie

Image
തടം (U/A , 2H 18 Min) Director - മഗിഴ് തിരുമേനി ഒരുപാടതികം ത്രില്ലറുകൾ  തമിഴ് ഇൻഡസ്ട്രിയിൽ നിന്നും നമ്മുക്ക് ലഭിച്ചട്ടുണ്ട്.. തുടക്കം മുതലേ പിടിച്ചിരുത്തി അവസാനം വിസമയിപ്പിച്ചു അന്തം വിട്ട് നോക്കി നിന്ന പടങ്ങൾ മുതൽ ക്ലിഷേ എന്ന ലേബൽ മറന്ന് പ്രകടന മികവ് കൊണ്ട് കയ്യടിച്ചു പോയ പടങ്ങൾ വരെ അതിൽ പെടും..ആ ഒരു വലിയ ലിസ്റ്റിലേക്ക് ഒരു വെൽ Made Murder Mystery കൂടി എഴുതി ചേർക്കുന്നു.. മീഗമാൻ, തടയാര താക്ക എന്നീ ചിത്രങ്ങൾക്കുശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്ത തടം എന്ന ചിത്രം. കഥ പശ്ചാത്തലം കൂടുതൽ വിവരിക്കുന്നില്ല. ഒരുപക്ഷേ അത് കാണാൻ പോകുന്നവന്റെ ആസ്വാദനത്തിന് ഭീഷണിയായേക്കാം. ഏഴിൽ എന്ന ചെറുപ്പക്കാരനിൽ നിന്നും ആണ് കഥ ആരംഭിക്കുന്നത്.. അയാളുടെ ചുറ്റുപാട് പ്രണയം അങ്ങനെ മുന്നോട്ട് പോകുന്നു.. അപ്രതീക്ഷിതമായി ഒരു മർഡർ നടക്കുന്നു. പോലീസ് കേസ് എടുത്തന്വേഷിക്കുന്നു.. എന്നാൽ ഒരു തുമ്പും അവശേഷിക്കാതെയാണ് കൊലയാളി കൃത്യം നിർവഹിച്ചത്..കൊലയാളിയെ പ്രേക്ഷന് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. സംഭവ സ്ഥലത്തുനിന്നും സാഹചര്യ തെളിവ് പോയി ഒരു സാക്ഷിയെ പോലും കിട്ടിയില്ല.അങ്ങനെയിരിക്കെയാണ്  അന്വേഷണത്തിൽ ഒരു വഴിത്തിരിവ