315) Ponniyan Selvan 2 ( Tamil) Movie review

പൊന്നിയൻ സെൽവൻ 2


ആദ്യ ഭാഗത്തെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചു കൂടെ മികച്ചതായി തോന്നിയെങ്കിലും ആകെ മൊത്തത്തിൽ പൂർണ സംതൃപ്തി തന്നില്ല. ഇത് ഒരു വലിയ നോവൽ ആയത് കൊണ്ടും എല്ലാം വളരെ റഷ് ആയി പറയേണ്ടതിനാലും പല സീനുകളും പൂർണമല്ലാതെ തോന്നി. ക്ലൈമാക്സ്‌ ഒക്കെ നല്ല റഷ്, എന്നാലും മണിരത്നം എന്ന മേക്കറുടെ മാജിക്കൽ സിഗനേച്ചർ സീനുകൾ ഒരുപാട് ഉണ്ട് ചിത്രത്തിൽ മുഴുവനും എടുത്ത് പറയാനാണെങ്കിൽ വന്ധ്യദേവനും കുന്തവായും കൂടിയുള്ള റൊമാന്റിക് സീൻ അതുപോലെ ട്രൈലെറിൽ കാണിച്ച കരികാലനും നന്ദിനിയും ഏറ്റുമുട്ടുന്ന സീൻ 👌🏼❤❤ 

ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് മറ്റൊരു factor AR റഹ്മാൻ 👌🏼. പക്ഷേ ആദ്യം ഞാൻ പറഞ്ഞത് പോലെ ഒരു സീൻ ആസ്വദിച്ചു വരുമ്പോഴേക്കും അതങ്ങ് റഷ് ആയി അവസാനിപ്പിക്കും 🥲 ഒരു continuation ന്റെ കുറവ് പലയിടത്തും ഫീൽ ചെയ്തേക്കാം. പെർഫോമൻസ് വൈസ് എല്ലാവരും ഒന്നിനൊന്നു മെച്ചം.

ഫ്രെയിംസ് 🫶🏼 രവി വർമൻ ❤. Aake🥲മൊത്തത്തിൽ ഒരു വലിയ നോവലിനെ 2 പാർട്ടിൽ അത്യാവശ്യം ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ  എടുത്തു വച്ച സംവിധായകന് എന്തായാലും ഒരു വലിയ കയ്യടി . ആദ്യ ഭാഗം ഇഷ്ടപ്പെട്ടവർക്ക് ഇതും ഇഷ്ടപെടും..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie