237) Theeni 2021 (Ninnila Ninnila)

Theeni ( Tamil Version of Ninnila Ninnila) 2021

Director : Ani I V Sasi



പടം കാണാൻ ഇത്തിരി വൈകി വന്നിട്ട് ഇപ്പൊ ഏകദേശം കുറച്ചു ദിവസം ആയിക്കാണും എന്നാലും ഒരുപക്ഷേ ഈ അടുത്ത് എന്നെ ഏറ്റവും കൂടുതൽ തൃപ്തിപ്പെടുത്തിയ ഒരു സിനിമ എന്ന നിലയിൽ എന്തെങ്കിലും ഒക്കെ പറയാൻ തോന്നുന്നു😀 അച്ഛന്റെ പേര് കളയാത്ത മകൻ തന്നെ😍🙌.. ഐ വി ശശിയുടെ മകൻ അനി. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംഭരമ്പം ആണ് ഇത്. ഈ പടത്തിന്റെ ട്രൈലെറോ  പാട്ടുകളോ ഒന്നും തന്നെ മുൻകൂട്ടി കണ്ടട്ടില്ല. ഒരു ചെറിയ പ്രതീക്ഷയിൽ മൂഡ് വന്നപ്പോ അങ്ങു കയറി കണ്ടു. A beautiful film , just wow  എന്ത് മനോഹരമായിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.. ലൻഡന്റെ ശാലീന ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണം, രാജേഷ് മുരുകേശന്റെ മികച്ച ഗാനങ്ങളും പശ്ചാത്തല  സംഗീതവും. എല്ലാം വളരെ വളരെ മികച്ചത് ആയിരുന്നു..


കഥ ഭൂരിഭാഗവും നടക്കുന്നത് ലണ്ടനിൽ തന്നെയാണ്.അതിലേക്കൊന്നും കടക്കുന്നില്ല അതൊക്കെ കണ്ടറിയേണ്ടത് ആണ്. എന്തോ അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക vibe ആണ് ആകെ മൊത്തം പടത്തിന്. നിത്യ മേനോന്റെ കഥാപാത്രം അങ്ങു മനസിൽ നിന്ന് പോകുന്നില്ല.. 😘😍😍 ഋതു വർമ്മയും അതേ. ഇത് തികച്ചും സംവിധായകന്റെ കഴിവ് തന്നെയാണ്..എല്ലാ മേഖലകളിലും ഇത്ര മികവ് പുലർത്തി അത്രകണ്ട് ഇതിന്റെ ആത്മാവിനെ ഒപ്പിയെടുക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.. ഒരു ഇന്റർവ്യൂൽ പറയുന്നത് കേട്ടു 7 കൊല്ലമായി ഇതിനു പുറകിൽ തന്നെയാണെന്ന്.. എന്തായാലും ഇത്രയും മികച്ച ഒരു സിനിമാറ്റിക് അനുഭവം തന്നതിന് പ്രത്യേക നന്ദി.. 


Looking forward to his more works..


മരക്കാറിൽ കോ writer പുള്ളിയാണെന്നു കേട്ടു 😍 ഉഫ്‌ വെയ്റ്റിംഗ്.. നല്ല ക്രിയേറ്റിവ് sense ഉള്ള സംവിധായകൻ🙌😘 


( തെലുഗ് പണ്ടേ കാണാൻ അത്ര താൽപ്പര്യം ഇല്ലാത്തത് കൊണ്ട് തമിഴ് ആണ് കണ്ടത്, എന്നിട്ടും ഫീൽ കുറവ് ഒന്നും ഇല്ല..)

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie