139) Kavaludaari (2019) Kannada Movie

Kavaludaari
Language - Kannada
Genre - Investigation
Year -2019



ശ്യാം ഒരു ട്രാഫിക് ഓഫീസർ ആണ്. അയാൾ ഒരു പ്രൊമോഷനു വേണ്ടി ഏറെ നാളായി കാത്തിരിക്കുന്നു വേറൊന്നിനും അല്ല പോലീസ് ഇൻവെസ്റ്റിഗേഷൻ ടീമിലൊക്കെ തന്റെ പങ്കാളിത്തം കാണിക്കാൻ പുള്ളിക്ക് അതിയായ താൽപ്പര്യം ഉണ്ട്.. എന്നാൽ 3 വർഷം ആയിട്ടും ആഗ്രഹിച്ച പോലെ ഒന്നും അല്ല കാര്യങ്ങക് പോകുന്നത്.. ആ ഇടക്കാണ് നഗരത്തിലെ ഒരു ബ്രിഡ്ജ് കൻസ്ട്രക്ഷൻ സൈറ്റിൽ നിന്നും കുറച്ചു അസ്ഥി കളുടെ ഭാഗങ്ങൾ കണ്ടു കിട്ടുന്നത്.. ശ്യാം ആ കേസിൽ താല്പര്യം കാണിക്കാൻ ശ്രമിച്ചു.

ഫോറൻസിക് റിപ്പോർട്ട് പ്രകാരം 40 വർഷം മുൻപ് നടന്ന മരണമാണ് എന്ന് അറിയാൻ കഴിഞ്ഞു.. അതും മരണം സാധാരണമല്ല അത് കൊലപാതകം ആണെന്ന് സ്ഥിതീകരിക്കുന്നു. മരണം ഒന്നല്ല 3 ആണ് അതിൽ ഒരു 10 വയസായ കുട്ടിയും പെടുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന കൃത്യം ആയതുകൊണ്ട് തന്നെ മേൽഅതികാരികൾക്ക് വേഗം തന്നെ കേസ് മൂടാനായിരുന്നു താല്പര്യം.. എന്നാൽ അങ്ങനെ അങ്ങോട്ട് വിട്ട് കൊടുക്കാൻ ശ്യാം തയ്യാറിയിരുന്നില്ല. തനിക്ക് കിട്ടിയ ഒരു മികച്ച അവസരം എന്ന പോലെ അയാൾ കേസിന് പിന്നാലെ തിരിഞ്ഞു.

ആരും അറിയാതെ 1980 കാലഘട്ടത്തിലെപഴയ ഫയലുകൾ ഒക്കെ പെറുക്കി കൂട്ടി പൊടി തട്ടിയെടുത്ത് അടിമുടി അന്വേഷിച്ചു അസ്ഥികൾ ആരുടേതാണെന്ന് കണ്ടു പിടിച്ചു. എന്നാൽ കേസ് ഫയൽ പഠിച്ചപ്പോൾ വിചാരിച്ച പോലെ അത്ര സുഖകരം ആയിരുന്നില്ല കാര്യങ്ങൾ. Unsolved ആയ ഒരു കേസ് ദുരൂഹത നിറഞ്ഞ ഒരു കുടുംബത്തിന്റെ കൊലപാതകം കേസിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുമ്പോൾ കൂടുതൽ ഷാംശയമാർന്ന പല ഘടകങ്ങൾ കയറി വരുന്നു..

അത്യാവശ്യം ത്രില്ലടിച്ചു തന്നെയാണ് സിനിമ പോകുന്നത്. അനാവശ്യമായ ഒരു രംഗങ്ങളും ഇല്ല. സിനിമ തുടക്കത്തിൽ തന്നെ നേരെ പ്രധാന പ്ലോട്ടിലേക്ക് കടക്കുന്നു.. അവസാനം വരെ engaging ആയി ഇരുന്നു പോകുന്നു. നല്ല രീതിയിൽ തന്നെ ട്വിസ്റ്റും ഉണ്ട്. തീർച്ചയായും കണ്ടിരിക്കാവുന്ന മികച്ച ഒരു ഡീസന്റ് ത്രില്ലർ..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie