Posts

Showing posts from January, 2022

244) Barcelona A love Untold (2016) Philippine Movie

Image
ആകസ്മികമായി ഒരു പെണ്കുട്ടിയുമായി മെട്രോ യാത്രക്കിടെ ഉണ്ടായ കൂടി കാഴ്ച്ച, അത് തന്റെ കാമുകിയാണെന്നു elly തെറ്റിദ്ധരിക്കുന്നു, ശേഷം അവൾ ഇറങ്ങിയ സ്റ്റേഷനിൽ അവനും ഇറങ്ങി അവളെ പിന്തുടരുന്നു, അവളുടെ അടുത്തു ചെന്നിരുന്നപ്പോഴാണ് ഇത് താനുദ്ദേശിച്ച ആളല്ല എന്നു അവൻ മനസിലാക്കുന്നത്. ശേഷം വിട പറഞ്ഞു രണ്ടു പേരും രണ്ടു വഴിക്ക് മടങ്ങുന്നു.. എന്നാൽ തിരക്കേറിയ ബാഴ്‌സിലോണ ലൈഫിൽ അവർ വീണ്ടും കണ്ടുമുട്ടാൻ ഇടയാകുന്നു.. Barcelona , The Untold Love Story (2016) Language : Philippine Genre : Romance സ്വപ്നങ്ങൾ എല്ലാം തന്നെ മണ്ണലിഞ്ഞു ജീവിതം തന്നെ മടുത്തു എന്ന അവസ്ഥിയിൽ ഒന്ന് പിടിച്ചു നിൽക്കാൻ പോലും കഴിയാത്ത വണ്ണം തളർന്നു പോയിരിക്കുന്നു mia എന്ന ചെറുപ്പക്കാരി, ഒരു ജോലിക്ക് വേണ്ടി ഒരുപാട് അലയേണ്ട അവസ്ഥയാണ് ഇപ്പോൾ അവൾക്ക്, ആദ്യം പറഞ്ഞ കണ്ടു മുട്ടൽ പലപ്പോഴും ആയി മാറുമ്പോൾ elly mia യെ സഹായിക്കാൻ തയ്യാറാവുന്നു.  കണ്ടു വരുമ്പോൾ ഒരു ക്ലിഷേ സ്റ്റോറി ആണെങ്കിൽ കൂടി സിനിമ പുറപ്പെടിവിക്കുന്ന വികാരങ്ങൾക്കും അഭിനയ മുഹൂർത്തങ്ങൾക്കും അതിന്റെതായ പുതുമ ഉണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടു തീർക്കാവുന്ന ഒരു മനോഹര ചിത്രം.

243) The Devil Judge (2021) Korean Drama

Image
The Devil Judge KDrama | 16 Episodes Tvn ൻ്റേ Saturday and Sunday ഡ്രാമകൾ എപ്പോഴും ഒരു മിനിമം ക്വാളിറ്റി ഉള്ളതായിരിക്കും അത് അങ്ങനെ നിരാശപ്പെടുത്താറില്ല. Ji sung ആണ് ഈ ഡ്രാമയുടെ മൈൻ attraction പുള്ളിക്കാരൻ എടുക്കുന്ന ഡ്രാമകൾ എല്ലാം മികച്ചതായിരിക്കും കഥാപാത്രവും അതേ മുന്നേ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരിക്കും.. ഒരു പക്ക മാസ്സ് കഥാപാത്രം തന്നെയാണ് പുള്ളി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്..ടൈറ്റിലിൽ ജഡ്ജ് എന്നൊക്കെ കേട്ട്, വലിച്ചു നീട്ടി ലാഗ് അടിപ്പിച്ചു പോകുന്ന ഒരുതരം കോർട്ട് ഡ്രാമയാണ് ഇതെന്ന് വിചാരിച്ചു തെറ്റിദ്ധരിക്കേണ്ട. ആദ്യം മുതലേ പിടിച്ചിരുത്തുന്ന തരത്തിൽ ആണ് കഥയുടെ പോക്ക്. ചുരുക്കി പറഞാൽ ഒരു പൊളിറ്റിക്കൽ game ആണ് ഡ്രാമ മൊത്തം . കാങ്ങ് യോ ഹാൻ എന്ന ജഡ്ജി പുതിയ ഒരു കോർട്ട് സമ്പര്ദായം കൊണ്ട് വരുന്നു. കൊറിയ മൊത്തം സാക്ഷിയാക്കിയുള്ള ഒരു ലൈവ് കോർട്ട് സെക്ഷൻ, തികച്ചും ജനാതിപത്യമാർഗേണയുള്ള വിധി നിർണയം, വിസ്താരണക്ക് ശേഷം പ്രതിക്ക് എന്ത് ശിക്ഷ കൊടുക്കണം എന്ന് ജനങ്ങൾക്ക് നേരിട്ട് കണ്ടു വോട്ടിംഗ് ലൂടെ തീരുമാനിക്കാം.. സംഭവം പറയുന്നപോലെ അത്ര എളുപ്പമായിരുന്നില്ല.. കൊമ്പത്തിരിക്കുന്ന അഴിമതി വീരന്മാർക

242) A Year-End Medley (2021) Korean Movie

Image
അങ്ങനെ ഒരുപാട് മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് ഈ വർഷത്തെ ഏറ്റവും മികച്ച feel good  ഡ്രാമകളിൽ ഒന്ന് എന്ന് തീർത്തും വിശേഷിപ്പിക്കാവുന്ന റാക്കറ്റ് ബോയ്സ് മികച്ച ഫിനാലെ എപിസോടെ അവസാനിച്ചിരിക്കുന്നു.. ഗ്രാമീണ മനോഹാരിതയും ഒരുപാട് നർമ്മ രംഗങ്ങളും അതിനുപരി സൗഹൃദവും  പ്രണയവും  പിന്നെ മെയിൻ സംഭവം badmintonum എല്ലാമായി തീർച്ചയായും കണ്ട് നോക്കവുന്ന ഒരു മികച്ച ഡ്രാമ. ❤️ ബഡ്മിൻ്റൻ കോച്ച് ആയ യൂൺ ഹ്യുന് ജോങ് സിറ്റി ജീവിതത്തിൽ നിന്നും തൻ്റെ മൂത്ത മകൻ യൂണ് ഹെ കാങ്ങും ഇളയ മകൾ ആയ ഹൈനിയെയും കൂട്ടി ഗ്രാമത്തിലേക്ക് താമസം മാറി വരുന്നു. ഒരു baseball പ്ലേയർ കൂടിയായ ആയ ഹെ കാങ് അവിടെ തൻ്റെ അച്ഛൻ്റെ സ്റ്റുഡൻ്റ്സ് ആയ 3 badminton പ്ലേയർസിനെ കണ്ട് മുട്ടുന്നതും ശേഷം

241) Birthcare Center (2020) Korean Drama

Image
Birthcare Center (2020) KDrama | 8 Episodes | Comedy, Slice Of Life  ഈ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും സംതൃപ്തി നൽകിയ ഒരു underrated ആയ കെ ഡ്രാമയെ കുറിച്ച് പറയാം എന്ന് വിചാരിച്ചു. തികച്ചും വ്യത്യസ്തമായ പ്രമേയവും അതിനൊത്ത മനോഹരമായ അവതരണ ശൈലിയും കൊണ്ട് ഞെട്ടിച്ച ഒരു drama. Birthcare center, ഈ പേര് കേൾക്കുമ്പോൾ തന്നെ ഒരു മടുപ്പ് ഒക്കെ ചിലർക്ക് തോന്നാം.. എന്നാൽ എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡ്രാമ തന്നെയാണ് ഇത് പ്രസവ ശേഷം അമ്മമാർക്ക് പല മാസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. ഒരു കുട്ടിയെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് പോലും പല മാതാപിതാക്കൾക്കും ചിലപ്പോൾ അറിയാൻ വഴിയില്ല.. ആ ഒരു സാഹചര്യത്തിൽ ആണ് ഇത്തരം birthcare center ൻ്റെ പ്രസക്തി കടന്നു വരുന്നത്. സത്യം പറഞാൽ ഇത് ശെരിക്കും ഒരു മതൃപരിപാലന കേന്ദ്രമാണ്. അവിടേക്ക് നമ്മുടെ main couple അവരുടെ ആദ്യ പ്രസവ ശേഷം കടന്നു വരുകയാണ്.. ശേഷം അവിടെ അവർ കടന്നു പോകുന്ന സാഹചര്യങ്ങളും കണ്ട് മുട്ടുന്ന പുതിയ ആളുകളും അവർക്കിടയിൽ ഉണ്ടാവുന്ന സൗഹൃതവും ഒപ്പം ഒരുപാട് മനസ്സിൽ തട്ടുന്ന വൈകാരിക മുഹൂർത്തങ്ങളും എല്ലാമായി വെറും 8 episode കൾ മാത്രം ഉള്ള ഒരു അത

240) Vincenzo (2021) Korean Drama

Image
Drama : Vincenzo  Genre : Action, thriller No of Episode : 20 മാസ്സ് മരണമാസ്സ് ...🔥🔥 കഴിഞ്ഞ 2 മാസത്തിലേറെയായി ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇത്രയും അസ്വദിപ്പിച്ച ഒരു kdrama ഈ അടുത്ത കാലത്ത് ഒന്നും കണ്ടട്ടില്ല.. ത്രില്ലർ and റോം കോം ഡ്രാമകൾ back to back ആയി ഇറങ്ങുമ്പോൾ അതിനിടക്ക് കയറിവന്ന നല്ല ഉഗ്രൻ മാസ്സ് എന്റർട്ടനേർ ആണ് vincenzo.. 20 എപ്പിസോഡ് with 1 h 25 min duration ആയി വലിയ ഒരു യാത്ര തന്നെയായിരുന്നു അത്.. ഒരു പക്ഷെ ഒരുവിധം കെ ഡ്രാമകളും നല്ല രീതിയിൽ തുടങ്ങി അത് മികച്ച രീതിയിൽ തന്നെ അവസാനിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് കാണാറുണ്ട്.. പിന്നെ കാണുന്നൊന്റെ വായ അടക്കാൻ വല്ല shit ഓപ്പൺ എന്ഡിങ് ഉം തന്നിട്ട് S2 വരാൻ ഇങ്ങനെ കാത്തിരിക്കണം.. ശെരിക്ക് എങ്ങനെ തുടങ്ങും എന്നതിൽ അല്ല എങ്ങനെ അത് അവസാനിപ്പിക്കും എന്നതിലാണ് കാര്യം.. വിൻസെൻസോ ആ ഒരു കാര്യത്തിൽ പൂർണ തൃപ്തിയാണ് നൽകിയത്... The way it started and the the way its ended was perfect 🔥 കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല.. എന്നാലും പറയാം.. ഇറ്റലിയിലെ മാഫിയ ലോയർ ആയ വിന്സൻസോ കേസ്സാണോ ഒരു വ്യക്തിപരമായ ദൗത്യ നിർവഹണത്തിനായി കൊറിയയിലേക്ക് വരുന്നു.. എന്നാൽ സം

239) Space Sweepers (2021) Netflix Orginal Movie

Image
Movie : Space sweepers 2021 Language : Korean Genre : Space thriller  Visually spectacular ആണ് സിനിമ. കൊറിയയിലെ ആദ്യത്തെ സ്പേസ് ഫിലിം അത് വളരെ ഗംഭീരമായി തന്നെ എടുത്തിട്ടുണ്ട്. രണ്ട് മണിക്കൂർ പതിനേഴ്‌ മിനിറ്റ് നേരം ഒരു തരി പോലും ലാഗ് ഇല്ലാതെ കണ്ടു തീർക്കാവുന്ന കിടിലൻ സിനിമ.  2092 ൽ ആണ് കഥ നടക്കുന്നത്.. ഭൂമി അതിന്റെ അവസനത്തിലേക്ക് പ്രവേശിക്കാൻ പോകുന്ന ഇരുവേള. മരങ്ങൾ നശിച്ചു മരുഭൂമിയായി മനുഷ്യവാസം തന്നെ കുറഞ്ഞു വരുന്ന ഒരു ഘട്ടം. ഭൂമി വിട്ട് ആർട്ടിഫിഷ്യൽ സ്പേസ് സ്റ്റേഷനിലേക്ക് ചേക്കേറിയ ഉന്നത മനുഷ്യ വർഗ്ഗം അതിനെ ഒരു ആർട്ടിഫിഷ്യൽ ലാൻഡ് എന്നു വിളിക്കാംഅത് ഭരിക്കുന്നത് UTS എന്ന സംഘടന.. ആ ആർട്ടിഫിഷ്യൽ സ്പേസ് ലാൻഡിൽ ചേക്കേറാൻ കഴിയാത്ത ഒരു വലിയ sangam Space ൽ കറങ്ങി കളിക്കുന്നു.. അവരുടെ പ്രധാന ഹോബ്ബി സ്പേസ് ൽ ഉള്ള junk ൾ collect ചെയ്തു വിട്ട് കാശുണ്ടാക്കുക.. അതിൽ പെടുന്ന ഒരു സങ്കം ആണ് വിക്ടറി എന്ന സ്പേസ് ഷിപ്. ഒരു ദിവസം junk കളക്ഷനിടക്ക് അവർക്ക് ലോകം മൊത്തം തേടുന്ന ഒരു മിസ്സിംഗ് ഹ്യൂമൻ റോബോട്ടിനെ കണ്ടു കിട്ടുന്നു.. പൈസക്ക് നല്ല ആക്രാന്തം ഉള്ളവർ ആയത് കൊണ്ട് അവർ അതും വച്ച് ബർഗിൻ ചെയ്തു ക്യാഷ് ഉണ്