Posts

Showing posts from September, 2020

236) Go Ahead (2020) C Drama

Image
Go Ahead 2020 Chinese Drama / 40 Episodes  Genre : Family , Romance വളരെ ശക്തമായ ഫാമിലി എമോഷൻസ് ആണ് ഗോ അഹെഡ് എന്ന ചൈനീസ് ഡ്രാമയെ കണ്ടിട്ടുള്ളവയിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്. ഞാൻ ആദ്യമായി കാണുന്ന ഒരു ചൈനീസ് ഡ്രാമയാണ് ഇത്, ഒരുപക്ഷേ മറ്റൊരു ഡ്രാമ കാണാൻ ഒരുങ്ങി നിന്ന ഞാൻ ഒരു പ്രൊമോ കണ്ട് കൗതുകം കേറി കണ്ടു  തുടങ്ങിയതാണ്, ആദ്യ എപ്പിസോഡ് മുതൽ തന്നെ കാണുന്നവനെ പിടിച്ചിരുത്താൻ ഉള്ള  സംഗതികൾ ഒക്കെ ഒരുപാട്  നിറച്ചു വച്ചിട്ടുണ്ട്. First ഇമ്പ്രെഷൻ തന്നെ തികച്ചും സംതൃപ്തി തരുന്നതായിരുന്നു.  മൂന്ന് കാലഘട്ടത്തിൽ ഉള്ള കുറച്ചു പേരുടെ ജീവിതങ്ങൾ ചുറ്റിപ്പറ്റിയാണ് ഗോ അഹെഡ് കഥ പറഞ്ഞു പോകുന്നത് അതിൽ പ്രധാനമായും 3 പേര് , Li Jain Jain, Ling Xiao, He ZiQiu ഇവരിൽ ആണ് ഡ്രാമയുടെ മെയിൻ ഫോക്കസ് , എന്നാൽ ഇവരെ കൂടാതെ ഇനിയും സുപ്രധാന കഥാപാത്രങ്ങൾ കുറച്ചുപേർ കൂടി ഉണ്ട്. പ്ലോട്ടിനെ കുറിച്ച് ഒന്നും കൂടുതൽ വിശദീകരിക്കുന്നില്ല അത് മൈ ഡ്രാമലിസ്റ്റ് വെബ് സൈറ്റിൽ വ്യക്തമായി ഉണ്ട്. മുകളിൽ പറഞ്ഞ മൂന്ന് പേരും സഹോദരങ്ങൾ ആണ്, എന്നാൽ അവർ തമ്മിൽ ബ്ലഡ് റിലേഷൻ ഒന്നും തന്നെ ഇല്ല. പിന്നെ അവർ എങ്ങനെ സഹോദരങ്ങൾ ആയി മാറി..? ആദ്യ കാലഘട്

235) Hello Love Goodbye (2019) Philippine Movie

Image
 ഹോങ് കൊങ്ങിലെ തിരക്കേറിയ ജീവിതം ജോയ് എന്ന യുവതിയെ നന്നായി തളർത്തിയിരുന്നു സ്വന്തം കാലിൽ നിന്ന് കുടുംബത്തെ സംഭരക്ഷിക്കാൻ അവൾ ഒരുപാട് കഷ്ടപ്പാടുകൾ ഇന്ന് അനുഭവിക്കുന്നു. ഫിലിപിയൻ കാരിയായ അവളുടെ ലക്ഷ്യം എന്നത് കാനഡയിൽ പോയി നല്ല ഒരു നേഴ്സായി സമ്പാദിച്ചു ചിതറികടക്കുന്ന തന്റെ കുടുംബത്തെ അങ്ങോട്ടേക്ക് കൊണ്ടു പോയി നല്ല ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നതായിരുന്നു. Movie : Hello, Love , Goodbye 2019 Genre : Romance Language : Philippine ദിനംപ്രതി യുള്ള ഓട്ടത്തിനിടക്ക് പ്രേമിക്കാൻ എവിടെയാ അവൾക്ക് സമയം, എന്നാൽ എല്ലാം പതിയെ മാറി മറയുന്നത് ഏതൻ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് മുതൽ ആണ്. ഏതന്റെ സാന്നിധ്യം ഒറ്റപ്പെട്ട അവളുടെ ആ ജീവിതത്തിൽ ചെറുതായി വർണങ്ങൾ വിതറാൻ തുടങ്ങി.  അവർ തമ്മിലുള്ള പ്രണയം പതിയെ ശക്തമായി മാറുന്നു. കാനഡയിലെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ താൻ പോകുമെന്നുള്ള വസ്തുത അവർക്കിടയിൽ ഒരു വലിയ തടസമായി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അത് ആദ്യമേ പരസ്പരം മനസിലാക്കി കൊണ്ട് തന്നെയായിരുന്നു അവർ പ്രണയിച്ചിരുന്നത് തടസങ്ങൾ ഒക്കെ വകവെക്കാതെ അവർ പ്രണയിച്ചു കൊണ്ടേയിരുന്നു. പൂർണമായും സംതൃപ്തി നൽകുന്ന

234) The Good Detective (2020) K Drama

Image
ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാധാരണക്കാരന്റെ നീതിക്കും,നിരപരാധിത്വത്തിനും വേണ്ടി 2 പൊലീസികാരും അവർക്ക് സഹായികളായി കുറച്ചു നന്മയുള്ളവരും കൂടെ കൂടുന്നതാണ് ദി ഗുഡ് detective എന്ന ഡ്രാമയുടെ base തീം. പ്ലോട്ട് വായിച്ചാൽ തന്നെ മനസിലാകും കഥാ പശ്ചാത്തലം അങ്ങനെ പുതുമായുള്ളതൊന്നും അല്ല.. എന്നാൽ പറയുന്ന കഥക്ക് കാണുന്നവനെ ഒരേ സമയം ത്രില്ലടിപ്പിക്കാനും ടെൻഷൻ അടിപ്പിക്കാനും ഒക്കെ കഴിയുന്നുണ്ടെങ്കിൽ വേറെ എന്ത് വേണം. Drama : The Good Detective Episodes : 16 Genre : Crime, investigation mystery thriller ആദ്യ രണ്ട് എപ്പിസോഡുകൾ കണ്ടപ്പോൾ ഇത് മുന്നോട്ട് പോകുന്തോറും മോശമാവാൻ ആയിരിക്കും സാധ്യത എന്നു വിചാരിച്ചു പക്ഷെ കണക്കു കൂട്ടലുകൾ ഒക്കെ തെറ്റിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള അതിന്റെ അവതരണം. ആദ്യ 8 എപ്പിസോഡുകളെക്കാൾ അവസാന 8 എപ്പിസോഡുകൾ മികച്ചു നിന്നു. Jtbc ഡ്രാമകൾ ഒരുവിധവും അങ്ങനെ തന്നെയാണ് അവസാനം അങ്ങു കയറി കൊളുത്തും. നിരപരാധിയായ കുറ്റവാളി ലീ ടെ ചുൾ ഉം തന്റെ മകളും തമ്മിൽ ഉള്ള ഇമോഷണൽ രംഗങ്ങൾ കുറച്ചുകൂടി deep ആക്കമായിരുന്നു എന്നു തോന്നിയതൊഴിച്ചാൽ പൂർണ സംതൃപ്തിയോടെ തന്നെ ആണ് ഡ്രാമ പര

233) Into The Ring (2020) K Drama

Image
വളരെ rare ആയിട്ടുള്ള ഒരു ജോണാർ, പൊളിറ്റിക്കൽ റോം കോം പറഞ്ഞു വരുന്നത് ഈ അടുത്തവസാനിച്ച into the ring എന്ന ഡ്രാമയുടെ  ജോണറെ പറ്റിയാണ്. വലിച്ചു നീട്ടലുകൾ തോന്നിക്കാതെ വളരെ നന്നായി എൻജോയ് ചെയ്തു കണ്ടിരിക്കാവുന്ന മനോഹരമായ ഒരു അവതരണമാണ് ആകെ മൊത്തം ഡ്രാമക്ക്‌.  Drama : Into The Ring Total Episode 32 (30min each which equal to usuall 1 h 16 episodes) Genre : Political Rom Com Kill it എന്ന ഡ്രാമ കണ്ടവർക്ക് സുപരിചിതയായ നായിക നാനാ യും നമ്മടെ സൈക്കോപത്ത് ഡയറിയിലെ സൈക്കോ വില്ലനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോമഡിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് തികച്ചും ഒരു അപക്ഷേപ ഹാസ്യ രീതിയിൽ ആണ് ഡ്രാമ മുന്നോട്ട് പോകുന്നത്. ഓരോ എപ്പിസോഡ് കഴിയുന്തോറും താൽപ്പര്യം ഒട്ടും തന്നെ കുറയാതെ കണ്ടിരിക്കാൻ പാകത്തിന് ഒരുപാട് മുഹൂർത്തങ്ങൾ ഡ്രാമയിൽ ഉണ്ട്. നാനയുടെ ഗോ സെറ എന്ന കഥാപാത്രം ഒരു രക്ഷയും ഇല്ല. നല്ല enthusiastic role. റൊമാന്റിക് പോർഷൻസും വളരെ നല്ലതായിരുന്നു. തീർച്ചയായും കണ്ടിരിക്കാവുന്ന മികച്ച ഒരു ഡ്രാമ. ❤️

232) Alive (2020) Korean Movie

Image
 Alive 2020 Zombie Thriller വളരെ മികച്ച സിംപിൽ ആയ അവതരണം ആണ് alive എന്ന ചിത്രത്തെ വേറിട്ടു നിർത്തുന്നത്. മുമ്പ് കണ്ടിട്ടുള്ള സോമ്പി ചിത്രങ്ങളിൽ നിന്നും എന്തക്കയോ ഒരു വ്യത്യാസ്ഥത ആകെ മൊത്തത്തിൽ ഫീൽ ചെയ്തിരുന്നു. വളരെ വേഗത്തിൽ മുന്നോട്ട് പോകുന്ന തിരക്കഥ, ഒരു മണിക്കൂർ 38 മിനിറ്റ് ദൈർഗ്യം വരുന്ന ചിത്രം അത്യാവശ്യം ത്രില്ലിൽ തന്നെ കണ്ടു തീർക്കാവുന്നതാണ്. Stright to the plot വലിച്ചു നീട്ടലുകൾ ഇല്ലാതെ  തുടക്കത്തിൽ തന്നെ വിഷയത്തിലേക്ക് പ്രവേശിച്ചു ഒരു തരത്തിലും ബോറടിപ്പിക്കാതെ അവസാനം വരെ ആകാംഷ നിലനിർത്തികൊണ്ടാണ്  കഥയുടെ പോക്ക്.  അപ്രതീക്ഷിതമായി നഗരത്തിൽ ഒരു സോമ്പി outbreak ഉണ്ടാവുന്നു. ജനങ്ങളുടെ തമ്മിൽ തമ്മിലുള്ള പരാക്രമം. നമ്മടെ നായകൻ oh joon woo തത്സമയം തൻറെ അപ്പാർട്ട്‌മെന്റിൽ ഒറ്റക്കായിരുന്നു. ബഹളം കേട്ട് 7 ആം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കിയപ്പോൾ കാണുന്നത് വളരെ ഭയാനകമായ കഴച്ചയാണ്.😁 പിന്നെ അവിടുന്നങ്ങോട്ട് ജീവൻ നിലനിർത്താൻ ഉള്ള തന്റെ കഷ്ടപ്പാടുകൾ ആണ് ചിത്രം പറയുന്നത്,  Kim Yo Bin എന്ന നായിക കഥാപാത്രം കൂടി കഥയിലേക്ക് വരുന്നതോടെ കൂടുതൽ interesting ആവുന്നു സിനിമ എല്ലാം predict

231) Kkondae Intern (2020) K Drama

Image
 Kkodae Intern 2020 KDrama /24 Episodes /30min ഒരു മുഴുനീള ഓഫീസ് ഡ്രാമയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് എന്താണോ അതിനേക്കാൾ മികച്ചു അതും ഒരുപാട് വൈകാരിക രംഗങ്ങളും ഒട്ടും കുറയാതെ തന്നെ നർമ്മവും വളരെ സിംപിൾ ആയി 24 എപ്പിസോഡ് 30 min ( അതായത് 1 മണിക്കൂർ 12 എപ്പിസോഡിന് സമം) അവതരിപ്പിച്ച ഡ്രാമയാണ് kkonde intern aka old school intern. Plot വായിച്ചാൽ മനസിലാകും ഇവിടെ വ്യത്യസ്തത എന്ന് തോന്നിപ്പിക്കുന്നത് പഴയ intern and ബോസ്  നേരെ തലതിരിഞ്ഞു boss, intern ഉം intern, ബോസും ആകുന്ന ഒരു അവസ്ഥ. അത് ഒന്ന് ചിന്തിച്ചു നോക്കിയേ😁 പണ്ട് തന്റെ ആട്ടും തുപ്പും കേട്ട് ഒതുങ്ങി കഴിഞ്ഞവൻ ഇപ്പൊ തന്റെ പൊസിഷനിൽ ഇരിന്നു തന്നോട് ഓർഡർ ഇടുന്നു. താൻ ആണേൽ അവന്റെ  പൊസിഷനിലും. ഇവിടെ old intern ആയി വരുന്നത് ga yeol chaan എന്ന കഥാപാത്രം ആണ്. ബോസ്സായി lee man sic എന്ന കഥാപാത്രവും. രണ്ടു പേരും തമ്മിൽ ഉള്ള കടുംപിടുത്തം ആണ് ഡ്രാമ മൊത്തം എന്ന തെറ്റിദ്ധാരണ വേണ്ട. കഥ ഇറങ്ങി ചെല്ലുന്നത് തികച്ചും മനോഹരമായ സൗഹൃദവും അതിൽ വളരെ സുന്ദരമായി പറഞ്ഞു പോകുന്ന വൈകാരിക നിമിഷങ്ങളിലൂടെയും ആണ്. ഒരു അപ്രതീക്ഷിത ട്വിസ്റ്റും കൂടെ മറഞ്ഞിരിക്കുന്നുണ്ട്.

230) Team Bulldog Off Duty Investigation (2020) K Drama

Image
Team Bulldog Off Duty Investigation 2020 KDrama /16 Episodes കഥ പറച്ചിലിൽ പുതുമയില്ലെങ്കിലും 12 എപ്പിസോഡിനുള്ളിൽ വളരെ വൃത്തിയായി അതും അനാവശ്യ സീനുകൾ എല്ലാം തന്നെ ഒഴിവാക്കി പറഞ്ഞവസാനിപ്പിച്ച നല്ല ഒരു ഡ്രാമയാണ് ടീം bulldog: Off duty investigation. OCN ഡ്രാമ എന്നതിലുപരി  cha tae hyun ന്റെ തിരിച്ചു വരവ് എന്ന രീതിയിലാണ്  ഡ്രാമയെ സമീപിച്ചത്. Overall മികച്ച ഒരു കാസ്റ്റിംഗ് തന്നെ ഡ്രാമയിൽ അണിനിരക്കുന്നുണ്ട്.  ആക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ജെനറിൽ വരുന്ന ഡ്രാമ ഒട്ടും ബോറടിപ്പിക്കാതെ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്ന തിരക്കഥ അത് തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. ഇനി പ്ലോട്ടിലോട്ട് കടക്കുകയാണെങ്കിൽ ആദ്യം പറഞ്ഞത് പോലെ തന്നെ സ്ഥിരമായി കാണുന്ന ശൈലിയിൽ മുന്നിട്ട് പോകുന്ന കഥാ പശ്ചാത്തലം. കേസ് ഇൻവെസ്റ്റിഗേഷനു പുറകെ ഒരു ഡിറ്റക്ടീവും ചാനൽ പ്രൊഡ്യൂസറും കൂടുതെ അവർക്കൊപ്പം സഹായികളായി ഒരു talented പ്രൊഫിലരും മുൻ NFS ഡയറക്ടറും പിന്നെ ഒരു ഗ്യാങ്സ്റ്ററും കൂടി നടത്തുന്ന സാഹസങ്ങൾ ആണ് ഡ്രാമ  പറയുന്നത്.  കഥ കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുമ്പോൾ രസകരമായ ചെറിയ രീതിയിൽ ഉള്ള ട്വിസ്റ്റും കാര്യങ്ങളുമെല്ലാം തൃപ്തി നൽകുന്നതായ

229) My Love My Bride (2017) Korean Movie

Image
My Love My Bride  Korean ദാമ്പത്യ ജീവിതത്തിനിടയിൽ ഉണ്ടാവുന്ന ഇണക്കങ്ങളും പിണക്കങ്ങളും രസകരമായി പറഞ്ഞു പോകുന്ന ഒരു മനോഹര ഫീൽ ഗുഡ് ചിത്രം. Yeong min and mi Yeong  നാല് വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.  വിവാഹ ജീവിതം അങ്ങനെ ഒരു ഒഴുക്കിൽ പോകുന്നതിനിടയിൽ വരുന്ന ചില പ്രശ്നങ്ങൾ പരസ്പര കുറ്റപ്പെടുത്തലുകൾ ഇങ്ങനെ സ്ഥിരം ക്ലിഷേ സ്റ്റൈലിൽ തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. പറഞ്ഞു പഴകിയ ഒരു കഥാരീതി ആണെങ്കിൽ കൂടി കാണുമ്പോൾ അതിന് തികച്ചും ഒരു freshness ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് തലപൊകക്കാനോ ടെൻഷൻ അടിക്കാനോ ഒന്നും തന്നെയില്ലാതെ.. ചുമ്മാ കണ്ട് ഒരു മറക്കാൻ ഒരു ചിത്രം.