Posts

Showing posts from May, 2020

228) Luck-Key (2016) Korean Movie

Image
Luck Key (2016) Korean | Comedy ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ചെറുപ്പക്കാരനായ jae sung ആത്മഹത്യക്ക് ഒരുങ്ങുകയായിരുന്നു. ഒരു വലിയ നടൻ ആകണം എന്നായിരുന്നു അയാളുടെ സ്വപ്നം. എന്നാൽ കയ്യിൽ ഇനി എടുക്കാൻ ബാക്കി ഒന്നും ഇല്ല. അങ്ങനെ ജീവിതം അവസാനിപ്പിക്കും മുമ്പ് ഒരു പബ്ലിക് ബാത് ഹോസ്സിൽ ഒന്ന് കുളിച്ചു കളയാം എന്നു അയാൾ തീരുമാനിക്കുന്നു. അതേ സമയം ഒരു പ്രോ hitman ആയ choi hyun wook എന്നൊരാൾ താൻ അവസാനം ചെയ്ത കൊലക്കിടയിൽ കയ്യിൽ പുരണ്ട ചോര കഴുകാൻ ആയി അവിടേക്ക് വരുന്നു. അവർ തമ്മിൽ പരസ്പരം കണ്ടു മുട്ടുന്നുണ്ട്. Hyung wook ന്റെ ലക്ഷ്വറി life സ്റ്റൈലിൽ  Jae Sung അസൂയപ്പെട്ടു.  എന്നാൽ കാര്യങ്ങൾ എല്ലാം മാറിമറയാൻ ഒരു സോപ്പ് തന്നെ ധാരാളം. Hyung wook അറിയാതെ താഴെ കടന്ന ഒരു സോപ്പിൽ ചവിട്ടി തലയടിച്ചു നിലത്തു വീഴുന്നു.  തത്സമയം jae sung , hyung wook വീണപ്പോൾ തെറിച്ചു പോയ അയാളുടെ locker കീ സൂത്രത്തിൽ മാറ്റി തന്റെ കീ അവിടേക്ക് വക്കുന്നു.. ഇനിയാണ് യഥാർഥ കഥ തുടങ്ങുന്നത്.. തലക്ക് അടിയേറ്റ് ഓർമ ശക്തി പോയ hyung wook. ജീവിതത്തിൽ ഭാഗ്യം മൂലം കയ്യവന്ന അവസരം മുതലെടുക്കുന്ന jae sung. ശേഷം ഉണ്ടാവുന്ന ആള

227) Bedevilled (2010) Korean Movie

Image
Bedevelled (2010) Drama , 18+ ഒട്ടും empathatic അല്ലാത്ത ഒരു പഴ്സണലിറ്റി ആയിരുന്നു ഹേ വോൻ നിന്റേത്. സിയോളിലെ ബസി ലൈഫിൽ  സിംഗിൾ ഇൻഡിപെൻഡന്റ് women ആയിരുന്ന അവൾ ഒരു ബാങ്കിൽ ആണ് ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തുണ്ടായ ഒരു പ്രശനം മൂലം ഹേ വോണക്ക് ഒരു നിർബന്ധിത വെക്കേഷൻ എടുക്കേണ്ടി വരുന്നു. ശേഷം അവൾ ആ ഒഴിവ് ദിവസങ്ങൾ തന്റെ ബാല്യകാല ഗ്രാമം ആയിരുന്ന മൂടോ ഐലൻഡിൽ ചില വഴിക്കാൻ തീരുമാനിക്കുന്നു. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് അവൾ അവിടേക്ക് തിരിച്ചു വരുന്നത്. ഒരു ഒറ്റപ്പെട്ട ഐലൻഡ് ആയിരുന്നു അത്.. അവിടെ ആകെ ഒൻപത് പേരെ ഇപ്പൊ താമസം ഉള്ളു. അവിടേക്ക് എത്താൻ നിശ്ചിത സമയങ്ങളിൽ മാത്രം ഒരു ബോട്ട് ഉണ്ട്. പുറംലോകം എന്തെന്നറിയാതെ എന്നാൽ ഏറ്റവും കൂടുതൽ ആ ലോകം എന്തെന്ന് അറിയാൻ ആഗ്രഹിച്ച തന്റെ ബാല്യകാല സുഹൃത്ത് ബോക്ക് നാം തന്നെയും കാത്തു അവിടെ നിൽപ്പുണ്ടായിരുന്നു. ഹേ വനക്ക് അത് തികച്ചും  വിചിത്രമായ ഒരു ചുറ്റുപാട് ആയിരുന്നു അതിനേക്കാൾ വിചിത്രമായ മനുഷ്യരും പിന്നെ  അവരുടെ പെരുമാറ്റവും ശേഷം അവിടെ അവൾ ചിലവഴിച്ച ദിനങ്ങൾ ഉണ്ടാക്കിയ കോലാഹലങ്ങൾ ആണ് ചിത്രം പറയുന്നത്. തികച്ചും വിചിത്രമായ രീതിയിൽ മുന്നോട്ട് പോകുന്ന

226) Midnight Fm (2010) Korean Movie

Image
Midnight FM (2010) Korean Thriller പ്രശസ്ത tv ഫ്‌എം അവതരികയായിരുന്ന കോ സ് യൗങ്‌ തന്റെ അവസാന റേഡിയോ ഷോക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. സംസാരശേഷി നഷ്ടപ്പെട്ട സ്വന്തം മകൾക്കായി അമേരിക്കയിലേക്ക് താമസം മാറാൻ ആണ് ശേഷം അവരുടെ പ്ലാൻ. അങ്ങനെ താൻ സ്ഥിരമായി അവതരിപ്പിച്ചു വിജയിച്ച late night fm ഷോയിൽ സോ യൗങ് അവതരിപ്പിക്കുന്ന അവസാന എപ്പിസോഡിനിടയിൽ അവൾക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വരുന്നു. വീട്ടിൽ  തന്റെ ഫാമിലിയെ ഹോസ്റ്റേജ് ആക്കി ഒരു സൈക്കോ കില്ലരുടെ ത്രെഡിങ് മെസ്സേജ് ആയിരുന്നു അത്.  അയാൾ പറയുന്ന പോലെ ഇനിയുള്ള രണ്ടു മണിക്കൂർ റേഡിയോ ഷോ അവതരിപ്പിക്കാനുള്ള അയാളുടെ നിർദ്ദേശം ,  നിഷേധിച്ചാൽ ഫലം തനിക്കു പ്രീയപ്പെട്ടവരുടെ മരണം. ശേഷം ഒരു ക്യാട് ആൻഡ് മൗസ് പ്ലെ ആണ്. ഒരുപാട് ടെൻഷൻ അടിപ്പിക്കുന്ന വളരെ മികച്ച തിരക്കഥ. ത്രില്ലർ എന്ന ജേണറിനോട് തികച്ചും നീതി പുലർത്തിയ അവതരണം. തീർച്ചയായും കണ്ടു നോക്കാവുന്നതാണ്.

225) Thappad (2020) Hindi Movie

Image
"After all Its Just a Slap and You are Making it like a big deal" Thappad (2020) Language - Hindi Genre - Drama Spoiler ahead....! ഒരു പക്ഷെ ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം ഇന്ത്യയിലെ ഓരോ വീടുകളിലും കോമണ് ആയി നടക്കുന്ന ഒന്നായിരുന്നു പക്ഷെ ഇതിത്ര ഗൗരവ മേറിയ ഒരു വിഷയം ആണെന്ന് പലരും ചിന്തിച്ചു കാണില്ല. ഇതിനെ ഒരു ഗുരുതരവസ്ഥയിലേക്ക് കൊണ്ടു പോവാൻ പലരും ശ്രമിച്ചു കാണില്ല. സിനിമയുടെ പൊളിറ്റിക്കൽ കരപ്ടൻസ് ഞാൻ ഇവിടെ ചർച്ച ചെയ്യാൻ താൽപ്പര്യപെടുന്നില്ല.. എല്ലാവർക്കും ഉള്ളത് പോലെ എനിക്ക് ഇതിനെ കുറിച്ചു വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ട്. സിനിമയിലെ വരാം. ഒരു സ്ലോ ബർനേർ എന്നൊക്കെ വേണേൽ വിശേഷിപ്പിക്കാം. അമൃത എന്ന സ്ത്രീ കല്യാണതിനു ശേഷം ഉള്ള ദാമ്പത്യ ജീവിതത്തിൽ  തീർത്തും സന്തുഷ്ടവത്തിയായിരുന്നു. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഘടകം അമൃതയുടെ ദൈനംദിന ജീവിതം ഒരോ തവണയും എടുത്തു കാണിക്കുന്നതായിരുന്നു ദിവസങ്ങൾ മാറിമറയുമ്പോഴും  മാറാത്ത ചില ചിട്ടങ്ങൾ ഒരു ഭാര്യ, വീട്ടമ്മ എന്ന നിലയിൽ അവൾ നിർവഹിക്കുന്ന കർത്തവ്യങ്ങൾ അത് അതിമനോഹരമായി സംവിധായകൻ നമ്മുക്ക് വരച്ചു കാട്ടി തരുന്നുണ്ട്. അതിൽ നിന്നും തന്നെ

224) Cheer Up Mr Lee (2019) Korean Movie

Image
Cheer Up Mr Lee ( 2019 ) Genre - Feel Good ഒരു പക്കാ ഫീൽ ഗുഡ് ചിത്രം. ഒരുപാട് വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സുന്ദരമായ ഒരു അച്ഛൻ മകൾ റിലാഷന്ഷിപ്പ് ആണ് ഇവിടെ പറയുന്നത്.. ബുദ്ധി വൈകല്യമുള്ള cheo so ന്റെ ജീവിതത്തിലേക്ക് താൻ പോലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ തന്റെ മകൾ saet byeol കടന്നു വരുന്നു. യാഥാർശികമായി ഒരു ഹോസ്പിറ്റലിൽ ആണ് അവർ ആദ്യമായി കണ്ടു മുട്ടുന്നത്. തന്റെ മകൾക്ക് ബോർണ് മാരോ ട്രാൻസ്പ്ലാന്റാഷൻ മാത്രമാണ് ഇനി ജീവിക്കാൻ ആകെയുള്ള പ്രതീക്ഷ. ഒരു ദിവസം മകളെ പിന്തുടർന്ന് അവളുടെ കൂടെ ആരോടും പറയാതെ അയാൾ ഒരു യാത്ര പോകുന്നു. ശേഷം ആ യാത്രയിൽ ഉണ്ടാവുന്ന രസകരമായ സംഭവങ്ങൾ കണ്ടു തന്നെ അറിയുക.. miracle in cell no 7 നിനെ ഓർമ്മപ്പെടുത്തുന്ന ചില മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട്. (എന്നാൽ അത്രത്തോളം ആഴം ഒന്നും അല്ല😊)  ക്ലൈമാക്സിനോടടുക്കൊമ്പോൾ അവർ തമ്മിലുള്ള ആ ആത്മബന്ധം പരസ്പര വൈകാരിക രംഗങ്ങൾ എല്ലാം മികച്ച രീതിയിൽ എടുത്തു വച്ചിട്ടുണ്ട്.. ആരായാലും ഒന്ന് കണ്ണു നിറഞ്ഞു പോകും. ഒരു fun മൂഡിൽ കഥ പറഞ്ഞു പോകുന്ന സിംപിൾ ഇമോഷണൽ ഫീൽ ഗുഡ് ചിത്രമാണ് cheer up mr lee. തീർച്ചയായും കണ്ടു നോക്കാവുന്നത്

223) Memorist (2020) K Drama

Image
Memorist (2020) K Drama | 16 Episodes Genre : Investigation , Supernatural , Mystery കുറച്ചു നാളുകൾക്ക് ശേഷം കണ്ട ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമ. Tell Me What You Saw ഉം അടുത്തുകണ്ടവയിൽ മികച്ചത് തന്നെയായിരുന്നു എന്നാൽ ഇതിലെ തികച്ചും complicated unpredictable story line വച്ച് നോക്കുമ്പോൾ അതിനേക്കാൾ മികച്ചത് മെമ്മോറിസ്റ് തന്നെയായിരുന്നു. ഇനി പ്ലോട്ടിലേക്ക്. നായകൻ ഡോങ് ബാക്ക് പുള്ളിക്കാരന് ഒരു സൂപ്പർ നാച്ചുറൽ power ഉണ്ട്. The memory Scaning ability. അതായത് പുള്ളി ആരെയെങ്കിലും സ്പര്ശിച്ചാൽ അവരുടെ മെമ്മോറിസ് തനിക്ക് read ചെയ്യാൻ സാധിക്കും. തന്റെ ഈ പവർ നാടിനു വേണ്ടി സമർപ്പിക്കാൻ പുള്ളി തീരുമാനിച്ചു. പോലീസ് ഫോസിൽ കയറി പല കുറ്റവാളികളെയും നിയമത്തിനു മുന്നിൽ എത്തിക്കാൻ ഇതുമൂലം സാധിച്ചു.അങ്ങനെ പുള്ളി നാടിന്റെ പൊന്നോമന പുത്രൻ ആയി. ആരാധകർ കൂടി. ഡോങ് ബാക്കിനോട് എതിർപ്പുള്ളവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. കഥ കാര്യമാവുന്നത് ഒരു സീരിയൽ murders അരങ്ങേറുമ്പോൾ ആണ്. ഒരു കളുവും ഇല്ലാതെ പ്രതിയെ കിട്ടാൻ തന്നെ പാടുപെടുന്ന ഡോങ് ബാക്ക്. കൊലപാതകങ്ങളുടെ പുറകിൽ ഒളിച്ചിരിക്കുന്ന ദുരൂഹതകൾ കണ്ടെത്താ

222) Asur (2020) Indian TV Series

Image
Asur (2020) Language - Hindi Episodes - 8 Asur ശെരിക്കും ഞെട്ടിച്ചുകളഞ്ഞു. പ്രേക്ഷകനെ ഒരുപാട് ത്രിൽ അടിപ്പിക്കുന്ന മികച്ച ഒരു വെബ് സീരീസ്. ഏകദേശം 50 ൽ താഴെ വരുന്ന 8 എപ്പിസോഡുകളിൽ ആയി തീർത്തും പരമാവധി വ്യത്യസ്തമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ നിമിഷവും ആകാംഷ വിട്ടുപോകാതെ അവസാനം വരെ പ്രേക്ഷനെ പിടിച്ചിരുത്താൻ ഉള്ള ഒരുപാട് ഘടകങ്ങൾ ഇതിൽ ഉണ്ട്. സൈക്കോ സീരിയൽ കില്ലിംഗ് അതുമായി ബന്ധപ്പെട്ടുള്ള സിബിഐ ഇൻവെസ്റ്റിഗേഷൻ ആണ് മെയിൻ തീം. കൂടുതൽ കഥയിലോട്ട് പ്രവേശിക്കുന്നില്ല അത് കണ്ടു തന്നെ അറിയുന്നതാണ് അതിന്റെ ഫീൽ. ഹിന്ദു മിത്തോളജി ഒപ്പം സൈക്കോളജി പിന്നെ കില്ലിംഗ്‌സ് മൂന്നിന്റെയും ഒരു മിക്സ് അതി വിചിത്രമായ കൊലപാതകങ്ങൾ അതും പക്കാ perfect ക്രൈമുകൾ, തെളിവുകളോ ,കൊലപാതകിയുടെ മോട്ടീവോ വിക്ടയിംസ് തമ്മിൽ ഉള്ള കണക്ഷനുകൾ ഒന്നും കിട്ടാതെ വരുന്ന അവസ്ഥ.കഥ വളരെ ഇന്റർസ്റ്റിംഗ് ആയാണ് മുന്നോട്ട് പോകുന്നത്. ഇനി ഇതിന് ഒരു 2nd സീസൺ  വേണം എന്നില്ല.. പൂർണമായും സംതൃപ്തി നൽകിയ ആദ്യ സീസൺ.. തീർച്ചയായും കണ്ടു നോക്കാവുന്നതാണ്.. netflixil വന്നെങ്കിൽ ലോകം മുഴവൻ നല്ല ശ്രദ്ധ നേടിയേനെ.. Must Watch 👍

221 ) Kingdom (2020) Season 2 K Drama

Image
Kingdom Season 2 Episodes - 6 Netflix orginal ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഐറ്റം. സീസൺ 1 ന്റെ ആ കോരിത്തരിപ്പിച്ച ക്ലൈമാക്സിൽ നിന്നും തുടങ്ങുന്ന സീസൺ 2 തുടക്കത്തിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തും , ആദ്യ സീസനെക്കാൾ വയലൻസ് സോമ്പി അറ്റാക്ക് സീനുകൾ സീസൺ 2 ൽ കുറച്ചധികം ആണ്. അത് തന്നെയാണ് രണ്ടാം സീസന്റെ ഏറ്റവും വലിയ സവിശേഷത. ശെരിക്കും ഞെട്ടിക്കുന്ന തരത്തിൽ ആണ് ചിത്രീകരിച്ചു വച്ചിരിക്കുന്നത്. Excellent making അത് പറയാതിരിക്കാൻ വയ്യ.ആ സോമ്പികൾ ആയി വേഷവിട്ടവർക്കൊക്കെ ഒരു ബിഗ് സല്യൂട്ട്👌. ഉഫ്‌ ഇജ്ജാതി perfection. കഥ പുനരാരംഭിക്കുന്നത് lee chang ( Crown Prince ) ന്റെ നേതൃത്വത്തിൽ  songju ൽ അവശേഷിച്ച survivers കൂടി ബാധിക്കപ്പെട്ട സോമ്പികളോടു പോരാടുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളും ആണ് പിന്നീട് പറഞ്ഞു പോകുന്നത്.bae dona അവതരിപ്പിച്ച physician character പിന്നെ ആദ്യ സീസണിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ മറ്റൊരു കഥാപാത്രം ആയിരുന്നു ക്യൂൻ. ഇതിലും അവരുടെ ഇന്റൻസ് പെർഫോമൻസ് എടുത്തു പറയേണ്ടതാണ്👌 ലാസ്റ് 2 എപ്പിസോഡുകൾ ആണ് ശെരിക്കും ഞെട്ടിച്ചത്. ഒരു നിമിഷം പോലും കണ്ണെടുക്കാതെ കണ്