Posts

Showing posts from February, 2020

218) Forensic (2020) Malayalam Movie

Image
Forensic (U/A 2h 14 min) Director - Akhil Paul & Anas Khan No spoilers here.......! വ്യക്തിപരമായ അഭിപ്രായം എന്ന് എല്ലാ സിനിമ കണ്ട് റീവ്യൂ ഇടുമ്പോഴും എല്ലാവരും പറയുന്നത് കാണാം, ഒരുപക്ഷേ അത് ഏറ്റവും കൂടുതൽ അർഥവത്താവുന്നത് ഈ സിനിമക്കായിരിക്കും എന്ന് തോന്നുന്നു. തികച്ചും ഇതെന്റെ വ്യക്തിപരമായ  അഭിപ്രായം 😀 ആകെ മൊത്തത്തിൽ ഫോറൻസിക് ഒരു മികച്ച ത്രില്ലർ സിനിമയാണ്. ഓരോ നിമിഷവും കാണുന്ന പ്രേക്ഷനെ ത്രില്ലടിപ്പിച്ചു engage ചെയ്യിപ്പിച്ചു മുന്നോട്ട് പോകുന്ന മികച്ച കഥയും തിരക്കഥയും സംഭാഷണവും അതാണ് ഈ സിനിമയുടെ നട്ടെല്ല്. അത്യാവശ്യം ട്വിസ്റ് and turns അവസാനം വരെ ചിത്രത്തിൽ വന്നു പോകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ സിനിമ തീരുന്നവരെ പ്രേക്ഷനെ പിടിച്ചിരുത്താൻ ഉള്ള ഘടകങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ സംവിധായകർ ഒരുക്കി വച്ചിട്ടുണ്ട്. ട്രയ്ലർ കണ്ടപ്പോൾ മനസിലായിട്ടുണ്ടാവും. സീരിയൽ കില്ലിംഗ് തന്നെയാണ് ഇവിടെയും കഥയുടെ ഇതിവൃത്തം. മമ്ത അവതരിപ്പിച്ച രീതിക IPS ഇതുമായി ബന്ധപ്പെട്ട്  കേസ് അന്വേഷണത്തിനായി ഒരു ടീം ഫോം ചെയ്യുന്നു. അതിലേക്ക് സാമുവേൽ എന്ന മെഡിക്കൽ ഫോറൻസിക് ലീഗൽ അഡ്വൈസർ ആയി ടോവിനോ ചെയ്യുന്ന കഥപാത്രം

217) Trance (2020) Malayalam Movie

Image
Trance (U/A 2 H 51 min) Director - Anwar Rasheed ഇതുപ്പോ ഈയിടെയായി ഹൈപ്പ് വരണ സിനിമകൾ എല്ലാം തീയേറ്ററിൽ എത്തുമ്പോ നിരാശയണല്ലോ ഫലം ..😐Now Totally Disappointed for trance. അവസാനം വരെ ഉറങ്ങാതെ കണ്ടു തീർക്കാൻ  ഒന്ന് പാടുപെട്ടു. എനിക്ക് തോന്നുന്നത് കഥയും തിരക്കഥയും ആണ് ആകെ പാളിയത് എവിടിയാണ് കൃത്യം ആയി കൈവിട്ട് പോയത് എന്ന് ചോദിച്ചാൽ രണ്ടാം പകുതിയിൽ എന്നു പറയാം. ആദ്യ ഭാഗങ്ങൾ ഒക്കെ വളരെ മികവുറ്റതായിരുന്നു. Especially ആ ശ്രീനാഥ് ഭാസി ഫഹദ് പോർഷൻ ഒക്കെ. പിന്നീട് തിരക്കഥ അതിന്റെ പ്രധാന പ്ലോട്ടിലേക്ക് പ്രവേശിക്കുന്നതോടെ മുന്നോട്ട് പോകുന്തോറും.. നല്ല ബോറിങ്ങും താത്പര്യകുറവും നേരിടുന്നു. ഫഹദ് എന്ന നടന്റെ ഒറ്റയാൾ പോരാട്ടം മാത്രം കൊണ്ട് ആകെ മൊത്തം കണ്ടിരിക്കാവുന്ന ഒരു അനുഭവമായി ട്രാൻസ് മാറുന്നുണ്ട്. വിജു പ്രസാദിൽ നിന്ന് ജോഷ്വാ കാൾട്ടനിലേക്കുള്ള ട്രെൻസ്ഫോര്മഷൻ തികച്ചും അതി ഗംഭീരമായിരുന്നു. ശെരിക്ക് ഞെട്ടിച്ചു കളഞ്ഞു. ലൂക്ക് ശബ്ദവും പ്രകടനവും എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം. പിന്നെ രണ്ടാമത് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം obviously no doubt ഭാസി ചെയ്ത കുഞ്ഞൻ 👌😍 . വേറെ ആരുടെയും പ്രകടനം അത്രക്ക് എടു

216) Varane Avashyamund (2020) Malayalam Movie

Image
വരനെ ആവശ്യമുണ്ട് (U / 2h 24min) Director - Anoop Sathyan സിനിമയുടെ ആകെ മൊത്തത്തിലുള്ള ഒരു വൈബ് മുമ്പ് കണ്ടു വന്നതിൽ നിന്ന് എല്ലാം കുറച്ചു വ്യത്യസ്തമാണ്. മുന്നോട്ട് പോകുന്തോറും ഒരു രംഗം കഴിഞ്ഞിട്ടടുത്തിലേക്ക് നീങ്ങുന്നത് പരസ്പരം ഒരു ബന്ധവും ഇല്ലാതെയാണ്. എന്നിരുന്നാലും ഒരുപാട് സന്ദര്ഭ ഹാസ്യ രംഗങ്ങൾ കൊണ്ട് വെറുതെ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം അതാണ് വരനെ ആവശ്യമുണ്ട്. ശക്തമായ അടിത്തറയുള്ള ഒരു തിരക്കഥ സിനിമക്കില്ല..കുറച്ചു പച്ചയായ ജീവിതങ്ങളുടെ ഇടയിലൂടെ പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു പോകുന്ന തിരക്കഥ. കഥ മുഴുവനും നടക്കുന്നത് ചെന്നൈയിൽ ആണ്. സുരേഷേട്ടന്റെ throughഔട്ട് ഒരുപാട് കോമഡി രംഗങ്ങൾ എല്ലാം നന്നായിരുന്നു.പിന്നെ ഒപ്പത്തിനൊപ്പം ജോണി ആന്റണിയും😂 ശോഭന,ഉർവശി,kpac ലളിത എന്നിവരും അവരവരുടേതായ റോൾ ഗംഭീരമാക്കി. ദുൽഖറിന് ചിത്രത്തിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. എന്നാലും ഉള്ളതിൽ ആ ഇമോഷണൽ രംഗം ഒക്കെ കിടുക്കി. നായിക കല്യാണി പ്രിയദർശനും നന്നായിരുന്നു.സത്യം പറഞ്ഞാൽ വ്യക്തമായ ഒരു തിരക്കഥ ചിത്രത്തിൽ കണ്ടില്ല.. ഒരൊഴുക്കിന് അതിങ്ങനെ  മുന്നോട്ട് പോകുന്നു ഒരു സീൻ കഴിഞ്ഞു വരുന്ന

215) Ayyappanum Koshiyum (2020) Malayalam Movie

Image
അയ്യപ്പനും കോശിയും ( U/ 2h 55min) Director - Sachy വീണ്ടും മനസ്സ് നിറച്ച ഒരു സച്ചി ചിത്രം. സച്ചിയുടെ ലാസ്റ് വന്ന രണ്ട് തിരകഥകളിൽ ഒരുവിധം എല്ലാവരെയും ആകർഷിച്ച ഒരു ഘടകം ഒരു  ചെറിയ വിഷയത്തെ വളരെ ഇന്റർസ്റ്റിംഗ് ആയി അതും അതിന്റെ ഏറ്റവും ഉന്നതത്തിൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും അതിൽ ചേർത്ത് അവതരിപ്പിക്കുന്നതാണ്. ചുരുക്കി പറഞ്ഞാൽ പ്രേക്ഷകരുടെ പൾസ് അറിഞ്ഞു സിനിമ എടുക്കുക അത്ര തന്നെ. ഇവിടെയും ഡ്രൈവിംഗ് ലൈസൻസിൽ നമ്മൾ കണ്ടത് പോലെ രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള പരസ്പര ദേഷ്യം വൈരാഗ്യം അത് പതുക്കെ വളർന്ന് വളർന്ന് പരസ്പരം തമ്മിൽ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു തരം ശത്രുതയായി മാറുന്നതാണ്. സബ് ഇൻസ്‌പെക്ടർ അയ്യൻ നായർ റിട്ടയേർഡ് ഹവിൽദാർ കോശി കുരുവിള.. ഒരു രാത്രി അട്ടപ്പാടിയിൽ അരങ്ങേറുന്ന  പ്രശനം അത് മൂർച്ഛിച്ച് രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ പ്രശ്നമായി മാറുന്നു. നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും പല തവണ വിട്ടുകളായൻ ഉപദേശിക്കുമ്പോളും അവരുടെ മനസ്സ് അതിന് സമ്മതിക്കുന്നില്ല. ട്രയ്ലർ കണ്ടപ്പോൾ തന്നെ എല്ലാവർക്കും സംഗതി പോകുന്ന പോക്കൊക്കെ മനസിലായികാണും.ഇവിടെ ആദ്യം എടുത്തു പറയേണ്ടത് പ