Posts

Showing posts from January, 2020

214) Anveshanam (2020) Malayalam Movie

Image
അന്വേഷണം ( U , 1h 42 min) Director - Prasobh Vijayan സത്യം എപ്പോഴും വിചിത്രമായിരിക്കും.ആ ടാഗ് ലൈനിനോട് നൂറ് ശതമാനവും നീതി പുലർത്തിയ ഒരു ചിത്രം എന്നാൽ ആദ്യ പകുതി തന്ന പ്രതീക്ഷക്ക് ഒപ്പം രണ്ടാം പകുതിയും ക്ലൈമാക്സും വന്നില്ല എന്നൊരു തോന്നൽ എനിക്കുണ്ട് പ്ലോട്ടിനെ കുറിച്ചൊന്നും തന്നെ ശബ്ദത്തിക്കുന്നില്ല. ട്രയ്ലർ കണ്ട് നിങ്ങൾക്ക് എന്താണോ തോന്നിയത് അത് തന്നെ പ്രതീക്ഷിച്ചു പോയാൽ മതി.. ഒരു രാത്രിയിൽ അരങ്ങേറുന്ന ഒരു ഫാമിലി  ഇൻവെസ്റ്റിഗേഷൻ ത്രില്ലർ . പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന തിരക്കഥ അവസാനം വരെ അത് നമ്മളെ ഗസ് ചെയ്യപ്പിച്ചു കൊണ്ടേയിരിക്കും. അതാണ് ഈ ചിത്രത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ പോസിറ്റീവ് പോയിന്റ്. ഒരു തരത്തിലും ആ ഇന്റൻസിറ്റി കളയാതെ അവസാനം വരെ കഥ മുന്നോട്ട് സഞ്ചരിക്കുന്നതും ചിത്രത്തിൽ കണ്ട മറ്റൊരു പോസിറ്റീവ് ആണ്..പ്രകടനത്തിന്റെ കാര്യത്തിലും അതേ എല്ലാവരും തന്നെ ഗംഭീരമാക്കി. രണ്ടാം പകുതിയാണ് ഒരു ആവറേജ് ഫീൽ തോന്നിയത് ഒരു പക്ഷെ കഥയുടെ അവസാനം എന്തെന്ന് ഊഹിച്ച പോലെ തന്നെ വന്നത് കൊണ്ടാണോ അതോ ഇതിനേക്കാൾ വലിയ ഒന്ന് ഞാൻ അതുവരെ കണ്ടതിൽ നിന്ന് പ്രതീക്ഷിച്ചു പോയത് കൊണ്ടാണോ എന്നറിയില്ല.

213) Psycho (2020) Tamil Movie

Image
Psycho (A , 2h 25 min) Director - Mysskin As a Mysskin Fan boy, am not completely satisfied with this output😕 First of all ഒരു well designed തിരക്കഥ ചിത്രത്തിനില്ല എന്നു തന്നെ പറയേണ്ട വരും.. അവസാനം വരെ എന്താണ് ഉണ്ടാവുക എന്ന് ഏതൊരാൾക്കും ഊഹിച്ചെടുക്കാം.. ഒരു എൻഗേജിങ് ഘടകമോ ത്രില്ലിംഗ് മൊമെന്റ്‌സോ ഒന്നും തന്നെ എടുത്തു പറയാൻ ഇല്ല അതാണ് ഏറ്റവും വലിയ പിഴവ്. സ്ഥിരം ശൈലിയിൽ ഉള്ള ഒരു കഥ തന്നെ, തുടർച്ചയായി ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ അരങ്ങേറുന്ന കൊലപാതകങ്ങൾ പോലീസിന് കുറ്റവാളിയെ  കണ്ടെത്താൻ ആവുന്നില്ല. എന്നാൽ അയാളെ തുടക്കം മുതൽ തന്നെ നമുക്ക് കാണാം അവസാനം വരെ ഉള്ള ഒളിച്ചു കളികൾ ഒന്നും ഇല്ല.. അയാളുടെ കൊലപാതക ശൈലി അത് അല്പം ബ്രൂട്ടൽ ആണ്. ഒരു കരുണയും കാണിക്കാതെ  നല്ല വയലന്റായി തന്നെ ആ സീനുകൾ മിഷ്കിൻ പകർത്തിവച്ചിട്ടുണ്ട്.കാണുമ്പോ ലേശം അറപ്പ് ഒക്കെ തോന്നും.. പക്ഷെ സത്യം പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വയലൻസ് കൂടിയ പടം ആണെന്നൊക്കെ പറഞ്ഞപ്പോ ഞാൻ കുറച്ചുകൂടി ഒക്കെ പ്രതീക്ഷിച്ചു..പിന്നെ അന്ധനായ നായകൻ ഗൗതം, അവൻ എന്തിന് സൈക്കോയുടെ പുറകെ പോകുന്നു എന്ന് ഞാൻ പറയണ്ട ആവശ്യം ഒന്നും ഇല്ല.. ആദ്യം പറഞ്ഞ

212) Shylock (2020) Malayalam Movie

Image
First of all i didn't even expect something like this from this man 😂👌🔥 കോമഡി മാസ്സ് എനർജി ലെവൽ... in this age 🔥 ഉഫ്‌ ഒരു രക്ഷയും ഇല്ലാത്ത ഒരുപക്ഷേ ഇതുവരെ കാണാത്ത ഇക്കയുടെ ഒരുതരം ട്രെൻസ്ഫോര്മഷൻ 👌 സ്ഥിരം കളീഷേ സ്റ്റൈലിൽ ഒരു പടം അത് ഊഹിച്ചത് തന്നെയാണ്.. പക്ഷെ ഇവിടെ എന്നെ ഞെട്ടിച്ചത്.. മമ്മുക്കയുടെ ബോസ് എന്ന കഥാപാത്രം ആണ് 😂😂 ഒരുപാട് ചിരിപ്പിച്ചു എന്നു തന്നെ തുറന്നു പറയട്ടേ....😊 ഒരുപക്ഷേ ഞാൻ ആദ്യം പറഞ്ഞത് പോലെ ഇദ്ദേഹത്തിൽ നിന്ന് ഇതുപോലൊന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടാവും.. ആദ്യ പകുതി ശെരിക്ക്ക് ഒരു different ഇക്കയെ തന്നെ പലർക്കും ഇതിൽ കാണാം.. ചിലപ്പോ എല്ലാവർക്കും പറ്റിയെന്നു വരില്ല.. അജ്ജാതി ടൈമിംഗ് കൗണ്ടറുകൾ.പല സിനിമ റെഫെറന്സുകൾ അങ്ങനെ എല്ലാം ആയി ആദ്യ പകുതി ഫോക്കസ് മൊത്തം ഇക്കയിൽ ആയിരുന്നു.. സത്യം പറഞ്ഞ കഥകൂടി ശ്രദ്ധിച്ചില്ല.. രണ്ടാം പകുതി ഒട്ടും ഇഷ്ടമായില്ല 😁 സ്ഥിരം കണ്ടു മടുത്ത ഐറ്റം തന്നെ ആ ഫ്ലാഷ് ബാക്ക് സീൻസ് ഒക്കെ നല്ല ബോറടിയായി തോന്നി.. പിന്നെ രണ്ടാമത് ഇഷ്ടമായ വേറെ ഒരു കാര്യം ആ ക്ലൈമാക്സ് fight അത് അത്യാവശ്യം മോശമല്ലാത്ത രീതിയിൽ എടുത്തു വച്ചിട്ടുണ്ട്... ഇതിനിപ്പോ ക

211) Sillu Karuppatti (2019) Tamil Movie

Image
Sillu Karuppatti (2019) A Love Anthology Tamil ഒരു ബ്യൂട്ടിഫുൾ ലൗ അന്തോളജി. കണ്ടു കഴിയുമ്പോൾ നല്ല ഒരു ഫീൽ ഗുഡ് അനുഭവം ഈ സിനിമ പ്രേക്ഷകന് തന്നിരിക്കും.. ഒരുപക്ഷെ ഇത്തരം ചിത്രങ്ങളോട് പ്രിയം കൂടുതൽ ആയതുകൊണ്ടാണോ എന്നറിയില്ല എന്തോ ഒരുപാടങ് ഇഷ്ടായി. 4 വ്യത്യസ്ത കഥകൾ വളരെ സ്ലോ പെസ്ഡ് ആയ അവതരണം. ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു കാര്യം ഒരു കഥയിലും വലിയ ടെൻഷൻ അടിപ്പിക്കുന്ന പ്രശ്ന കോലാഹലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ്. അധികം വലിച്ചു നീട്ടൽ ഫീൽ ചെയ്തതും ഇല്ല.  കഥകളെ കുറിച്ചൊന്നും തന്നെ പറയുന്നില്ല അതൊക്കെ കണ്ടു തന്നെ അറിയുന്നതായിരിക്കും അതിന്റെ ഭംഗി. ഏറ്റവും ഇഷ്ടമായത് 4th സ്റ്റോറി ആണ് സുനൈന സമുദ്രക്കനി സ്റ്റോറി. ❤️👌 അവരുടെ പ്രകടനം ഒരു രക്ഷയും ഇല്ല.. അവിടെയും ആദ്യം പറഞ്ഞത് പോലെ ഞാൻ ശ്രദ്ധിച്ചത് അവർക്കിടയിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലാതും വളരെ സിംപിൾ ആയി ഒട്ടും വെറുപ്പിക്കാതെ മടുപ്പിക്കാതെ അവസാനം വരെ ഒരു ഹാപ്പി മൂഡിൽ പറഞ്ഞു പോകുന്നതാണ്.. that was something superb. ഇത്രയും മികച്ച ആസ്വാദനം നൽകാൻ പശ്‌ചാത്തല സംഗീതം ഒരുപാട് പങ്കു വഹിച്ചിട്ടുണ്ട്.. ബ്യൂട്ടിഫുൾ ബിജിഎം 😍.എല്

210) Big Brother (2020) Malayalam Movie

Image
Big Brother ( U / A  2h 45 min) Director - Siddique ഒരുപാട് തവണ കണ്ടു മടുത്ത സ്ഥിരം ക്ലിഷേകളുടെ ഒരു വലിയ കൂമ്പാരം. അതേ അത് തന്നെയാണ് ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിച്ചത് എന്നിരുന്നാലും ഒരുതരത്തിലും പ്രേക്ഷനെ പിടിച്ചിരുത്താൻ ഒറ്റ ഫാക്ടർ പോലും സിനിമയിൽ ഇല്ല എന്നുള്ളതാണ് വാസ്തവം. വളരെ ലാഗ് ആയ സ്ക്രീൻപ്ലേ സൈറ്റുവേഷന് ഒട്ടും ചേരാത്ത സീനുകൾ കോമേടികൾ പാട്ടുകൾ അഭിനയം പോലും വളരെ മോശമായി തോന്നി. രണ്ട് ജീവപര്യന്തം കഴിഞ്ഞു പുറത്തിറങ്ങുന്ന സച്ചിദാനന്ദൻ എന്ന നായക കഥാപാത്രം പഴയതെല്ലാം മറന്ന് ഒരു പുതിയ ജീവിതവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു.. എന്നാൽ അതിന് തടസം ആയി കുറെ സാഹചര്യങ്ങൾ കടന്നു വരുന്നു..പിന്നെ ശേഷം ഉള്ള കഥ  ഊഹിച്ചൂടെ.. ലാലേട്ടന്റെ എല്ലാവരുടെയും ബിഗ് ബ്രദർ കഥാപാത്രം ശെരിക്ക് നിരാശ പെടുത്തി.. ലാലേട്ടനെ ഇങ്ങനെ കാണാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.ആക്ഷൻ രംഗങ്ങൾ വരെ തട്ടിക്കൂട്ട് ആയി തോന്നി.. മറ്റു താരങ്ങളിലേക്ക് വരുകയാണെങ്കിലും മുന്നേ പറഞ്ഞ പോലെ തന്നെ ഒട്ടും സംതൃപ്തി തരാത്ത പ്രകടനങ്ങൾ. അവസാനം വരെ എന്ത് ഉണ്ടാവും എന്ന് ഏതൊരാൾക്കും ഊഹിച്ചെടുക്കാം.. ക്ലൈമാക്സ് ഭാഗങ്ങൾ എല്ലാം വളരെ ബോർ ആ

209) Pattas (2020) Tamil Movie

Image
Pattas ( U 2 h 21 min) Director - RS Durai SenthilKumar Just ഒരു Watchable entertainer എന്നതിൽ ഉപരി ആദ്യ പകുതി മുന്നോട്ട് വച്ച ആ പ്രതീക്ഷക്കൊപ്പം രണ്ടാം പകുതി വന്നില്ല എന്നു പറയേണ്ടി വരും.. എന്നാൽ ആദ്യ പകുതി എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു. പല തവണ കണ്ടു വന്ന അവതരണരീതി ആണെങ്കിൽ കൂടി കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു. Especially ഇന്റർവെലിന് മുമ്പ് വരുന്ന സീനുകൾ എല്ലാം കൊള്ളാമായിരുന്നു. പക്ഷെ അതിലും മികച്ച ഒരു രണ്ടാം പകുതി സിനിമ തന്നില്ല.. ആദ്യമേ പറയേണ്ട ഒരു കാര്യം സിനിമ മുഴുവനും predictable ആണ്.പുതുമയുള്ള ഒന്നും തന്നെ ചിത്രത്തിൽ ഇല്ല. അടിമുറയ് എന്ന തമിഴ് മാർഷ്യൽ ആർട്‌സ് നെ പറ്റി എല്ലാവർക്കും ഒരു awareness ഉണ്ടാകുക എന്ന ലക്ഷ്യം മുഴവനായും വിജയിച്ചിട്ടുണ്ട്. അതിനെ സംബന്ധിച്ച് വരുന്ന ഫ്ലാഷ് ബാക്ക് സീനുകൾ എല്ലാം നന്നായിരുന്നു. പക്ഷെ  രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ഒന്ന് രണ്ട് സിനിമകളുമായി നല്ല സാമ്യം തോന്നി. പ്രതേകിച്ചു സുൽത്താൻ എന്ന ചിത്രം. അതിന്റെ അതേ  pattern follow ചെയ്തു പോകുന്ന ഒരു തരം മേക്കിങ് പക്ഷെ ക്ലൈമാക്സ് അതിൽ നിന്നും വ്യത്യസ്തമാക്കാനാവും കുറച്ചു കൂടി different ആക്കി. പക്

208) Anjaam Pathira (2020) Malayalam Movie

Image
Anjaam Pathiraa Movie (U/A 2h 20 min) Director - Midhun manuel Thomas Just Wow സിംപിൾ ആയി ഒരൊറ്റ വാചകത്തിൽ ഈ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.. അർജന്റീന ഫാൻസ് എടുത്ത പുള്ളി തന്നെയാണോ ഇത് എടുത്തത് എന്ന് അത്ഭുതപെട്ടുപോയി.. A technically brilliant and intense investigation thriller that was anjaam paathira for me. ഒരുപാട് ത്രില്ലറുകൾ പല ഭാഷകളിൽ ആയി നമ്മൾ കണ്ടിട്ടുള്ളതാണ് അവയിൽ നിന്നൊക്കെ ഈ സിനിമക്ക് ഉള്ള വ്യത്യസ്തത പറയുവാൻ ആണെങ്കിൽ ഇതിന്റെ അതിഗംഭീരമായ making ക്വാളിറ്റി തന്നെയാണ്. അതിൽ ഒരു തരത്തിലും അണിയറ  പ്രവർത്തകർ വിട്ടുവീഴ്ച ചെയ്‌തട്ടില്ല.. ഒരു ത്രില്ലർ സിനിമക്ക് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളിൽ ചിലത് അതിന്റെ സൗണ്ട് ബിജിഎം മിക്സിങ് and ഡിസൈൻ പിന്നെ അവസാനം വരെ ആകാംഷ നിലനിർത്തുന്ന സ്ക്രീൻപ്ലേ കൂടാതെ ഇടയിൽ വച്ചു നഷ്ടപ്പെട്ടു പോകാതെ നോക്കേണ്ട ഇന്റൻസിറ്റി.. ഈ പറഞ്ഞ എല്ലാ കാര്യങ്ങളിലും അഞ്ചാം പാതിരാ നൂറു ശതമാനവും നീതി പുലത്തി എന്നു പറയാം സിനിമയിലേക്ക് വരുകയാണെങ്കിൽ ക്രിമിനൽ സൈക്കോളജിസ്റ്റായ അൻവർ ഹുസ്സൈനിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അയാളുടെ വ്യക്തി ജീവിതത്തിലെ ഉറക്കമി

207) Darbar (2020) Tamil Movie

Image
Darbar ( U/A 2h 39 Min) Director - A R Murugadoss രജനി പടത്തിന് ആദ്യ ദിനം പോകുന്നത് വേറൊന്നും പ്രതീക്ഷിച്ചല്ല just പുള്ളിക്കാരന്റെ സ്ക്രീൻ പ്രസൻസ് കാണാൻ വേണ്ടി മാത്രം.. ആ ഒരു നിലക്ക് തികച്ചും സംതൃപ്തി തരുന്ന ഒരു അനുഭവമായിരുന്നു ദർബാർ സമ്മാനിച്ചത്. തുടക്കം മുതൽ അവസാനം വരെ ഒരു Complete രജനി ഷോ വേറെ ഒന്നും ദർബാർ പ്രേക്ഷകന് നൽകുന്നില്ല അത് പ്രതീക്ഷിച്ചു മാത്രം പടത്തിന് കയറുക. ആകെ മൊത്തത്തിൽ ഒരു ആവറേജ് പടം ARM  ഇപ്പോഴും  മുമ്പത്തെ സിനിമകളിൽ കണ്ട പോലെതന്നെ തീർത്തും predictable ആയ സ്റ്റോറി ലൈനും സ്ക്രീൻപ്ലേയും ഒക്കെ തന്നെ.. മുംബൈ നഗരത്തിലെ ദി മാഡ് കോപ്പ് എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് ആദിത്യ അരുണാചലം. നഗരത്തിലെ ഡ്രഗ് ആൻഡ് വുമൺ ട്രാഫികിങ് വേരോടെ പിഴിതെറിയുന്നു പിന്നീട്   കഥ നമ്മൾ ഊഹിച്ച പോലെ ഒക്കെ തന്നെ മുന്നോട്ട് പോകുന്നു. ഏറ്റവും വലിയ പോസറ്റീവ് fight രംഗങ്ങൾ എല്ലാം അത്യാവശ്യം മികച്ചതായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്. അതിനൊത്ത മാസ്സ് ബിജിഎ വും👌🔥 ഈ നയൻതാര ഒക്കെ എന്തിനാവോ ഒരു ഇത്തിരി പോലും പെർഫോം ചെയ്യാൻ സ്ക്രീനിൽ സ്പേസ് ഇല്ല.ആകെ ഉള്ള കുറച്ചു റൊമാൻസ് സീനുകൾ ഒക്കെ നന്നായിട്ടുണ്ട്. ഫാ

206 ) Ghost Stories (2020) Netflix Orginal Movie

Image
Ghost Stories (2020) A Netflix Orginal Film Genre - Anthology , Horror Director - Zoya Akhatar , Anurag Kashyap , Bibakar Banarjee , karan Johar 2020 ൽ ആദ്യം കണ്ട ചിത്രം ട്രയ്ലർ തന്ന പ്രതീക്ഷയുടെ ഏഴയലത്ത് പോലും സിനിമ വന്നട്ടില്ല.. എന്നിരുന്നാലും ഓവർ ഓൾ just കണ്ടിരിക്കാവുന്ന ഒരു ചിത്രം അത്രമാത്രം ഖോസ്റ് സ്റ്റോറി എന്ന ടൈറ്റിൽ മാത്രമേ ഉള്ളു ഒരൊറ്റ സ്റ്റോറി പോലും പേടി പെടുത്തുന്നതല്ല. Lust stories സംവിധാനം ചെയ്ത അതേ ടീം തന്നെ. ആദ്യത്തെ സ്റ്റോറി സംവിധാനം ചെയ്തത് സോയ അക്തർ അത് ഒട്ടും ഇഷ്ടമായില്ല.. എന്തിനോ തിളച്ച സാമ്പാർ എന്നൊക്കെ പോലെ ഒരു ഐറ്റം. ബാക്കി ഉള്ള 3 സ്റ്റോറികളും കുഴപ്പമില്ലാതെ കണ്ടിരിക്കാം. അതിൽ തന്നെ ദിബാകർ ബാനർജി സംവിധാനം ചെയ്ത മൂന്നാമത്തെ സ്റ്റോറി അത്യാവശ്യം കിടിലൻ അനുഭവം ആയിരുന്നു..ആകെ ഉള്ളതിൽ ഇച്ചിരി അറപ്പും പേടിയും ഒക്കെ തോന്നുക അത് കാണുമ്പോൾ ആവും.. nice execution.അനുരാഗ് കശ്യപ് , കരൺ ജോഹർ സംവിധാനം ചെയ്ത രണ്ടാമത്തെയും അവസാനത്തെയും സ്റ്റോറി just watchable മാത്രം എന്നു പറയാം. ആകെ മൊത്തം വെറുതെ വേണമെങ്കിൽ തല വക്കാം അത്ര തന്നെ.. BTW 3rd മാത്രം വേണമെങ്കിൽ കണ്ടു നോക്ക