Posts

Showing posts from September, 2019

177) What Happened To Monday (2017) English Movie

Image
What Happened To Monday English | Science Fiction Thriller 2017 ൽ Netflix ഇറക്കിയ ഒരു മികച്ച സയൻസ് ഫിക്ഷൻ ത്രില്ലർ.തീർത്തും അപ്രതീക്ഷിതമായി കണ്ടതാണ്.വളരെ മികച്ച making ഉം ത്രസിപ്പിക്കുന്ന പ്രകടനമികവും കൊണ്ട് അവസാനം വരെ പിടിച്ചിരുത്താൻ ഉള്ള വക ഒക്കെ സിനിമക്കകത്തുണ്ട്. ഇനി കഥയിലേക്ക് വരാം Yes It's a fiction. കഥ തുടങ്ങുന്നത് വർഷം 2043 ൽ ആണ് നഗരത്തിൽ ജനസംഖ്യ ദിനം പ്രതി വർദ്ധിച്ചുവരുന്നു. ഈ പോക്ക് മുന്നോട്ട് പോയാൽ വരും വർഷങ്ങളിൽ ലോകം പട്ടിണി പോലുള്ള പല പരിതാപകരമായ സ്ഥിതിയേലെക്ക് പോയേക്കാം. ഇതിനെ തടുക്കാനായി ചൈൽഡ് അലൊക്കേഷൻ ബ്യുറോയും ഗവണ്മെന്റും കൂടി പുതിയ പദ്ധതി മുന്നോട്ട് കൊണ്ടുവരുന്നു. One Child Policy. അതായത് ഒരു കുടുംബത്തിൽ ഒരു കുട്ടി മാത്രമേ ഉണ്ടാവാൻ പാടു. ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ അവരെ cryosleep ലേക്ക് മാറ്റും. ഇങ്ങനെ ഒരു സാഹചര്യത്തിൽ തെരേന്സ് സെറ്റമാനിനിന്റെ മകൾ ഒറ്റയടിക്ക് 7 പെണ്ണ്കുട്ടികളെ പ്രസവിക്കുന്നു. അതേ The Identical Septuplets. പ്രസവത്തിൽ തെരെൻസിന്റെ മകൾ മരണമടയുന്നു. എന്നാൽ സ്വന്തം പേരകുട്ടികളെ കൈവിടാൻ ആയാൾ തയ്യാറായിരുന്നില്ല. 7 പേര് ഉള്ളത്കൊണ്ട് തന്ന

176) Headshot (2016) Indonesia

Image
Headshot (2016) Indonesia | Action Thriller ആക്ഷൻ സിനിമാസ്വാധകർക്ക് ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. കഥ തുടങ്ങുന്നത് ഒരു ജയിലിൽ നിന്നും ആണ്. ലീ എന്ന മാഫിയ തലവൻ ജയിലിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നു. തുടക്കത്തിൽ തന്നെ ആരെയും ഇമ്പ്രെസ് ചെയ്യിപ്പിക്കുന്ന gun fire സീനുകളിൽ നിന്ന് സിനിമ ആരംഭിക്കുന്നു. അബോധവസ്ഥയിൽ ആശുപത്രിയിൽ എത്തിയ ഒരു ചെറുപ്പക്കാരൻ. ബോധം വന്നപ്പോൾ അയാൾക്ക് പഴയതൊന്നും ഓർമ ഇല്ല.. പേരും ഊരും ഒന്നും അറിയാത്ത അയാൾക്ക് തന്നെ ചികിൽസിച്ച ഡോക്ടർ അയലിൻ എന്ന സ്ത്രീ  ഇഷ്മെയിൽ എന്ന പേരു നൽകി അയാൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നു. ഇടക്ക് ഭൂതകാലത്തിലെ ഇരുണ്ട ഓർമ്മകൾ ഒരു നിഴൽ പോലെ അയാളുടെ ഉള്ളിൽ വന്നു പോകുന്നുണ്ടായിരുന്നു.ആയിലിനുമായി അയാൾ കൂടുതൽ അടുത്തു. ഇഷ്‌മയിൽ ജീവനോടെ ഉണ്ടെന്ന് ലീ അറിയുന്നു.. പിന്നീട് ഉണ്ടാവുന്നത് എല്ലാം ഊഹിക്കാം അല്ലോ.. സ്ഥിരം കളിച്ചേ അയലിനെ nice ആയി അങ്ങോട്ട് പൊക്കുന്നു. രക്ഷകനായി ഇഷ്‌മയിൽ പിന്നാലെ... Iko Uwais ന്റെ ചിത്രം ആയത് കൊണ്ട് തന്നെ ആക്ഷൻ രംഗങ്ങൾക്ക് അതിന്റെതായ രീതിയിൽ പ്രാധാന്യം ഉണ്ടാവും.. ആവറേജ് തീർത്തും predictable

175) Evaru (2019) Telugu Movie

Image
Evaru (2019) Telugu | Thriller The invisible Guest എന്ന സ്പാനിഷ് ചിത്രത്തിൽ നിന്നും inspire ചെയ്തു വന്ന രണ്ടാമത്തെ ചിത്രം. ഇതിനു മുമ്പ് വന്ന ഹിന്ദി Remake Badla പോലെ തന്നെ 100 ശതമാനവും genuine ആയ ഒരു ശ്രമം.. തീം ഒരേത് തന്നെ ആണെങ്കിലും അവതരണവും കഥാഗതിയും അത് മുന്നോട്ട് വെക്കുന്ന തിരക്കഥയും തീർത്തും വ്യത്യസ്തമാണ്. ഒരു മണിക്കൂർ 55 മിനിറ്റ് നേരം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അവസാനം വരെ ത്രില്ലടിച്ചു കണ്ടു തീർക്കാവുന്ന ഒരു മികച്ച ചിത്രം.. കഥ തുടങ്ങുന്നത് ഒരു murder സ്പോട്ടിൽ നിന്നാണ്..സമീറ എന്ന സ്ത്രീ തന്നെ rape ചെയ്യാൻ ശ്രമിച്ച ഒരു പൊലീസികാരനെ ഷൂട്ട് ചെയ്തു കൊല്ലുന്നു.. വലിയ ഒരു ബസിനെസ്സ്കാരന്റെ ഭാര്യ കൂടി ആയത് കൊണ്ട് മീഡിയക്ക് കേസിൽ നല്ല താൽപ്പര്യം ആയിരുന്നു  പിന്നെ കൊലചെയ്യപ്പെട്ടത് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും. സ്വയ രക്ഷക്ക് വേണ്ടി തനിക്ക് അത് ചെയ്യേണ്ടി വന്നതാണ് എന്നതായിരുന്നു സമീറയുടെ അവസാന പ്രസ്‌താവന. ഈ കേസ് വിക്രം വാസുദേവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിക്കുന്നു.  വിക്രമിനെ കൈക്കൂലി കൊടുത്തു വശത്താക്കാൻ ഉള്ള കുബുദ്ധിയും ആയി സമീറ മുന്നോട്ട് വരുന്നു.. ശേഷം ഉള്

174) Finals (2019) Malayalam Movie

Image
Finals (U , 2H 2 Min) Director - Arun Pr എന്താ പറയാ, ഒരു തരം പ്രത്യേക മാജിക്കൽ ഫീൽ ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ് ഫൈനൽസ് കണ്ട് തിയേറ്റർ വിട്ടിറങ്ങുമ്പോൾ അനുഭവപ്പെട്ടത്.ആദ്യം തന്നെ പറയട്ടെ Outstanding Direction ഒരു പുതുമുഖ സംവിധായകൻ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. Perfect ആയി ഇമോഷണൽ രംഗങ്ങൾ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞു അതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. മുമ്പ് പല തവണ കണ്ടു വന്ന കഥാരീതി ആണെങ്കിൽ കൂടി തികച്ചും ഫ്രഷ് ആയ ഒരു അനുഭവം സിനിമ നൽകി..  ഒളിമ്പിക്സിൽ തന്നിലൂടെ ഇന്ത്യക്കായി ഒരു സ്വർണ മെഡൽ എന്ന സ്വപ്നവും ചിറകിലേറ്റി ഒരു കട്ടപ്പനക്കാരി പേര് ആലീസ്. മകൾ മെഡലും ഉയർത്തുന്നത് സ്വപനം കണ്ട് അച്ഛൻ വർഗീസ് മാഷ്. ആലീസ് ന്റെ ഇൻട്രോയിലൂടെ സിനിമ കഥ പറഞ്ഞു തുടങ്ങുന്നു. ആലിസും അവളുടെ അച്ഛൻ വർഗീസും അവളുടെ ചുറ്റുപാടുകളും അങ്ങനെ  പതിഞ്ഞ താളത്തിൽ ആണ് സിനിമ കഥ പറഞ്ഞു മുന്നോട്ട് പോകുന്നത്.. ഓരോ ഫ്രെയിം നമ്മെ വിസ്മയിപ്പിക്കും അതേ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് ഇതിന്റെ ഛായാഗ്രഹണം. Sudheep Elamon ❤️ ഇടുക്കിയാണ് നല്ല സീനറി ആണ്.എന്നാലും ഓരോ ഷോട്ടും Captur

173) Ittymaani Made In China(2019) Malayalam Movie

Image
ഇട്ടിമാണി Made In China ഹൈപ്പ് കുറഞ്ഞതാണ് ഈ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം. അതുപോലെ പ്രമോഷനും നല്ല കുറവായിരുന്നു ലോ.. എന്റെ ഒരു അഭിപ്രായത്തിൽ ആ ഒരു ടീസർ മാത്രം മതിയാർന്നു.. കാലിക പ്രശസ്തിയുള്ള കുറെ തവണ കണ്ടിട്ടുള്ള പ്രമേയം തന്നെ.. ലാലേട്ടൻ സിദ്ദിക്ക കാണാരൻ തുടങ്ങിയവരൊക്കെ  ഒരുപാട് ചിരിപ്പിക്കുന്നുണ്ട്... ബോറടിക്കില്ല  ഇന്റർവെൽ ന് മുമ്പ് മാരക ട്വിസ്റ് എന്നൊക്കെ രാവിലെ വന്ന ചില റീവ്യൂസിൽ കണ്ടു.. അത്രക്കൊക്കെ ഉണ്ടോന്ന് സംശയം ഇല്ലാതില്ല.. രണ്ടാം പകുതി മോശം ആകും എന്നാണ്  കരുതിയത്. ഡീസന്റ് ആയി തന്നെ കൊണ്ടു പോയി അവസാനിപ്പിച്ചു. ലാലേട്ടന്റെ തൃശൂർ സ്‌ലാങ് കേൾക്കാൻ തന്നെ നല്ല രസാ.. പക്ഷെ ആദ്യം പറഞ്ഞ പോലെ വലിയ പോസിറ്റീവ് റിപ്പോർട്ട് കണ്ട് കുറെ പ്രതീക്ഷിച്ചു കയറിയാൽ ഇഷ്ട പെടാതിരിക്കാനും സാധ്യത ഉണ്ട്.. കുറച്ചു ചിരിക്കാനും കുറച്ചു ചിന്തിക്കാനും ബാക്കി വച്ച്, ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന  പറയത്തക്ക ഒരു പുതുമകളും ഇല്ലാത്ത ഒരു സാധാരണ ചിത്രം... എന്തായാലും പ്രതീക്ഷിച്ചതിനേക്കാളും നന്നായി.. 👍

172) Love Action Drama (2019) Malayalam Movie

Image
ലൗ ആക്ഷൻ ഡ്രാമയെ കുറിച്ചാധികാരികമായി ഒന്നും തന്നെ പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. പ്രതീക്ഷിച്ച പോലെ ഒക്കെ തന്നെ. ഈ പടം എങ്ങനെ ഉള്ളതാണ് എന്ന് പ്രൊഡ്യൂസർ 24 മണിക്കൂറും ഓരോ പോസ്റ്റ് ഇട്ട് നമുക്ക് മനസിലാക്കി തരുന്നുണ്ട്... "നോ ലോജിക് , നോ ബ്രില്യൻസ് , നോ റിയലിസം" പ്ലസ് നോ സ്റ്റോറി just a Watchable colourful Film. നിവിൻ തന്നെയാണ് ഹൈലൈറ്റ്👌  വടക്കൻ സെൽഫി ജേക്കബ് അങ്ങനെ കുറച്ചുസിനിമകളിൽ കണ്ടുവരുന്ന അദ്ദേഹത്തിന്റെ ആ ക്യൂട്ട് ആയി ഒരുമാതിരി കൊഞ്ചിയുള്ള ആക്ടിങ് ഉണ്ട് അതിന്റെ ടൈമിംഗ് ഒക്കെ കിടു ആണ്.. അതാണ് സിനിമ മൊത്തം 😂 പലര്ക്കും അത് അത്ര ദഹിക്കില്ല.. എനിക്ക് അത് നല്ല ഇഷ്ടമാണ്..  കൂടുതൽ വലിച്ചു കീറിമുറിച്ചു  ഒട്ടിക്കാൻ ഒന്നും ഇല്ല. ടിക്കറ്റ് എടുക്കുക രണ്ടര മണിക്കൂർ ഫാമിലി ആയി കണ്ടിരിക്കാൻ പാകത്തിന് ഒരു സാധാരണ സിനിമ.. ഷാൻ റഹ്മാൻ 😍😍 ബാക്ക്ഗ്രൗണ്ട് സ്കോർ👌 ❤️ അത് ഏത് പടം ആയാലും  നല്ല ഫീൽ ആണെ😍

171) Barot House (2019) Bollywood Movie

Image
Barot House (2019) | Hindi Crime Mystery Thriller An Unexpected Disturbing Thriller ഒന്നര മണിക്കൂർ ഞെട്ടലോടെ കണ്ടു തീർത്ത ഒരു മികച്ച സിനിമ.കഴിഞ്ഞ മാസം 7 ന് സീ പ്രീമിയം ഓണ്ലൈൻ സ്ട്രീമിംഗ് തുടങ്ങിയ സിനിമയാണ് Barot Family. തികച്ചും ഇതുവരെ അധികം Experience ചെയ്യാത്ത ഒരു അനുഭവം. Barot ഫാമിലി പ്രത്യക്ഷത്തിൽ ഒരു സന്തുഷ്ട കുടുംബം. അമിത് എന്ന ഗൃഹനാഥൻ അയാൾക്ക് 4 കുട്ടികൾ അതിൽ 3 പേര് പെണ്കുട്ടി ഒരു ആണ്കുട്ടിയും അയാളുടെ ഭാര്യ ഭാവന അനിയൻ അജയ് പിന്നെ അമ്മയും ഇതാണ് അവരുടെ കുടുംബം..സിനിമ തുടങ്ങുന്നത് ഒരു രാത്രിയാണ് വീടിന്റെ ചുറ്റുപാടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ മകൾ ശ്രേയയെ  കാണാതാവുന്നു. പിറ്റേന്ന് കാലത്ത് തൊട്ടടുത്ത സെമിട്രിയിൽ അവളുടെ ബോഡി കണ്ടെത്തുന്നു. പിന്നെ ദുരൂഹതയേറിയ ആ മരണത്തിന് പിന്നിലുള്ള പ്രതിയെ തിരിച്ചറിയാൻ ഉള്ള പോലീസിന്റെ ശ്രമം. ഇനി കഥ കൂടുതൽ  പറയുന്നില്ല.. ഇവിടെ നിന്ന് അങ്ങോട്ട് കണ്ടു തന്നെ അറിയുക.നല്ല ഡിസ്റ്റബിങ് ആയ പല വഴിയിലൂടെയും സിനിമ സഞ്ചരിക്കുന്നു... ഒന്ന് കൂടി Perfect ആക്കമായിരുന്നു എന്നൊരു അഭിപ്രായം ഇല്ലാതില്ല എന്നാലും  ലാസ്റ് Portions എല്ലാം മികച്ച രീതിയിൽ എടുത്

170) Ek Ladki Ko Dekha To Aisa Laga (2019) Hindi

Image
Ek Ladki Ko Dekha To Aisa Laga (2019) Language - Hindi രാജ് കുമാർ റാവോ ആയത് കൊണ്ടും പ്ലോട്ടിൽ ഉള്ള വ്യത്യസ്തത കൊണ്ടും ആണ് ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത്. കണ്ടുമടുത്ത ക്ലിഷേ കഥകളിൽ നിന്നും ഒക്കെ മാറി തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആണ് സിനിമ പറയുന്നത്. Home sexuality,  ഈ വാക്ക് കേട്ടപ്പോൾ തന്നെ പടത്തെ കുറിച്ചൊരു മോശ ധാരണ പലരുടെയും ഉള്ളിൽ ഒന്ന് വന്ന് പോയി കാണും. എന്നാൽ വിചാരിക്കുന്ന പോലെ ഒരേ ജൻഡറിൽ ഉള്ള രണ്ടു പേർ തമ്മിൽ ഉള്ള sexual റിലേഷൻസ് ഒന്നും അല്ല ഇവിടെ പറയുന്നത് മറിച്ചു Pure റൊമാൻസ് From The Heart. സ്വീറ്റി എന്ന ചെറുപ്പക്കാരി അവളുടെ കഥാപാത്രം ഒരുപാട് ദുരൂഹത നിറഞ്ഞതാണ്.പുറത്തു നിന്ന് കാണുമ്പോൾ ആദ്യ നോട്ടത്തിൽ തന്നെ ആർക്കായാലും അവൾ തന്റെ ജീവിതത്തിൽ നിന്ന് പലതും ഒളിക്കുന്നതായി ഫീൽ ചെയ്യും. അതേ മറ്റുള്ളവരെ പോലെ അല്ല. അവൾക്ക് താൽപ്പര്യം സ്ത്രീകളോടാണ്. താൽപ്പര്യം എന്നതിന് വേറെ അനുമാനങ്ങൾ വേണ്ട.. പ്രണയം അത്ര തന്നെ. ആരോടും ഒന്നും പുറത്തു പറയാതെ ഇക്കണ്ട കാലമത്രയും ഉള്ളിലൊതുക്കിയ ആ വലിയ രഹസ്യം. അവളെ ഇഷ്ടപ്പെട്ടു പ്രണയിക്കാനായി വന്ന  സാഹിലിനോട് അവൾ തുറന്നു പറയുന്നു. കേട