Posts

Showing posts from July, 2022

291) MalayanKunju (2022) Malayalam Movie

Image
#Malayankunju ( 1H 54 Min) Director : Sajimon പ്രതീക്ഷ തെറ്റിയില്ല.. മലയൻകുഞ്ഞ് ഗംഭീരമായ ഒരു തിയേറ്റർ അനുഭവമാണ് ഒരുക്കി വച്ചിരിക്കുന്നത്. ആദ്യ ഫ്രെയിം മുതൽ തന്നെ കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് കഴിഞ്ഞു. കഥയിലും തിരക്കഥയിലും പ്രത്യേകിച്ച് എടുത്തു പറയാൻ ഒന്നുമില്ലെങ്കിലും കണ്ടിരിക്കുന്ന പ്രക്ഷകനെ ആദ്യവസാനം വരെ എൻഗേജ് ചെയ്യിപ്പിക്കാൻ ഉള്ള എല്ലാം ചിത്രത്തിൽ ഉണ്ട്. കഥ എന്താണ് എന്ന് വ്യക്തമായി സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ആദ്യ പകുതി അനിക്കുട്ടനും തന്റെ പരിസരവും ആണേൽ രണ്ടാം പകുതി നല്ല വൃത്തിക്ക് എടുത്ത് വച്ച മികച്ച ഒരു survival ത്രില്ലർ ആണ് ചിത്രം ഒരുക്കി വച്ചിട്ടുള്ളത്. വലിച്ചു നീട്ടലുകൾ ഒന്നും തന്നെ ഇല്ലാ എന്നുള്ളതും ഒരു പ്രത്യേകതയാണ്. ഫഹദ് as usual ഞെട്ടിച്ചു. AR റഹ്മാന്റെ പശ്ചാത്തല സംഗീതവും മഹേഷ്‌ നാരായണൻറെ ചായഗ്രഹണവും എടുത്ത് പറയേണ്ടതാണ്. തീയേറ്റർ watch deserve ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് മലയൻകുഞ്ഞ്. തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വാദിക്കുക 

290) Ila Veezha Punjira (2022) Malayalam Movie

Image
#ilaveezhapoonchira (2022) Director : Shahi Kabir ഇല വീഴാ പൂഞ്ചിറയിൽ പറയത്തക്ക പുതുമയുള്ള ഒന്നും തന്നെ ഇല്ല, എങ്കിലും ചിത്രത്തെ വ്യത്യസ്തമാക്കുന്നത് അതിന്റ മികച്ച തിരക്കഥയും ടെക്നിക്കൽ മികവുമാണ്. ഇടുക്കി കോട്ടയം അതിർത്തിയിലെ പൂഞ്ചിറ എന്ന 3000 അടി മലമുകളിൽ നടക്കുന്ന കഥ.  തുടക്കം പതിഞ്ഞ താളത്തിൽ ആണെങ്കിൽ പിന്നീട് കഥ മുന്നോട്ട് പോകുന്തോറും ദുരൂഹതകളാൽ നിറഞ്ഞു നീങ്ങും അതിന്റെ തിരക്കഥ , അവസാനത്തിലേക്ക് വളരെ മികച്ച വെളിപ്പെടുത്തലുകളും നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ച  സംതൃപ്തി നൽകുന്ന ക്ലൈമാക്സും ചിത്രം നൽക്കുന്നുണ്ട്. Duration കുറവും മറ്റൊരു ഘടകമാണ്, വലിച്ചു നീട്ടൽ ഇല്ലാതെ വൃത്തിയായി സംഭവം പറഞ്ഞവസാനിപ്പിച്ചു. പ്രകടന മികവും എടുത്തു പറയേണ്ടതാണ്. സൗബിൻ 👌🏼 തീയേറ്ററിൽ തന്നെ പോയി കാണുക

289) Thor Love and Thunder (2022) Review

Image
Thor Love and Thunder (2022) പ്രതീക്ഷിച്ച പോലെ ഒന്നും ഇല്ല ബട്ട്‌ സംഭവം ഇങ്ങനെ വെറുതെ കണ്ടിരിക്കാം. 3ഡി അനുഭവം നല്ല മൂഞ്ചൽ ആയിരുന്നു, അത് പിന്നെ വേറെ വഴി ഇല്ലാത്തോണ്ട് 3ഡി ഉള്ള തീയേറ്ററിൽ തന്നെ കയറി കാണേണ്ടി വന്നു. Pre ക്ലൈമാക്സ് കുറച്ചു രംഗങ്ങൾ ഒക്കെ ഗംഭീരമായിരുന്നു അതാണ് ചിത്രത്തിൽ ഏറ്റവും ഇഷ്ടം ആയ ഒരു ഘടകം. വേറെ കൂടുതൽ ഒന്നും പറയാൻ ഇല്ലാ. Ghor ഒക്കെ കോമഡി ആയി പ്രതീക്ഷിച്ച പോലെ ഒന്നും വന്നില്ല. Christian Bale പോലെ ഒരു നടനെ ഒക്കെ കിട്ടിയിട്ടും കഷ്ടം തന്നെ .korg ന്റെ കോമഡി രസം ആണ് മാർവെൽ സിനിമകളിൽ korg and groot ഉം ഉണ്ടേൽ സമയം പോണത് അറിയില്ല . തീയേറ്ററിൽ നിന്ന് വേണെങ്കിൽ കാണാം അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞാൽ ഹോട്സ്റ്ററിൽ കാണാം...Jane Foster അന്നും ഇന്നും❤  mid പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനുകളും അതേ വലിയ ഗും ഒന്നുമില്ല Watchable 👍🏼

288) Anna (2022) Korean Drama

Image
Anna (2022) Genre : Melodrama No of Episodes : 06  It was always been like that.. i always do everything i set my mind to..." എല്ലാ എപ്പിസോഡിന്റെ തുടക്കവും ഈ വാചകം കടന്ന് വരും. അതേ അവൾ എന്തെങ്കിലും മനസ്സിൽ കണ്ടാൽ അത് നടത്താതെ ഇരുന്നട്ടില്ല.. അന്ന ഒരു ഉഗ്രൻ ഡ്രാമയാണ്. പതിഞ്ഞ താളത്തി പറഞ്ഞു പോകുന്ന വളരെ മികച്ച കഥയും തിരക്കഥയും അതിനെല്ലാം ഉപരി ബെ സുസിയുടെ ഞെട്ടിക്കുന്ന പ്രകടനവും കൊണ്ട് ഗംഭീരമായ ഒരു ഡ്രാമ  സത്യം പറയാൻ മടിച്ചു ചീട്ട് കൊട്ടാരം പോലെ നുണകൾ മാത്രം നിർമ്മിച്ചു വന്നവൾ. ആദ്യമൊക്കെ അത് നോർമൽ ആണെന്ന് കരുതി അത് പിന്നീട് അവളെ മറ്റൊരാളുടെ ഐഡന്റിറ്റി വരെ സ്വന്തമാക്കി അതിലൂടെ ആഡംബരമാക്കി ജീവിതം മുന്നോട്ട് നീക്കാൻ പ്രേരിപ്പിക്കുന്നു . അങ്ങനെ വെറുമൊരു സാധാരണ ചെറുപ്പക്കാരിയായ ലീ യു മിയിൽ നിന്നും പവർഫുൾ ലീ അന്നയിലേക്കുള്ള അവളുടെ മാറ്റം ആണ് ഡ്രാമ പറഞ്ഞു പോകുന്നത്, എന്നാൽ എത്രയൊക്കെ നുണകൾ മെനഞ്ഞാലും അതുവരെ നിർമ്മിച്ചു കൊണ്ട് വന്ന ചീട്ട് കൊട്ടാരം ഒരു ദിവസം നിലം പതിക്കാൻ തുടങ്ങുക തന്നെ ചെയ്യും.  ഒരു തരത്തിലും പ്രേക്ഷനെ ഡ്രാമ ബോറടിപ്പിക്കാൻ വഴിയില്ല. അവസാനം വരെ എന്താകും എന്നുള്ള

287) Kaduva (2022) Malayalam Movie

Image
കടുവ (2022) Director : Shaji Kailas രാജുവേട്ടൻ നാട് നീളെ നടന്നു പ്രൊമോഷൻ നടത്തുമ്പോൾ തന്നെ ചെറിയ പ്രതീക്ഷ ഒക്കെ ഉണ്ടായിരുന്നു പടത്തിൽ. പ്രതീക്ഷിച്ച പോലെ തന്നെ ഒരു പടം ആണ് കിട്ടിയതും, പക്ഷേ കേരളത്തിന്‌ പുറത്തെ pan ഇന്ത്യൻ ഓടിയൻസ് ഒക്കെ ഇതിനെ എങ്ങനെ എടുക്കുമാവോ... ചിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ.. കണ്ടിരിക്കാം, പ്രതീക്ഷിക്കേണ്ടത് ഒരു സാധാരണ മാസ്സ് ആക്ഷൻ പടം, അതിൽ കൂടുതൽ ഒന്നും സിനിമയിൽ ഇല്ലാ എന്ന വസ്തുഥ മുന്നിൽ കണ്ടു കൊണ്ട് പടത്തിന് കയറുക... ആക്ഷൻ രംഗങ്ങൾ മാത്രേമേ എനിക്ക് എടുത്തു പറയാൻ ഉള്ളൂ.. സൂപ്പർ choreography നല്ല വൃത്തിക്കുള്ള എഡിറ്റും, ഒരു സന്ദർഭത്തിൽ പോലും അത് ഓവർ ആയി തോന്നിയിട്ടില്ല. രാജുവേട്ടൻ സ്ക്രീൻ പ്രെസെൻസും ഗംഭീരമാണ്. ആദ്യ പകുതി വളരെ നന്നായി എങ്കിൽ രണ്ടാം പകുതി ആദ്യ പകുതിയുടെ അത്ര നന്നായി തോന്നിയില്ല  അവിടെയും ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഇഷ്ടപ്പെട്ടതും. ക്ലൈമാക്സും അതേ വലിയ പഞ്ച് കിട്ടിയില്ല എങ്കിലും തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ നിരാശ തോന്നിയില്ല.. കണ്ടുമടുത്ത കഥയും തിരക്കഥയും ഒക്കെ ആണെങ്കിൽ കൂടി അത്യാവശ്യം ആസ്വദിച്ചു തന്നെയാണ് ചിത്രം കണ്ടു തീർത്തത്.  ഇത്തരം ചിത്രങ

286) Rocketry (2022) Tamil Movie Review

Image
Rocketry (2022) Tamil Genre : Biopic Duration : 2H 37 min ഇത്, കാണാൻ സാധിച്ചത് തന്നെ ഭാഗ്യം ആറ് പേരെ വച്ച് പടം ഓടിച്ച തീയേറ്റർക്കാർക്ക് നന്ദി . തീർച്ചയായും തീയേറ്ററിൽ പോയി കാണേണ്ട സിനിമ തന്നെയാണ് rocketry. ISRO scientist നമ്പി നാരായണൻ സാറുടെ ഉഗ്രൻ ബിയോപിക്..സിനിമയെ കുറിച്ച് കുറച്ചു പറയാൻ ഉണ്ട്, എനിക്ക് സിനിമ ഒരു ഗംഭീര അനുഭവമാവുന്നത് രണ്ടാം ഭാഗം മുതൽ ആണ്, കാരണം തുടക്കത്തിൽ പറയുന്ന റോക്കറ്റ് സയൻസ് ഒന്നും തന്നെ അങ്ങോട്ട് മനസിലായില്ല. പിന്നെ വെള്ളക്കാർ എല്ലാവരും തമിഴ് സംസാരിക്കുന്നതും വലിയ രസമായി തോന്നിയില്ല..അത് ഇത്തിരി ബോറടിച്ചിരുന്നു എന്ന് തന്നെ പറയേണ്ടി വരും. പക്ഷേ കുറച്ചു കഴിയുമ്പോൾ കഥ കൂടുതൽ interesting ആയി മാറുന്ന ഒരു ഘട്ടം വരും. പ്രേക്ഷനെ ഇമോഷണലി കണക്ട് ചെയ്യാൻ ഉള്ള ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട്, ഇതൊക്കെ ശരിക്ക് നടന്നത് ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് അത്ഭുതമായി തോന്നുന്നത്. രണ്ടാം പകുതി മുതൽ അവസാനം വരെ ചിത്രം പ്രേക്ഷനെ പിടിച്ചിരുത്തും. നമ്പി നാരായണൻ സാറുടെ ജീവിതത്തിൽ നടന്ന എല്ലാ സംഭവങ്ങളും ശരിക്ക് മനസ്സിൽ തട്ടുന്നതായിരുന്നു. അദ്ദേഹമായി മാധവൻ ജീവിച്ചു. Outstanding per