Posts

Showing posts from April, 2022

274) KGF Chapter 2 (2022) Movie Thoughts

Image
#KGFChapter2 (2021) Director : Prshanth Neel  ഇതിന് മുമ്പ് എന്നാണ് ഇത്രയും ഗംഭീരമായ ഒരു തിയേറ്റർ അനുഭവം ലഭിച്ചിട്ടുള്ളത് എന്ന് ഓർക്കുന്നില്ല..തുടക്കം മുതൽ കണ്ണിമവെട്ടാതെ രോമാഞ്ചമടിച്ചു ആകാംഷയോടെ കണ്ടു തീർത്ത മികച്ച ചലച്ചിത്രനുഭവം ആണ് കെജിഫ് 2. ആദ്യം തന്നെ ശങ്കർ രാമകൃഷ്ണന് നന്ദി, ആദ്യ ഭാഗത്തെ പോലെ ഏറ്റവും മികച്ച രീതിയിൽ ഉള്ള മലയാളം സംഭാഷണങ്ങൾ ഒരുക്കിയതിനു. ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടാണ് ഇപ്പോഴത്തെ ഫൈനൽ വേർഷൻ തയ്യാറാക്കിയത് എന്ന് കേട്ടു. ഇത്രയും മികച്ച ആസ്വാധനത്തിന് എറ്റവും മുകളിൽ പങ്കു വഹിച്ച ഘടകങ്ങളിൽ ഒന്ന് ചിലപ്പോൾ അതായിരിക്കും. ഹൈപ്പിൽ സിനിമകൾ വരുന്നു.. ഹൈപിനോട് നീതി പുലർത്താതെ പരാജയമടയുന്നു, കുറച്ചു നാളുകളായി സ്ഥിരം കണ്ടു വരുന്ന പാട്ടേൺ ഒന്ന് മാറ്റി പിടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ നാഴികല്ലാവാൻ സാധ്യതയുള്ള ഒരു sequel. ആദ്യ ഭാഗം ഉണ്ടാക്കിയ താരംഗത്തോട് നീതി പുലർത്തുക എളുപ്പമല്ല എന്നാൽ ഇവിടെ അദ്ദേഹം അതിൽ വിജയിച്ചു. കൊടുക്കുന്ന പൈസക്ക് ഉള്ളതിൽ കൂടുതൽ ഈ സിനിമ തരും.. തീർച്ച... VFX മുതൽ ആക്ഷൻ കോരിയൊഗ്രാഫി വരെ എല്ലാം ഒന്നിനൊന്നു ഗംഭീരം. ഒരു തരത്തിലും ഒ

273) Business Proposal (2022) Korean Drama

Image
Business Proposal (2022) Genre : Romance, Comedy No of Episodes : 12 ഒരു പുതുമയും ഇല്ലാത്ത കഥയും തിരക്കഥയും ആണെങ്കിൽ കൂടി പ്രധാന കഥാപാത്രങ്ങളുടെ പ്രകടന മികവ് കൊണ്ടും ഒട്ടും മുഷിപ്പിക്കാത്ത രീതിയിൽ ഉള്ള അവതരണ മികവ് കൊണ്ടും തീർച്ചയായും കണ്ടു നോക്കാവുന്ന വെറും 12 എപ്പിസോഡുകൾ മാത്രമുള്ള ഒരു മനോഹര romance comedy ഡ്രാമയാണ് ബിസിനസ്‌ പ്രൊപോസൽ. ഒരുപക്ഷേ ഞാൻ ഈ അടുത്തു കണ്ടതിൽ ഒരു തരിപൊലും കംപ്ലിക്കേറ്ററ്റഡ് അല്ലാത്ത സ്റ്റോറി ഇതായിരിക്കും  ആദ്യം പറഞ്ഞത് പോലെ 4 പ്രധാന കഥാപാത്രങ്ങളും വളരെ മികച്ചരീതിയിൽ സ്‌ക്രീനിൽ അവതരിച്ചപ്പോൾ അവരുടെ ക്യൂട്നെസ്സ് തന്നെയാണ് എടുത്തു പറയേണ്ടത്. അനാവശ്യമായി ഒന്നും തന്നെ തിരുകി കയറ്റിയിട്ടില്ല. കോമഡിയും പ്രണയവും പെർഫെക്ട് ആയി ബാലനസ് ചെയ്ത് മുന്നോട്ട് പോകുന്ന തിരക്കഥ. കോമഡി ആണ് പിന്നെ എടുത്ത് പറയേണ്ട ഘടകം. സന്ദർഭ നർമം ചിരിക്കാൻ അത്യാവശ്യം ഉണ്ട്. വെറുപ്പിക്കുന്ന സെക്കന്റ്‌ ലാഡ്‌സ് ഇല്ല. ലവ് ട്രായങ്കിൽ ഒക്കെ പേരിന് ഒരു പൊടിക്ക് എന്ന് വേണേൽ പറയാം. പിന്നെ സ്ഥിരം ടൈപ്പ് സ്റ്റോറി തന്നെ ആയത് കൊണ്ട് എല്ലാവർക്കും ഒരുപോലെ ദഹിക്കണം എന്നില്ല. കണ്ടു നോക്കുക.

272) Twenty Five Twenty One (2022) Korean Drama

Image
Twnety Five Twenty One (2022) No of Episodes : 16 Genres : Slice of Life, Romance, Friendship ഒരു സാധാരണ റോം കോം ഡ്രാമ പ്രതീക്ഷിച്ചു തുടങ്ങിയ എനിക്ക് ലഭിച്ചത് വളരെ വ്യത്യസ്ഥമായ ഒരു അനുഭവമാണ്. ഒരിക്കലും ഇത് ഒരു റോം കോം ആണ് എന്ന് പറയാൻ സാധ്യമല്ല. റൊമാൻസിനെക്കാൾ വലിയ പല കാര്യങ്ങളും ഡ്രാമക്ക് ചർച്ച ചെയ്യാനുണ്ട്. 3 വർഷങ്ങൾക്ക് ശേഷം കിം ട്ടെ റി യുടെ ഡ്രാമയിലേക്ക് ഉള്ള തിരിച്ചു വരവ് ഒരുപാട് നാളത്തേക്ക് ഓർത്തുവക്കാൻ ഉള്ള ഒരു അനുഭവമാണ് സമ്മാനിച്ചത്. 5 പേരുടെ ജീവിത യാത്രയാണ് ഡ്രാമ പറഞ്ഞു പോകുന്നത്. പ്രധാന കഥാപാത്രങ്ങൾ ആയി രണ്ട് പേരുണ്ടെങ്കിലും അതുപോലെ തന്നെ പ്രാധാന്യം ബാക്കി മൂന്ന് പേർക്കും നൽകി കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. തോണ്ണൂറുകളുടെ അവസാനം നടക്കുന്ന കഥ. ആ കാലഘട്ടം എല്ലാം അതിമനോഹരമായ ചിത്രീകരിച്ചുരിക്കുന്നത്. കോമിക് ബുക്കുകളും പേജ് ഫോണുകളും ബാക്ക് തള്ളിയ കമ്പ്യൂട്ടറ്റുകളുടെയും കാലം. അവിടെ നാ ഹീ ദുവും, യു റിമയും, ബാക്ക് യെ ജിനും, മൂൺ ജി യൂങ്ങും, സോങ് വാനും പരസ്പരം കണ്ടു മുട്ടുന്നതും അവർക്കിടയിൽ ഉണ്ടാവുന്ന സൗഹൃദവും, പ്രണയവും, മുന്നോട്ടുള്ള അവരുടെ ജീവിതവും ആണ് ഡ്രാമ പറഞ്ഞു പോകുന്നത്. അവ