Posts

Showing posts from March, 2021

238) Run On (2020) KDrama

Image
KDrama : Run On 2020 No of Episodes : 16 Genres : Romance , Slice Of Life , Friendship നാളുകൾക്ക് ശേഷം അവതരണ ശൈലി കൊണ്ട് വളരെ വ്യത്യസ്തമാക്കിയ ഒരു കെഡ്രാമ കണ്ടു തീർത്തു ഇന്നലെ. ഈ അടുത്തു വന്ന ഒരുവിധം കൊറിയൻ ഡ്രാമകൾക്കും 8 എപ്പിസോഡ് കഴിഞ്ഞാൽ സംഭവിക്കുന്നത് അതുവരെ പറഞ്ഞു വന്ന കഥാ രീതി തന്നെ ആകെ മാറി വേണ്ടാത്ത കുറെ കാര്യങ്ങൾ ഇടയിൽ കുത്തി കയറ്റി ആകെ ബോറാക്കുന്ന പരിപാടി ആണ്. അത്കൊണ്ട് തന്നെ പല ഡ്രാമകളും തുടക്കം കിടുക്കിയാലും ഒടുക്കും ഒരു ആവറേജ് ആയിട്ടാണ് അവസാനിക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷെ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ചില ഡ്രാമകൾ ഇടക്ക് ഇറങ്ങാറുണ്ട്.. ആ ഗണത്തിൽ പെടുത്താം Run on എന്ന ഡ്രാമ. There was no unwanted plot deviations and no love triangle and of course no second lead syndrome at all.  ചുരുക്കത്തിൽ ഒരു മികച്ച slice of life റൊമാന്റിക് ഡ്രാമ. കഥയിലേക്ക് വരുകയാണെങ്കിൽ  ഒരു റണ്ണർ and movie subtitle maker തമ്മിലുള്ള പ്രണയം അത് ഒന്ന് പിന്നെ ഒരു CEO യും സാധാരണ കോളേജ് സ്റ്റുഡന്റും തമ്മിൽ ഉള്ള പ്രണയം അങ്ങനെ രണ്ട് കപ്പിൾസ് ന്റെ പ്രണയം ആണ് മെയിൻ ആയിട്ട് പറഞ്ഞു പോകുന്നത്.  ആദ്യ എപ്പിസോഡുകൾ അത

237) Theeni 2021 (Ninnila Ninnila)

Image
Theeni ( Tamil Version of Ninnila Ninnila) 2021 Director : Ani I V Sasi പടം കാണാൻ ഇത്തിരി വൈകി വന്നിട്ട് ഇപ്പൊ ഏകദേശം കുറച്ചു ദിവസം ആയിക്കാണും എന്നാലും ഒരുപക്ഷേ ഈ അടുത്ത് എന്നെ ഏറ്റവും കൂടുതൽ തൃപ്തിപ്പെടുത്തിയ ഒരു സിനിമ എന്ന നിലയിൽ എന്തെങ്കിലും ഒക്കെ പറയാൻ തോന്നുന്നു😀 അച്ഛന്റെ പേര് കളയാത്ത മകൻ തന്നെ😍🙌.. ഐ വി ശശിയുടെ മകൻ അനി. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംഭരമ്പം ആണ് ഇത്. ഈ പടത്തിന്റെ ട്രൈലെറോ  പാട്ടുകളോ ഒന്നും തന്നെ മുൻകൂട്ടി കണ്ടട്ടില്ല. ഒരു ചെറിയ പ്രതീക്ഷയിൽ മൂഡ് വന്നപ്പോ അങ്ങു കയറി കണ്ടു. A beautiful film , just wow  എന്ത് മനോഹരമായിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.. ലൻഡന്റെ ശാലീന ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണം, രാജേഷ് മുരുകേശന്റെ മികച്ച ഗാനങ്ങളും പശ്ചാത്തല  സംഗീതവും. എല്ലാം വളരെ വളരെ മികച്ചത് ആയിരുന്നു.. കഥ ഭൂരിഭാഗവും നടക്കുന്നത് ലണ്ടനിൽ തന്നെയാണ്.അതിലേക്കൊന്നും കടക്കുന്നില്ല അതൊക്കെ കണ്ടറിയേണ്ടത് ആണ്. എന്തോ അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക vibe ആണ് ആകെ മൊത്തം പടത്തിന്. നിത്യ മേനോന്റെ കഥാപാത്രം അങ്ങു മനസിൽ നിന്ന് പോകുന്നില്ല.. 😘😍😍 ഋതു വർമ്മയും അതേ. ഇത് തികച്ചും സംവി